Tuesday, March 26, 2013

പാലില്‍ പലതും അറിയാനുണ്ട്


 
പാല്‍ ഒരു സമ്പൂര്‍ണ ആഹാരമായാണല്ലോ കണക്കാക്കപ്പെടുന്നത്. മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകവസ്തുക്കളും വിവിധ അളവില്‍ കൂടിയും കുറഞ്ഞും പാലില്‍ കണ്ടുവരുന്നു. ആരോഗ്യസംരക്ഷണത്തിനായി നമ്മുടെ ആഹാരചര്യയിലെ ഒരു പ്രധാന ചേരുവയായി പാല്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവരുന്ന ചില ഗവേഷണഫലങ്ങളില്‍ വിദേശയിനം പശുക്കളുടെ പാലില്‍ അടങ്ങിയിരിക്കുന്ന ചില വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ വ്യാപകമായി വളര്‍ത്തിവരുന്ന കറുപ്പും വെളുപ്പും നിറത്തോടുകൂടിയ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പോലുള്ള ചില ഇനങ്ങളില്‍പ്പെട്ട പശുക്കളുടെ പാലിലാണ് ഈ വില്ലന്റെ വിളയാട്ടം. നാടന്‍ പശുക്കളെ ഒഴിവാക്കി കര്‍ഷകര്‍ ഈ വിദേശയിനത്തെ വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഈ വിവരം ഏറെ ആശങ്കയുളവാക്കുന്നു.

പശുവിന്‍പാലില്‍ 85 ശതമാനം വെള്ളവും 4-4.5 ശതമാനം ഷുഗറും 4-5 ശതമാനംവരെ കൊഴുപ്പും 3-4 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. പാലില്‍ കാണുന്ന പ്രോട്ടീനില്‍ 27 ശതമാനം ബീറ്റ കസീന്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതില്‍ വിദേശയിനം പശുക്കളുടെ പാലില്‍ എ1 ബീറ്റ കസീന്‍ അടങ്ങിയിരിക്കുമ്പോള്‍ നാടന്‍ ഇനങ്ങളുടെ പാലില്‍ എ2 വിഭാഗം ബീറ്റ കസീന്‍ ആണുള്ളത്. ഇതില്‍ എ1 ബീറ്റ കസീന്‍ ശരീരത്തിനകത്തുവെച്ച് ദഹനരസങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ബീറ്റ കസോമോര്‍ഫിന്‍-7 അഥവാ ബി.സി.എം.-7 എന്ന പ്രോട്ടീന്‍ കണികയാണ് വില്ലന്റെരൂപത്തില്‍ വരുന്നത്.

ഏകദേശം 8,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് എ2 ജീനുള്ള പശുക്കളില്‍ യൂറോപ്പില്‍ നടന്ന ജനിതകവ്യതിയാനമാണ് എ1 ജീനുകള്‍ ഉണ്ടായതും എ1 ബീറ്റ കസീന്റെ ഉത്പാദനത്തിലേക്ക് നയിച്ചതും. ഇവ രണ്ടും തമ്മില്‍ ഘടനയില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 209 അമിനോ ആസിഡുകള്‍ ചേര്‍ന്നതാണ് ബീറ്റ കസീന്റെ ഘടന. ഇതില്‍ എ2 വിഭാഗത്തില്‍ 67-ാമതായി പ്രൊലിന്‍ വരുമ്പോള്‍ എ1-ല്‍ ഇത് ഹിസ്റ്റിഡിന്‍ ആണ്. എന്നാല്‍ ഈ ചെറിയ വ്യത്യാസം പാലിന്റെ ഗുണത്തിലും സ്വഭാവത്തിലും വളരെയേറെ വ്യതിയാനങ്ങള്‍ വരുത്തുന്നു. പ്രൊലിന്‍ തന്റെ ഇരുവശങ്ങളിലുമുള്ളവരെ ചേര്‍ത്തുപിടിച്ച് എളുപ്പം മുറിഞ്ഞുപോകാതെ കാക്കുമ്പോള്‍ ഹിസ്റ്റിഡിന്റെ പിടി വളരെ നേര്‍ത്തതും എളുപ്പം പൊട്ടിപ്പോകുന്നതുമാണ്. ഇതുമൂലം ഇത് ദഹനരസവുമായി പ്രവര്‍ത്തിച്ച് ബി.സി.എം.-7 രൂപംപ്രാപിക്കുന്നു. 7 അമിനോ ആസിഡ് കണികകള്‍ ചേര്‍ന്ന ഈ പ്രോട്ടീന്‍തന്തുവില്‍ അംഗങ്ങള്‍ പരസ്പരം കൂടിചേര്‍ന്ന് ദൃഢമായി നിലകൊള്ളുന്നതിനാല്‍ എളുപ്പം വിഘടിച്ച് നശിച്ചുപോകാതെ ശരീരത്തില്‍ പടരുന്നു.

പേരില്‍തന്നെ മോര്‍ഫിന്‍ എന്ന മയക്കുമരുന്നിന്റെ സാന്നിധ്യം ഉള്ളതുപോലെതന്നെ ബി.സി.എം.-7 മസ്തിഷ്‌കത്തില്‍ മയക്കുമരുന്നുപോലെ പ്രവര്‍ത്തിക്കുകയും നാഡീവ്യൂഹത്തെ തളര്‍ത്തുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമെ ഇത് ഹൃദ്രോഗത്തിനു വഴിതെളിക്കുന്നതായും ഓട്ടിസം, സ്‌കിസോഫ്രീനിയ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഹേതുവാകുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളിലും കുടല്‍ സംബന്ധമായ രോഗങ്ങളുള്ളവരിലുമാണ് ബി.സി.എം.-7ന്റെ ദോഷഫലങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ എ1 പാലിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എ2 പാലിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മാത്രമായി എ2 കോര്‍പ്പറേഷന്‍ എന്ന സംഘടന രൂപവത്കരിച്ച് ഇവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ യൂറോപ്പിലുള്ള ശാസ്ത്രജ്ഞര്‍ ഈ വാദങ്ങള്‍ക്ക് എതിരായി രംഗത്തുണ്ട്. എന്നിരുന്നാലും നിഷ്പക്ഷരുടെ അഭിപ്രായത്തില്‍ കുട്ടികളില്‍ ഇത്തരം പാലിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ്. സ്വന്തം നാട്ടില്‍ നല്ല ഗുണസമൃദ്ധമായ പാലുത്പാദിപ്പിക്കുന്ന നാടന്‍ ജനുസ്സുകളുള്ളപ്പോള്‍ വിദേശയിനങ്ങളെ ഉപയോഗപ്പെടുത്തി വേണ്ടാത്ത കുഴപ്പങ്ങളില്‍ ചെന്നുചാടുന്നത് എന്തിനാണ്.

ചുരുങ്ങിയ കാലത്തേക്ക് മാത്രം ഉണ്ടാകുന്ന അല്പം പാലളവിലെ വര്‍ധനമാത്രം മനസ്സില്‍വെച്ച് സങ്കര പ്രജനനത്തിലൂടെ നമ്മുടെ നാട്ടിലെ നാടന്‍ പശുക്കളെ മുഴുവന്‍ തുടച്ചുമാറ്റുമ്പോള്‍ അതിനോടൊപ്പം കടന്നുവരുന്ന ആഗോളഭീമന്റെ ഇത്തരം ഭീകരമുഖങ്ങള്‍കൂടി മനസ്സില്‍ കരുതുന്നത് നല്ലതാണ്. നാടന്‍ പശുക്കളുടെ പാലില്‍ ഇതുവരെ തിരിച്ചറിയപ്പെടാത്ത ഇതുപോലുള്ള എത്രയേറെ ഗുണങ്ങളാവും ഒളിഞ്ഞിരിപ്പുണ്ടാകുക എന്ന് കാലം തെളിയിക്കട്ടെ.



BY:
ഡോ.മുഹമ്മദ് അസ്‌ലം എം.കെ.

Sunday, March 24, 2013

എസ്.എസ്.എല്‍.സി., പ്ലസ്ടു കഴിഞ്ഞവര്‍ക്ക്

 അഭിരുചി അനുസരിച്ച് കോഴ്‌സ് കണ്ടെത്താന്‍ ഒരു എളുപ്പവഴി...


മെയ് മാസത്തില്‍ എസ്.എസ്. എല്‍. സി, പ്ലസ്ടു റിസള്‍ട്ടുകള്‍ വരുന്നു. മക്കള്‍ ഇനി ഏത് കോഴ്‌സിന് ചേരണം, ഏത് സിലബസ് പഠിക്കണം, വിദേശപഠനത്തിന് പറഞ്ഞയക്കണോ... നൂറു നൂറു സംശയങ്ങളില്‍ അടിയന്തര തീരുമാനമെടുക്കേണ്ടി വരും.

കൗമാരക്കാര്‍ സ്വന്തമായൊരു തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവരാകില്ല. രക്ഷിതാക്കളുടെ അഭിപ്രായമാണ് അവര്‍ക്ക് വലുത്. 'നീ എഞ്ചിനിയറിങ് പഠിക്ക്' എന്ന് കണക്കില്‍ തീരെ മോശമായ കുട്ടിയോട് അച്ഛന്‍ പറഞ്ഞാല്‍ 'കൂടെ പഠിച്ചവരൊക്കെ എഞ്ചിനിയറിങ്ങിന് പോകുന്നുണ്ട്. എന്നാല്‍ പിന്നെ ഞാനും' എന്നു മാത്രമേ കുട്ടി ചിന്തിക്കൂ. അഡ്മിഷന്‍ കിട്ടിക്കഴിഞ്ഞ് കോളേജിലെത്തുമ്പോഴാണ് പഠനഭാരം കുട്ടിക്ക് ബോധ്യപ്പെടുക. അതോടെ മാനസികമായ പ്രശ്‌നങ്ങളിലേക്ക് എടുത്തെറിയപ്പെടും.

ഇഷ്ടമില്ലാത്ത കോഴ്‌സിന് ചേര്‍ന്ന് എങ്ങനെയെങ്കിലും തട്ടിമുട്ടി പാസായാലും പ്രശ്‌നം തീരുന്നില്ല. ഇഷ്ടമില്ലാതെ പഠിച്ച കോഴ്‌സിന് കിട്ടുന്ന ജോലി കുട്ടിയെ സംബന്ധിച്ച് ഇഷ്ടമില്ലാത്തതായിരിക്കും. ജോലിയില്‍ ശോഭിക്കാന്‍ കഴിയാതെ വരുമ്പോള്‍ തങ്ങളെ രക്ഷിതാക്കള്‍ വഴിതെറ്റിച്ചുവെന്ന പരാതിയാകും.

എളുപ്പം വരുമാനമുണ്ടാക്കാവുന്ന കോഴ്‌സുകളാണ് പലപ്പോഴും മക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുക. എഞ്ചിനിയറിങ്, മെഡിസിന്‍, ശാസ്ത്രം, ബിസിനസ് പോലുള്ളവ. എന്നാല്‍ മനസ്സിന് സന്തോഷം നല്‍കുന്ന കോഴ്‌സും തൊഴിലും തിരഞ്ഞെടുക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുക.

കുട്ടികള്‍ക്ക് കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

അഭിരുചി പരീക്ഷയിലൂടെ മക്കളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇതിലൂടെ കുട്ടിയുടെ കരിയര്‍ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും താരതമ്യം ചെയ്യാം.

മക്കള്‍ സ്വയം നിര്‍ദേശിക്കുന്ന കോഴ്‌സുകള്‍ നല്ലതല്ലെന്ന് തോന്നുന്നെങ്കില്‍ പോലും അതിനെക്കുറിച്ച് അന്വേഷിക്കാനും തൊഴില്‍ സാധ്യത പരിശോധിക്കാനും ശ്രമിക്കണം.

മക്കളെ ഒരു കോഴ്‌സിന് ചേര്‍ക്കും മുമ്പ്, ആ കോഴ്‌സിനെക്കുറിച്ച് അറിവുള്ള വിദഗ്ധനുമായി ആശയവിനിമയത്തിന് കുട്ടിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുക.

കുട്ടികളുടെ ഭാവി സ്വപ്‌നങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുക. ഇതിലൂടെ അവര്‍ ചെയ്യാനിഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ മനസ്സിലാക്കാം.

മാര്‍ക്ക്‌ലിസ്റ്റ് പരിശോധിച്ച് കുട്ടിക്ക് ഇഷ്ടമുള്ളതും മികച്ച മാര്‍ക്ക് വാങ്ങുന്നതുമായ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.

നിലവിലുള്ളതും പുതുതായി ഉയര്‍ന്നു വരുന്നതുമായ തൊഴില്‍ മേഖലകളെക്കുറിച്ച് മക്കളുമായി ചര്‍ച്ച ചെയ്യുക. ഇതിനായി കിട്ടാവുന്നിടത്തുനിന്നെല്ലാം വിവരം ശേഖരിക്കുക.

തിരഞ്ഞെടുക്കുന്ന കോഴ്‌സ് വഴി കിട്ടാവുന്ന തൊഴില്‍ സാധ്യത, വരുമാന സാധ്യത തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിയുക.

