Friday, May 31, 2013

ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.

എങ്ങനെ പശ്ചാത്തപിക്കണമെന്ന്‌ ഒരു ഗ്രാമീണന്‍ ഖലീഫ അലിയോടു ചോദിച്ചു.

ഉത്തരം ഇങ്ങനെയായിരുന്നു:
`ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.

(1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക,

(2) നഷ്ടപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക,

(3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കുക,

(4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക,

(5) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ ലയിപ്പിക്കുക.

(6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അതിനെ അനുഭവിപ്പിക്കുക.

സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്‌, തെളിച്ചം വരുത്തലാണ്‌ തൗബയുടെ വഴി.
സര്‍വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്‍ തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത്‌ കൈനീട്ടിയിരിക്കുകയാണ്‌ ദയാലുവായ അല്ലാഹു.
ഹൃദയത്തിന്റെ അടപ്പുകള്‍ തുറന്ന്‌, എല്ലാം ഏറ്റുപറഞ്ഞ്‌ മടങ്ങാനുള്ള വഴിയാണത്‌. മധ്യസ്ഥന്മാരില്ലാതെ, മനസ്സുതുറക്കാനുള്ള മഹാസന്നിധിയാണ്‌ അല്ലാഹുവിന്റേത്‌. പാപിയേയും പരിശുദ്ധനേയും സ്‌നേഹത്തോടെ ഉള്‍ക്കൊള്ളുന്ന അലിവിന്റെ ആകാശം. ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നില്ല, പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി, എല്ലാം മായ്‌ക്കപ്പെടും.
ഒന്ന്‌ കണ്ണു നനഞ്ഞാല്‍ മതി,എല്ലാം മാഞ്ഞുപോകും.
എവിടെ വെച്ചും എപ്പോഴും അടുക്കാന്‍ കഴിയുന്ന ആ സ്‌നേഹനാഥനോടുള്ള നമ്മുടെ ബന്ധം എത്രയുണ്ടെന്ന്‌ നിരന്തരമായി നാം പുനര്‍വിചാരം നടത്തണം.
സുജൂദില്‍ നിന്ന്‌ ഉയരാനാകാത്തത്രയും പാപങ്ങള്‍ ചെയ്‌തുകൂട്ടിയിട്ടും എന്തേ എന്റെയും നിങ്ങളുടേയും പ്രാര്‍ഥനയുടെ സമയമിത്രയും കുറഞ്ഞുപോകുന്നത്‌..?.

ഓരോ ദിവസത്തേയും പ്രാര്‍ഥനാ നേരങ്ങളില്‍ ഒരിക്കലെങ്കിലും മനസ്സൊന്ന്‌ പിടയുന്നുണ്ടോ...

പ്രാര്‍ഥനമാത്രമല്ല, മനുഷ്യോപകാര പ്രവര്‍ത്തനങ്ങളും കരുണയുള്ള ജീവിതവും പശ്ചാതാപത്തിന്റെ വഴികളാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌.

Courtsey:tharbiya.blogspot.com

Monday, May 27, 2013

കാരുണ്യവാനില്‍ നിന്നുള്ള സ്‌നേഹസമ്മാനമാണ്‌ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍

എനിക്ക്‌ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ.
ഒരു പെണ്‍കുഞ്ഞ്‌ ഉണ്ടാകണമെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട്‌..
ഇപ്പോഴും മനസ്സ്‌ നിറയെ അവളെയാണ്‌ കൊതിക്കുന്നതും കാത്തിരിക്കുന്നതും. ആണ്‍കുട്ടികള്‍ കളിപ്രായമെത്തുമ്പോഴേക്ക്‌ നമ്മില്‍ നിന്നകലും. ഒന്നു ലാളിക്കാനോ ഉമ്മ വെക്കാനോ അവരെ കിട്ടില്ല. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവരെന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. വിവാഹിതയായാല്‍ പോലും ഉപ്പയുടെ തോളില്‍ തൂങ്ങിയും കൊഞ്ചിപ്പറഞ്ഞും അവളുണ്ടാകും…”
സുഹൃത്തുക്കളിലൊരാള്‍ പങ്കുവെച്ച ഈ സംസാരമാണ്‌ പെണ്‍കുഞ്ഞിനെക്കുറിച്ച്‌ ചിന്തിപ്പിച്ചത്‌... പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്‌നേഹമുള്ള ഇത്തയായും പ്രണയം നിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും സ്‌ത്രീത്വത്തിന്റെ സാന്ത്വനം നുകരുന്നവരാണ്‌ സര്‍വരും. കരുണാവാരിധിയായ അല്ലാഹു അവളിലൊളിപ്പിച്ച ഹൃദയവികാരങ്ങള്‍, സര്‍വ മനസ്സംഘാര്‍ഷങ്ങള്‍ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഒരു വലിയ സാന്ത്വനമാകാന്‍ അവള്‍ക്കു കഴിയും.
സ്‌ത്രീ എന്ന സാന്ത്വനത്തെ അങ്ങേയറ്റം ഇസ്‌ലാം ആദരിച്ചിട്ടുണ്ട്‌... കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ അനന്തരാവകാശം നല്‍കി ഉയര്‍ത്തിയ മതമാണിത്‌... പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ “പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌” എന്നുപദേശിച്ച തിരുനബി(സ) സ്‌ത്രീ സമൂഹത്തിന്‍റെ എക്കാലത്തെയും വിമോചകനാണ്‌...
അര്‍ഹതയും ബാധ്യതയും നല്‍കി ഇസ്‌ലാം സ്‌ത്രീയെ ഉയര്‍ത്തി. ജന്മമല്ല, കര്‍മമാണ്‌ മഹത്വത്തിന്റെ അടിയാധാരമെന്ന്‌ വാഴ്‌ത്തി. അഭിപ്രായസ്വാതന്ത്ര്യവും അംഗീകാരവും നല്‍കി. അവരെ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിലേക്ക്‌ കൊണ്ടുവന്നു. പെണ്‍കുഞ്ഞിനെ ശാപമായി കണ്ട അറേബ്യന്‍ മനസ്സിനെ ഇങ്ങനെ ശാസിച്ചു: “അവരിലൊരാള്‍ക്ക്‌ പെണ്‍കുട്ടി പിറന്ന സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി, അവന്റെ മുഖം കറുത്തിരുളുന്നു. അവര്‍ ജനങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നു. ഈ ചീത്തവാര്‍ത്ത അറിഞ്ഞതിനു ശേഷം ആരെയും അഭിമുഖീകരിക്കാന്‍ അപമാനം സഹിച്ച്‌ അതിനെ വളര്‍ത്താണോ അതോ അവളെ കുഴിച്ചുമൂടണോ എന്നയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു” (ഖുര്‍ആന്‍ 16:58,59). നിശിതമായ ഭാഷയില്‍ അല്ലാഹു ആ ക്രൂരകൃത്യത്തെ വിലക്കുകയും ചെയ്‌തു: ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞിനോട്‌, അവളെന്ത്‌ അപരാധത്തിന്റെ പേരിലാണ്‌ വധിക്കപ്പെട്ടതെന്ന്‌ ചോദിക്കപ്പെടുമെന്ന്‌” താക്കീത്‌ നല്‍കുകയും ചെയ്‌തു.(ഖുര്‍ആന്‍ 81:8,9)
സുഖാസ്വാദനങ്ങള്‍ക്ക്‌ അടിപ്പെട്ട പുതിയ കാലവും പെണ്‍കുഞ്ഞിനെ ശല്യമായി കാണുന്നു. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടി എന്ന ഗ്രാമം പെണ്‍ ശിശുഹത്യക്ക്‌ കുപ്രസിദ്ധമാണല്ലോ. പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട്‌ `കൊന്നു കളഞ്ഞിട്ട്‌ വാ’ എന്നാണത്രെ ഭര്‍ത്താവിന്റെ നിര്‍ദേശം. ഭ്രൂണഹത്യക്ക്‌ ഇരയായി അമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക്‌..
മാതാവിനും പിതാവിനും ജീവിതവിജയത്തിലേക്കുള്ള വഴിയായിട്ടാണ്‌ പെണ്‍കുഞ്ഞ്‌ ലഭിക്കുന്നതെന്ന്‌ തിരുനബി(സ)യുടെ വചനങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു. അവളോടുള്ള പെരുമാറ്റവും അവള്‍ക്കുള്ള ശിക്ഷണവും സംരക്ഷണവും ഏറെ ശ്രദ്ധയോടും കരുതലോടെയുമാകണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു. പ്രിയമകള്‍ ഫാതിമ(റ)യോടും കൗമാരം വിട്ടുമാറും മുമ്പ്‌ പ്രവാചകജീവിതത്തിലേക്ക്‌ കടന്നുവന്ന ആഇശ(റ)യോടുമുള്ള തിരുനബിയുടെ ഇടപെടലുകളും അവരോട്‌ കാണിച്ച വാത്സല്യവും എക്കാലത്തെയും മാതാപിതാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനമാണ്‌.. മൃദുലമനസ്സുള്ള രണ്ടുപേരോടും ഏറെ സൂക്ഷ്‌മതയോടും എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടുമാണ്‌ തിരുനബി ഇടപെട്ടത്‌.. വിജ്ഞാനത്തോടുള്ള ആഇശയുടെ ആഗ്രഹത്തെ നബി(സ) പ്രോത്സാഹിപ്പിച്ചു. 2210 ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ ആഇശ(റ).

