നിങ്ങള്‍ നാട്ടില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ ശ്രദ്ദിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം. അതില്‍ നിന്ന് നമുക്ക് പാഠമുള്‍ക്കൊള്ളാനുണ്ടാകും. ഇരുവരും പരസ്പരം ഭാരമാകുന്നതാണ് പ്രശ്‌നകാരണം. ഒരുദാഹരണം. ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന യുവാവ്. സുന്ദരന്‍, അയാളുടെ ഭാര്യ ഡോക്ടര്‍. സുന്ദരി ; രണ്ട് കുട്ടികള്‍. പ്രതാപമുള്ള കുടുംബങ്ങള്‍. അവര്‍ വിവാഹമോചനം നടത്തി എന്നറിഞ്ഞ് ഈ കുറിപ്പുകാരന്‍ ഞെട്ടിപ്പോയി. എന്തിനിവര്‍ പിരിഞ്ഞു? എന്തിന്ന്? എന്തിന്ന്? മനുഷ്യന്ന് അനിവാര്യമെന്ന് പ്രവാചകന്‍ പഠിപ്പിച്ച ഒന്നിന്റെ അഭാവമാണ് കാരണം. 'വിഭവങ്ങളുടെ ആധിക്യമല്ല സമ്പന്നത. മറിച്ച് മനസ്സിന്റെ ഐശര്യമാണ്' (ബുഖാരി). ഇക്കാര്യം സ്ത്രീയും പുരുഷനും ഒരേ പോലെ മനസ്സിലാക്കണം. എങ്കില്‍ ഇരുവരും നല്ലപാതികള്‍(better half) ആയിത്തീരും. ഒരു പകുതി നല്ലതും മറ്റേ പകുതി ചീത്തയുമായാല്‍ ജീവിതം ഭാരമായി മാറും.
'ഇരു ശരീരത്തി ന്നൊരു കരള്‍,
ഒരു തലയണിക്കിരു ശിരസ്സുകള്‍ നമ്മള്‍,
ഈ കവിത ജീവിതത്തില്‍ പുലരുമപ്പോള്‍, ഓര്‍ത്തുനോക്കൂ ആ അവസ്ഥ. രണ്ട് ശരീരങ്ങള്‍ക്ക് ഒരു കരള്‍! ഒരു തലയണക്ക് രണ്ട് ശിരസ്സുകള്‍! ഇത് മധുവിധു ഘട്ടത്തില്‍ മാത്രമല്ല, വൃദ്ധാവസ്ഥയിലും സത്യമാകണം. അതിന്ന് മനസ്സിന്റെ ഐശര്യം കൂടിയേ തീരൂ.
നല്ല മനസ്സും നല്ല വാക്കുമായി സന്ധ്യക്കെങ്കിലും ഭര്‍ത്താവ് എത്തും എന്ന ചിന്തയാല്‍ പൂമുഖവാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്ന ഭാര്യയെ പുരുഷന്മാരെ നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ. അവള്‍ക്കാ മനസ്സുണ്ടാകണമെങ്കില്‍ ഞാനെങ്ങനെയാവണം എന്നു കൂടി ചിന്തിക്കണം പുരുഷന്മാര്‍. ചുരുക്കത്തില്‍ ഇരുവരും ആത്മപരിശോധനക്ക് ധാരാളം സമയം കണ്ടെത്തണം. സ്വയം തിരുത്തുക. അത് മറുപാതിയില്‍ ഒരു തിരുത്തോ ഭേദപ്പെടലോ ആയിമാറും. കുടുംബജീവിതത്തില്‍ സംതൃപ്തിയില്ലെങ്കില്‍ നാം ഇടപെടുന്ന ഏതു രംഗത്തും അത് മോശമായ സ്വാധീനം ഉണ്ടാക്കും. അതിനാല്‍ നമ്മുടെ ഒന്നാമത്തെ അജണ്ട തനിക്കെങ്ങനെ ഒരു നല്ല ഇണയാകാന്‍ കഴിയും എന്ന് കണ്ടെത്തലാണ്.
By:
ഇ.കെ.എം പന്നൂര്
No comments:
Post a Comment