Tuesday, April 6, 2021

'പ്രഫ. കെ.എ.സിദ്ദീഖ്​ ഹസൻ


 ഏകദേശം മൂന്നര ദശാബ്ദങ്ങൾക്ക് മുമ്പ് ഹൃസ്വമായ ഒരു കാലയളവിൽ മാധ്യമം ദിനപത്രത്തിെൻറ കോഴിക്കോട് ആസ്​ഥാന ഓഫീസിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചപ്പോഴാണ് െപ്രാഫ. കെ.എ.സിദ്ദീഖ് ഹസൻ സാഹിബിനെ ഞാൻ അടുത്തറിയുന്നത്. വാക്കുകൾക്ക് അതീതമായ വ്യക്തിത്വത്തിെൻറ ഉടമയായ ആ കൃശഗാത്ര​െൻറ ദീർഘവീക്ഷണവും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും വീഴ്ച കൂടാതെ നിർവ്വഹിക്കാനുമുള്ള സന്നദ്ധതയും, ഉയർന്ന ചിന്തയും ലളിതമായ ജീവിതശൈലിയും പ്രാരംഭകാലത്ത് മാധ്യമം നേരിട്ട സങ്കീർണ്ണമായ വെല്ലുവിളികളെ അതിജീവിക്കുവാൻ ഒട്ടേറെ സഹായിച്ചിട്ടുണ്ട്.

ഏതൊരു പ്രവൃത്തിയുടേയും ലക്ഷ്യവും മാർഗ്ഗവും ന്യായീകരിക്കണമെന്ന ഗാന്ധിയൻ സിദ്ധാന്തത്തിെൻറയും, വാക്കും പ്രവൃത്തിയും തമ്മിൽ അന്തരം ഉണ്ടാകരുതെന്ന പ്രവാചക നിഷ്ഠയുടേയും സമന്വയമായിരുന്നു കർമ്മയോഗിയായ ഈ മാതൃകാ മനുഷ്യ​െൻറ ജീവിതം. പ്രതിസന്ധികളെ ആത്്മവിശ്വാസത്തോടെ നേരിടാനും അതിന് പ്രായോഗിക പരിഹാരം നിർദ്ദേശിക്കുവാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് പ്രശംസനീയമാണ്.

വൈക്കം മുഹമ്മദ് ബഷീർ, പി.കെ.ബാലകൃഷ്ണൻ, കെ.എ.കൊടുങ്ങല്ലൂർ തുടങ്ങിയ പ്രതിഭാധനർക്കൊപ്പം മാധ്യമത്തിെൻറ അമരക്കാരുടെ േശ്രണിയിൽ സിദ്ദീഖ് ഹസൻ സാഹിബിെൻറ നാമവും ചേർത്തു വായിക്കപ്പെടേണ്ടതായിട്ടുണ്ട്. 1987 ജൂണിൽ മാധ്യമം പിറവിയെടുക്കുന്നതിന് മുമ്പുള്ള അതിെൻറ ഗർഭസ്​ഥവേളയിലും, പിറവിക്ക് ശേഷമുള്ള ശൈശവദിശയിലും ഐഡിയൽ പബ്ലിക്കേഷൻസ്​ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അനുഭവിച്ച ആത്്മസംഘർഷങ്ങളും വിവരണാതീതമാണ്. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുകയും പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുകയെന്നത് അദ്ദേഹത്തിെൻറ സവിശേഷ ശൈലിയായിരുന്നു. പ്രസിദ്ധീകരണം ആരംഭിച്ച് കുറഞ്ഞ നാളുകൾക്കുള്ളിൽ സാമ്പത്തിക പ്രതിസന്ധി മൂലം പത്രത്തിെൻറ മുന്നോട്ടുള്ള പ്രയാണം അസാധ്യമായൊരു സാഹചര്യത്തിൽ ശുഭാപ്തി വിശ്വാസത്തോടെ ആ സ്​ഥാപനത്തെ മുന്നോട്ടു നയിക്കുവാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും, ത​െൻറ ജീവിതം തന്നെ ആ സ്​ഥാപനത്തിന് സമർപ്പിച്ച് കുറഞ്ഞ നാളുകൾക്കുള്ളിൽ ലക്ഷ്യം കൈവരിക്കുകയും ചെയ്തത് മാധ്യമത്തിെൻറ ആദ്യകാല പ്രവർത്തകർ വികാര വായ്പോടെ എന്നെന്നും ഓർക്കും.

ഓരോ ദിവസത്തേയും അച്ചടിയ്ക്ക് ആവശ്യമായ ന്യൂസ്​ പ്രിൻറ് വാങ്ങുന്നതിനായി പത്രക്കെട്ട് കൊണ്ടുപോകുന്ന ജീപ്പിൽ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് രാവുകളെ പകലുകളാക്കി അദ്ദേഹം നടത്തിയിട്ടുള്ള യാത്രകൾ വിസ്​മയകരമായ ഓർമ്മകളാണ്. ഒരു ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന ഒരു ലോഡ് ന്യൂസ്​ പ്രിൻറ് വാങ്ങുന്നതിന് മാധ്യമത്തിലെ വരുമാനം മിക്കപ്പോഴും തികയുമായിരുന്നില്ല. ഈ വിഷമ സന്ധിയിൽ പത്രത്തിെൻറ അഭ്യുദയകാംക്ഷികളായ കോഴിക്കോട്ടെ വ്യാപാര പ്രമുഖരിൽ നിന്നും പണം കടം വാങ്ങുക മാത്രമായിരുന്നു പോംവഴി. ഈ തുക ഒരു ചെറിയ ബാഗിലാക്കി കക്ഷത്ത് ഇടുക്കിപ്പിടിച്ചു കൊണ്ടായിരിക്കും എറണാകുളത്തേക്കുള്ള യാത്ര. കോഴിക്കോട് നിന്നും പണം സ്വരൂപിക്കുവാൻ കഴിയാതെ വന്നാൽ പത്രവണ്ടിയിൽ തൃശൂർ ഇറങ്ങും. എന്നിട്ട് പുലർച്ചെ അവിടെ നിന്നും കൊടുങ്ങല്ലൂരിൽ എത്തി അവിടെയുള്ള അദ്ദേഹത്തിെൻറ സുഹൃത്തുക്കളിൽ നിന്നും പൈസയും സമാഹരിച്ചുകൊണ്ടാവും എറണാകുളത്തേക്ക് പുറപ്പെടുക.

രാവിലെ 10 മണിയോടെ എറണാകുളത്തെ സി ആൻറ് എഫ് ഏജൻറിെൻറ ഓഫീസിൽ പൈസ എത്തിച്ച് അവിടെ നിന്നും ഉച്ചയ്ക്ക് മുമ്പ് ലോഡ് കയറ്റിവിട്ടാൽ മാത്രമേ അന്നത്തെ പത്രം ഷെഡ്യൂൾ പ്രകാരം അച്ചടിക്കുവാൻ സാധിക്കുമായിരുന്നുള്ളു. കൊച്ചിയിൽ നിന്നും ന്യൂസ്​ പ്രിൻറ് എത്തുവാൻ വൈകിയാൽ അന്നത്തെ ദിവസം മലബാർ എക്സ്​പ്രസ്സിൽ തിരുവിതാംകൂർ ഭാഗത്തേക്ക് പോകേണ്ട സൗത്ത് എഡിഷൻ റദ്ദ് ചെയ്യേണ്ടി വരുമായിരുന്നു. ഒരു ലോഡ് ന്യൂസ്​ പ്രിൻറ് കോഴിക്കോട് എത്തിക്കഴിഞ്ഞാൽ മുൻ ദിവസങ്ങളിൽ മറ്റു പത്രസ്​ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയ റീലുകൾ മടക്കി നല്കേണ്ടി വരും. പിന്നീട് ഏറിയാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് ആവശ്യമായ ന്യൂസ്​ പ്രിൻറ് റീലുകൾ മാത്രമാകും അവശേഷിക്കുക. ഈ കാലയളവിനുള്ളിൽ വീണ്ടും പണം കടം വാങ്ങാനും, പത്രക്കെട്ടിന് മുകളിൽ മയങ്ങി എറണാകുളത്തേക്ക് യാത്ര പോകാനുമായിരിക്കും അദ്ദേഹത്തിെൻറ നിയോഗം. മിനിമം ഒരു ലോഡ് ന്യൂസ്​ പ്രിൻറ് മാധ്യമത്തിെൻറ കരുതലിൽ സ്​ഥിരമായി ഉണ്ടാക്കിയെടുക്കണമെന്ന അദ്ദേഹത്തിെൻറ ലക്ഷ്യസാക്ഷാത്ക്കാരത്തിന് ഇങ്ങിനെയുള്ള എത്രയെത്ര യാത്രകളുടെ കഥകൾ പറയാനുണ്ട്.

മനഃസാന്നിദ്ധ്യം വെടിയാതെ ഏതു പ്രതിസന്ധിയേയും നേരിടുവാനും പരിഹാരം കണ്ടെത്തുവാനുമുള്ള അദ്ദേഹത്തിെൻറ കഴിവ് ശ്ളാഘനീയമാണ്. ൈക്രസിസ്​ മാനേജ്മെൻറിെൻറ നൂതനമായ പല തിയറികളും അദ്ദേഹത്തിൽ നിന്നും നമുക്ക് പഠിക്കുവാനുണ്ട്. പ്രായോഗികമായ ഈ അറിവ് പാഠപുസ്​തകങ്ങളിൽ നിന്നും ലഭിക്കുന്നവയല്ല. ഒരിയ്ക്കൽ അർധരാത്രിയിൽ ന്യൂസ്​ പ്രിൻറ് വാങ്ങുവാനായി എറണാകുളത്തേക്ക് പോകുന്നതിന് തയ്യാറാകുന്ന വേളയിലാണ് മുക്കം–ചേന്ദമംഗല്ലൂർ ഭാഗത്ത് കാലവർഷത്തെ തുടർന്ന് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നുവെന്നും, അദ്ദേഹത്തിെൻറ വീടിന് ചുറ്റുമുള്ള താമസക്കാരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭാര്യ വിളിച്ചറിയിച്ചത്. കുടുംബാംഗങ്ങൾക്ക് സുരക്ഷിത താവളത്തിലെത്താൻ ഒരു വള്ളം ഏർപ്പാടാക്കി കൊടുത്ത ശേഷം യാതൊരു വിധ ഭാവഭേദമോ പരിഭ്രാന്തിയോ കൂടാതെ മുൻനിശ്ചയ പ്രകാരം അദ്ദേഹം എറണാകുളത്തിന് പോവുകയും മാധ്യമത്തിെൻറ ദൗത്യം നിറവേറ്റുകയും ചെയ്തു. മൊബൈൽ ഫോൺ പ്രചാരത്തിലില്ലാത്ത അക്കാലത്ത് അടുത്ത ദിവസങ്ങളിൽ ഓഫീസിൽ വിളിച്ച് സ്​ഥിതിഗതികൾ അന്വേഷിക്കുകയും കുടുംബത്തിെൻറ വിവരങ്ങൾ ആരായുകയും ചെയ്യുന്നതൊഴികെ യാതൊരു ആകുലതകളും അദ്ദേഹത്തെ അലട്ടിയില്ല. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നതായിരുന്നു ഏതു വിഷയത്തിലുമുള്ള അദ്ദേഹത്തിെൻറ നിലപാട്. കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന് പ്രതികൂല കാലാവസ്​ഥ മൂലം രണ്ടു ദിവസം കൂടി കഴിഞ്ഞാണ് കുടുംബത്തോടൊപ്പം സംഗമിക്കുവാൻ കഴിഞ്ഞത്.