അവിടുന്ന്‌ ഉപദേശിക്കുന്നു: “ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും” (അബൂദാവൂദ്‌).). “ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.” (മിശ്‌കാത്ത്‌)) “പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌. (ബുഖാരി, മുസ്‌ലിം)

സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിഷ്‌കളങ്ക സാന്നിധ്യമായി,
പനിനീര്‍ മൃദുലതയുള്ള നറുവസന്തമായി ഓരോ കുഞ്ഞുമോളും വീടിന്റെ തെളിച്ചമാകട്ടെ. കുണുങ്ങിയും പിണങ്ങിയും പാട്ടുപാടിയും അവള്‍ ജീവിതത്തെ ചുറുചുറുക്കുള്ളതാക്കട്ടെ.
വെള്ളം തുളുമ്പി നില്‍ക്കുന്ന ആ കണ്ണുകള്‍ നനയാതിരിക്കട്ടെ.
കാരുണ്യവാനില്‍ നിന്നുള്ള സ്‌നേഹസമ്മാനമാണ്‌ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍..
 ഉള്ളില്‍ കവിഞ്ഞ സ്‌നേഹവാത്സല്യങ്ങളില്‍ അവര്‍ക്ക്‌ കൂടൊരുക്കുക.

Saturday, May 25, 2013

സുവര്‍ണാവസരങ്ങള്‍




തെക്കേ ആഫ്രിക്കയില്‍ പണ്ട് സ്വര്‍ണം കണ്ടുപിടിച്ച വിവരം കാട്ടുതീപോലെ പരന്നു. സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയ സ്ഥലത്തേക്ക് എല്ലാവരും വെച്ചുപിടിച്ചു. ഓരോരുത്തര്‍ക്കും തങ്ങളുടെ പങ്ക് എങ്ങനെയെങ്കിലും ഉറപ്പിക്കണമെന്ന വാശിമാത്രം. മോഹാന്ധരായി ഓടുന്നതിനിടയില്‍ ആളുകള്‍ പരസ്പരം കൂട്ടിയിടിച്ച് താഴെവീഴുന്ന അവസ്ഥ.

ഈ തിരക്കില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ട് അകലെ ഒരു ചെറുപ്പക്കാരന്‍ ഇരുമ്പില്‍നിന്ന് ശ്രദ്ധയോടെ നല്ല മണ്‍വെട്ടികളുണ്ടാക്കുകയാണ്. എല്ലാവരും സ്വര്‍ണം ചിള്ളിപ്പെറുക്കാന്‍ നോക്കുമ്പോള്‍ അകലെ മാറിയിരുന്നു ഒരുവന്‍ കഷ്ടപ്പെട്ട് ഇരുമ്പുരുക്കി മണ്‍വെട്ടിയുണ്ടാക്കുന്നു. കാണുന്ന ആര്‍ക്കും അയാള്‍ക്ക് ചില്ലറ തകരാറുണ്ടെന്ന് തോന്നിപ്പോവുക സ്വാഭാവികം. ലോകനീതി അതാണ്. സ്വര്‍ണത്തെപ്പറ്റിയുള്ള ചിന്തയോ മോഹാന്ധതയോ ഒന്നും ബാധിക്കാതെ തന്റെ പണിയില്‍ ദത്തശ്രദ്ധനായിരിക്കുന്ന അയാളോട് സംസാരിക്കാന്‍ പൊന്നിന് പിറകേയോടുന്നവരുടെ കൂട്ടത്തില്‍ ഒരാളുണ്ടായതുതന്നെ ഒരത്ഭുതമാണ്. അയാള്‍ ചെറുപ്പക്കാരനോട് ചോദിച്ചു. അല്ല, മനസ്സിലാവാത്തതുകൊണ്ട് ചോദിക്കുകയാണ്, ഇത്രയും മണ്‍വെട്ടികള്‍ എന്തിനുവേണ്ടിയാണ് താങ്കള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്?

ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു- 'നിങ്ങള്‍ സ്വര്‍ണത്തിന് പിന്നാലെയോടുകയാണ്. ഞാന്‍ ഒരു സുവര്‍ണാവസരത്തിന്‍മേല്‍ ഇരിക്കുകയാണ്. ഇളകിയ മണ്ണ് നിങ്ങള്‍ മാന്തിയിട്ടെങ്കിലും മാറ്റും. അതെനിക്കറിയാം. അതിനപ്പുറം മണ്ണുനീങ്ങണമെങ്കില്‍, പിന്നെയും കുഴിക്കണമെങ്കില്‍ മണ്‍വെട്ടിതന്നെ വേണ്ടിവരും. അപ്പോഴേക്കും വില്പനയ്ക്കായി ആവശ്യത്തിന് മണ്‍വെട്ടികള്‍ തയ്യാറായിരിക്കണം'.

ട്രാന്‍സ്‌ഫോര്‍മേഷണല്‍ ലീഡര്‍ഷിപ്പ് എന്ന ആശയത്തിന്റെ പ്രാവര്‍ത്തികരൂപമാണ് മുകളിലെ ഉദാഹരണം. വികസനം വരുന്നത് അവസരത്തിന്റെ രൂപത്തിലാണ്. ഒരോരുത്തരും അവരുടേതായ ഒരിടം കണ്ടെത്തുകയാണ്. അവിടെ കാലുറപ്പിച്ചുകൊണ്ട് നൈസര്‍ഗികമായി, സര്‍ഗപരമായി കര്‍മനിരതരാവുകയാണ്. ആധുനിക ലോകക്രമത്തില്‍ പരിവര്‍ത്തനമെന്നത് ഒരാള്‍ ഉന്നത പദവിയിലിരുന്നുകൊണ്ട് നടത്തുന്ന കാര്യങ്ങളുടെ പരിണിതഫലമല്ല. മറിച്ച് അപരന്‍ സ്വയം കണ്ടെത്തുന്ന മേഖലയില്‍ സാധ്യമാക്കുന്ന വിപ്ലവകരമായ ചലനങ്ങളാണ് യഥാര്‍ഥ ട്രാന്‍സ്‌ഫോര്‍മേഷന്‍ അഥവാ പരിവര്‍ത്തനം.

പഴയ ലോകക്രമത്തില്‍ ബിസിനസ്സിന്റെ വളര്‍ച്ചയെന്നാല്‍ ഭൗതികമായ വളര്‍ച്ചയായിരുന്നു. എത്രരാജ്യങ്ങളില്‍ സ്ഥാപനങ്ങളുണ്ട്, ഏതെല്ലാം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്, എത്ര പ്രൊഡക്ഷന്‍ യൂണിറ്റുകളുണ്ട് എന്നിത്യാദി വലുപ്പം വെച്ചളക്കല്‍. ആധുനിക ലോകക്രമത്തില്‍ ബിസിനസ്‌ലോകത്ത് നടക്കുന്ന വന്‍പരിവര്‍ത്തനങ്ങളൊന്നും ഭൗതികാന്തരീക്ഷത്തിലല്ല, മാനസിക വ്യാപാരങ്ങളിലാണ്. ഇന്നലെവരെ അസാധ്യമായതെന്ന് തോന്നുന്നത് ഇന്ന് സാധ്യമാവുകയും പഴയ വളര്‍ച്ചയുടെ സമവാക്യങ്ങള്‍ മാറി പുതിയതുവരുന്നതും അതുകൊണ്ടാണ്.

ഭൗതികലോകത്ത് തപ്പിത്തടയുകയല്ല വേണ്ടത് മാനസികലോകത്ത് പറന്നുയരുകയാണ്. കാലാനുസൃതമായി മാറാത്ത സ്ഥാപനങ്ങള്‍ ഇന്നും പഴയ ഹജൂര്‍ക്കച്ചേരി പോലെത്തന്നെ പോയിക്കൊണ്ടിരിക്കും. ജീവനക്കാരെ ഓരോ പദവിയില്‍ തളച്ചിട്ട് അവിടുത്തെ അനുഷ്ഠാനകലകളെക്കുറിച്ചുള്ള ഒരുത്തരവും നല്കും.

