Tuesday, June 4, 2013

ഡെങ്കിപ്പനിയ്ക്ക് പരിഹാരം പപ്പായ ഇല




വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന പപ്പായ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ്. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാകും നല്ലത്‌. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്‌. പപ്പായ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പപ്പായ ഇലയെന്നും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഡെങ്കിപ്പനിയ്ക്ക് പരിഹാരമാണ് പപ്പായ ഇലകള്‍ എന്നാണ് തെളിഞ്ഞിരിക്കുന്നത്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണം. അസഹനീയനായ തലവേദന, കാലിന്റെയും കൈകളുടെയും മസിലിനുണ്ടാകുന്ന വേദന, സന്ധികളില്‍ വേദന എന്നിവയാണ്‌ ഇതിന്റെ ലക്ഷണം.
ഡെങ്കിപ്പനിക്ക് ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി ആയുര്‍വേദ പരീക്ഷണങ്ങളിലാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്നെന്‍രെ അഞ്ച് ഡെങ്കിപ്പനി ബാധിതരില്‍ നടത്തിയ പരീക്ഷണങ്ങളിലും ഇത്‌ ശരിയാണ്‌ എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നു. പപ്പായ ജ്യൂസ് കഴിച്ചതുവഴി ഈ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയും അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു.

 കാന്‍സറിന് പരിഹാരമായും പപ്പായ ഇലയുടെ ജ്യുസ് നിര്‍ദേശിക്കുന്നുണ്ട്. ജപ്പാനിലേയും അമേരിക്കയിലേയും ചില ശാസ്ത്രജ്ഞന്‍മാര്‍ പപ്പായ ഇലയിലെ എന്‍സൈമുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. പപ്പായ ഇലയുടെ ജ്യുസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കണം. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്‍കണം

1 comment:

mujeeb kaindar said...

ഒരു കാലത്ത് വീട്ടു വളപ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു പപ്പായ മരം. പപ്പായ മരത്തിന്റെ ഗുണഗണങ്ങൾ തിരിച്ചറിയാതെ മലയാളികൾ നിഷ്കരുണം അതിനെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണു. ഡങ്കി പനി മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തയാണു പപ്പായയിൽ നിന്നു രോഗമുക്തി എന്നത്. ഡങ്കി പനി പിടിപെട്ടവർക്ക് പപ്പായ ഇല വൃത്തിയായി കഴുകി അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കി ദിവസം മൂന്ന് ഗ്ലാസ് വീതം കൊടുത്താൽ വളരെ പെട്ടെന്ന് രോഗ ശാന്തി കിട്ടും.