സ്വകാര്യ ആവശ്യങ്ങൾക്ക് സ്​ഥാപനത്തിെൻറ ഫണ്ട് വിനിയോഗിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. യാത്രാചെലവും മറ്റും അപൂർവ്വമായി മാത്രമാണ് അദ്ദേഹം സ്​ഥാപനത്തിൽ നിന്നും കൈപ്പറ്റിയിരുന്നത്. അനാവശ്യ ചെലവുകൾ ചുരുക്കി സ്​ഥാപനത്തിെൻറ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഫണ്ട് ഉറപ്പാക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു.

തൊഴിലാളി–മുതലാളി ബന്ധത്തിനപ്പുറം വൈകാരികമായ കൂട്ടായ്മയുടെ ഒരു പുത്തൻ തൊഴിൽ സംസ്​കാരം മാധ്യമം പത്രസ്​ഥാപനത്തിൽ സൃഷ്​ടിച്ചെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. സ്​ഥാപന മേധാവി എന്ന സാങ്കേതിക പദത്തിലുള്ള വിശേഷണം അദ്ദേഹം ഇഷ്​ടപ്പെട്ടിരുന്നില്ല. എന്നാൽ ജീവനക്കാർക്കിടയിൽ സ്​നേഹവും വാത്സല്യവും ചൊരിയുന്ന പിതൃതുല്ല്യനോ, ഗുരുസ്​ഥാനീയനോ, ജ്യേഷ്ഠസഹോദനോ ഒക്കെ ആയ ഒരു കാരണവരായിരുന്നു അദ്ദേഹം. ആത്്മാർത്ഥതയും കഴിവുമുള്ള ജീവനക്കാരെ അദ്ദേഹം അളവറ്റ് േപ്രാത്സാഹിപ്പിച്ചു. വസ്​തുതകൾ ആരായാതെയും നിജസ്​ഥിതി ബോധ്യപ്പെടാതെയും ഒരു ജീവനക്കാരനെയും അദ്ദേഹം കുറ്റപ്പെടുത്തുമായിരുന്നില്ല. മാധ്യമത്തെയും പ്രസ്​ഥാന പ്രവർത്തകരെയും കൂട്ടി യോജിപ്പിച്ച് പ്രസിദ്ധീകരണത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിന് അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ അദ്ദേഹം അതീവ ജാഗ്രവത്തായിരുന്നു. പ്രസ്​ഥാന പ്രവർത്തകർക്ക് ലഭിച്ച ഈ അംഗീകാരം മാധ്യമത്തെ ഒരു വികാരമായി നെഞ്ചിലേറ്റുവാൻ അവരെ േപ്രരിപ്പിച്ചു.

എെൻറ അശ്രദ്ധ കൊണ്ടുണ്ടായ നിസ്സാരമായ ഒരു വീഴ്ചയ്ക്ക് ഒരിക്കൽ പബ്ലിഷർ വി.കെ.ഹംസ സാഹിബ് എന്നെ വല്ലാതെ ശകാരിച്ചു. വിഷണ്ണനായ ഞാൻ കാര്യങ്ങൾ വിശദീകരിക്കുവാൻ തുടങ്ങുമ്പോഴേക്കും മാനേജ്മെൻറ് പ്രതിനിധികളുടെ ആ മീറ്റിംഗിൽ എെൻറ സംരക്ഷകനാകുവാൻ സ്വമേധയാ സിദ്ദീഖ് സാഹിബ് തുനിഞ്ഞതും, എനിക്ക് വേണ്ടി മറുവാദം ഉന്നയിച്ചതും ഇന്നും ഞാൻ കൃതാർത്ഥതയോടെ ഓർത്തു പോകുന്നു. എന്നെ മാധ്യമവുമായി അടുപ്പിച്ചതും അനുകൂല അവസരം വന്നപ്പോൾ അവിടെ നിന്നും വിടുതൽ ചെയ്യുന്നതിന് േപ്രരിപ്പിച്ചതും അദ്ദേഹമാണ്. മാധ്യമത്തിലെ ഔദ്യോഗിക ജീവിത കാലയളവിൽ രണ്ടു തവണ എനിക്ക് പി.എസ്​.സി വഴി പൊതുമേഖലാ സ്​ഥാപനങ്ങളിൽ നിയമനം ലഭിച്ചു. ഈ രണ്ടു തവണയും ആത്്മവിശ്വാസം പകർന്നു തന്ന് മാധ്യമത്തിൽ തന്നെ തുടരുവാൻ എന്നെ നിർബന്ധിതമാക്കിയത് സിദ്ദീഖ് സാഹിബായിരുന്നു. എന്നാൽ തൊഴിൽ വകുപ്പിൽ അസിസ്റ്റൻറ് ലേബർ ഓഫീസറായി നിയമനം ലഭിച്ചപ്പോൾ മാധ്യമത്തിലെ തൊഴിൽ ഉപേക്ഷിച്ച് സർക്കാർ സർവ്വീസിൽ പ്രവേശിക്കുവാനാണ് അദ്ദേഹം എന്നോട് നിർദ്ദേശിച്ചത്. ആ തസ്​തികയിൽ പ്രവേശിച്ചാൽ ഭാവിയിൽ ലഭിക്കാവുന്ന െപ്രാമോഷൻ സാദ്ധ്യതകളും അധികാരവ്യാപ്തിയും വിലയിരുത്തിയ ശേഷമാണ് അത്തരമൊരു ഉപദേശം അദ്ദേഹം നൽകിയത്. മനസ്സില്ലാ മനസ്സോടെയായിരുന്നു അന്ന് മാധ്യമത്തിലെ ജോലി രാജി വെച്ചത്. എന്നാൽ സിദ്ദീഖ് സാഹിബിെൻറ ആ തീരുമാനം ശരിയായിരുന്നുവെന്ന് പില്ക്കാലത്തെ സർവ്വീസിലെ എെൻറ വ്യക്തിഗത നേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കളങ്കമില്ലാത്ത ആ മനസ്സിെൻറ ഉടമയ്ക്ക് ഒരായിരം നന്ദി.

മാധ്യമത്തിെൻറ ലോഗോയിൽ ചിത്രീകരിച്ചിട്ടുള്ള വെള്ളരിപ്രാവിനെ അനന്തവിഹായസ്സിലേക്ക് പറത്തിവിട്ട മനുഷ്യസ്​നേഹികളായ ത്രിമൂർത്തികളാണ് കെ.സി.അബ്ദുല്ലാ മൗലവി, വി.കെ.ഹംസ സാഹിബ്, െപ്രാഫ.കെ.എ.സിദ്ദീഖ് ഹസൻ സാഹിബ് എന്നിവർ. ഇവർ മൂവരും ആദരണീയരും മാധ്യമത്തിെൻറ പിന്നാമ്പുറത്ത് പരസ്​പരപൂരകങ്ങളായി പ്രവർത്തിച്ച മഹനീയ വ്യക്തിത്വങ്ങളുമാണ്. ഈ മൂവരിൽ സംഘാടക ശേഷി, നേതൃപാടവം, ദീർഘവീക്ഷണം, വിനയം, സഹജീവി സ്​നേഹം, ലാളിത്യം തുടങ്ങിയ ഗുണപരമായ കാര്യങ്ങളിൽ സിദ്ദീഖ് സാഹിബ് പ്രഥമ ഗണനീയനാവുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ മാധ്യമത്തിെൻറ ലോഗോയിലെ ഇരുചിറകുകളാണ് കെ.സി.യും, ഹംസ സാഹിബുമെങ്കിൽ ഈ ചിറകുകൾ ചലിപ്പിക്കുന്നതിനാവശ്യമായ ഊർജ്ജം പകർന്നു നല്കിയ അദൃശ്യനായിരുന്നു സിദ്ദീഖ് സാഹിബ്.

ലത്തീഫ് ഒറ്റത്തെങ്ങിൽ

സിദ്ദീഖ്​ ഹസൻ ഊർജം ​പ്രസരിപ്പിച്ച നേതാവ് -ഡോ.യാസീൻ അശ്​​റഫ്​

സിദ്ദീഖ്​ ഹസൻ ഊർജം ​പ്രസരിപ്പിച്ച നേതാവ് -ഡോ.യാസീൻ അശ്​​റഫ്​
cancel

1987ൽ മാധ്യമം പത്രം പ്രസിദ്ധീകരണം തുടങ്ങി ഏതാനും ആഴ്​ചകളാകുന്നു. ഫാറൂഖ് കോളജിൽ അധ്യാപകനാണ്​ അന്ന്​ ഞാൻ. ഒരു ദിവസം ഞാൻ താമസിക്കുന്ന കോളജ്​ ക്വാർ​ട്ടേഴ്​സിലേക്ക്​ പ്രഫ. സിദ്ദീഖ്​ ഹസനും ഒ. അബ്​ദുറഹ്​മാനും വന്നു. പത്രത്തി​െൻറ എഡിറ്റോറിയൽ വിഭാഗത്തിൽ സഹകരിക്കണമെന്ന്​ ആവശ്യപ്പെടാനായിരുന്നു അത്​. കോളജ്​ ചുമതലകൾക്കിടയിൽ കിട്ടുന്ന ഒഴിവുവേളകൾ അന്നുമുതൽ 'മാധ്യമ'ത്തിനുവേണ്ടി നീക്കിവെച്ചുതുടങ്ങി.