കുട്ടികള്‍ക്ക് അഭിരുചി പരീക്ഷ

എല്ലാ അഭിരുചി പരീക്ഷകളിലും കുട്ടിയുടെ വ്യക്തിത്വമാണ് അളക്കുന്നത്. പ്രശസ്ത സൈക്കോളജിസ്റ്റ് യുങിന്റെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിരുചി പരീക്ഷ മുഖ്യമായും നാല് ചോദ്യങ്ങളിലൂടെ കുട്ടിയുടെ വ്യക്തിത്വം അളക്കുന്ന രീതിയാണ്.

ഓരോ ചോദ്യത്തിനും രണ്ടു ഭാഗങ്ങളിലായി നിരവധി അഭിപ്രായങ്ങള്‍ കൊടുത്തിരിക്കുന്നു. അതില്‍ നിങ്ങളോട് അടുത്ത് നില്‍ക്കുന്ന അഭിപ്രായത്തിന് നേരെയുള്ള കളത്തില്‍ ടിക് മാര്‍ക്ക് ഇടുക. നിങ്ങളുമായി ബന്ധമില്ലാത്തവയ്ക്ക് നേരെ മാര്‍ക്കിടേണ്ടതില്ല. രണ്ടുഭാഗങ്ങളിലെയും അഭിപ്രായങ്ങള്‍ക്ക് മുഴുവനായി മാര്‍ക്കിട്ടു കഴിഞ്ഞാല്‍ ഓരോ ഭാഗത്തെയും മാര്‍ക്കുകള്‍ കൂട്ടുക. ഏതു ഭാഗത്താണ് മാര്‍ക്ക് കൂടുതല്‍ വരുന്നത് ആ ഓപ്ഷന്‍ ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷര കോഡ് ഒരു പേപ്പറിലേക്ക് മാറ്റിയെഴുതുക.

ഈ രീതിയില്‍ നാല് ചോദ്യങ്ങളിലെയും മുഴുവന്‍ അഭിപ്രായങ്ങളും പരിശോധിച്ച് യോജിച്ച കോഡുകള്‍ കണ്ടുപിടിക്കുക. അവസാനം നാല് കോഡുകള്‍ ഒരുമിച്ച് ചേര്‍ത്ത ഒരു വാക്ക് കിട്ടും (ഉദാ. ESTJ) അവസാന കോളത്തില്‍ ചേര്‍ത്ത പട്ടികയില്‍ നിന്ന് ഇക്കൂട്ടര്‍ക്ക് യോജിച്ച കോഴ്‌സ് കണ്ടെത്താം.

ശ്രദ്ധിക്കേണ്ട കാര്യം ഉത്തമ വിശ്വാസത്തോടെ ആരുടെയും സഹായമില്ലാതെ മനസ്സിരുത്തി മാര്‍ക്കിട്ടാല്‍ മാത്രമേ യോജിച്ച കോഴ്‌സ് ഏതാണെന്ന് കണ്ടെത്താനാകൂ. (ചില ചോദ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ പ്രയാസം തോന്നുന്ന പക്ഷം മുതിര്‍ന്നവരുടെ സഹായം തേടുന്നതില്‍ തെറ്റില്ല. പക്ഷേ, ഉത്തരം പൂര്‍ണമായും നിങ്ങളുടെതന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കുക). കൂടുതല്‍ തവണ പരിശോധിക്കുന്നതും ഫലത്തിന്റെ കൃത്യതയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് ചെയ്യാനിരിക്കും മുമ്പ് തെറ്റുവരുത്തില്ല എന്ന് മനസ്സില്‍ ഉറപ്പിക്കുക.
ക എവിടെയാണ്,ഏതു വിധത്തിലാണ് നിങ്ങളുടെ പ്രസരിപ്പ് വിനിയോഗിക്കപ്പെടുന്നത്?

ബഹിര്‍മുഖര്‍ (Extroverts Often) (കോഡ്: E)
1. എനിക്ക് നല്ല ചുറുചുറുക്ക് തോന്നുന്നു 2. കേട്ടിരിക്കുന്നതിനേക്കാള്‍ നല്ലത് സംസാരിക്കാന്‍ അവസരം കിട്ടുന്നതാണ് 3. നല്ലപോലെ ചിന്തിക്കുന്നതാണ് എനിക്കിഷ്ടം 4. ആദ്യം പ്രവര്‍ത്തിക്കാം, പിന്നെയാകാം ചിന്തയൊക്കെ 5. കൂട്ടുകാരുമായി കൂട്ടുകൂടാന്‍ നല്ല രസമാണ് 6. പലപ്പോഴും ചിന്തകള്‍ ചിതറിപ്പോകുന്നു 7. ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യണം 8. ഏതു കാര്യത്തിനും മുന്‍കൈയെടുക്കാനും സജീവമായി ഇടപെടാനും തയാര്‍ ആകെ മാര്‍ക്ക്:

അന്തര്‍മുഖര്‍ (Introverts Often) (കോഡ്: I)
1. ഞാനൊരു ശാന്തസ്വഭാവക്കാരനാണ് 2. സംസാരിക്കാന്‍ മടി. കേട്ടിരിക്കാന്‍ റെഡി 3. മനസ്സിലുള്ളത് മനസ്സിലിരിക്കട്ടെ 4. ചിന്തിച്ച് അവധാനതയോടെ പ്രവൃത്തിക്കുന്നതാണ് നല്ലത് 5. ഒറ്റയ്ക്കിരിക്കുന്നതിന്റെ സുഖം കൂട്ടുകുടുമ്പോള്‍ കിട്ടില്ല 6. ഏകാഗ്രതയുള്ള മനസ്സാണ് എന്റേത് 7. ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യുന്നതാണ് ബുദ്ധി 8. അവരായി, അവരുടെ പാടായി. ഞാനെന്തിന് ഇടപെടണം ആകെ മാര്‍ക്ക്:

ബഹിര്‍മുഖര്‍ കോളത്തിലാണ് കൂടുതല്‍ മാര്‍ക്കെങ്കില്‍ 'E' എന്നും അന്തര്‍മുഖര്‍ കോളത്തിലാണ് കൂടുതല്‍ മാര്‍ക്കെങ്കില്‍ 'I' എന്നും തിരഞ്ഞെടുക്കാം. ഇരുഭാഗത്തും എന്തെങ്കിലും അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നില്ലെങ്കില്‍ മാര്‍ക്കിടേണ്ട. പക്ഷേ, ഇരുഭാഗത്തും മാര്‍ക്ക് തുല്യമാണെങ്കില്‍ നിങ്ങള്‍ക്ക് അല്‍പമെങ്കിലും യോജിപ്പു തോന്നുന്ന അഭിപ്രായത്തിന് മാര്‍ക്കിടുക.

II നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഏതു വിധത്തിലുള്ളവയാണ്?
അനുഭവവേദ്യമായവ (Sensor's Often) (കോഡ്: S)

1. കാര്യങ്ങളെ വസ്തുനിഷ്ഠമായും വിശകലനാത്മകമായും പരിശോധിക്കണം 2. നടപ്പാക്കാന്‍ പറ്റാത്ത ചിന്തകളെക്കാള്‍ പ്രായോഗികതയിലൂന്നിയ പ്രക്രിയകളില്‍ താത്പര്യം 3. ഇന്നു കഴിഞ്ഞാല്‍ ഇന്നു കഴിഞ്ഞു , നാളത്തെ കാര്യം നാളെ 4. അനുഭവത്തില്‍ കണ്ടാലേ വിശ്വാസം വരൂ 5. തനിക്കുണ്ടെന്ന് പൂര്‍ണമായും ഉറപ്പുള്ള കഴിവുകള്‍ മാത്രം ഉപയോഗപ്പെടുത്താന്‍ താല്‍പര്യം ആകെ മാര്‍ക്ക്:
സഹജാവബോധത്തില്‍ അധിഷ്ഠിതമായവ (Intuitives Often) (കോഡ്: N)

1. വിശദാംശങ്ങളിലേക്കു കടന്നില്ലെങ്കിലും കാര്യങ്ങളെ മൊത്തത്തില്‍ ഉള്‍കൊണ്ടാല്‍ മതി 2. സര്‍ഗാത്മകതയിലൂന്നിയ കാല്‍പനിക ചിന്തകളില്‍ താല്‍പര്യം 3. ഭാവിയെ അങ്ങനെയങ്ങ് അവഗണിച്ചുകൂടാ 4. സാധ്യതകളെ മുന്‍നിര്‍ത്തിയും വിശ്വാസമാകാം 5. കഴിവുകളുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ പുതിയ പരീക്ഷണങ്ങളുമാകാം ആകെ മാര്‍ക്ക്:

III തീരുമാനങ്ങളെടുക്കുന്ന രീതിയുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു?
വിചാരശീലര്‍ (Thinkers often) (കോഡ്: T)

1. വസ്തുനിഷ്ഠ ചിന്തകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നു 2. കൂട്ടുകാര്‍ കൂടുന്നിടത്ത് നിന്ന് അല്പം വിട്ടുനില്‍ക്കുന്നതാണിഷ്ടം 3. സത്യസന്ധമായ 'നേരേ വാ, നേരേ പോ' നിലപാട് 4. വ്യക്തിപരമായി കാര്യങ്ങളെ കാണില്ല 5. യഥാര്‍ത്ഥ നേട്ടങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്നു 6. കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ആരുമായും വാദപ്രതിവാദത്തിന് റെഡി ആകെ മാര്‍ക്ക്:
വികാരശീലര്‍ (Feelers often)
(കോഡ്: എ)
1. വസ്തു നിഷ്ഠതയെക്കാള്‍ മൂല്യങ്ങളും വൈകാരികതയും തീരുമാനങ്ങളെ സ്വാധീനിക്കുന്നു 2 കൂട്ടുകാരുമായി എപ്പോഴും സൗഹൃദം വേണം. എപ്പോഴും അവരിലൊരാളാകണം 3. കാര്യം കാണാന്‍ ആവശ്യമെങ്കില്‍ അല്‍പം വളഞ്ഞ മാര്‍ഗവുമാകാം 4. കൂടുതലും വ്യക്തിപരമായ പെരുമാറ്റം 5. പൊള്ളയായ പുകഴ്ത്തല്‍ കേട്ടാല്‍ പോലും സന്തോഷം തോന്നും 6. വാദപ്രതിവാദങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുന്നു ആകെ മാര്‍ക്ക്:

IV ഏറെ സന്തോഷവും സംതൃപ്തിയും നല്‍കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു?
തീര്‍പ്പുകല്‍പിക്കുന്നവര്‍ (Judgers often) (കോഡ്: J)

1.വളരെ എളുപ്പത്തില്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നു 2. ഔപചാരികതയിലൂന്നിയ ഗൗരവ സ്വഭാവം 3. കൃത്യനിഷ്ഠയും സമയനിഷ്ഠയും പ്രധാനം 4. പഠനം ആദ്യം, കളി പിന്നെ 5. ഒരു പാഠഭാഗം പഠിച്ച് പൂര്‍ത്തിയാക്കിയ ശേഷം മാത്രം മറ്റൊരു ഭാഗം പഠിക്കും 6. തീരുമാനിച്ച കാര്യം നേടും 7. സ്‌കൂളിലും വീട്ടിലും കര്‍ശന നിയന്ത്രണങ്ങള്‍ ഇഷ്ടമാണ് 8. ഏതൊരു പ്രവൃത്തിക്കും അടുക്കും ചിട്ടയും നിര്‍ബന്ധം ആകെ മാര്‍ക്ക്:
ഗ്രഹിക്കുന്നവര്‍ (Perceivers often)
( കോഡ്: P)
1. വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുന്നു 2. ഔപചാരികതകളില്ലാതെ എപ്പോഴും കളിതമാശകളില്‍ ഏര്‍പെടാന്‍ ഇഷ്ടം 3. നീട്ടിവയ്പ് സ്ഥിര സ്വഭാവം, കൃത്യനിഷ്ഠയും സമയനിഷ്ഠയും പാലിക്കാറില്ല 4. കളി ആദ്യം, അതു കഴിഞ്ഞ് പഠനം 5. ഒരുപാഠഭാഗം പൂര്‍ത്തിയാകും മുമ്പേ പുതിയ പാഠഭാഗം പഠിക്കാന്‍ തുടങ്ങും 6. സാധ്യതകള്‍ പരിശോധിച്ച് നേടേണ്ടതാണെങ്കില്‍ മാത്രം നേടും 7. നിയന്ത്രണങ്ങള്‍ ബോറ് ഏര്‍പ്പാടാണ് 8. അടുക്കും ചിട്ടയുമില്ലെങ്കിലും കാര്യങ്ങള്‍ വല്ല വിധേനയും നടന്നുപോയാല്‍ മതി ആകെ മാര്‍ക്ക്:
ഇപ്പോള്‍ ബോക്‌സില്‍ കാണിച്ചിരിക്കുന്ന 16 കോമ്പിനേഷനുകളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്ക് കിട്ടിക്കാണും

യോജിച്ച കോഴ്‌സുകള്‍

ISTJ- പബ്ലിക് റിലേഷന്‍ കോഴ്‌സ്, ജിയോളജി, പാരാമെഡിക്കല്‍ കോഴ്‌സ്, പബ്ലിക് ഹെല്‍ത്ത് കോഴ്‌സ്, കൊമേഴ്‌സ്, പോളി ഡിപ്ലോമ സിവില്‍, ബി.ടെക് സിവില്‍, എം.ബി. എ, ബയോ മെഡിക്കല്‍ , അക്കൗണ്ടന്‍സി.