By: ദേബശിഷ് ചാറ്റര്‍ജി (Mathrubhumi.com)

കാര്‍ഷിക സര്‍വകലാശാലയില്‍ പഠിക്കാം



കൃഷിപാഠവുമായി ബന്ധപ്പെട്ട് ഈടുറ്റ സംഭാവനകള്നല്കിയ സ്ഥാപനമാണ് കേരള കാര്ഷിക സര്വകലാശാല. കാര്ഷിക ഗവേഷണത്തിനും കൃഷി പഠനത്തിനുമായി നിരവധി കോഴ്സുകള്സര്വകലാശാലയുടെ കീഴില്നടത്തുന്നുണ്ട്. തൃശ്ശൂരിലെ മണ്ണുത്തിയിലാണ് ആസ്ഥാനവും പ്രധാന കാമ്പസും. കാര്ഷിക സര്വകലാശാലക്ക് കീഴില്ഏഴ് കോളജുകളുണ്ട്. പ്രാദേശിക കാര്ഷിക ഗവേഷണ കേന്ദ്രങ്ങളും ഗവേഷണ കേന്ദ്രങ്ങളും വേറെ. ഏഴു കൃഷി വിജ്ഞാന കേന്ദ്രങ്ങളും മൂന്നു അഡ്വാന്സ്ഡ് സ്റ്റഡി സെന്ററുകളും വഴി കൃഷിപഠനം കേരളം മുഴുവന്വ്യാപിപ്പിക്കാന്കാര്ഷിക സര്വകലാശാലക്കാവുന്നു.  ഏഴു വിഷയങ്ങളില്ബിരുദ പഠനത്തിന് സൗകര്യമുണ്ട്. ഒമ്പതു വിഷയങ്ങളില്‍ 43 കോഴ്സുകളിലാണ് ബിരുദാനന്തര ബിരുദ സൗകര്യം

കോളജുകള്


1. കോളജ് ഓഫ് ഹോര്ട്ടികള്ച്ചര്‍, വെള്ളാനിക്കര,
   
തൃശ്ശൂര്‍, ഫോണ്‍:  0487 2370822,  2371652
 2.
കോളജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര,
   
തൃശ്ശൂര്‍, ഫോണ്‍:  0487 2370050
3.
കോളജ് ഓഫ് കോ-ഓപറേഷന്ആന്ഡ് ബാങ്കിങ്,
   
വെള്ളാനിക്കര, തൃശ്ശൂര്‍, ഫോണ്‍:  0487 2370367
4.
കോളജ് ഓഫ് അഗ്രികള്ച്ചര്‍, പടന്നക്കാട്,
   
കാസര്കോട്, ഫോണ്‍:  0467 2280616
5.
കോളജ് ഓഫ് അഗ്രികള്ച്ചര്‍, വെള്ളായണി,
   
തിരുവനന്തപുരം, ഫോണ്‍:  0471 2381829, 2381915
6.
കോളജ് ഓഫ് ഫിഷറീസ്, പനങ്ങാട്,
   
എറണാകുളം, ഫോണ്‍:  0484 2700 337
 7.
കേളപ്പജി കോളജ് ഓഫ് എന്ജിനീയറിങ് ആന്ഡ്
   
ടെക്നോളജി, തവനൂര്‍, മലപ്പുറം, ഫോണ്‍:  0494 2686214
ബിരുദങ്ങള്
(
കോഴ്സ്, കോളജ് എന്ന ക്രമത്തില്‍)
1.
ബി.എസ്സി അഗ്രികള്ച്ചര്‍: പടന്നക്കാട്, വെള്ളാനിക്കര,
   
വെള്ളായണി
2.
ബി.എസ്സി ഫോറസ്ട്രി: വെള്ളാനിക്കര
3.
ബാച്ചിലര്ഓഫ് ഫിഷറീസ് സയന്സ് : പനങ്ങാട്
4.
ബി.എസ്സി കോ-ഓപറേഷന്ആന്റ് ബാങ്കിങ്:
   