പ്രഫ. സിദ്ദീഖ്​ ഹസൻ മുഖേനയാണ്​ ഞാൻ മറ്റു പല രംഗങ്ങളിലും ഇടപെട്ടിട്ടുള്ളത്​. അവയി​ലൊന്നാണ്​ 'സിജി'. അന്ന്​ ഫാറൂഖ്​ കോളജ​ി​െൻറ സഹോദരസ്​ഥാപനമായ അൽഫാറൂഖ്​ എജുക്കേഷനൽ സെൻററി​െൻറ ഡയറക്​ടറായിരുന്ന ഡോ. കെ.എം. അബൂബക്കർ 'സിജി'​യുടെ അമരക്കാരനായി വന്നതിലും പ്രഫ. സിദ്ദീഖ്​ ഹസ​െൻറ മുൻകൈ ഉണ്ടായിരുന്നു. ​​ ഡോ. അബൂബക്കർതന്നെയും മനസ്സിൽ കൊണ്ടുനടന്നിരുന്ന കരിയർ ഗൈഡൻസ്​ സ്​ഥാപനത്തിന്​ സാക്ഷാത്​കാരം നൽകിയതിൽ സിദ്ദീഖ്​ ഹസൻ സാഹിബി​െൻറ സജീവമായ ഇടപെടലുണ്ട്​. ആരംഭകാലത്ത്​ സാമ്പത്തിക പരാധീനതകൾ പരിഹരിക്കാനും ഡോ. അബൂബക്കറുടെതന്നെ ആവശ്യങ്ങൾ നിവർത്തിക്കാനും അ​ദ്ദേഹം ശ്രദ്ധിച്ചു. അതേസമയം, 'സിജി'ക്ക്​ വിശാലമായ അടിത്തറ ഉറപ്പുവരുത്തണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്​. അവഗണിക്ക​പ്പെട്ടുകിടക്കുന്ന മുസ്​ലിം, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ ഉന്നതിയാണ്​ 'സിജി'യിലൂടെ ലക്ഷ്യംവെച്ചത്​ എന്നതിനാൽ സംഘടനാപരമായ താദാത്മ്യങ്ങളിൽനിന്ന്​ അത്​ മുക്തമായിരിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന്​ വ്യക്തതയുണ്ടായിരുന്നു. താൻ അമീറായ ജമാഅത്തെ ഇസ്​ലാമിയുടേതാകരുത്​ 'സിജി' എന്ന പ്രഫ. സിദ്ദീഖ്​ ഹസ​െൻറ നിഷ്​കർഷ ഡോ. അബൂബക്കറി​െൻറകൂടി ബോധ്യമായിരുന്നു. ഈ ദീർഘവീക്ഷണമാണ്​ 'സിജി'യെ വിശാലവും സ്വതന്ത്രവുമായ പ്ലാറ്റ്​ഫോമാക്കി മാറ്റിയത്​.

പ്രഫ. സിദ്ദീഖ്​ ഹസ​െൻറ നേതൃത്വത്തിൽ വന്ന മറ്റു സംരംഭങ്ങളിലും പങ്കാളിയാകാൻ അവസരമുണ്ടായിട്ടുണ്ട്​. അൽ ഹറമൈൻ സ്​കൂൾ, മീൻടൈം' ഇംഗ്ലീഷ്​ മാഗസിൻ എന്നിവ അതിലുൾപ്പെടും. 'മീൻടൈം' സാമ്പത്തിക പരാധീനതകൾ കാരണം നിലച്ചു. അൽ ഹറമൈൻ സ്​കൂൾ വളർന്ന്​ മികച്ച സി.ബി.എസ്​.ഇ വിദ്യാലയങ്ങളിലൊന്നായി.

ഒപ്പമുള്ളവരിലേക്കുകൂടി പകരുന്ന ആത്മാർഥതയും സമർപ്പണബോധവുമായിരുന്നു സിദ്ദീഖ്​ ഹസ​​​​​േൻറത്​. അദ്ദേഹത്തോടൊപ്പം ഓടിയെത്തുക എളുപ്പമല്ല. വ്യക്തിപരമായി പറഞ്ഞാൽ, അദ്ദേഹം പ്രതീക്ഷിച്ച വിതാനത്തിലേക്ക്​ ഉയരാൻ കഴിഞ്ഞില്ലെന്ന കുറ്റബോധം എനിക്കുണ്ട്​. സഹപ്രവർത്തകരിലേക്കും അനുയായികളിലേക്കും ഊർജം പ്രസരിപ്പിച്ച നേതാവ്​ -അതായിരുന്നു പ്രഫ. സിദ്ദീഖ്​ ഹസൻ.


കഥാകൃത്തും എഴുത്തുകാരനുമായ പി.കെ പാറക്കടവ്​ അന്തരിച്ച പ്രൊഫ.കെ.എ സിദ്ദീഖ്​ ഹസനെ അന​ുസ്​മരിക്കുന്നു.

പ്രിയപ്പെട്ട സിദ്ധീഖ് ഹസൻ സാഹിബ്

ഒരിക്കൽ തുടക്കത്തിൽ മാധ്യമം വിട്ടു പോന്നപ്പോൾ

അവിടെ വീണ്ടും ജോലിയിൽ തുടരണമെന്ന് എന്നോടാവശ്യപ്പെട്ടത് സിദ്ധീഖ് സാഹിബായിരുന്നു.

ഒരു പൂർണ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം -

ഒരു സ്ഥാപനത്തെ എങ്ങനെ നയിക്കണം എന്നറിയാമായിരുന്ന വലിയ വ്യക്തിത്വം -

ആദ്യകാലത്ത് ജോലി ചെയ്തിരുന്നവരെയെല്ലാം തന്നോടൊപ്പം ചേർത്തു നിർത്തിയ, നമുക്ക് ആദരവ് തോന്നുന്ന വലിയ മനുഷ്യൻ -

വൈക്കം മുഹമ്മദ് ബഷീറിനെ മാധ്യമത്തോടടുപ്പിച്ചതിലും കെ.എ. കൊടുങ്ങല്ലൂരി

നെ വാരാദ്യമത്തിന്‍റെറ ചുമതലയിലെത്തിച്ചതും സിദ്ധീഖ് സാഹിബായിരുന്നു.

സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിന് അദ്ദേഹത്തിന്‍റെ സംഭാവന എടുത്തു പറയേണ്ടതാണ്.

മതം 'മദ'മല്ലെന്നും മനുഷ്യ സ്നേഹമാണെന്നും സമത്വവും സാഹോദര്യവും പ്രസംഗങ്ങളിൽ ഉപയോഗിക്കേണ്ട വാക്കുകൾ മാത്രമല്ലെന്നും ജീവിതത്തിൽ പകർത്തേണ്ടതാണെന്നും ഈ വലിയ മനുഷ്യൻ ജീവിതം കൊണ്ടു നമുക്ക് കാണിച്ചു തന്നു.

ആത്മാർത്ഥത, സഹജീവി സ്നേഹം, കാരുണ്യം, നേതൃഗുണം എന്നീ വാക്കുകൾക്ക് കെ.എ. സിദ്ധീഖ് ഹസൻ എന്നാണർത്ഥം


ഒരു ആത്മീയ തേജസിന്‍റെ തിരോധാനം -​കെ.പി രാമനുണ്ണി

ഒരു ആത്മീയ തേജസിന്‍റെ തിരോധാനം -​കെ.പി രാമനുണ്ണി


കോഴി​േക്കാട്​: മാധ്യമം ആഴ്​ചപ്പതിപ്പിന്‍റെ പത്രാധിപരായി എത്തുന്ന കാലത്താണ്​ പ്രൊഫ.കെ.എ സിദ്ദീഖ്​ ഹസനെ പരിചയപ്പെടുന്നത്​. 'മാധ്യമം' പ്രസാധകരായിരുന്ന ഐഡിയൽ പബ്ലിക്കേഷൻ ​ട്രസ്റ്റിന്‍റെ ചെയർമാനായ അദ്ദേഹം സഹോദരനെ പോലെയാണ്​ എന്നെ കണ്ടിരുന്നത്​. അസാധരണമായ ആത്​മീയ തേജസ്​ ആ മുഖത്ത് ​ നിന്ന്​ നമുക്ക്​ അനുഭവിക്കാൻ കഴിയും. പരിചയപ്പെടുന്ന എല്ലാവരിലും പോസിറ്റീവ്​ എനർജി പകർന്ന്​ നൽകിയ മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം.

അന്തരിച്ച ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫ.കെ.എ സിദ്ദീഖ്​ ഹസനെ അനുസ്​മരിക്കുകയായിരുന്നു സാഹിത്യകാരനും എഴുത്തുകാരനുമായ കെ.പി രാമനുണ്ണി.

സാമൂഹിക രാഷ്​ട്രീയ വിഷയങ്ങളിൽ പ്രെഫ.സിദ്ദീഖ്​ ഹസൻ നടത്തിയത്​ പക്വതയാർന്ന പ്രതികരണങ്ങളായിരുന്നു. ജമാഅത്തെ ഇസ്​ലാമിയുമായി അഭി​പ്രായവിത്യാസമുള്ളവരുമായി അദ്ദേഹത്തിന്‍റെ ഇടപെടലുകൾ ആകർഷണീയമായിരുന്നു. ഇസ്​ലാമിന്‍റെ മാനവികമായ മൂല്യങ്ങൾ ഓരോ നിമിഷവും അദ്ദേഹം പിന്തുടർന്നു പോന്നു. എന്‍റെ ദൈവത്തിന്‍റെ പുസ്​തകം എന്ന നോവലിനെ കുറിച്ച്​ ചർച്ച ചെയ്യാനും മറ്റുള്ളവർക്ക്​ ആ നോവൽ പരിചയപ്പെടുത്താനും അദ്ദേഹം മുൻകൈ എടുത്തിരുന്നു.സിദ്ദീഖ്​ ഹസന്‍റെ വിയോഗം ​പൊതുസമൂഹത്തിന്​ വലിയ നഷ്​ടം തന്നെയാണ്​.


Saturday, August 15, 2020

ലോ കോസ്റ്റ്.. ബട്ട്, ഹൈ സാലറി... കണ്ണ് തള്ളണ്ട ഇത് കമ്പനി സെക്രട്ടറി കോഴ്സാണ്


കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന പദവിയിലെത്താൻ കുറഞ്ഞ ചെലവിൽ ഒന്നാന്തരം അവസരമൊരുക്കുന്ന പഠനമാർഗമാണ് കമ്പനി സെക്രട്ടറിഷിപ് പരിശീലനം. 

ഇതു പഠിപ്പിക്കുന്ന റഗുലർ കോളജുകളില്ല.

 ഇൻസ്‌റ്റിറ്റ്യൂട്ട് അയച്ചു തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും പരിശീലനത്തിന്റെ വലിയ പങ്ക് സ്വയംപഠനം തന്നെയാണ്. 

നിയമവും അക്കൗണ്ടിങ്ങും പഠിക്കാൻ താൽപര്യവും സ്ഥിരപരിശ്രമശീലവും ഉള്ളവർക്ക് ഇണങ്ങിയ പഠനമാർഗമാണിത്.. 

വർഷത്തിൽ 4 പരീക്ഷ 

കമ്പനി സെക്രട്ടറി നിയമത്തിൽ 2020 ൽ വരുത്തിയ ഭേദഗതിയനുസരിച്ച് ഫൗണ്ടേഷൻ കോഴ്സ് നിർത്തലാക്കിയിട്ടുണ്ട്. 

പുതിയ  രീതിയിൽ, CS Executive Entrance Test (CSEET) ജയിച്ച് എക്സിക്യൂട്ടീവ്തല പരിശീലനത്തിൽ നേരിട്ടു ചേരാം.

പ്ലസ് ടുവിൽ പഠിക്കുന്നവർക്കും ബാച്ചിലർ/പിജി ബിരുദമുള്ളവർക്കും CSEET പരീക്ഷയ്ക്കു ചേരാം. 

വർഷത്തിൽ നാലു പരീക്ഷ വീതം നടത്തും. 