ISFJ- എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം., ലൈബ്രറി സയന്‍സ്, ഇന്റീരിയര്‍ ഡിസൈനിങ്, കൗണ്‍സലിങ്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചിങ്, ഡാന്‍സിങ്ങ്.

INFJ- സ്‌പെഷല്‍ എജ്യുക്കേഷന്‍, എം. എസ്.ഡബ്ല്യു, സോഷ്യോളജി, ഐ.ടി. മാനേജ്‌മെന്റ്. ബി.എഡ്, മതവിദ്യാഭ്യാസം, സിനിമാ എഡിറ്റിങ്, ആര്‍ട്ട് ഡയറക്ഷന്‍, സാഹിത്യം, കണക്ക്, വാര്‍ത്താവിനിമയം.

INTJ എല്‍.എല്‍.ബി, ജേര്‍ണലിസം, ബില്‍ഡിങ് ഡിസൈനിങ്, ബയോമെഡിക്കല്‍ ഗവേഷണം, ഐ.ടി., സൈക്കോളജി, കാര്‍ഡിയോളജി, വെബ് ഡിസൈനിങ്, ബി.ആര്‍ക്ക്, ഡി.ടി.പി, ഹോസ്​പിറ്റല്‍ മാനേജ്‌മെന്റ്, ഏവിയേഷന്‍.

ISTP-- കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, കൊമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സ്, I.P.S, സോഫ്റ്റ്‌വേര്‍ ഡെവലപ്പിങ്, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഘഘആ, മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്, ഫയര്‍ ആന്‍ഡ് മറൈന്‍ എഞ്ചിനിയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, മെക്കാനിക്കല്‍ എഞ്ചിനിയറിങ്, മെക്കാട്രോണിക്‌സ് എഞ്ചിനിയറിങ്.

ISFP- ഫിസിക്കല്‍ സയന്‍സ്, ഇന്റീരിയര്‍ ഡിസൈനിങ്, ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈനിങ്, കസ്റ്റമര്‍ കെയര്‍, ഫാഷന്‍ ഡിസൈനിങ്, കുക്കിങ്, നഴ്‌സിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹെല്‍ത്ത് സയന്‍സ്. എം.ബി.ബി.എസ്, നാനോ ടെക്‌നോളജി, ആര്‍കിടെക്ചര്‍.

INFP സൈക്കോളജി, ഭാഷാവിവര്‍ത്തനം, എല്‍.എല്‍.ബി ചരിത്രം, സോഷ്യല്‍ സയന്‍സ്, ഫാഷന്‍ ഡിസൈനിങ്, എഡിറ്റിങ്, ആര്‍ട്ട് ഡയറക്ഷന്‍, ഫിസിയോതെറാപ്പി, കെമിക്കല്‍ എഞ്ചിനിയറിങ്, ബയോടെക് എഞ്ചിനിയറിങ്.

INTP- സോഫ്റ്റ്‌വെയര്‍ ഡിസൈനിങ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പിങ്, സോഫ്റ്റ് വെയര്‍ എഞ്ചിനിയറിങ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഫിലോസഫി, മ്യൂസിക്, വെബ്‌സൈറ്റ് ഡിസൈനിങ്, ന്യൂറോളജി, ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച്, ഏറോനോട്ടിക്കല്‍ എഞ്ചിനിയറിങ്, എയര്‍ക്രാഫ്റ്റ് മാനേജ്‌മെന്റ്.

ESTP- മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്, മാര്‍ക്കറ്റിങ്, ബാങ്കിങ്, ഫിസിയോളജി, ഇന്‍ഷൂറന്‍സ്, സിവില്‍ എഞ്ചിനിയറിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ആ.ഋറ, മര്‍ച്ചന്റ് നേവി കോഴ്‌സുകള്‍, ഫാഷന്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനിങ്, സ്റ്റോക്ക് ബ്രോക്കിങ്.

ESFP- പ്രൈമറി ടീച്ചര്‍ ട്രെയ്‌നിങ്ങ് കോഴ്‌സ്, നഴ്‌സിങ്, എം.എസ്.ഡബ്ലു. ആ.ഉ.ട, പബ്ലിക് റിലേഷന്‍ കോഴ്‌സ്, സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി, സോഷ്യല്‍ സയന്‍സ്, റേഡിയോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം, എയര്‍ ഹോസ്റ്റസ്, വെറ്റിനറി സയന്‍സ്.

ENFP എം.ബി.എ., കരിയര്‍ കൗണ്‍സലിങ്, മാനേജ്‌മെന്റ്, ജേണലിസം, ഗ്രാഫിക് ഡിസൈനിങ്, ആര്‍ട് ഡയറക്ഷന്‍, കോപ്പിറൈറ്റിങ്, സൈക്കോളജി, ഹ്യൂമണ്‍ റിസോഴ്‌സ് സയന്‍സ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിങ്.

ENTP ബാങ്കിങ്, എം.ബി.എ, കോപ്പിറൈറ്റിങ്, ടി.വി. ജേണലിസം, ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ്, അഡ്വര്‍ടൈസിങ്, പബ്ലിക് റിലേഷന്‍ മാര്‍ക്കറ്റിങ്, അഡ്വര്‍ട്ടൈസിങ്, റിയല്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റ്.

ESTJ- ബിസിനസ്, പബ്ലിക് റിലേഷന്‍, സ്‌പോര്‍ട്‌സ്, ഇക്കണോമിക്‌സ്, ഹെല്‍ത്ത് സയന്‍സ്, ഫാര്‍മസി, ബി.എഡ്, എം.ബി.എ., മര്‍ച്ചന്റ് നേവി, നാഷനല്‍ ഡിഫന്‍സ് അക്കാദമി കോഴ്‌സ്, ഫിനാഷ്യല്‍ മാനേജ്‌മെന്റ്.

ESFJ ഫിസിക്കല്‍ എജ്യുക്കേഷന്‍, വെറ്ററിനറി സയന്‍സ്, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചിങ്, ബാങ്കിങ്, സോഷ്യല്‍ സയന്‍സ്, ഫിസിയോളജി, നഴ്‌സിങ്, മസാജ് തെറാപ്പി, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഫിറ്റ്‌നസ് ട്രെയ്‌നിങ്്.

ENFJ അഡ്വര്‍ടൈസിങ്, മാഗസിന്‍ എഡിറ്റിങ്, ഫിസിയോ തെറാപ്പി, കരിയര്‍ കൗണ്‍സിലിങ്, ഹ്യൂമാനിറ്റീസ്, മാര്‍ക്കറ്റിങ്, സാഹിത്യം, സംഗീതം, ആനിമേഷന്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, മള്‍ട്ടിമീഡിയ, വെബ് ഡിസൈനിങ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍.

ENYJ ഐ.ടി. മാനേജ്‌മെന്റ്, പ്രൊജക്ട് അനലിസ്റ്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, ബാങ്കിങ് & അക്കൗണ്ടിങ്, ഇക്കണോമിക്‌സ്, കെമിക്കല്‍ എഞ്ചിനിയറിങ്, എല്‍.എല്‍.ബി.

തയ്യാറാക്കിയത്: പി.കെ.എ. റഷീദ്‌

കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍




വിവിധ കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും...

  • ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ പ്രവേനശരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെ?
ബി.എസ്.സി. നഴ്‌സിങ് പ്രവേശനത്തിന് ഇപ്പോള്‍ പ്രവേശനപ്പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റാണ് നടത്തുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു വേണ്ടി എല്‍.ബി.എസ്. സെന്ററാണ് അലോട്ട്‌മെന്റ് നടത്തുക. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ സീറ്റുകള്‍, സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്ന സ്വാശ്രയസ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകള്‍ എന്നിവയിലാണ് ഈ രീതിയില്‍ പ്രവേശനം നല്‍കുന്നത്. ബയോളജിക്ക് മാത്രം 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. മുഖ്യവിഷയത്തിനും ഉപവിഷയത്തിനും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി എന്നിവയില്‍ ഒന്ന് മുഖ്യവിഷയമായും ഇവയില്‍ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായും എടുത്ത് ബി.എസ്‌സി ബിരുദം നേടിയവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്.

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നഴ്‌സിങ് ബിരുദം നേടാന്‍ അവസരമൊരുക്കുന്ന കോഴ്‌സാണ് ബി.എസ്‌സി. നഴ്‌സിങ്-പോസ്റ്റ് ബേസിക്. ഈ കോഴ്‌സിന് പ്രവൃത്തിപരിചയം മുമ്പ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പ്ലസ്ടുവും ജി.എന്‍.എമ്മും പാസ്സായവര്‍ക്ക് പോസ്റ്റ് ബേസിക് കോഴ്‌സിന് അപേക്ഷിക്കാം.

  • ജേര്‍ണലിസം
    ജേര്‍ണലിസം കോഴ്‌സിന് ചേരാനുള്ള യോഗ്യത എന്ത്? പഠന സൗകര്യം എവിടെയൊക്കെ? അപേക്ഷ ക്ഷണിക്കുന്നത് എപ്പോള്‍?

ജേര്‍ണലിസത്തില്‍ രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ, പിഎച്ച്.ഡി. കോഴ്‌സുകളാണ് പ്രധാനമായുള്ളത്. കൂടാതെ, നിരവധി കോളേജുകളില്‍, മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേര്‍ണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സും ചില കോളേജുകളിലുണ്ട്. എന്നാല്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമോ പി.ജി. ഡിപ്ലോമയോ നേടുന്നവര്‍ക്കാണ് ജോലി സാധ്യത കൂടുതല്‍. കേരള, കലിക്കറ്റ്, എം.ജി. സര്‍വകലാശാലകള്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദ (എം.സി.ജെ./എം.ജെ.സി.) കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷ മുഖേനയാണ് പ്രവേശനം. ഏപ്രില്‍/മെയ് മാസങ്ങളിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കുന്നത്. ഏതു വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം.

എറണാകുളം ജില്ലയിലെ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമി ജേര്‍ണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. വിലാസം: Institute of Communication, Kerala Press Academy, Kakkanadu P.O., Kochi 30. ജവ: 0484, 2422275. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ പ്രസ് ക്ലബ്ബുകളും ജേര്‍ണലിസം പി.ജി. ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഇലക്‌ട്രോണിക് ജേര്‍ണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ബിരുദമാണ് യോഗ്യത.

  • മള്‍ട്ടിമീഡിയ
    ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങള്‍ ഏതൊക്കെ?

ചിത്രരചനയില്‍ താത്പര്യമുള്ളവര്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ തിളങ്ങാവുന്ന രംഗങ്ങളാണ് ആനിമേഷനും മള്‍ട്ടിമീഡിയയും. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ (PGDMM), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ നടത്തുന്നു. ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. യോഗ്യത. ബിരുദം/ത്രിവത്സര ഡിപ്ലോമ/ഫൈന്‍ ആര്‍ട്‌സിലോ വിഷ്വല്‍ ആര്‍ട്‌സിലോ ദേശീയ, സംസ്ഥാന തല അംഗീകാരം. അഭിരുചി പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സ് ബി.എ. മള്‍ട്ടിമീഡിയ, ബി.എ. (ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്), എം.എ. (സിനിമ ആന്‍ഡ് ടി.വി.) കോഴ്‌സുകള്‍ നടത്തുന്നു. എറണാകുളം ഇടപ്പള്ളിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ബി.എസ്‌സി. (വിഷ്വല്‍ മീഡിയ) എം.എഫ്.എ. (വിഷ്വല്‍ മീഡിയ) എന്നിവ പഠിക്കാം.

കെല്‍ട്രോണ്‍ ആനിമേഷന്‍ കാമ്പസില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിമീഡിയ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ആനിമേഷന്‍, ഢഎത, മള്‍ട്ടിമീഡിയ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ ആന്‍ഡ് മോഡലിങ് തുടങ്ങിയ കോഴ്‌സുകളാണുള്ളത്. വെബ്‌സൈറ്റ്: www.keltronanimation.com ഇതു കൂടാതെ ചില സ്വകാര്യ സ്ഥാപനങ്ങളും ആനിമേഷന്‍ പഠിപ്പിക്കുന്നു. അരീന ആനിമേഷന്‍ അക്കാദമി, വിസ്മയ മാക്‌സ് ആനിമേഷന്‍ അക്കാദമി, ടൂണ്‍സ് ആനിമേഷന്‍ അക്കാദമി മുതലായവ ഇതില്‍ പ്രധാനമാണ്.

  • മര്‍ച്ചന്റ് നേവി

മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍ എവിടെയൊക്കെ അവസരം ലഭിക്കും? അതിനുള്ള യോഗ്യതകള്‍ എന്തൊക്കെ?

ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് പ്ലസ്ടു പാസ്സായവര്‍ക്ക് മര്‍ച്ചന്റ് നേവി കോഴ്‌സുകള്‍ക്ക് ചേരാന്‍ കഴിയും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാരിടൈം സ്റ്റഡീസ് (IIMS) ആണ് ഈ മേഖലയിലെ പ്രമുഖ സ്ഥാപനം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. ഐ.ഐ.ടി. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

കേരളത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങള്‍ വിവിധ മാരിടൈം കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.

1. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, കൊച്ചി.
വെബ്‌സൈറ്റ്: www.cochinshipyard.com

2. യൂറോടെക് മാരിടൈം അക്കാദമി, കലൂര്‍, കൊച്ചി. വെബ്‌സൈറ്റ് - www.eurotech maritime.com

3. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനിയേഴ്‌സ്, വില്ലിങ്ടണ്‍, കൊച്ചി. വെബ്‌സൈറ്റ് - www.imareindia.org

4. കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനിയറിങ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. വെബ്‌സൈറ്റ്: www.cusat.ac.in

5. യൂണിവണ്‍ മാരിടൈം ട്രെയിനിങ് അക്കാദമി, മറൈന്‍ഡ്രൈവ്, കൊച്ചി. വെബ്‌സൈറ്റ് - www.univan.com.hk
മര്‍ച്ചന്റ് നേവി കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ മാത്രം ചേരാന്‍ ശ്രദ്ധിക്കണം. ഈ സ്ഥാപനങ്ങളുടെ പട്ടിക www.dgshipping.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
  • കേരളത്തില്‍ നിയമപഠനം നടത്താനുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്? പ്രവേശന യോഗ്യത എന്താണ്?

കേരളത്തില്‍ നിയമപഠനം നടത്തുന്നതിന് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് ലോ കോളേജുകളുണ്ട്. മൂന്നു വര്‍ഷ, അഞ്ചുവര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം. കോഴ്‌സുമാണ് ഈ കോളേജുകളില്‍ ഉള്ളത്. കൂടാതെ തിരുവനന്തപുരത്തെ കേരളാ ലോ അക്കാദമി ലോ കോളേജില്‍ മൂന്നു വര്‍ഷ, അഞ്ചുവര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം, എം.ബി.എല്‍. കോഴ്‌സുകളുമുണ്ട്. കേരള യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ എല്‍.എല്‍.എം., പിഎച്ച്.ഡി. കോഴ്‌സുകളാണ് നടത്തുന്നത്. എം.ജി. സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ മൂന്നു വര്‍ഷ, അഞ്ചു വര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം, പിഎച്ച്.ഡി കോഴ്‌സുകളുമുണ്ട്. കണ്ണൂര്‍ വാഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലോ ആന്‍ഡ് ലീഗല്‍ സ്റ്റഡീസിലും എല്‍.എല്‍.ബി, എല്‍.എല്‍.എം. കോഴ്‌സുണ്ട്.

സര്‍ക്കാര്‍ ലോ കോളേജുകളില്‍ പഞ്ചവത്സര എല്‍.എല്‍.ബി., എല്‍.എല്‍.എം, കോഴ്‌സുകളിലേക്ക് പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ്. പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി തലത്തില്‍ എല്ലാ പാര്‍ട്ടുകള്‍ക്കും കൂടി 40 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് മൂന്നു വര്‍ഷ എല്‍.എല്‍.ബിക്ക് അപേക്ഷിക്കാം. അംഗീകൃത എല്‍.എല്‍.ബി. ബിരുദം നേടിയവര്‍ക്കാണ് എല്‍.എല്‍.എം. പ്രവേശനം.

ഇതു കൂടാതെ കൊച്ചിയിലെ കലൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) അഞ്ചുവര്‍ഷ ബി.എ.എല്‍.എല്‍.ബി. കോഴ്‌സുണ്ട്. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അഖിലേന്ത്യാ പ്രവേശന പരീക്ഷ (Common Law Admission Test -CAT) വഴിയാണ് പ്രവേശനം.