വെള്ളാനിക്കര
5.
ബി.ടെക് അഗ്രികള്ച്ചറല്എഞ്ചിനീയറിങ്: തവനൂര്
 

പ്രവേശന രീതി


സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയം നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. 50 ശതമാനം മാര്ക്കോടെ പ്ളസ് ടു സയന്സ് വിഷയങ്ങള്പഠിച്ചവര്ക്ക് അപേക്ഷിക്കാം. മാര്ച്ചില്മാസത്തില്പ്രവേശനാ പരീക്ഷാ വിജ്ഞാപനം പുറത്തുവരും.  ഇന്ത്യന്കൗണ്സില്ഫോര്അഗ്രികള്ച്ചര്റിസര്ച്ച് പ്രവേശന പരീക്ഷവഴി യോഗ്യത നേടുന്നവര്ക്ക് 15 ശതമാനം സീറ്റ് നീക്കിവെച്ചിട്ടുണ്ട്. രാജ്യത്തെ കാര്ഷിക സര്വകലാശാലകളിലെല്ലാം സംവരണമുണ്ട്.
ബി.എസ്സി കോ-ഓപറേഷന്ആന്റ് ബാങ്കിങിന് പ്ളസ് ടു മാര്ക്കിന്െറ അടിസ്ഥാനത്തില്നേരിട്ടാണ് പ്രവേശനം. 40 സീറ്റ്. പഠനദൈര്ഘ്യം നാല് വര്ഷം
ബിരുദാനന്തര ബിരുദം
(
കോഴ്സ് , കോളജ് എന്ന ക്രമത്തില്‍)
 1.
എം.എസ്സി അഗ്രികള്ച്ചര്‍: വെള്ളാനിക്കര, വെള്ളായണി
2.
എം.എസ്സി ഹോര്ട്ടികള്ച്ചര്‍: വെള്ളാനിക്കര, വെള്ളായണി
3.
എം.എസ്സി ഫുഡ് സയന്സ് ആന്ഡ് ന്യുട്രീഷന്‍: വെള്ളാനിക്കര, വെള്ളായണി
4.
എം.എസ്സി അഗ്രികള്ച്ചര്സ്റ്റാറ്റിസ്റ്റിക്സ്: വെള്ളാനിക്കര
 5.
മാസ്റ്റര്ഓഫ് സയന്സ് ഇന്കോ-ഓപറേഷന്ആന്ഡ്് ബാങ്കിങ്: വെള്ളാനിക്കര
(
എല്ലാ കോഴ്സുകള്ക്കും ഗവേഷണസൗകര്യം)
6.
എം.എസ്സി ഫോറസ്ട്രി: വെള്ളാനിക്കര
8.
മാസ്റ്റര്ഓഫ് ഫിഷറീസ് സയന്സ്: പനങ്ങാട്
 9.
എം. ടെക് അഗ്രികള്ച്ചര്എഞ്ചിനീയറിങ്: തവനൂര്

പ്രവേശനം


കാര്ഷിക സര്വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി / എസ്.ടി വിഭാഗത്തിന് 50 ശതമാനം മാര്ക്ക് മതി. ത്രിവല്സര ബി.എസ്സി അഗ്രികള്ച്ചര്ബിരുദം പരിഗണിക്കില്ല. റേഞ്ചേഴ്സ് കോളജിലെ ഹയര്ഗ്രേഡ് സര്ട്ടിഫിക്കറ്റ്, ഫോറസ്റ്റ് കോളജിലെ ഫോറസ്ട്രി ഡിപ്ളോമ എന്നിവയുള്ളവര്ക്ക് എം.എസ്സി ഫോറസ്ട്രി കോഴ്സിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിന് ഉയര്ന്ന മാര്ക്കുള്ളവര്ക്കാണ് ഗവേഷണത്തിന് അപേക്ഷിക്കാന്അര്ഹത.  
പിഎച്ച്.ഡി
അഗ്രികള്ച്ചര്‍, ഹോര്ട്ടികള്ച്ചര്‍, വെറ്ററിനറി ആന്ഡ് അനിമല്സയന്സസ്, കോ-ഓപ്പറേഷന്‍, ബാങ്കിങ് ആന്ഡ് മാനേജ്മെന്്റ്, ഫിഷറീസ് സയന്സ്, ഹോം സയന്സ് (ഫുഡ് സയന്സ് ആന്ഡ് ന്യുട്രീഷ്യന്‍) വിഭാഗങ്ങളിലായി 23 പിഎച്ച്.ഡി കോഴ്സുകള്കേരള കാര്ഷിക സര്വകലാശാലയിലുണ്ട്.
വിവരങ്ങള്ക്ക്: www.kau.in