കംപ്യൂട്ടർ ഉപയോഗിച്ചുള്ള 120 മിനിറ്റ് ടെസ്റ്റിൽ നാലു ഭാഗങ്ങളിലെ 120 ഒബ്ജെക്റ്റീവ് ചോദ്യങ്ങൾ. 

(1) Business Communication 

(2) Legal Aptitude and Logical Reasoning 

(3) Economic and Business Environment

 (4) Current Affairs.

 എഴുത്തുപരീക്ഷയ്ക്ക് 170 മാർക്ക്. 15 മിനിറ്റിൽ പ്രസന്റേഷനും ആശയവിനിമയവും പരിശോധിക്കുന്ന വൈവാവോസി പരീക്ഷയുടെ  30 മാർക്കും ചേർത്ത് ആകെ 200 മാർക്ക്. ഓരോ ഭാഗത്തിനും 40%, മൊത്തം 50% എന്നീ ക്രമത്തിലെങ്കിലും മാർക്ക് നേടണം.

സിഎ/കോസ്റ്റ് അക്കൗണ്ടൻസി ഫൈനൽ പരീക്ഷ ജയിച്ചവർക്ക് 5000 രൂപയടച്ച് CSEET എഴുതുന്നതിൽനിന്ന് ഒഴിവു നേടാം. പരീക്ഷയുടെ സിലബസ്, പരിശീലന പുസ്തകങ്ങൾ, മോക് ടെസ്റ്റ്, അപേക്ഷാരീതി മുതലായവയ്ക്ക് www.icsi.edu എന്ന സൈറ്റിലെ CSEET ലിങ്ക് നോക്കാം.

 എക്സിക്യൂട്ടീവ് പരീക്ഷ  ജയിച്ചവർക്കു പ്രഫഷനൽ പ്രോഗ്രാമിനു ചേരാം. ഇതിൽ മൂന്നു മൊഡ്യൂളുകളിലായി എട്ടു പേപ്പർ. 

കൂടാതെ എട്ട് ഇലക്റ്റിവുകളിൽ ഒന്നിലും വിജയിക്കണം. എക്സിക്യൂട്ടീവ് പരീക്ഷ ജയിച്ച് 24 മാസത്തെ അംഗീകൃത പ്രായോഗിക പരിശീലനവും പൂർത്തിയാക്കണം.  

നിർണായക ജോലി 

CS എന്നത് നല്ല ജോലിസാധ്യതയുള്ള പ്രോഗ്രാം. പത്തു കോടി രൂപയെങ്കിലും അടച്ചുതീർത്ത മൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിർണായക സ്ഥാനമാണ് കമ്പനി സെക്രട്ടറിക്ക്. ഭരണപരമായ ചുമതലകൾ നിർവഹിക്കണം. കമ്പനി നിയമങ്ങൾ കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പു വരുത്തണം. നിയമനങ്ങൾ, സെക്രട്ടേറിയൽ ജോലികൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് എന്നിവയുടെ ചുമതലയും വരും. 

പത്തു കോടി രൂപയെങ്കിലും അടച്ചുതീർത്ത മൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം. റജിസ്ട്രാർ ഓഫ് കമ്പനീസ്, ടാക്സ് അധികാരികൾ, ആർബിട്രേഷൻ സംവിധാനം തുടങ്ങിയവയിൽ കമ്പനിയുടെ പ്രതിനിധിയായി ഹാജരാകണം. ഓഹരികൾ ശേഖരിക്കുന്നതു മുതൽ ധനകാര്യങ്ങളുടെ ചുമതലയും നിർവഹിക്കേണ്ടതുണ്ട്. ഡയറക്ടർ ബോർഡുമായി അടുത്തു ബന്ധപ്പെട്ടാവും പല പ്രവർത്തനങ്ങളും. കമ്പനി തുടങ്ങുക, പല കമ്പനികൾ കൂട്ടിച്ചേർക്കുക, കമ്പനി പിരിച്ചുവിടുക (ലിക്വിഡേറ്റ്) എന്നീ ചുമതലകളും വരാം. 

പഠനാവസരങ്ങൾ 

∙മുംബൈയിലെ ICSI-Centre for Corporate Governance, Research & Training (CCGRT) എന്ന സ്ഥാപനം ബിരുദധാരികളെ തിരഞ്ഞെടുത്തു പ്രവേശിപ്പിച്ച് സാധാരണ കോളജ്–കോഴ്‌സുകൾ പോലെയുള്ള 3 വർഷ ഫുൾടൈം ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടറി പ്രോഗ്രാം നടത്തുന്നുണ്ട്. ഉയർന്ന തോതിൽ ഫീസ് നൽകണം. പ്രതിവർഷം 50 സീറ്റ് മാത്രമാണിവിടെ.

വെബ്: www.icsi.edu/ccgrt. 

∙കമ്പനി സെക്രട്ടറി പരിശീലനവും സർട്ടിഫിക്കേഷനും അടക്കം പ്രഫഷന്റെ സമസ്ത ചുമതലകളും നിറവേറ്റുന്നത് ICSI ആണ്

ICSI (Institute of Company Secretaries of India), ICSI House, 22–Institutional Area, Lodi Road, New Delhi 110 003; 

വെബ്: www.icsi.edu. 

ഗ്യാരന്‍റിയുണ്ടോ?

 ഡോക്ടർമാർ ദൈവമല്ല, എങ്കിലും അവർ പറയുന്നത് കേൾക്കാൻ തയാറാകണം.

ഡോക്ടര്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ‘ദൈവവാക്യ’മായെടുക്കുന്ന രോഗികളും ബന്ധുക്കളും. രോഗികള്‍ക്കുവേണ്ടി ഏതറ്റവും പോകാന്‍ തയ്യാറുള്ള ഡോക്ടര്‍ മാരും.. മുൻ കാലങ്ങളിൽ ഇത് സർവത്രയായിരുന്നു..

 ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ഇന്നത്തെ കാലത്ത് വിള്ളല്‍ വീണിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ ‘ഗ്യാരന്‍റിയുണ്ടോ’ എന്നു ചോദിക്കുന്ന രോഗികളും രോഗീബന്ധുക്കളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

 ആര്‍ത്തി മൂത്ത ഡോക്ടര്‍മാരുടെ എണ്ണവും ആനുപാതികമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം. ഡോക്ടറുടേതല്ലാത്ത കുറ്റംകൊണ്ടു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ആശുപത്രികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വാര്‍ത്തകളായി പത്രങ്ങളില്‍ നിറയുന്നതും നമ്മൾ കാണുന്നു.

എൻ്റെ ഉറ്റ സുഹൃത്ത് പറഞ്ഞ ഒരു സംഭവം.

ഗൈനക്കോളജിസ്റ്റായ എന്‍റെ സുഹൃത്തിൻ്റെ അമ്മ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത്. അവരുടെ ക്ലിനിക്കിലേക്ക്, വേദനകൊണ്ടു പുളയുന്ന ഒരു ഗര്‍ഭിണിയെ ബന്ധുക്കള്‍ കൊണ്ടുവന്നു. ഭക്ഷണം പാതി വഴിയില്‍ നിര്‍ത്തി ഡോക്ടര്‍ വേഗം ക്ലിനിക്കിലെത്തി. രോഗിയെ പരിശോധിച്ചു. നാഡിമിടിപ്പു വര്‍ദ്ധിച്ചതായും രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കുറഞ്ഞതായും കണ്ടു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ (USG) Ruptured Ectopic Pregnancy (ഗര്‍ഭധാരണം, ഗര്‍ഭപാത്രത്തിനു പുറത്ത് നടന്ന് അതു പൊട്ടി അമിതമായ അന്തര്‍ രക്തസ്രാവമുണ്ടാകുന്ന അവസ്ഥ) എന്നും മനസ്സിലായി. ഉടന്‍ ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ രോഗിക്ക് അപകടം സംഭവിക്കാന്‍ നൂറു ശതമാനവും സാദ്ധ്യതയുള്ള ഒരവസ്ഥയാണിത്.

ഡോക്ടര്‍ പെട്ടെന്ന് തന്നെ രോഗിയുടെ ബന്ധുക്കളെ വിളിച്ച്, രോഗത്തിന്‍റെ വിവരവും ഗൗരവവും വിശദീകരിച്ചുകൊടുത്തു. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.

യാതൊരു മടിയും കൂടാതെ രോഗിയുടെ ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടു നല്കി. ഡോക്ടര്‍ തിയ്യറ്റര്‍ സിസ്റ്ററെ വിളിച്ച്, ഒരു അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാനും അനസ്തേഷ്യ ഡോക്ടറെ വിവരമറിയിക്കാനും പറഞ്ഞു.

ആ സമയത്താണു ഖദര്‍ ധാരിയായ ഒരാള്‍ ആ വഴി കടന്നുപോയതും ക്ലിനിക്കിന്‍റെ വരാന്തയില്‍ തനിക്കു പരിചയമുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളെ കണ്ടതും. അയാള്‍ ക്ലിനിക്കിലേക്കു കയറി വന്നു കാര്യമന്വേഷിച്ചു. ബന്ധുക്കള്‍ കാര്യം പറഞ്ഞു.

മറ്റൊരു രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ പരിശോധനാമുറിയിലേക്കു യാതൊരു മര്യാദയുമില്ലാതെ അയാൾ കയറി വന്നു. അയാള്‍ മദ്യപിച്ചിരുന്നുവെന്നു ഡോക്ടര്‍ക്കു മനസ്സിലായി. താന്‍ ഗര്‍ഭിണിയുടെ അടുത്ത ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തി. ഡോക്ടര്‍ അയാളോടു ഞാനൊരു രോഗിയെ പരിശോധിക്കുകയാണെന്നും അല്പനേരം കഴിഞ്ഞു വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരാമെന്നും പറഞ്ഞു.

 “അതു പോരാ, എനിക്കിപ്പോള്‍ വിവരം അറിയണം” എന്നായിരുന്നു അയാളുടെ ധാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണം. പരിശോധിച്ചുകൊണ്ടിരുന്ന രോഗിയോട് അല്പനേരം പുറത്തിരിക്കാന്‍ പറഞ്ഞ്, ഡോക്ടര്‍ ആ മനുഷ്യനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരു അടിയന്തിര ശസ്ത്രക്രിയ അനിവാര്യമാണെന്നും അല്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞു.


ഗ്യാരന്‍റിയുണ്ടോ?’ അയാളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഡോക്ടര്‍ സമനില തെറ്റാതെ പറഞ്ഞു: “ഞാന്‍ എന്‍റെ കഴിവതു ശ്രമിക്കാം. ഗ്യാരന്‍റി തരാന്‍ ദൈവത്തിനു മാത്രമേ കഴിയൂ.”

‘അതുപോരാ ഞങ്ങള്‍ക്കു ഗ്യാരന്‍റി വേണം. തരാന്‍ പറ്റില്ലെങ്കില്‍ ഞങ്ങള്‍ രോഗിയെ മംഗലാപുരത്തേയ്ക്കു കൊണ്ടുപോകുകയാണ്.’

(ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നു മംഗലാപുരത്തേയ്ക്ക് പത്തിരുന്നൂറ്റിഅമ്പത് കിലോമീറ്ററോളം പോകണം). ഇത്രയും ദൂരം രോഗിയെ കൊണ്ടുപോകുന്നത് ആപത്താണ് എന്നു പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. അയാള്‍ ഉടനെതന്നെ പുറത്തിറങ്ങി കാര്യങ്ങളുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു. രോഗിയുടെ ഭര്‍ത്താവിനോടു ടാക്സി വിളിക്കാന്‍ പറഞ്ഞു.

ഡോക്ടര്‍ പുറത്തുവന്നു സ്ത്രീയുടെ ഭര്‍ത്താവിനോടു കാര്യത്തിന്‍റെ ഗൗരവം ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പുതിയ ‘അവതാര’ത്തിന്‍റെ മുമ്പില്‍ ആ പാവം മനുഷ്യന്‍ നിസ്സഹായനായിരുന്നു. അല്പസമയത്തിനുള്ളില്‍ വേദനകൊണ്ടു തളര്‍ന്ന രോഗിയെയും വലിച്ചിഴച്ചു ടാക്സിയില്‍ കയറ്റി. ക്ലിനിക്കിന്‍റെ വരാന്തയില്‍നിന്ന് മംഗലാപുരത്തേയ്ക്കു നീങ്ങുന്ന ടാക്സി കാറിനെ ഡോക്ടര്‍ വേദനയോടെ നോക്കിനിന്നു. 

ഡോക്ടര്‍ തന്‍റെ കണ്‍സള്‍ട്ടിങ്ങ് മുറിയിലേക്കു കയറി മറ്റു രോഗികളെ പരിശോധിക്കുന്നതിനിടയിലാണ്, ഒരു സിസ്റ്റര്‍ വന്നു പറഞ്ഞത് – ‘സര്‍, മംഗലാപുരത്തേയ്ക്കു കൊണ്ടുപോയ സ്ത്രീ പാതിവഴിയില്‍ വച്ചു മരിച്ചു!’ ഡോക്ടറുടെ മനസ്സിലേക്ക് ആ ചോദ്യം വീണ്ടും കടന്നുവന്നു – ‘ഗ്യാരന്‍റിയുണ്ടോ?’

ചികിത്സിക്കാൻ ഡോക്ടറെ കാണുന്നവർ ഡോക്ടർമാരെ ദൈവമായി കണ്ടില്ലേലും, അവരുടെ ഒബ്സർവ്വേഷൻ നടത്തിയുള്ള വാക്കുകൾക്ക് വില കൽപ്പിക്കണം. ഒരു ഡോക്ടർക്കും ഗ്യാരണ്ടി തരാനാവില്ല, ദൈവം നിശ്ചയിച്ചാലല്ലാതെ. അതാണ് നൻമവഴി, നൻമവഴികൾ മറക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നതും.


എവർഗ്രീനാണ് എക്കണോമിക്സ്


ഏതു വിഷയത്തിലും ഇക്കണോമിക്സ് ഉണ്ട്. 

വ്യക്തിഗത സവിശേഷതകളും മനോനിലയും സാമ്പത്തിക തീരുമാനങ്ങളെയും വിപണിയെയും സ്വാധീനിക്കുന്നതെങ്ങനെയെന്നു ചൂണ്ടിക്കാട്ടിയ റിച്ചാർഡ് തേലർക്കാണു 2017ൽ നൊബേൽ ലഭിച്ചത്. ബിഹേവിയറൽ ഇക്കണോമിക്സ് ഇന്ന് ഏറെ സജീവമാകുന്നു. ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ചെയിൻ സാങ്കേതികവിദ്യ തുടങ്ങി പുതിയ കാലത്ത് ഉരുത്തിരിഞ്ഞുവരുന്ന മേഖലകളിലെല്ലാം സാമ്പത്തിക ശാസ്ത്രജ്ഞരെയും കാണാം.

ഫിനാൻഷ്യൽ റിസ്ക് അനലിസ്റ്റ്, ഡേറ്റ അനലിസ്റ്റ്, ഫിനാൻഷ്യൽ പ്ലാനർ, ഗവേഷകൻ, കൺസൽറ്റന്റ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ് തുടങ്ങിയ ജോലികൾ ഈ രംഗത്തു മികവു കാട്ടുന്നവരെ കാത്തിരിക്കുന്നു.

ബിഎ ഇക്കണോമിക്സ് കഴിഞ്ഞ് എംബിഎയ്ക്കു പോകുന്നവരുണ്ട്. എന്നാൽ ഇക്കണോമിക്സിൽ തന്നെ പിജിയും പിഎച്ച്ഡിയും പൂർത്തിയാക്കുന്നവർക്കും സാധ്യതകളുടെ വലിയ ലോകമുണ്ട്. പ്ലസ് ടുവിൽ കണക്ക് പഠിച്ചവർക്കേ ഡൽഹി സർവകലാശാലയിൽ ബിഎ ഇക്കണോമിക്സ് അഡ്മിഷൻ കിട്ടൂ. അതേസമയം കേരളത്തിലും മറ്റും ആ പ്രശ്നമില്ല.

ഇക്കണോമിക്സിൽ ഉപരിപഠനാവസരമുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിൽ ചിലത്

ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്, മുംബൈ: റിസർവ് ബാങ്കിനു കീഴിലുള്ള സ്ഥാപനത്തിൽ എംഎസ്‍സി ഇക്കണോമിക്സ്, എംഫിൽ, പിഎച്ച്ഡി കോഴ്സുകൾ.

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്, കൊൽക്കത്ത: ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സിൽ രണ്ടു വർഷ മാസ്റ്റേഴ്സ്. പ്രതിമാസ സ്റ്റൈപ്പൻഡുമുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് , ബെംഗളുരു: ഗവേഷണം മാത്രം.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്: ഡൽഹി സർവകലാശാലയുടെ കീഴിൽ ബിരുദ, പിജി, ഗവേഷണ കോഴ്സുകൾ

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം: ജെഎൻയുവുമായി അഫിലിയേറ്റ് ചെയ്ത് എംഎ, ഇന്റഗ്രേറ്റഡ് എംഫിൽ–പിഎച്ച്ഡി കോഴ്സുകൾ.

 മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്: പിജി, പിഎച്ച്ഡി

അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ബെംഗളൂരു: ഇന്റഗ്രേറ്റഡ് എംഎ

ജെഎൻയു, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്ര സർവകലാശാലകളിലെല്ലാം ബിരുദ, പിജി, ഗവേഷണ കോഴ്സുകളുണ്ട്.

കേരളത്തിൻ്റെ സ്വന്തം സിഡിഎസ്

ഇക്കണോമിക്സിൽ ഉപരിപഠനം ആഗ്രഹിക്കുന്നവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണു തിരുവനന്തപുരം സിഡിഎസ്. കൃഷി മുതൽ ആഗോളവൽക്കരണം വരെയുള്ള മേഖലകളിൽ ഇക്കണോമിക്സിന്റെ സാധ്യതകൾ തേ‌ടുന്നു സിഡിഎസിലെ അപ്ലൈഡ് ഇക്കണോമിക്സ് പഠനശാഖ. ഏതെങ്കിലും വിഷയത്തിൽ 50 % മാർക്കോടെ ബിരുദം നേടുന്നവർക്ക് എംഎയ്ക്ക് അപേക്ഷിക്കാം. രാജ്യാന്തര നിലവാരവും ഇന്റർഡിസിപ്ലിനറി പഠനരീതിയും സിഡിഎസിന്റെ മെച്ചങ്ങളാണ്. ജെഎൻയുവിന്റെ ഡോക്ടറൽ സ്റ്റഡീസ് സെന്ററുമാണ്.


BSc എക്കണോമിക്സിന് ചില സ്ഥാപനങ്ങൾ +2 വിന് കണക്ക് പഠിച്ചിരിക്കണം എന്ന വ്യവസ്ഥ ചെയ്യുന്നുണ്ട്.

ബിഗ് ഡാറ്റാ... നാളെയുടെ ഓയിൽ


വളരെ ലളിതമായി പറഞ്ഞാല്‍ വിവിധയിടങ്ങളില്‍ നിന്ന് രൂപപ്പെടുന്ന എല്ലാ ഡാറ്റകളുടെയും ഒരു സങ്കലനത്തെയാണ് ബിഗ് ഡാറ്റ എന്ന് പറയുന്നത്. 

ഈ ഡാറ്റകളെല്ലാം ഒരേ രൂപത്തിലായിരിക്കുകയില്ല എന്നതാണ് പ്രധാനം. അവ വാക്കുകളാവാം, അക്ഷരങ്ങളാവാം, അക്കങ്ങളാവാം, ചിത്രങ്ങളാവാം, വീഡിയോ ദൃശ്യങ്ങളാവാം, എന്തുമാവാം. ഡാറ്റ എന്നാല്‍ വിവരം (information) എന്നാണ്. വലിയൊരളവിലുള്ള വിവരങ്ങളെയാണ് ബിഗ് ഡാറ്റ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉദാഹരണത്തിന്, നിങ്ങളുടെ കൈവശം ഒരു ഫോള്‍ഡറില്‍ നിറയെ സ്പ്രഡ് ഷീറ്റുകളുണ്ട്, മറ്റൊരു ഫോള്‍ഡറില്‍ ടെക്സ്റ്റ് ഫയലാണുള്ളത്, മറ്റൊന്നില്‍ കുറേ ഫോട്ടോകളും വീഡിയോകളും, മറ്റൊരു ഫോള്‍ഡര്‍ നിറയെ പി.ഡി.എഫ്. ഫയലുകള്‍. ഇതെല്ലാം ചേര്‍ന്നാല്‍ ഒരു ബിഗ് ഡാറ്റയുടെ മിനിയേച്ചര്‍ രൂപമായി.

ഏതൊരു വിവരവും ഡാറ്റയാണ്. നമ്മുടെ പ്രപിതാമഹര്‍ ഓര്‍മ്മകളിലാണ് അവരുടെ ഡാറ്റയെ സൂക്ഷിച്ചിരുന്നത്. പിന്നീടത് ലിപികളിലേക്ക് പരിവര്‍ത്തനപ്പെട്ടു. കാരണം, ഡാറ്റ ഓര്‍മ്മകളില്‍ സൂക്ഷിക്കാനാവുന്നതിലുമേറെയായി. അടുത്ത തലമുറ അത് പുസ്തകങ്ങളിലേക്ക് കൈമാറി. പിന്നീട് കമ്പ്യൂട്ടറുകളിലേക്ക്, ഇപ്പോള്‍ അതില്‍ നിന്നും പുറത്ത് കടന്നിരിക്കുന്നു.