Saturday, March 23, 2013

ജീവിതമെന്ന അത്ഭുതം

ആരോ ഇത്‌ നേരത്തേ കരുതിവച്ചതാകാം. കാലങ്ങളായി നടക്കാതെ പോയ ഒരു ദൗത്യം, ഒരു നിയോഗം പോലെ എന്നിലൂടെ. നിലയ്ക്കാതെ നീളുന്ന കര്‍മ്മബന്ധങ്ങള്‍ക്കിടയില്‍ ഒരു തുടല്‍ക്കണ്ണിയായി എന്നെയും വിളക്കിച്ചേര്‍ത്തിരിക്കുന്നു.
കുറച്ചുകൊല്ലങ്ങള്‍ക്കുമുന്‍പ്‌ ഒരു സൗഹൃദസംഭാഷണത്തിനിടയ്ക്കാണ്‌ ഡോ.ഗംഗാധരന്‍ എന്നോട്‌ പറഞ്ഞത്‌:
"കഴിഞ്ഞ കുറേക്കാലത്തിനിടയ്ക്ക്‌ ഒരുപാട്‌ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഒക്കെ ഒന്ന്‌ എഴുതിവയ്ക്കണം. അനുഭവങ്ങളൊക്കെ അതേ തീവ്രതയോടെ വാക്കുകളിലൂടെ അവതരിപ്പിക്കലാണ്‌ കഷ്ടം. അതിനൊരാളും സമയവും ഒന്നും ഒത്തുവരുന്നില്ല."
തീര്‍ച്ചയായും ചെയ്യപ്പെടേണ്ട ഒന്നാണല്ലോ അതെന്ന്‌ എനിക്കു തോന്നി. ജീവിതത്തിന്റെ നിരവധി മുഖങ്ങള്‍ കണ്ട ഡോക്ടറില്‍നിന്ന്‌ എന്തുമാത്രം അറിയാനുണ്ടാകും. അടഞ്ഞുപോയ ഒരുപാട്‌ കണ്ണുകള്‍ തുറപ്പിക്കാനുള്ള വെളിച്ചം ആ മനസ്സില്‍ ഒളിഞ്ഞ്കിടപ്പുണ്ട്‌. ഡോ.ഗംഗാധരനുമായുള്ള ഗാഢസൗഹൃദം മാത്രമല്ല എനിക്ക്‌ പ്രേരണയായത്‌. ഹൃദയത്തില്‍ അനുനിമിഷം വേദനയായി മിടിക്കുന്ന ഒരു സ്വകാര്യതയുടെ പശ്ചാത്തലവും ഇതുതന്നെ. ഡോക്ടറുടെ അനുഭവങ്ങള്‍ എഴുത്തിന്റെ രൂപത്തിലേക്ക്‌ മാറ്റുന്ന ജോലി അങ്ങനെ ഞാനേറ്റു. അന്ന്‌ ഡോ.ഗംഗാധരന്‍ തിരുവനന്തപുരത്തായിരുന്നു. ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെങ്കിലും തിരക്കുകളോക്കെ മാറ്റിവച്ച്‌ സ്വസ്ഥമായൊന്ന്‌ ഇരിക്കാന്‍ ഒരിക്കലും സമയം കിട്ടിയില്ല.
ഡോ.ഗംഗാധരന്‍ എറണാകുളത്തേയ്ക്ക്‌ ജോലി മാറിവന്നപ്പോഴാണ്‌ വീണ്ടും ഞങ്ങള്‍ അതിനെപ്പറ്റി ചിന്തിച്ചത്‌. നമുക്ക്‌ ഇരിക്കാം എന്നു പറഞ്ഞെങ്കിലും പുതിയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അദ്ദേഹം. ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ ഇതൊരിക്കലും നടക്കില്ലെന്നു തോന്നിയപ്പോള്‍ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിച്ചു. പല രാത്രികളിലും ഏറെ വൈകി ക്ഷീണിതനായി എത്തുന്ന അദ്ദേഹത്തെ ഞാന്‍ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി, മനസ്സ്‌ തുറപ്പിച്ചു. പലപ്പോഴും അര്‍ദ്ധരാത്രിക്കപ്പുറം ഞങ്ങള്‍ സംസാരിച്ചിരിന്നിട്ടുണ്ട്‌. അന്ന്‌ ഞങ്ങള്‍ക്ക്‌ കൂട്ടിരുന്ന ഒരാള്‍ (കെ.എസ്‌ അനിയന്റെ ഭാര്യ നിഷി കാന്‍സര്‍ വന്ന്‌ മരിച്ചുപോയി) ഇടയ്ക്ക്‌ സ്വന്തം വേഷം മതിയാക്കി ഇറങ്ങിപ്പോയി. ആ ശൂന്യത അംഗീകരിക്കാനാവാതെ ദിവസങ്ങളോളം ഞങ്ങള്‍ പകച്ചുനിന്നു.
ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ്‌ ഡോ.ഗംഗാധരന്റെ വാക്കുകള്‍ എന്നെ കൊണ്ടുപോയത്‌. എത്രയോ പുരുഷായുസ്സുകള്‍കൊണ്ട്‌ കണ്ടുതീര്‍ക്കേണ്ട കാര്യങ്ങളാണ്‌ ഈ നാല്‍പ്പത്തിയൊന്‍പതുകാരന്റെ കണ്മുന്നിലൂടെ കടന്നുപോയിട്ടുള്ളതെന്‌ ഞാന്‍ അത്ഭുതപ്പെട്ടു. ഞാനെന്ന വ്യക്തി പൊടുന്നനെ മാഞ്ഞുപോയി. ആശയങ്ങളുടെ സമൃദ്ധി കണ്ട ആര്‍ത്തിയോടെ എന്നിലെ കഥാകാരന്‍ മാത്രം ശേഷിച്ചു.
ഡോ.ഗംഗാധരന്റെ മനസ്സിലൂടെ കടന്നു വികാരങ്ങളെ അതേപടി സ്വന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഉള്ളിലൊതുക്കിവയ്ക്കുന്ന ചൂട്‌ എന്നെ പൊള്ളിച്ചു. തീവ്രമായ ആ വികാരങ്ങളെ ഏതു രീതിയില്‍ ആവിഷ്കരിക്കണമെന്നായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഡോ.ഗംഗാധരന്‍ എനിക്കു തന്നു. ആ ഉറപ്പ്‌ ഇല്ലായിരുന്നെങ്കില്‍ ഈ അനുഭവക്കുറിപ്പുകള്‍ ഇങ്ങനെയാകുമായിരുന്നില്ല. ഡോക്ടര്‍ നേരിട്ട്‌ അവതരിപ്പിക്കുന്ന രീതിയാണ്‌ നന്നായിരിക്കുക എന്ന ഉപദേശം തന്നത്‌ മലയാളം വാരികയുടെ പത്രാധിപരായ ജയചന്ദ്രസാറാണ്‌. പഴയ തമിഴ്‌ഗാനങ്ങളും എം.ഡി. രാമനാഥന്‍ പാടിയ കീര്‍ത്തനവും എനിക്ക്‌ ശേഖരിച്ച്‌ തന്നത്‌ എന്റെ പ്രിയസുഹൃത്ത്‌ ടി.കെ സദാശിവനും.
കരയാനും വേണം ഒരവകാശം എന്ന വലിയ സത്യം ഞാന്‍ പഠിച്ചത്‌ ഈ അനുഭവങ്ങളില്‍നിന്നാണ്‌. ക്രൂരവും ദീനവുമായ ഈ ജീവിതക്കാഴ്ച്ചകള്‍ മനസ്സില്‍ എന്ത്‌ ശേഷിപ്പിക്കുന്നു എന്ന ചോദ്യത്തിന്‌ ഡോ.ഗംഗാധരന്‍ പറഞ്ഞു:
"എന്റെ മനസ്സ്‌ കൂടുതല്‍ ശുദ്ധിയുള്ളതാകുന്നു. എന്നില്‍ കൂടുതല്‍ മനുഷ്യത്വം വന്നുനിറയുന്നു."
നിര്‍മ്മലമായ കണ്ണുകളോടെ നോക്കിക്കാണുമ്പോള്‍ ഈ ലോകം എത്രമനോഹരം. പക്ഷേ, ആ കണ്ണുകളെവിടെ? എത്രപേര്‍ക്കുണ്ടത്‌?
കെ. എസ്‌. അനിയന്‍
ജീവിതമെന്ന അത്ഭുതം
ചിരിച്ച മുഖങ്ങളല്ല ഞാന്‍ ഏറെയും കണ്ടിട്ടുള്ളത്‌ എന്നെ കാണാനെത്തുന്നവരുടെ തളര്‍ന്ന നെഞ്ചിലെ വിതുമ്പല്‍ ഞാന്‍ വ്യക്തമായി കേള്‍ക്കാറുണ്ട്‌. ഒരു കുടുംബത്തെ മുഴുവന്‍ കാന്‍സര്‍ തകര്‍ക്കുന്നത്‌ വേദനയോടെ നോക്കിനിന്നിട്ടുണ്ട്‌. വൈകാരികവും സാമ്പത്തികവുമായ തകര്‍ച്ചകള്‍. സ്നേഹം പോലെത്തന്നെ തീവ്രമാണ്‌ സ്നേഹരാഹിത്യവുമെന്ന അത്ഭുതം ഞാന്‍ കണ്ട ജീവിതങ്ങള്‍ എനിക്ക്‌ കാണിച്ചു തന്നു. ആ മഹാവൈദ്യന്റെ വിരല്‍ത്തുമ്പിലെ ചലനത്തിനൊത്ത്‌ എല്ലാവരും സ്വന്തം കര്‍മ്മനിയോഗം ആടിത്തീര്‍ക്കുന്നു. അതിനിടെ എന്റെ തോളിലേക്ക്‌ കുഴഞ്ഞുവീണ നിരവധി ജീവിതങ്ങള്‍ എന്റേതുതന്നെയാകുന്നു. അതില്‍ നിന്ന്‌ വേറിട്ട്‌ എനിക്കൊരു നിലനില്‍പ്പില്ലെന്ന്‌ ഞാന്‍ അറിഞ്ഞു.
കാന്‍സര്‍ രോഗിയെ സമൂഹം പെട്ടെന്ന്‌ ഒറ്റപ്പെടുത്തുന്നു. ആരൊക്കെയോ കാലങ്ങളായി കല്‍പ്പിച്ചു കൊടുത്ത ഒരു നീചത്വം കാന്‍സര്‍ എന്ന വാക്കിനുമേല്‍ ഇപ്പോഴും വട്ടമിട്ട്‌ പറക്കുന്നു. ഒരിക്കലും പകരാത്ത ഒരു രോഗമാണെന്നുപോലും പലരും മറക്കുന്നതുപോലെ. ഇതിനേക്കാള്‍ എത്രയോമടങ്ങ്‌ തീവ്രവും ഭീകരവുമായ അവസ്ഥ മറ്റു രോഗങ്ങള്‍ക്കുണ്ട്‌ എന്നറിയാതെ. ഹൃദ്രോഗികളില്‍നിന്നും കരള്‍ രോഗികളില്‍നിന്നും വൃക്കരോഗികളില്‍നിന്നും എങ്ങനെയാണ്‌ കാന്‍സര്‍രോഗി വ്യത്യസ്തനാകുന്നത്‌? ചികിത്സകൊണ്ട്‌ പൂര്‍ണ്ണമായി ഭേദപ്പെടുന്നതിന്റെ ശതമാനം വച്ചുനോക്കുകയാണെങ്കില്‍ മറ്റേതു രോഗത്തേക്കാളും മുന്നിലാണ്‌ കാന്‍സര്‍. ഹൃദ്രോഗം ബാധിക്കുന്ന രോഗികളില്‍ അമ്പതുശതമാനം പേരും ആശുപത്രിയില്‍ എത്തുംമുമ്പേ മരണപ്പെടുന്നു. രക്ഷപ്പെടുന്നവര്‍ തന്നെ ജീവിതകാലം മുഴുവന്‍ രോഗികളായി കഴിയുന്നു. വൃക്കരോഗത്തിന്റേയും കരള്‍രോഗത്തിന്റേയും സ്ഥിതിയ്ക്ക്‌ വലിയ വ്യത്യാസമില്ല. വൃക്കകള്‍ക്ക്‌ രോഗം ബാധിച്ച്‌ ഡയാലിസിസ്‌ നടത്തിക്കഴിയുന്നതിന്റെ ഭീകരത ഞാന്‍ തൊട്ടടുത്തുനിന്ന്‌ കണ്ടിട്ടുള്ളതാണ്‌. എന്റെ അച്ഛനുവൃക്കരോഗമായിരുന്നു. ജീവിതം മടുത്ത്‌, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തെ യാതന അവസാനിപ്പിച്ചു തരണേയെന്ന്‌ അച്ഛന്‍ നിറഞ്ഞ കണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.
മൂന്നിലൊരുഭാഗം കാന്‍സര്‍ രോഗികള്‍ പൂര്‍ണ്ണമായും സുഖപ്പെടുന്നു. പിന്നീട്‌ അസുഖത്തിന്റെ ഓര്‍മ്മപോലും ഒരിക്കലുമില്ലാതെ അവര്‍ക്ക്‌ ജീവിക്കാനാവുന്നു. ജീവിതരീതിയിലോ, ഭക്ഷണക്രമത്തിലോ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ. ഓര്‍ക്കുക; മൂന്നിലൊന്ന്‌. അതൊരു ചെറിയ സംഖ്യയല്ല. എന്നിട്ടും കാന്‍സര്‍ രോഗിക്കുമേല്‍ സമൂഹം ചാര്‍ത്തിക്കൊടുക്കുന്ന ഈ ഭീകരമായ അകല്‍ച്ച ആരുടെ സംഭാവനയാണ്‌. ഹൃദ്രോഗി സമൂഹത്തില്‍ ഉന്നതനായി, എന്നാല്‍ രോഗിയായിത്തന്നെ തുടരുമ്പോള്‍ കാന്‍സറിനോട്‌ പടപൊരുതി ജീവിതത്തില്‍ വലിയ വിജയം നേടിയിട്ടുള്ള എത്രയോ പേരെ എനിക്കറിയാം.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കയാണ്‌ നൗഷാദ്‌ എന്റെ അടുത്തെത്തുന്നത്‌. എന്റെ മുന്നില്‍ വിളറിയ മുഖത്തോടെ നൗഷാദ്‌ ഇരുന്നു. ആര്‍.സി.സി.യില്‍ ഒരിക്കല്‍ക്കൂടെ രക്തം പരിശോധിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. നഴ്സ്‌ എന്റെ മുന്നിലേക്ക്‌ നീക്കിവെച്ച ഫയലില്‍ നൗഷാദിന്റെ രക്തപരിശോധനയുടെ ഫലമുണ്ടായിരുന്നു. നൗഷാദിന്റെ കണ്ണുകള്‍ ഫയലില്‍ തറഞ്ഞുനില്‍ക്കുന്നു. വിളറിയ കണ്ണുകളില്‍ നേര്‍ത്ത നനവ്‌. നൗഷാദിനോട്‌ ഒന്നും ഒളിക്കേണ്ട കാര്യമില്ല. വൈദ്യശാസ്ത്രം പഠിക്കുന്ന യുവാവ്‌. ആദ്യ രക്തപരിശോധനയുടെ ഫലം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നൗഷാദ്‌ നേരിട്ട്‌ അറിഞ്ഞിരുന്നതാണ്‌. രക്തത്തില്‍ അനുനിമിഷം പെരുകികൊണ്ടിരിക്കുന്ന രക്താണുക്കളുടെ ഭ്രാന്ത്‌ മാറ്റാനുള്ള ദിവ്യശക്തിയൊന്നുമില്ല ആര്‍.സി.സി.യിലെ ലാബിന്‌ എന്ന്‌ നൗഷാദിനറിയാം. ഫലം ഒരിക്കല്‍ക്കൂടെ ഉറപ്പാക്കുന്നു എന്നല്ലാതെ. ഫയല്‍ തുറക്കാതെ അതിനുമേല്‍ പേപ്പര്‍ വെയ്റ്റ്‌ എടുത്തുവെച്ച്‌ ഞാന്‍ നൗഷാദിനെ നോക്കി പതുക്കെ ചിരിച്ചു.
"പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു, നൗഷാദ്‌?"
നൗഷാദ്‌ ഒന്നും മിണ്ടിയില്ല. ഭാവഭേദമില്ലാതെ എന്നെ നോക്കി. പഠിത്തത്തെക്കുറിച്ചും ഭാവിയിലെ ഡോക്ടര്‍ എന്ന സങ്കല്‍പ്പത്തെക്കുറിച്ചും നൗഷാദ്‌ മറന്നപോലെ. നെഞ്ചിലേറ്റി താലോലിച്ചു നടന്ന സ്വപ്നങ്ങളൊക്കെ മൂപ്പെത്തും മുമ്പേ പിഴുതെറിഞ്ഞ നിസ്സംഗത.
"ഈ വര്‍ഷത്തെ പരീക്ഷയ്ക്ക്‌ സമയമായില്ലേ?"
"ഉവ്വ്‌. പക്ഷേ, എനിക്കത്‌ എഴുതാന്‍ പറ്റില്ലല്ലോ, ഡോക്ടര്‍."
പറഞ്ഞുതീര്‍ന്നതും നൗഷാദ്‌ പൊട്ടിക്കരഞ്ഞു. നൗഷാദിന്റെ കൈകളില്‍ ഞാന്‍ അമര്‍ത്തിപ്പിടിച്ചു.
"ആരു പറഞ്ഞു എഴുതാന്‍ പറ്റില്ലെന്ന്‌. ഞാന്‍ ഉറപ്പു പറയുന്നു. ഇനിയുള്ള പരീക്ഷകള്‍ നമ്മള്‍ ഒരുമിച്ചെഴുതും."
നൗഷാദിന്റെ തേങ്ങല്‍ പതുക്കെ നേര്‍ത്തുവന്നു. എന്റെ കൈപ്പുറടിയിലേക്കിറ്റിയ ഒരു തുള്ളി കണ്ണീര്‌ എന്റെ നെഞ്ചും പൊള്ളിക്കുന്നുണ്ടായിരുന്നു.
നൗഷാദിന്‌ ലൂക്കീമിയ ആയിരുന്നു. കീമോതെറാപ്പിയുടെ റെജീം തീരുമാനിക്കുമ്പോള്‍ നൗഷാദിന്റെ പരീക്ഷയുടെ ടൈംടേബിളും എന്റെ മനസ്സിലുണ്ടായിരുന്നു. തലതിരിഞ്ഞുപോയ കോശങ്ങളെ എന്റെ മരുന്നുകളെക്കാള്‍ വേഗത്തില്‍ അടക്കിനിര്‍ത്തിയത്‌ നൗഷാദിന്റെ ഇച്ഛാശക്തിയായിരുന്നു. നൗഷാദിന്‌ ഒരു പരീക്ഷപോലും നഷ്ടപെട്ടില്ല. വെളുത്ത രക്താണുക്കള്‍ സ്വബോധം വന്നതുപോലെ പെരുമാറാന്‍ തുടങ്ങി.
നൗഷാദിന്റെ അസുഖം പൂര്‍ണ്ണമായി ഭേദപ്പെട്ടിട്ട്‌ ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. നൗഷാദ്‌ എം.ബി.ബി.എസ്സ്‌ പാസ്സായി. ജൂനിയറായി പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രേമിച്ച്‌ വിവാഹംകഴിച്ചു.വടക്കന്‍ കേരളത്തില്‍ ഒരു ഉള്‍പ്രദേശത്ത്‌ ഒരു ചെറിയ വാടകവീട്ടില്‍ നൗഷാദ്‌ വലിയ ജീവിതം തുടങ്ങിയിരിക്കുന്നു. കാന്‍സറിന്‌ ചികിത്സിക്കുന്ന ഓങ്കോളജി വിഭാഗത്തില്‍ തന്നെ ജോലിചെയ്യുന്നു. നൗഷാദിന്റെ ഭാര്യ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു.ഞാന്‍ നൗഷാദിന്റെ വീട്ടില്‍ പോയി. കുറേ നേരം സംസാരിച്ചിരുന്നു. ഒരുമിച്ചിരുന്ന്‌ ഊണ്‌ കഴിച്ചു. ആഹ്ലാദം നിറഞ്ഞുനില്‍ക്കുന്ന ആ ചെറിയ വീട്ടില്‍ നിന്ന്‌ മടങ്ങുമ്പോള്‍ എന്റെ നെഞ്ചിലെ പഴയ ഒരു പൊള്ളല്‍ മഞ്ഞുകട്ടപോലെ തണുക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഓര്‍ക്കാന്‍ വിജയത്തിന്റെ മുഖങ്ങള്‍ അങ്ങനെ ഏറെയാണ്‌. ശൂന്യതയില്‍നിന്ന്‌ ആരംഭിക്കുമ്പോഴാണ്‌ ജീവിതത്തിന്‌ ഹരമേറുന്നത്‌. കേറിപ്പോന്ന ചവിട്ടുപടികളില്‍ നില്‍ക്കുമ്പോളഹങ്കരിക്കാത്തതും അപ്പോഴായിരിക്കും.
ഒന്നുമില്ലായ്മയില്‍നിന്നാണ്‌ ഞാനും ജീവിതം തുടങ്ങിയത്‌. ചെറുപ്പത്തിലോ എം.ബി.ബി.എസ്സിന്‌ പഠിക്കുന്ന കാലത്തോ ബുദ്ധിമുട്ടൊന്നും അറിഞ്ഞിട്ടില്ല. ഹൗസ്‌ സര്‍ജന്‍സി കഴിഞ്ഞയുടനെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. രണ്ടുവീട്ടുകാരില്‍നിന്നും യാതൊന്നും സ്വീകരിക്കില്ലെന്ന്‌ കല്യാണത്തോടൊപ്പമുള്ള പ്രതിജ്ഞയായിരുന്നു. ജീവിതം സ്വയം കരുപ്പിടിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെത്തന്നെയാണല്ലോ. ഉടുത്തുമാറാന്‍ കുറച്ച്‌ തുണികള്‍ മാത്രമായി ദില്ലിയിലേക്കുപോന്നു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ എം.ഡി റേഡിയേഷന്‌ പഠിക്കാന്‍. പൊള്ളുന്ന ഒരു വേനല്‍ക്കാലത്താണ്‌ ഞങ്ങള്‍ ദില്ലിയില്‍ വന്നിറങ്ങിയത്‌. ഇടുങ്ങിയ ഒരു ഫ്ലാറ്റില്‍ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു താമസം. കട്ടിലും മറ്റ്‌ ഫര്‍ണിച്ചറൊന്നുമില്ല. നിലത്ത്‌ വെള്ളം കോരിയൊഴിച്ച്‌ ഞങ്ങള്‍ കിടക്കും. ചൂടിന്റെ തീക്ഷണതകൊണ്ട്‌ ഞൊടിയിടയില്‍ വെള്ളം ആവിയാകും. പിന്നെ ഉറക്കമില്ല. വീണ്ടും കോരിയൊഴിക്കാന്‍ വെള്ളവുമില്ല. മുഖത്തോട്‌ മുഖം നോക്കിയിരുന്ന്‌ ഞങ്ങള്‍ നേരം വെളുപ്പിക്കും.
അഡയാറിലെ ഡി.എം. ഓങ്കോളജിയ്ക്ക്‌ പഠിക്കുമ്പോള്‍ എനിക്ക്‌ ശമ്പളവും സ്റ്റൈപ്പന്റുമില്ല. ചിത്ര തീരെ തുച്ഛമായ വരുമാനത്തിന്‌ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അന്ന്‌ മൂത്തമകന്‍ ഗോകുല്‍ എല്‍.കെ.ജിയില്‍ പഠിക്കുന്നു. ഇളയമകന്‍ ഗോവിന്ദ്‌ കൈക്കുഞ്ഞാണ്‌. വൈകീട്ട്‌ മക്കളുമായി ഞങ്ങള്‍ നടക്കാനിറങ്ങും. ഒരു പൊതി കടല വാങ്ങാനുള്ള കാശേകൈയിലുണ്ടാവൂ. ഐസ്ക്രീം വില്‍ക്കുന്നവരെ നോക്കി ഗോകുല്‍ കൈനീട്ടി കരയാന്‍ തുടങ്ങുമ്പോള്‍ ഞാനവനെ തിരിച്ച്‌ പിടിച്ച്‌ വേഗത്തില്‍ നടക്കും. ഒരു ഐസ്ക്രീം വാങ്ങിയാല്‍ ഇപ്പോഴേ അരിഷ്ടിക്കുന്ന ഫാമിലി ബജറ്റ്‌ തലകീഴാവും.
ഡി.എം. കഴിഞ്ഞ്‌ ആര്‍.സി.സിയില്‍ വന്ന്‌ ചേരുമ്പോള്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ എന്ന വലിയ സ്ഥാനപ്പേരുണ്ട്‌. ശമ്പളം പക്ഷേ രണ്ടായിരം രൂപ. ഒരു വീടെടുത്ത്‌ താമസിക്കാനുള്ള പാങ്ങില്ല. മെഡിക്കല്‍ കോളേജ്‌ ജങ്ങ്ഷനിലുള്ള ഒരു ലോഡ്ജിലാണ്‌ താമസം. അവിടത്തെ മുറികള്‍ക്ക്‌ അറ്റാച്ച്ഡ്‌ ബാത്ത്‌റൂം ഒന്നുമില്ല. പൊതുകുളിമുറിയും ടോയ്‌ലറ്റും പുറത്തുണ്ട്‌. പുലര്‍ച്ചെ നാലുമണി കഴിഞ്ഞാല്‍ പിന്നെ ഉറക്കമില്ല. ഞാന്‍ ഉറങ്ങാന്‍ പാടില്ലെന്ന വൈരാഗ്യബുദ്ധിയോടെ എന്നു തോന്നിക്കുംപോലെ തൊട്ടുമുമ്പിലെ ദേവീക്ഷേത്രത്തില്‍നിന്ന്‌ ഉച്ചത്തില്‍ പാട്ടുകേട്ടുതുടങ്ങും.
ആ ലോഡ്ജില്‍ സ്ഥിരതാമസമാക്കാരായി അധികം പേരുണ്ടായിരുന്നില്ല. മിക്കവരും ആര്‍.സി.സി.യില്‍ ചികിത്സക്കു വന്നിട്ടുള്ളവരായിരിക്കും. കുളിമുറിക്കു മുമ്പില്‍ വലിയ ബക്കറ്റും പിടിച്ച്‌ ഊഴം കാത്തുനില്‍ക്കുമ്പോള്‍ തന്നെ ഓരോ ദിവസത്തേയും ഒ.പി. ആരംഭിക്കും. കാണുന്നവരെല്ലാം പരിചയക്കാര്‍. എന്നെ കാണാന്‍ വന്നിട്ടുള്ള രോഗികളും ബന്ധുക്കളും. കുളിയൊക്കെ കഴിഞ്ഞ്‌ ഉത്സാഹത്തോടെ വലിയൊരു സംഘമായാണ്‌ ഞങ്ങള്‍ ആര്‍.സി.സിയിലേക്ക്‌ പോകുക.
illustrationഈ ശീലങ്ങള്‍കൊണ്ടാണോ എന്നറിയില്ല. ഞാനിന്ന്‌ ഏറ്റവും ഇഷ്ടപ്പെടുന്ന സാന്നിധ്യം ഞാന്‍ ചികിത്സിക്കുന്നവരുടേയും ചികിത്സ കഴിഞ്ഞവരുടെയുമാണ്‌. കൈവിട്ടു പോയിട്ടുള്ള രോഗികളുടെ ബന്ധുക്കളുമായിപ്പോലും ഇപ്പോഴും അടുത്ത ബന്ധമുണ്ടെനിക്ക്‌.
ഞാന്‍ കണ്ട ജീവിത്തതിന്റെ വൈവിദ്ധ്യങ്ങള്‍ നിരവധിയാണ്‌. സ്നേഹത്തിന്റെ ചൂടില്‍നിന്ന്‌ വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്പുകാരണം മഹാവ്യാധികള്‍ക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്ച്ചകളിലേക്ക്‌ ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുനടന്നവര്‍. എല്ലാറ്റിനും ഭാഗഭാക്കായി കണ്ണീരും ചിരിയും ഇടകലരുന്ന എത്രയോ ദശാസന്ധികളില്‍ ഞാനെന്ന ഈ ജീവിതവും. മത്സരത്തിന്റെയും പകയുടെയും ഈ ലോകത്ത്‌, അടിസ്ഥാനപരമായി ഈ ജീവിതമെന്നത്‌ എത്ര നിസ്സാരമാണെന്നു കണ്ടുകൊണ്ട്‌.
ഡോക്ടര്‍ വി. പി. ഗംഗാധരന്‍
അന്താരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകന്‍. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂള്‍,ക്രൈസ്റ്റ്‌ കോളേജ്‌,എറണാകുളം മഹാരാജാസ്‌ കോളേജ്‌,കോട്ടയം മെഡിക്കല്‍ കോളേജ്‌,ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളില്‍ പഠിച്ചു. റേഡിയേഷന്‍ തെറാപ്പിയിലും ജനറല്‍ മെഡിസിനിലും എം.ഡി.മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എം.,വാഷിങ്ങ്ടണ്‍ ഡീസിയിലെ ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫെല്ലോഷിപ്പ്‌, ലണ്ടനിലെ റോയല്‍ മാഴ്സ്ഡണ്‍ ഹോസ്പിറ്റലില്‍നിന്ന് ലോക ആരോഗ്യസംഘടനയുടെ ഫെല്ലോഷിപ്പ്‌. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഒരുപാട്‌ വര്‍ഷത്തെ സേവനം. ഇപ്പോള്‍ എറണാകുളത്ത്‌ ജോലി നോക്കുന്നു. Lakeshore Hospital Eranakulam
ജീവിതമെന്ന അത്ഭുതം
ഡി.സി.ബുക്സ്‌ പ്രസിദ്ധീകരണം
വില 75 രൂപ
ഡോക്ടര്‍ വി. പി. ഗംഗാധരന്‍