ഡാറ്റയെല്ലാം തന്നെ വ്യത്യസ്തമായ സൈസിലും, വ്യത്യസ്തമായ ഫോര്‍മാറ്റിലുമാണ് ലഭ്യമാവുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഡാറ്റയെ പലതായി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു RAM-ലോ, മെമ്മറിയിലോ ഉള്‍ക്കൊള്ളാനാവുന്ന ഡാറ്റയെ സ്മാള്‍ ഡാറ്റ എന്നാണ് വിളിക്കുന്നത്. ഒരു ഹാര്‍ഡ് ഡിസ്കില്‍ ഉള്‍ക്കൊള്ളാനാവുന്ന ഡാറ്റയെ മീഡിയം ഡാറ്റ എന്നാണ് പറയുന്നത്. ഒരു ഹാര്‍ഡ് ഡിസ്കിലോ, ഒരു കമ്പ്യൂട്ടറിലോ ഉള്‍ക്കൊള്ളാനാവാത്തവയാണ് ബിഗ് ഡാറ്റ. ഏതാണ്ട് ആയിരം ജിബിക്ക് മുകളില്‍ വരുന്ന ഡാറ്റയെ സാധാരണയായി ബിഗ് ഡാറ്റയായി പരിഗണിക്കുന്നുണ്ട്.


ഇന്നത്തെ കാലത്ത് ഡാറ്റയുടെ വളര്‍ച്ച അതിവേഗമാണ്. ഓരോ നിമിഷത്തിലും നമ്മള്‍ കരുതുന്നതിനേക്കാളുമേറെ ഡാറ്റ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഉണ്ടാവുന്ന ഈ വലിയ അളവിലുള്ള ഡാറ്റയെ കൈകാര്യം ചെയ്യാന്‍ സാമ്പ്രദായികരീതികളോ ഉപകര്‍ണങ്ങള്‍ക്കോ, ടെക്നോളജികള്‍ക്കോ പ്രാപ്തിയില്ല. അങ്ങിനെയാണ് ഈ ഡാറ്റയെ കൈകാര്യം ചെയ്യാനായി വിവിധ ബിഗ് ഡാറ്റ സാങ്കേതികവിദ്യകള്‍ രംഗത്ത് വരുന്നത്.


ബിഗ് ഡാറ്റയെ മൂന്നായി തരം തിരിക്കാം


വോള്യം–

ഇന്ന് ഡാറ്റയുടെ വലിപ്പം ടെറാബൈറ്റുകളിലാണ് കണക്കാക്കപ്പെടുന്നത്. റെക്കോഡുകളുടെയും, ട്രാന്‍സാക്ഷനുകളുടേയും സൈസ് വലിയ അളവില്‍ വരുന്നതിനെ ഈ കൂട്ടത്തിലാണ് പരിഗണിക്കുന്നത്.

വെറൈറ്റി– 

ഈ ഗണത്തില്‍ വിവിധ തരത്തിലുള്ള ഡാറ്റയായിരിക്കും ലഭ്യമാവുക. ഇന്റേണല്‍ ഡാറ്റ, എക്സ്റ്റേണല്‍ ഡാറ്റ, ബിഹേവിയറല്‍ ഡാറ്റ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. പോരാതെ, ഇഅവയെല്ലാം സ്ട്രച്ച്ചേഡോ, സെമി സ്ട്രച്ച്ചേഡോ, അണ്‍സ്ട്രച്ച്ചേഡോ ആയിരിക്കുകയും ചെയ്യും.

വെലോസിറ്റി– 

ഇത് ഡാറ്റ ഉത്പാദിപ്പിക്കപ്പെടുന്ന സമയത്തിന്റെ തോതിനെ അനുസരിച്ചായിരിക്കും. റിയല്‍ ടൈമില്‍ ശരാശരി എത്ര ഡാറ്റ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതായിരിക്കും ഇവിടെ പരിഗണിക്കപ്പെടുന്നത്.

സ്ട്രക്ചേഡ് ഡാറ്റയും അൺസ്ട്രക്ചേഡ് ഡാറ്റയും

എന്താണ് സ്ട്രക്ചേഡ് ഡാറ്റ എന്നു നോക്കാം. ഒരു ലളിതമായ എക്സല്‍ ഷീറ്റ് ഉദാഹരണമായെടുത്താല്‍ അതാണ് സ്ട്രക്ക്ച്ചേഡ് ഡാറ്റ. എല്ലാ റോയും കോളവും ഫില്‍ ആയി ഒരു നിയതമായ ഘടനയിലായിരിക്കും അത് ലഭ്യമാവുക. അൺസ്ട്രക്ചേഡ് ഡാറ്റയ്ക്ക് നിയതമായ ഒരു  രൂപമായിരിക്കില്ല ഉള്ളത്. ചിതറിക്കിടക്കുന്ന ഡാറ്റകളായിരിക്കും അവ. ഡാറ്റകള്‍ തമ്മില്‍ പരസ്പരബന്ധം പോലും ഉണ്ടാവണമെന്നുമില്ല.

ഇന്ന് ലോകത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഡാറ്റയില്‍ എണ്‍പത് ശതമാനത്തിലധികവും അണ്‍സ്ട്രക്ച്ചേഡ് ഡാറ്റയാണെന്നാണ് പറയ്പ്പെടുന്നത്. ഇവയെല്ലാം പ്രധാനമായി വരുന്നത് ഓണലൈൻ സെന്‍സറുകളില്‍ നിന്നും, സോഷ്യല്‍ മീഡിയകളില്‍ നിന്നും, ഓണ്‍ലൈന്‍ ഇടപാടുകളില്‍ നിന്നുമാണ്.

ബിഗ് ഡാറ്റ പ്രോസസിംഗ്  യഥാര്‍ത്ഥത്തില്‍ എന്താണ്? എന്തിനാണ് ബിഗ് ഡാറ്റ പ്രോസസിംഗ് ചെയ്യുന്നത് ?

ബിഗ് ഡാറ്റയെ വിശകലനം ചെയ്യുന്ന രീതിയാണ് ബിഗ് ഡാറ്റാ അനാലിസിസ്. 

ഈ ഡാറ്റ അനാലിസിസ് നടത്തി നമുക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പല നിരീക്ഷണങ്ങളിലേക്കും നിലപാടുകളിലേക്കും എത്താനാവും. വിവരസാങ്കേതികവിദ്യയില്‍ ബിഗ് ഡാറ്റാ സാങ്കേതികവിദ്യ ഉണ്ടാക്കിയിട്ടുള്ളത് ഒരു വന്‍ വിപ്ലവമാണ്. നിലവിലുള്ള കമ്പനികളെല്ലാം വലിയ ഒരു തുകയാണ് അവരുടെ ബഡ്ജറ്റില്‍ ഡാറ്റാ അനാലിസിസിനായി നീക്കി വച്ചിരിക്കുന്നത് എന്നറിയുമ്പോഴാണ് ബിഗ് ഡാറ്റയുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാവുന്നത്.

ഡാറ്റാ മൈനിങ്ങ്, മെഷീന്‍ ലേണിങ്ങ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്, സ്റ്റാറ്റിസ്റ്റിക്സ് ഇവയിലെയെല്ലാം പ്രധാന ഘടകം ബിഗ് ഡാറ്റയാണ്. ഒരു സിംഗിള്‍ പ്ലാറ്റ്ഫോമില്‍ നിന്നു തന്നെ പലവിധമായ ഓപ്പറേഷന്‍സ് സാധ്യമാക്കുന്നുണ്ട് ബിഗ് ഡാറ്റ സാങ്കേതികവിദ്യ. ഉദാഹരണത്തിന്, വളരെ വലിയ അളവിലുള്ള ഡാറ്റ നിങ്ങള്‍ക്ക് ഒരേ സമയം ശേഖരിക്കാനും, അതിനെ പ്രിപോസസ് ചെയ്യാനും, അനലൈസ് ചെയ്ത് നിഗമനങ്ങളീലെത്താനും, ആ വിശകലനത്തെ ഗ്രാഫുകളും മറ്റുമായി കൂടുതല്‍ എളുപ്പത്തില്‍ വായിക്കാനും ചില ടൂളൂകളുപയോഗിച്ചുകൊണ്ട് സാധിക്കും.

ഒരു വലിയ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്ക് അവരുടെ ഡാറ്റകള്‍ പരിശോധിച്ച് മാര്‍ക്കറ്റിലെ പുതിയ അവസരങ്ങള്‍ കണ്ടെത്താനാവും. ഒരു കാലാവസ്ഥാ നിരീക്ഷണ സ്ഥാപനത്തില്‍ അവര്‍ക്ക് അടുത്ത വര്‍ഷം എത്ര മഴ ലഭിക്കാനുള്ള സാധ്യതയുണ്ട് എന്ന് പ്രെഡിക്ട് ചെയ്യാന്‍ ഈ ഡാറ്റാ അനാലിസിസ് വഴി സാധിക്കും. എന്തിനേറെ, ഒരു തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് തങ്ങളുടെ പോളിസി രൂപപ്പെടുത്താന്‍ വരെ ഇന്ന് ബിഗ് ഡാറ്റ ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് കൂടി അറിഞ്ഞാലെ ബിഗ് ഡാറ്റയുടെ പ്രാധാന്യം ഇന്ന് എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കാനാവൂ.

ഉദാഹരണത്തിന്, ഞാന്‍ എന്റെ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മത്സരിക്കുകയാണെന്ന് കരുതുക. എനിക്ക് ആ വാര്‍ഡിനനുസൃതമായ ഒരു പോളിസി രൂപപ്പെടുത്തണമെന്നുണ്ടെങ്കില്‍, ഞാനാദ്യം ചെയ്യുക അവിടെ നിന്നുള്ള വിവരശേഖരണമാണ്. ഫേസ്ബുക്കില്‍ ആ വാര്‍ഡിലെ ആളുകള്‍ എന്താണ് സംസാരിക്കുന്നത് എന്ന ഡാറ്റ ഞാന്‍ ശേഖരിക്കുന്നു, അതുപോലെ മറ്റ് സോഷ്യല്‍ മീഡീയകളില്‍ നിന്നും ഇതേ വിവരങ്ങളെടുക്കുന്നു. വാര്‍ഡൂമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, ശാബ്ദസന്ദേശങ്ങള്‍ എന്നിവയെല്ലാം പ്രോസസ് ചെയ്താല്‍ എനിക്ക് അതില്‍ നിന്ന് പല നിഗമനങ്ങളിലേക്കും എത്താനാകും.

ബിഗ് ഡാറ്റയിലെ ടെക്സ്റ്റ് അനലിറ്റിക്സ് എന്ന ഒരു സങ്കേതം ഞാന്‍ ഉപയോഗിക്കുകയാണെന്ന് കരുതുക.

 എന്റെ വാര്‍ഡില്‍ എത്രയാളുകള്‍ വിശപ്പ്, റോഡ്, തെരുവു വിളക്ക്, കുടിവെള്ളം എന്നീ വാക്കുകൾ ഫേസ്ബുക്കിലെ പോസ്റ്റുകളിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനാവും. അതിന് ശേഷം അതിനൊപ്പം നില്‍ക്കുന്ന വാക്കുകളും കണ്ടെത്തും. അങ്ങനെ കണ്ടെത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് ചില പ്രസ്താവനകളിലേക്ക് ഞാന്‍ എത്തിച്ചേരുന്നു. ആ പ്രസ്താവനകളെ വീണ്ടും പരിശോധിക്കുകയും അതില്‍ ഏതൊക്കെ പ്രസ്താവനളാണ് നിരന്തരമായി ആവര്‍ത്തിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഇവിടെ കുടിവെള്ള, ലഭ്യത, കുറവ് എന്നീ മൂന്ന് വാക്കുകളുടെ ഉപയോഗം പരിശോധിച്ചു കണ്ടെത്തിക്കഴിഞ്ഞാല്‍ എത്താവുന്ന നിഗമനം എന്റെ വാര്‍ഡിലെ പ്രധാനപ്രശ്നം കുടിവെള്ളമാണ് എന്നതാണ്. പിന്നെ എന്റെ തെരെഞ്ഞെടുപ്പ് ക്യാമ്പൈനുകളില്‍ എനിക്ക് ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ നടത്തിയാല്‍ മതിയല്ലോ.


ഇങ്ങനെ നാനാവിധമായ സാധ്യതകളാണ് ബിഗ് ഡാറ്റ ഈ ലോകത്തില്‍ തുറന്നിട്ടിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ക്കും ഇതേ രീതിയില്‍ അവരുടെ കച്ചവടം വര്‍ദ്ധിപ്പിക്കാനും, പുതിയ ഉല്പന്നങ്ങൾ രൂപപ്പെടുത്താനുമൊക്കെ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താറുണ്ട്. അതുവഴി അവര്‍ക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും, മനുഷ്യരുടെ ഇടപെടലുകള്‍ കുറയ്ക്കുവാനും, കൂടുതല്‍ ലാഭമുണ്ടാക്കാനും സാധിക്കും. ഇതിനെല്ലാം പല തരത്തിലുള്ള സാങ്കേതികവിദ്യകളും അല്‍ഗോരിതങ്ങളുമാണ് ഉപയോഗിച്ച് വരുന്നത്.

ബിഗ് ഡാറ്റ നിത്യജീവിതത്തില്‍

ബിഗ് ഡാറ്റയുടെ ഉപയോഗം നമ്മുടെ കൺമുമ്പില്‍ തന്നെ ധാരാളമുണ്ട്. അത് ഓരോ മേഖലയിലും വ്യത്യസ്തമായിരിക്കും എന്നു മാത്രം. ബാങ്കിംഗ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, കണ്‍സ്യൂമര്‍ ഇന്‍ഡസ്ട്രി, മാനുഫാക്‍ചറിങ്ങ് ഇന്‍ഡസ്ട്രി എന്നിവിടങ്ങളിലാണ് ബിഗ് ഡാറ്റ ധാരാളമായി ഉപയോഗിച്ചു വരുന്നത്. പ്രത്യേക്കിച്ച് ബാങ്കിംഗ് സെക്ടറിലാണ് ബിഗ് ഡാറ്റയുടെ സ്വാധീനം ഏറെയുള്ളത്. 

നമ്മള്‍ ഒരു ഇടപാട് നടത്തുമ്പോഴേക്കും എത്രയോ ഡാറ്റ അവിടെ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കും. ആ ഡാറ്റ അവര്‍ വിശകലനം ചെയ്താണ് നമുക്ക് ഇടക്കിടെ ലോണ്‍ തുക പാസായിട്ടുണ്ട്, ക്രെഡിറ്റ് കാര്‍ഡ്  അനുവദിച്ചിട്ടുണ്ട് എന്നെല്ലാം പറഞ്ഞ് എക്സിക്യൂട്ടീവിന്റെ ഫോണ്‍ കോളുകള്‍ വരുന്നത്. അതുപോലെ നിങ്ങള്‍ നിങ്ങളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നോക്കുമ്പോള്‍ ഒരൊറ്റ ക്ലിക്കില്‍ അത് വരുന്നതും ഇതിന്റെ ചെറുരൂപമാണ്. അവരുടെ ഇന്‍ മെമ്മറി ഡാറ്റാബേസില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ഞൊടിയിടയില്‍ ജെനറേറ്റ് ചെയ്യപ്പെടുന്നത്.

ഒരു കമ്പനി അവരുടെ മാര്‍ക്കറ്റിങ്ങിനായി ഡാറ്റ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണ്. ഉദാഹരണത്തിന് ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയെ എടുക്കാം. അവര്‍ ഇക്കാലം കൊണ്ട് തന്നെ എത്രയോ പരസ്യങ്ങള്‍ പല മാധ്യമങ്ങളിലായി ചെയ്തിരിക്കും. ആ പരസ്യങ്ങളുടെയെല്ലാം ഡാറ്റ അവരുടെ ഡാറ്റാബേസില്‍ ലഭ്യമായിരിക്കുകയും ചെയ്യും. അതില്‍ എത്ര രൂപയുടെ പരസ്യം, ഏതൊക്കെ സ്ഥലങ്ങളില്‍ കൊടുത്തത്, ഏതൊക്കെ മാധ്യമങ്ങളീല്‍, ഏത് സമയത്ത്, ഏത് ദിവസങ്ങളില്‍, എത്ര സമയം എന്നൊക്കെയുള്ള വിവരങ്ങള്‍ ഉണ്ടാവും. അതോടൊപ്പം തങ്ങളുടെ ഫോണിനെ കുറിച്ചു വന്നിട്ടുള്ള റിവ്യൂകള്‍, കസ്റ്റമര്‍ നല്‍കിയ റേറ്റിംഗുകള്‍, പരാതികള്‍ എന്നിവയെല്ലാം ഇതോടൊപ്പം വിശകലനം ചെയ്യും. അങ്ങനെ ഏത് സ്ഥലത്താണ് മോശമായ വില്പന എന്ന് കണ്ടെത്തി അതിന്റെ കാരണം കണ്ടെത്താന്‍ ഈ വിശകലനം കൊണ്ട് സാധിക്കും. പിന്നെ, ആ കാരണത്തെ മറികടക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാവും കമ്പനി അതാത് സ്ഥലങ്ങളില്‍ പ്രയോഗിക്കുക.

മാര്‍ക്കറ്റ് ബാസ്കറ്റ് അനാലിസിസ് എന്നൊരു സങ്കേതമുണ്ട്

 നിത്യജീവിതത്തില്‍ നാമെല്ലാം പതിവായി കാണുന്ന ഒന്നാണത്. ഒരു സാധാരണ ബേക്കറിയില്‍ നിങ്ങള്‍ പോവുന്നു. അവിടെ ബ്രെഡ് നിരത്തി വച്ചിരിക്കുന്ന ഷെല്‍ഫിനൊപ്പം തന്നെ ജാമുകളും വച്ചിട്ടുണ്ടായിരിക്കും. അതൊരു പാറ്റേണ്‍ ആണ്. ബ്രഡ് വാങ്ങുന്ന ഒരു കസ്റ്റമര്‍ അവിടെ സാധാരണയായി ജാമും വാങ്ങുന്നുണ്ട് അതുകൊണ്ടാണ് ആ ബേക്കറി അങ്ങനെയാണ് അതൊരുക്കി വയ്ക്കുന്നത്. ഏറ്റവും ലളിതമായ ഒരുദാഹരണമാണത്. ആ പാറ്റേണ്‍ ബേക്കറി ഉടമ തന്റെ അനുഭവത്തില്‍ നിന്ന് ഉണ്ടാക്കി എടുക്കുന്നതാണ്. എന്നാല്‍ വമ്പന്‍ വ്യവസായ സ്ഥാപനങ്ങള്‍ ഇതൊരുക്കുന്നത് ഡാറ്റയെ അനലൈസ് ചെയ്തുകൊണ്ടാണ്. കോമ്പോ പാക്കുകളും മറ്റും തയ്യാറാക്കുന്നതിന് ഇങ്ങനെയുള്ള പാറ്റേണുകളാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.

ഈ കാലഘട്ടത്തില്‍ ഇങ്ങനെയൊക്കെയാണ് ഡാറ്റ ഉപയോഗിച്ചുകൊണ്ട് കമ്പനികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. അതുകൊണ്ടു തന്നെയാണ് Data is the new oil എന്നു പറയുന്നത്. നിങ്ങള്‍ നല്‍കിയ വിവരങ്ങളെല്ലാം ഉപയോഗിച്ച് എത്രയെത്ര കമ്പനികള്‍ അവരുടെ ബിസിനസ് സാധ്യതകളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടാകും എന്ന് ഇപ്പോഴൊന്ന് ഓര്‍ത്തു നോക്കൂ.

ഡാറ്റാ അനലിറ്റിക്സ് നമുക്ക് എവിടെ പഠിക്കാം

വിവിധ സ്ഥാപനങ്ങളിൽ മുഴുവൻ സമയ കോഴ്സായും, ഓൺലൈനായി എക്സിക്കുട്ടീവ് പദ്ധതിയായും ഡാറ്റ സയൻസ് അല്ലെങ്കിൽ അനലിറ്റിക്സ് പഠിക്കുവാൻ അവസരങ്ങളുണ്ട്. അനലിറ്റിക്സിൽ കൂടുതലും നൈപുണ്യം നേടാനുള്ള ബിരുദാനന്തര ഡിപ്ലോമ പാഠ്യ പദ്ധതി ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഡാറ്റ അനലിറ്റിക്സിൽ നൈപുണ്യം നൽകുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ചിലത് ഇവയാണ്;

കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

അണ്ണാ സർവകലാശാല അഫിലിയേറ്റഡ് കോളജായ കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡാറ്റ സയൻസ് വിഷയത്തിൽ അഞ്ചു വർഷത്തെ ഇന്റഗ്രേഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സ് ഉണ്ട്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.

ഐ.എസ്.ഐ കൊൽക്കത്ത

ഐ.എസ്.ഐ കൊൽക്കത്തയുടെ ആസ്സാമിലെ തേസ്പൂർ കേന്ദ്രത്തിന്റെ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ കോഴ്സിൽ തൊഴിൽ സാധ്യത വളരെയധികമുള്ള സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡുകളും, അനലിറ്റിക്സും എന്ന വിഷയം പഠിക്കാനവസരമുണ്ട്. മേയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവർക്കായിരിക്കും പ്രവേശനം. www.isical.ac.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരിയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗണിതശാസ്ത്രം ഒരു വിഷയമായി പഠിച്ച് ബിരുദം നേടിയവരും, ബി.ടെക് ബിരുദം നേടിയവരും യോഗ്യരാണ്.