ഹജ്ജിന്റെ നേട്ടം ഒരു ശിശുമനസ്സ്‌


'നിശ്ചയമായും അബ്രഹാം (ഇബ്‌റാഹിം നബി) ദൈവാരാധന നടത്തിയിരുന്നത് മക്കയിലെ മുഖ്യദേവാലയമായ 'കഅബ'യില്‍ വെച്ചുതന്നെയായിരുന്നു. ഏതൊരാള്‍ അവിടെ പ്രവേശിച്ചുവോ, അവന്‍ സമാധാനം പ്രാപിച്ചു' (ഖുര്‍ആന്‍ 3:97). ഇത് വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനമാണ്. ഹജ്ജിനായി വര്‍ഷം തോറും മെക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഖുര്‍ ആനിലെ ഈ വചനങ്ങള്‍ ഉള്‍വിളിയായി നില്‍ക്കുന്നു. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും, അനുബന്ധ കര്‍മ്മങ്ങളുമാണ് ഹജ്ജ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണിത്. ഇസ്ലാംമതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്‌പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅബ പണിത ഇബ്രാഹിം നബി , ഭാര്യ ഹാജറ, മകന്‍ ഇസ്മാഇല്‍ എന്നിവരുടെ ഓര്‍മകളും അവരുമായി ബന്ധപ്പെട്ട സംഭവ ങ്ങളുമാണ് ഹജ്ജിലെ കര്‍മ്മങ്ങള്‍.

ഇബ്രാഹിം, ഇസ്മാഇല്‍ എന്നിവരാണ് അള്ളാഹുവിന്റെ കല്പ്പന അനുസരിച്ച് കഅബ നിര്‍മ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യനബിയായ ആദം നബിയാണ് കഅബ സ്ഥാപിച്ചതെന്നും, ഇത് മണലില്‍ പൂണ്ടുകിടന്നയിടത്താണ് ഇബ്രാഹിം നബി പുനര്‍നിര്‍മ്മിച്ചതാണെന്നും വിശ്വാസമുണ്ട്. ക്രമേണ കഅബ പ്രസിദ്ധമായ ആരാധനാലയമായിത്തീര്‍ന്നു. സംസം കിണറില്‍ നിന്നും എല്ലായ്‌പ്പോഴും ജലം ലഭിച്ചിരുന്നതിനാല്‍ മക്ക തിരക്കുള്ള നഗരമായി. കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിര്‍ബന്ധമാണ്. ഹജ്ജ് ദൃശ്യങ്ങള്‍ .

കഅബയില്‍ തീര്‍ത്ഥാടകര്‍ . മെക്ക, സൗദി അറേബ്യ, 23.10.2012.

''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം മക്കയില്‍ ഉള്ളതത്രെ. അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)''(ഖുര്‍ആന്‍ 3:96)


പ്രാര്‍ത്ഥനയില്‍ .. മക്ക, സൗദി അറേബ്യ, 23.10.2012.


മക്ക, 23.10.2012.


പ്രാര്‍ത്ഥനയില്‍ .. മക്ക, 23.10.2012.


മക്ക, 23.10.2012


അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ( വിശിഷ്യാ ) ഇബ്രാഹീം നിന്ന സ്ഥലം ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാദ്ധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.(ഖുര്‍ആന്‍ 3:97)

മക്കയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ .


ഇബ്രാഹിമിന് ആ ഭവനത്തിന്റെ (കഅബയുടെ ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും ( നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു.) (ഖുര്‍ആന്‍ 22:26)

തീര്‍ത്ഥാടകര്‍ .


തീര്‍ത്ഥാടകര്‍ .

(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും. (ഖുര്‍ആന്‍ 22:27)


പ്രാര്‍ത്ഥനാനിരതനായി...


ഷഹീദ് അഫ്രീഡിയും അമീര്‍ ഖാനും മക്കയില്‍ ...23.10.2012.


കുഞ്ഞിനെയും കൊണ്ട് ഒരു തീര്‍ത്ഥാടക.


കഅബ


കഅബ



അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഖുര്‍ആന്‍ 22:28)





പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖുര്‍ആന്‍ 22:29)



മാപ്പില്‍ വഴി പരിശോധിക്കുന്ന തീര്‍ത്ഥാടകര്‍ .


അറാഫത്ത് മലയിലേക്ക്...


അഞ്ചുവയസ്സുകാരിയായ തീര്‍ത്ഥാടക.


പ്രാര്‍ത്ഥന


പ്രാര്‍ത്ഥനയില്‍


'ഞാന്‍ മുസ്‌ലിമാണ് എന്നതിനേക്കാള്‍ മനോഹരതരമായ മറ്റൊരു വാക്യം ഒരാള്‍ക്കും പറയാന്‍ പറ്റുകയില്ല.'(ഖുര്‍ആന്‍ 41:33)




വെളിച്ചത്തില്‍ കുളിച്ച്...





'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും ഒരേ വര്‍ഗമാക്കാമായിരുന്നു. പല വര്‍ഗക്കാരാക്കിയത് അവര്‍ തമ്മില്‍ തിരിച്ചറിയാനും സ്‌നേഹിക്കാനും വേണ്ടിയാണ്.'- ഖുര്‍ആന്‍ 49:13
From Mathrubhumi Zoom

പഠിപ്പു തീർന്നാൽ .....................


'പഠിപ്പ് തീര്‍ന്നാല്‍ പള്ളിക്കൂടം വിട്ട് കഴിഞ്ഞെന്നാല്‍ കൃഷിക്കാരനാവും' എന്നര്‍ത്ഥമടങ്ങുന്ന കവിത പഠിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നതില്ല. കൃഷിക്കാരനാണ് ഭാരതത്തിന്റെ നട്ടെല്ല് എന്ന് മഹാത്മഗാന്ധി പറഞ്ഞത് ഇപ്പോഴും പ്രസംഗത്തില്‍ ആവര്‍ത്തുക്കുന്നുണ്ടെങ്കിലും കൃഷിക്കാരന് പുല്ലുവില നല്കാന്‍ പോലും മാറിമാറിവരുന്ന ഒരു ഭരണകൂടവും തയ്യാറാവുന്നില്ല എന്നതാണ് പുതിയകാലയാഥാര്‍ത്ഥ്യം. കൃഷിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മനോഹരങ്ങളും നയനാനന്ദകരമാണെങ്കിലും ഭാരതത്തിലെ കൃഷിക്കാരുടെ ജീവിതം സങ്കടപൂര്‍ണ്ണമാണ്. ഈ ചിത്രങ്ങള്‍ കാര്‍ഷികജീവിതത്തിന്റെ കുളിര്‍പ്പിക്കുന്ന അനുഭവമാകുമെങ്കിലും പിന്നാമ്പുറജീവിതം വരണ്ട പാടസമാനമാണെന്നതാണ് വാസ്തവം. അസോസിയേറ്റഡ് പ്രസ് ചിത്രങ്ങള്‍ ..
(From Mathrubhumi..Zoom)






ചെമനാട്‌ നവോത്ഥാനത്തിന്‍െറ രണ്ടു നൂറ്റാണ്ടുകള്‍

കേരളത്തിലെ മറ്റു ജില്ലകളില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ വേരോട്ടം ലഭിക്കുന്നതിന്‌ മുമ്പേ, അല്ലെങ്കില്‍ അതോടൊപ്പം, നവോത്ഥാന മുന്നേറ്റങ്ങളെ ഏറ്റുപിടിച്ച നേതാക്കളും പണ്ഡിതരും കാസര്‍ഗോഡുണ്ടായിരുന്നു. മുസ്‌ലിം ജമാഅത്തിനു കീഴില്‍ ഒരു സ്‌കൂള്‍ ആദ്യമായി സ്ഥാപിതമായതും മുസ്‌ലിം പെണ്‍കുട്ടി ട്രെയ്‌നിംഗ്‌ കഴിഞ്ഞ്‌ ഉദ്യോഗത്തില്‍ കയറിയതും ജുമുഅ ഖുതുബ ഇന്നും മലയാളത്തില്‍ തുടരുന്നതുമായ മുസ്‌ലിം ജമാഅത്തിന്റെ പള്ളി സ്ഥാപിതമായതും ചെമനാടിലാണ്‌. 
പല നവോത്ഥാന മുന്നേറ്റങ്ങളുടെയും പിറവി ചെമനാടിന്റെ മണ്ണില്‍ നിന്നാണെന്നത്‌ അഭിമാനകരമാണ്‌. ഈ പരിഷ്‌കരണ സംരംഭങ്ങളില്‍ ശംനാട്‌, ശെറൂല്‍, മഹിന്‍ക തുടങ്ങിയ കുടുംബങ്ങളുടെ പങ്ക്‌ വിസ്‌മരിക്കാനാവില്ല.

ശംനാട്‌, ശെറൂല്‍, മഹിന്‍ക കുടുംബങ്ങള്‍ 

കാസര്‍ഗോഡിന്റെ മുസ്‌ലിം ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത നാമങ്ങളാണിവ. ചെമനാടില്‍ നവോത്ഥാനത്തിന്റെ വിത്തു പാകുന്നതിലും ഉത്തരകേരളത്തിലാകമാനം ഇസ്‌ലാഹിന്റെ പ്രകാശമെത്തിക്കുന്നതിലും ഈ കുടുംബങ്ങള്‍ വലിയ പങ്കുവഹിച്ചു. പണ്ഡിതനും ബഹുഭാഷാ ജ്ഞാനിയുയമായിരുന്ന കമ്മട്ടി അബ്‌ദുല്‍ ഖാദര്‍ സാഹിബ്‌, മക്കളായ മുഹമ്മദ്‌ ശംനാട്‌, അറബി ശംനാട്‌, മാഹിന്‍ ശംനാട്‌ തുടങ്ങിയവര്‍ 18-ാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഉത്തര കേരളത്തിലെ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളില്‍ നിറഞ്ഞുനിന്നവരായിരുന്നു. അബ്‌ദുല്‍ ഖാദര്‍ സാഹിബിന്റെ മാതാവ്‌ പകൃച്ചു ഹജ്ജുമ്മയും ഭാര്യ ദൈനബി ഉമ്മയും വിജ്ഞാന കുതുകികളായിരുന്നു. മഹാ പണ്ഡിതനായിരുന്ന സഅദ്‌ മുസ്‌ല്യാരുടെ ശിഷ്യയായിരുന്ന പകൃച്ചു ഹജ്ജുമ്മ ഫിഖ്‌ഹ്‌, തഫ്‌സീര്‍, തര്‍ക്കശാസ്‌ത്രം തുടങ്ങിയവയില്‍ അഗാധജ്ഞാനം നേടിയിരുന്നു.
1934-ല്‍ കാസര്‍ഗോഡ്‌ വെച്ച്‌ നടന്ന കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ വാര്‍ഷിക സമ്മേളന സംഘാടകരില്‍ പ്രധാനിയായിരുന്നു മുഹമ്മദ്‌ ശംനാട്‌. മദ്രാസ്‌ ജമാലിയ അറബി കോളെജ്‌ പ്രിന്‍സിപ്പലായിരുന്ന അബ്‌ദുല്‍ വഹാബ്‌ ബുഖാരി സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്‌തുത സമ്മേളനത്തിന്റെ നേതൃത്വം മൗലവി അറബി ശംനാട്‌, മുഹമ്മദ്‌ ശംനാട്‌, സി എച്ച്‌ കുഞ്ഞിക്കലന്തര്‍, മുഹമ്മദ്‌ ശെറൂല്‍ തുടങ്ങിയവര്‍ക്കായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മൗലവി അറബി ശംനാട്‌, മലയാളം, തെലുങ്ക്‌, തമിഴ്‌, കന്നട എന്നീ ഭാഷകള്‍ കൈകാര്യം ചെയ്‌തിരുന്നു. കെ എം മൗലവിയുടെ നാല്‌പതു ദിവസം നീണ്ടുനില്‌ക്കുന്ന പ്രഭാഷണ പരമ്പരക്ക്‌ മുന്‍കൈയെടുത്തത്‌ അദ്ദേഹമാണ്‌.
ചെമനാടിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാഹിന്റെ വെളിച്ചം എത്തിക്കുന്നതില്‍ ഈ പ്രഭാഷണ പരമ്പര സുപ്രധാന പങ്കുവഹിച്ചു. കെ എം സീതി സാഹിബ്‌, പോക്കര്‍ സാഹിബ്‌, മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ തുടങ്ങിയവരുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനം അലങ്കോലമാക്കാന്‍ ചില യാഥാസ്ഥിതികര്‍ ശ്രമിച്ചപ്പോള്‍ അതിനു സംരക്ഷണം നല്‌കിയ പൊലീസ്‌ ഇന്‍സ്‌പെക്‌ടായിരുന്നു മാഹിന്‍ ശംനാട്‌. ശംനാട്‌ സഹോദരങ്ങളില്‍ മൂന്നാമനാണ്‌ ഇദ്ദേഹം.
കാസര്‍ഗോഡ്‌ ടൗണില്‍ നിന്നും കുറച്ചകലെയുള്ള അംഗടിമുഗറിലെ മുഹമ്മദ്‌ ശറൂല്‍ സാഹിബ്‌ ഉത്തരകേരളത്തിലെ മറ്റൊരു നവോത്ഥാന നായകനാണ്‌. യുവത്വത്തില്‍ തന്നെ ഈ നാടിനോട്‌ വിട പറഞ്ഞ ശറൂല്‍ സാഹിബ്‌ `രണ്ടാമത്തെ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബാ'ണെന്ന്‌ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പ്രദേശത്ത്‌ സ്‌കൂളുകള്‍ വ്യാപിപ്പിക്കുന്നതിലും മതവിദ്യാഭ്യാസം സജീവമാക്കുന്നതിലും വ്യാപൃതനായി. തന്റെ സ്വത്തിന്റെ നല്ലൊരുഭാഗം അതിനുവേണ്ടി നീക്കിവെച്ചു. അദ്ദേഹം മുതവല്ലിയായിരുന്ന പള്ളിദര്‍സില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. കവിയും പരിഷ്‌കര്‍ത്താവുമായിരുന്ന ടി ഉബൈദ്‌ സാഹിബ്‌ മുഹമ്മദ്‌ ശറൂലിന്റെ ഉറ്റ മിത്രമായിരുന്നു. ഉബൈദ്‌ സാഹിബിന്‌ സാമ്പത്തിക പിന്തുണ നല്‌കുന്നതിലും കൃതികള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിലും ശറൂലിന്റെ സേവനങ്ങള്‍ സ്‌മരണീയമാണ്‌. കന്നട ഭാഷയില്‍ `ജ്യോതി' എന്നൊരു മാസിക അദ്ദേഹത്തിനുണ്ടായിരുന്നു. ജ്യോതിയുടെ താളുകളിലൂടെ ഇസ്വ്‌ലാഹി ആദര്‍ശവും നവോത്ഥാന ചിന്തകളും പ്രചരിക്കപ്പെട്ടു. അഹമ്മദ്‌ ശംനാട്‌, ഉത്തര കേരളത്തിന്റെ മുസ്‌ലിം ചരിത്രകാരനെന്ന്‌ വിശേഷിപ്പിക്കാവുന്ന എ ക്യൂ ശംനാട്‌, സി എം അഹമ്മദ്‌ സാഹിബ്‌, സി എച്ച്‌ അബ്ബാസ്‌ കുട്ടി സാഹിബ്‌, തുടങ്ങിയ നിരവധിയാളുകള്‍ നവോത്ഥാനത്തിന്റെ ദീപശിഖയേന്തിയവരാണ്‌.
ടിപ്പുസുല്‍ത്താന്റെ വിശ്വസ്‌തനായിരുന്ന മഹിന്‍ക്ക, വീടുവെക്കാന്‍ ചെമനാടിലെ സുഹൃത്ത്‌ കണ്ണന്‍ കാരണവര്‍ നല്‌കിയ സ്ഥലത്ത്‌ പള്ളി നിര്‍മിക്കുകയാണുണ്ടായത്‌. ശംനാട്‌ കുടുംബം മഹിന്‍ക തറവാട്ടിലുള്‍പ്പെടുന്നതു തന്നെയാണ്‌. ശെറൂല്‍, ശംനാട്‌ കുടംബങ്ങള്‍ തമ്മില്‍ വിവാഹ ബന്ധവുമുണ്ട്‌. ഇക്കാലയളവില്‍ തന്നെ പട്‌ള പോലുള്ള കാസര്‍ഗോഡിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്വ്‌ലാഹീ ചലനങ്ങളുണ്ടായിരുന്നു. ആത്മാര്‍ഥത കൈമുതലായ നിരവധി പ്രവര്‍ത്തകര്‍ ഇന്നും ഈ പ്രദേശങ്ങളിലുണ്ട്‌.


ഉബൈദ്‌ സാഹിബ്‌
 
കവിയും സമുദായ പരിഷ്‌കര്‍ത്താവുമായിരുന്ന ഉബൈദ്‌ സാഹിബിനെ മാറ്റിനിര്‍ത്തി ഉത്തരകേരളത്തിന്റെ മുസ്‌ലിം ചരിത്രം രചിക്കാന്‍ സാധ്യമല്ല. സപ്‌തഭാഷകളുടെ സംഗമ ഭൂമിയായ കാസര്‍ഗോഡിലെ ധീരനായ ഭാഷാപണ്ഡിതന്‍ കൂടായണദ്ദേഹം. പൗരോഹിത്യത്തിനെതിരെയും വിശ്വാസ വൈകൃതങ്ങള്‍ക്കെതിരെയും തൂലിക നയിക്കാന്‍ ഉബൈദ്‌ സാഹിബിന്‌ സാധിച്ചു.

മുറ്റിയൊരിരുള്‍ തന്നില്‍
സമുദായം നിലനില്‌പ്പാന്‍
ഒട്ടല്ല, പൗരോഹിത്യമാശിപ്പൂ

പക്ഷേ മൂങ്ങകള്‍
വെറുത്താലും
പുലരി പുഞ്ചിരിച്ചുടന്‍
പൊങ്ങിയക്കതിരോന്‍
പ്രകാശിപ്പൂ...