ഐ.ഐ.ഐ.ടി ബംഗ്ലൂർ

ബംഗ്ലൂരിലെ ഐ.ഐ.ഐ.ടി യിൽ പതിനൊന്ന് മാസത്തെ ഓൺലൈൻ പഠനത്തിലൂടെ ഡാറ്റ സയൻസ് വിഷയം പഠിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമൊ നേടുവാനുള്ള അവസരം ഉണ്ട്. രണ്ടേകാൽ ലക്ഷം രൂപയാണ് ഫീസ് .മാനേജ്മെന്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ് കോഴ്സ്. മേയ് മാസത്തിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

ഐ.ഐ.എം ബാംഗ്ലൂർ

ബംഗ്ലൂരിലെ ഐ.ഐ.എംൽ ജോലിയുള്ളവരെ ഉദ്ദേശിച്ച് അനലിറ്റിക്സിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമൊ കോഴ്സ് ആറര ലക്ഷം രുപ ഫീസിൽ, ക്ലാസ് മുറികളിലേയും, ഓൺലൈനിലേയും പഠനത്തിലൂടെ നടത്തുന്നുണ്ട്. ഗണിതശാസ്ത്രം ഒരു വിഷയമായി പഠിച്ച് അറുപതു ശതമാനം മാർക്കോടെ ബിരുദമോ, ബി.ടെക് ബിരുദമോ നേടിയവർ യോഗ്യരാണ്. ഫെബ്രുവരി/മാർച്ച് മാസത്തിൽ 

www.iimb.ac.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ ക്ഷണിച്ച് മാർച്ച്/ ഏപ്രിൽ മാസത്തിൽ നടത്തുന്ന അഭിരുചി പരീക്ഷയുടേയും, കൂടിക്കാഴ്ചയിലൂടേയും അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.


ഐ.ഐ.ടി ഖരഗ്പൂർ, ഐ.ഐ.എം കൊൽക്കത്ത, ഐ.എസ്.ഐ കൊൽക്കത്ത എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ബിസിനസ് അനലിറ്റിക്സിൽ രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമൊ കോഴ്സ് ഇരുപതു ലക്ഷം രുപ ഫീസിൽ നടത്തുന്നുണ്ട്. 

ഡിസംബർ മാസത്തിൽ https://iimcal.ac.in/programs/pgdba എന്ന വെബ് സൈറ്റ് വഴി അപേക്ഷ ക്ഷണിച്ച് ,ഫെബ്രുവരി മാസം കൊൽക്കത്ത ,മുംബൈ ,ഡൽഹി,ബാംഗ്ലൂർ ,ചെന്നൈ എന്നി കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. ഗണിതശാസ്ത്രം ഒരു വിഷയമായി പഠിച്ച് അറുപതു ശതമാനം മാർക്കോടെ ബിരുദമോ, ബിരുദാന്തര ബിരുദമോ നേടിയവരും ബി.ടെക് ബിരുദം നേടിയവരും യോഗ്യരാണ്.

കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾമുന്ന് മാസം മുതൽ ഒരു വർഷം വരെ കാലയളവുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ക്ലാസ്സ്റും രീതിയിലും, ഓൺലൈനായും നടത്തുന്നുണ്ട്. എക്സ്.എൽ.ആർ.ഐ, ജാംഷെഡ്പൂർ, എസ്പി.ജയിൻ മാനേജ്മെന്റ് സ്കൂൾ മുംബൈ, രേവ സർവ്വകലാശാല ബംഗ്ലൂർ, ഐ.ഐ.ഡി.ടി,തിരുപ്പതി, മണിപ്പാൽ ഹയർ എഡ്യുക്കേഷൻ അക്കാദമി എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ


ഇതിൽ അടിസ്ഥാന വിവരങ്ങൾ നിങ്ങൾ നേടാനാഗ്രഹിക്കുന്നുവെങ്കിൽ താഴെ പറയുന്ന ഓൺലൈൻ പ്ലാറ്റ്ഫോറങ്ങൾ പ്രയോജനപ്പെടുത്താം.

https://www.coursera.org/specializations/big-data

https://www.edx.org/learn/big-data

https://learndigital.withgoogle.com/digitalgarage/courses

പരക്കട്ടെ പ്രകാശം ⭐⭐⭐

 പ്രശസ്ത ഹിപ്‌നോട്ടിക് വിദഗ്ധനായ അശോക് നാരായൺ ചോദിച്ചതുപോലെ ,

"ഭിത്തിയിലെ കണ്ണാടി അലമാരിയില്‍ നിങ്ങള്‍ അടച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന സെറാമിക് പാത്രങ്ങള്‍ ആര്ക്കുവേണ്ടി കാത്തു വെച്ചിരിക്കുന്നവയാണ് ? ചെറിയ നീല പൂക്കളുള്ള മേശവിരി ആരു വരുമ്പോള്‍ എടുത്തു വിരിക്കാനായി മടക്കി വെച്ചിരിക്കുന്നതാണ്? തിളങ്ങുന്ന പാത്രങ്ങളും ഗ്ലാസ്സുകളും അനങ്ങാതെ ഇരിക്കുന്നത് ആര്‍ക്ക്  വേണ്ടിയാണ്? ആരു നിങ്ങളുടെ പേര് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറി വരുമെന്നാണ്  നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ? ഏതു അതിഥിയെയാണ് നിങ്ങള്‍ പ്രിയമോടെ ഇത്രയും നാള്‍ കാത്തിരുന്നത് ? "

ഇന്നുകള്‍ മറഞ്ഞു നാളെകള്‍ ഇനിയും വരും. 

വിചാരിച്ചതും വിചാരിക്കാത്തതുമായ ആളുകളും അന്ന് വരും. കുട പിടിച്ചു വരും, അവര്‍ വില കൂടിയ വണ്ടികളില്‍ നിങ്ങളെ കാണാന്‍ കൂട്ടമായി വരും. പക്ഷെ ആ പാത്രങ്ങളും ആ മേശ വിരിയും അങ്ങനെ തന്നെ ആ അലമാരിയില്‍ ഇരിക്കും. സെറാമിക് കപ്പിന്‍റെ  വക്കുകള്‍ പൊടി പിടിച്ചു മങ്ങും. മേശ വിരിയുടെ മടക്കില്‍ മഞ്ഞ വരകള്‍ വീഴും. സൂക്ഷിച്ചു വെച്ചിരിക്കുന്നതൊന്നും  ഒരിക്കലും പുറത്തേയ്ക്ക് എടുക്കില്ല നമ്മള്‍! ഇതിലും വലിയ അതിഥികള്‍ ഇനിയും വരാനുണ്ടെങ്കിലോ?

നമ്മള്‍ ആരെയാണ് ഇങ്ങനെ കാത്തിരിക്കുന്നത്? ഏതു ആഘോഷത്തെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്? നാളെയ്ക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു നമ്മള്‍ ഇന്നത്തെ ജീവിതം ജീവിക്കാതെ തീര്‍ത്തു കളയുന്നു. നമ്മള്‍ അറിയുന്നില്ല,  നമ്മളെക്കാള്‍ വലിയ അതിഥികള്‍ നമുക്ക് വരാനില്ലായെന്നും നമ്മുടെ ജീവിതത്തെക്കാള്‍ വലിയ ആഘോഷം ഒന്നും തന്നെ നമ്മുക്കില്ലായെന്നും!

 എല്ലാം കാത്തിരുപ്പാണ്...  ആര്‍ക്കും  വേണ്ടി കാത്തു നില്ക്കുന്നില്ല. നിമിഷനേരം കൊണ്ട് നമ്മളൊക്കെ മക്ക ളുടെ വീടുകളിലെ  ഭിത്തിയിലെ ചിത്രങ്ങളായി മാറും. നമ്മള്‍ മാറ്റി വെച്ച നമ്മളുടെ ആശകള്‍ മാറി മറിഞ്ഞു പോകും. അരിഷ്ട്ടിച്ചതും പിടിച്ചതും മാത്രമേ മിച്ചം കാണൂ! നമ്മുക്ക് വേണ്ടി ചിരിക്കാനായി  ഇന്ന് നമ്മളെ ഉള്ളൂ. അതോര്‍ക്കണം! 

 അടി കിട്ടാന്‍ സാധ്യതയുള്ള ദിവസം നല്ല ഉടുപ്പിടാതെ സ്കൂളില്‍ പോകുന്ന കുട്ടിയെ പോലെ നമ്മള്‍ എന്തിനെയൊക്കെയോ പേടിച്ചു സന്തോഷം മാറ്റി വെയ്ക്കുന്നു. നാളെ വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ഇന്ന് ചിരിക്കുന്നില്ല, കളിക്കുന്നില്ല. നമ്മള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. ഇന്നിനെക്കാള്‍ വലിയ ദിവസം ഇനി വരാനില്ലയെന്ന്.  ഇന്ന് പോലെ തന്നെയാണ് നാളെയെന്നും, ജീവിക്കാതെ നഷ്ട്ടപ്പെടുത്തുന്ന നിമിഷങ്ങള്‍ എന്നന്നേയ്ക്കും ഇന്നലകളില്‍ മറഞ്ഞു പോകുമെന്നും! എന്തു വേഗമാണ് വര്‍ഷങ്ങള്‍ പോകുന്നതെന്ന്!

നിങ്ങള്‍ ഒന്നിനും വേണ്ടി കാത്തിരിക്കേണ്ട!. ഏറ്റവും നല്ല മേശ വിരിപ്പ് നിങ്ങള്ക്കായി ഇന്ന് പുറത്തെടുത്തു കുടഞ്ഞു വിരിക്കൂ. കര്‍ട്ടന്‍ വലിച്ചിടൂ. നനയാത്ത തുണി കൊണ്ട് തുടച്ചു മിനുക്കിയ തിളങ്ങുന്ന സ്പൂണുകളും, നിങ്ങളുടെ അലമാരയിലുള്ള ഏറ്റവും നല്ല പാത്രങ്ങളും അതില്‍ നിരത്തൂ. സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍ മേശമേല്‍ കത്തിച്ചു വെയ്ക്കൂ. നിങ്ങളാണ് താരം, നിങ്ങളുടെ ഇന്നാണ് ആഘോഷം. ഇന്നാണ് നിങ്ങളുടെ ഏറ്റവും വലിയ ആ ദിവസം! നിങ്ങള്‍ക്ക് സാധിക്കുന്ന പോലെ നിങ്ങളുടെ ഇന്നുകള്‍ ആഘോഷങ്ങളാക്കൂ! പണം വലിച്ചെറിയാണമെന്നോ കടമകള്‍ മറക്കണമെന്നോ അല്ല ഞാന്‍ പറയുന്നത്. പറയനുള്ളതേ ഞാന്‍ പറയുന്നുള്ളൂ.

 ഈ ദിവസം നിങ്ങള്‍ നിങ്ങള്‍ക്കായി കുറച്ചു കൂടുതല്‍ ജീവിക്കൂ. ഒരു ചായ കൂടുതല്‍ കുടിക്കൂ, ഒരു ചിരി കൂടുതല്‍ ചിരിക്കൂ. നരകള്‍ വന്നോട്ടെ. മുട്ട് വേദനിച്ചോട്ടെ. ആഘോഷമായി നമുക്ക് മുന്നോട്ടു പോകാം. ഒരു ജീവിതമല്ലേയുള്ളൂ!

വരും ദിവസങ്ങളും കൂടുതൽ മനോഹരമാകട്ടെ...🌹🌹🌹🌹🌹

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അതിഥി നിങ്ങൾ തന്നെയാണ് !

പരക്കട്ടെ പ്രകാശം ⭐⭐⭐