(ഇന്നിന്റെ താക്കീത്‌)
പ്രവാചകാധ്യാപനങ്ങളെയും ഖുര്‍ആനിക കല്‌പനകളെയും നെഞ്ചില്‍ കുത്തുന്ന ഭാഷകളില്‍ അവതരിപ്പിക്കാന്‍ ഉബൈദ്‌ സാഹിബ്‌ നിപുണനായിരുന്നു. `വരച്ചിടും വിജയം' `ഇന്നിന്റെ താക്കീത്‌' തുടങ്ങിയ കവിതകള്‍ ഉബൈദ്‌ സാഹിബെന്ന പരിഷ്‌കര്‍ക്കാവിനെ ഇന്നും തിളങ്ങുന്ന ഓര്‍മയാക്കി മാറ്റുന്നു.


സംഘടിത ഇസ്വ്‌ലാഹീ പ്രവര്‍ത്തനം

സംഘടിത ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ കാസര്‍ഗോഡിലും ചെമനാടിലും ഉണ്ടാക്കിയ നവോത്ഥാന മുന്നേറ്റങ്ങള്‍ ഏറെ വലുതാണ്‌. വളരെ ചലനാത്മകമായിരുന്ന കാസര്‍ഗോഡിലെ നവോത്ഥാന ചരിത്രം ഇടക്കാലത്ത്‌ മന്ദഗതിയിലായിരുന്നു. പിന്നീടതിന്‌ തുടര്‍ച്ചയുണ്ടാവുന്നത്‌ അറുപതുകളുടെ അവസാനത്തിലാണ്‌. എ ബി ഹസന്‍ കുട്ടി, എം അബ്‌ദുര്‍റഹ്‌മാന്‍, സി എല്‍ അഹ്‌മദ്‌, കെ ടി എം ജമാല്‍, സി എല്‍ അബ്‌ദുല്ല തുടങ്ങിയവര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഒരു പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. രണ്ടത്താണി സൈദ്‌ മൗലവി, എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്‌ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ 1970-ല്‍ കാസര്‍ഗോഡ്‌ ഒരു മുജാഹിദ്‌ സമ്മേളനം സംഘടിപ്പിച്ചു. പട്‌ല, അംഗടിമുഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവിയുടെ പ്രഭാഷണങ്ങള്‍ ഏറെ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്‌. കരുവള്ളി മുഹമ്മദ്‌ മൗലവി ജോലിയാവശ്യാര്‍ഥം ഇവിടെ എത്തിയ കാലത്ത്‌ പ്രബോധന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. എന്നാല്‍ വീണ്ടും ഇവിടെ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ നിദ്രയിലാണ്ടു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പള്ളിയോ മറ്റു കേന്ദ്രങ്ങളോ ഇല്ലാത്തതായിരുന്നു മുഖ്യ കാരണം. എച്ച്‌ എ മുഹമ്മദ്‌ മാസ്റ്റര്‍, അബ്‌ദുസ്സലാം പുത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകൃതമായ നദ്‌വത്തിന്റെ ജില്ലാ കമ്മറ്റിയാണ്‌ പള്ളികളടക്കമുള്ള ഇസ്വ്‌ലാഹി സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. 1996 ല്‍ പള്ളിക്കുവേണ്ടി അമേയ്‌ റോഡില്‍ സ്ഥലം വാങ്ങുകയും അവിടെവെച്ച്‌ വിപുലമായ ഒരു സമ്മേളനം നടത്തുകയും ചെയ്‌തു. പള്ളിയും മറ്റു അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുന്നതിനു വേണ്ടി ഫണ്ട്‌ കണ്ടെത്താന്‍ തുടങ്ങി. ഈ വേളയില്‍ ഹുസൈന്‍ മടവൂര്‍ മുഖേന വിദേശത്തുനിന്ന്‌ നല്ലൊരു തുക പള്ളിനിര്‍മാണത്തിനു വേണ്ടി ലഭിക്കുകയുണ്ടായി.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചെമനാടില്‍ ഈദ്‌ ഗാഹ്‌ ആരംഭിച്ചിരുന്നു. ഇടക്കാലത്ത്‌ കെ കെ മുഹമ്മദ്‌ സുല്ലമിയായിരുന്നു നേതൃത്വം. പള്ളിക്കുവേണ്ടി സ്ഥലമെടുത്തതിനു ശേഷം അവിടെവെച്ച്‌ നജ്‌നത്തുല്‍ ഈദിന്റെ ആഭിമുഖ്യത്തില്‍ ഈദ്‌ഗാഹ്‌ സംഘടിപ്പിച്ചു. അന്ന്‌ പത്രമാധ്യമങ്ങളില്‍ ഇതോടനുബന്ധിച്ച്‌ ഏറെ വാദകോലാഹലങ്ങള്‍ നടന്നിരുന്നു. പട്‌ല, കാലിക്കടവ്‌, കാസര്‍ഗോഡ്‌ ടൗണ്‍, പുലികുന്ന്‌, ചട്ടഞ്ചാല്‍, പാലകുന്ന്‌ തുടങ്ങിയ ഇടങ്ങളില്‍ പള്ളിയും മദ്‌റസയും നിലവില്‍ വന്നു. ഉദാരമതികളായ പല സമുദായ സ്‌നേഹികളുടെ നിസ്വാര്‍ഥ സേവനങ്ങളും വഖഫ്‌ ചെയ്യാനുള്ള സന്നദ്ധതയുമാണ്‌ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കിയത്‌.
എന്നാല്‍ 2002 ല്‍ സംഘടനയിലുണ്ടായ പിളര്‍പ്പ്‌ കാസര്‍ഗോഡിന്റെ സംഘടിത ഇസ്വ്‌ലാഹി മുന്നേറ്റങ്ങളിലുണ്ടാക്കിയ വിള്ളല്‍ ചെറുതൊന്നുമല്ല. ജോലിയാവശ്യാര്‍ഥം കാസര്‍ഗോഡിലെത്തിയ അബ്‌ദുല്‍ ഖയ്യും സുല്ലമി, ഇബ്‌റാഹീം പാലത്ത്‌ പോലുള്ളവരും മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ നിന്നെത്തിയിരുന്ന നിരവധി അറബി അധ്യാപകരും കാസര്‍ഗോഡിന്റെ സംഘടിത ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്ക്‌ നിര്‍വഹിച്ചിട്ടുണ്ട്‌. പള്ളികളോടനുബന്ധിച്ചുള്ള മദ്‌റസകളും ചളയന്‍കോടിലെ കാസര്‍ഗോഡ്‌ അറബിക്‌ കോളെജും ദീനി വിദ്യാഭ്യാസ രംഗത്ത്‌ നിറഞ്ഞുനില്‌ക്കുന്നുവയാണ്‌.
ജുമുഅ നമസ്‌കാരത്തിനുശേഷം മടങ്ങിവരുന്ന വഴിയില്‍ ഞങ്ങള്‍ ചെമനാട്‌ മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള ജുമാമസ്‌ജിദ്‌ സന്ദര്‍ശിച്ചു. ചന്ദ്രഗിരി പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന ഈ പള്ളി സംഘടിത ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ ജീവിക്കുന്ന സാക്ഷിയാണ്‌. സംഘടനാ പക്ഷപാതിത്വമില്ലാത്ത ഈ പള്ളിയില്‍ ഇന്നും മലയാളത്തിലാണ്‌ ഖുതുബ നിര്‍വഹിക്കുന്നത്‌. നദ്‌വത്തിന്റെ ജില്ലയിലെ പ്രധാനികളിലൊരാളായ കെ ടി എം ജമാല്‍ ദീര്‍ഘകാലം ഇതിന്റെ സെക്രട്ടറിയായിരുന്നു. ഇസ്‌ലാഹിന്റെ വിപ്ലവ മുന്നേറ്റങ്ങള്‍ക്ക്‌ മുമ്പേ സാക്ഷ്യംവഹിച്ച ഉത്തരകേരളം ഇടക്കാലത്തുണ്ടായ മന്ദഗതിയെ തരണംചെയ്‌ത്‌ ഇന്ന്‌ ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. ഇപ്പോള്‍ ജില്ലയിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌ ഡോ. കെ അബൂബക്കറും പി എ അബ്‌ദുര്‍റഊഫ്‌ മദനിയുമടങ്ങുന്ന ഊര്‍ജസ്വലരായ പ്രവര്‍ത്തകരാണ്‌. ഒരു നൂറ്റാണ്ടിനപ്പുറമുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ അഭിമാനികളായ പിന്മുറക്കാരണവര്‍. 

Article: copied from shababweekly.net

ഈ മാന്ത്രിക കട്ടയെ വശത്താക്കാൻ




റുബിക്സ് ക്യൂബ്



കുറച്ചു നാൾ മുൻപ് H&C സ്റ്റോറിൽ പോയപ്പോൾ ഒരു റുബിക്സ് ക്യൂബ് കണ്ടു.
അതിന്റെ സാങ്കേതിക വശമോന്നും അറിയില്ലെങ്കിലും ചുമ്മാ ഒരു രസത്തിന്
ഒരെണ്ണം വാങ്ങിച്ചു. മൊത്തത്തിൽ shuffle ആയി അവിടെ യിരുന്നിരുന്ന ആ
ക്യൂബ് എങ്ങനെ solve ചെയ്യാം എന്ന കൌതുകമായിരുന്നു ആ
വാങ്ങലിനു പിന്നിൽ.


വീട്ടിൽ വന്ന് അതിൽ പണി പഠിക്കാൻ തുടങ്ങി. നിത്യസഹായ മാതാവായ
ഗൂഗിളിൽ വിശദമായി റുബിക്സ് ക്യൂബിനെക്കുറിച്ച് വായിച്ചറിഞ്ഞ ശേഷമാണ്
ഈ സാഹസം !

ശരിയായ റുബിക്സ് ക്യൂബിന്റെ ഘടനയ്ക്ക് ഒരു pattern ഉണ്ട്.
ആറു വശങ്ങളുള്ള ക്യൂബിൽ, ഓരോ വശങ്ങളിലും 9 ചതുര കട്ടകളുണ്ടാകും.
അതിൽ ഓരോ വശത്തേയും ഒത്ത നടുവിലുള്ള ചതുരം ഒരു വിധത്തിലും
തിരിച്ചു മാറ്റാവുന്നതല്ല. ഓരോ വശത്തെയും നടുവിലുള്ള ആ ചതുരത്തിനും
ഒരു ക്രമമുണ്ട്. വെള്ള ചതുരത്തിന്റെ എതിർചതുരം മഞ്ഞ.
നീലയുടെ എതിർ ചതുരം പച്ച. ചുവപ്പിന്റെ എതിർ ചതുരം ഓറഞ്ച്.
നടുവിലുള്ള ചതുരത്തിന്റെ നിറവും, ആ വശത്തെ മറ്റ് 8 ചതുരങ്ങളുടെ
നിറവും യോജിക്കുമ്പോഴാണ് റുബിക്സ് ക്യൂബിന്റെ ഒരു വശം ജയിക്കുന്നത്.
അങ്ങനെ 6 വശങ്ങളും ശരിയായ നിറങ്ങളിലെത്തുമ്പോൾ ഈ കളി
ജയിക്കുന്നു.


സംഭവം എങ്ങനെയൊക്കെ ആണെങ്കിലും, സ്ക്കൂൾ കാലഘട്ടത്തിൽ ഉപന്യാസം
മനസ്സിരുത്തി പഠിക്കും പോലെ ഇതിനെക്കുറിച്ച്‌ പഠിച്ചപ്പോഴാണ്, എനിക്ക്

പണി പാളിയ കാര്യം തിരിച്ചറിഞ്ഞത്. ഞാൻ വാങ്ങിയ ക്യൂബിന്റെ ഒരു വശത്തും
നടുവിലത്തെ ചതുരം വെള്ള ന് നിറം ആയിരുന്നില്ല. അതുകൊണ്ട് തന്നെ
ഈ ക്യൂബ് എങ്ങനെയൊക്കെ തിരിച്ചാലും ഒരു കാലത്തും ശരിയാവാൻ
പോകുന്നില്ല.!


അതിനാൽ എപ്പോഴെങ്കിലും നിങ്ങൾ ഈ സാധനം വാങ്ങുകയാണെങ്കിൽ
ഇതെല്ലാം നോക്കി വാങ്ങണം. Solve ആയിക്കിടക്കുന്ന ക്യൂബ് വാങ്ങിയാൽ
വേറെ ഒന്നും നോക്കണ്ട.

പക്ഷേ ഞാൻ വാങ്ങിയ ക്യൂബിനെ ഇനി എന്തു ചെയ്യും? ഈ പ്രശ്നത്തെ
ഗൂഗിളിൽ കൊടുത്തപ്പോൾ YouTube വീഡിയോ വഴി പോംവഴിയെത്തി.
റുബിക്സ് ക്യൂബിനെ പൊളിച്ചെടുക്കുക. എന്നിട്ട് സാവകാശം എല്ലാ ചതുരങ്ങളും
വേണ്ട രീതിയിൽ അടുക്കിയൊതുക്കി  ക്യൂബ് പുനർനിർമ്മിക്കുക.

 
 

ഒരു വാച്ച് റിപ്പയർ ചെയ്യുന്ന മെക്കാനിക്കിനെപ്പോലെ, ഒരു വിധത്തിൽ
പൊളിച്ചെടുത്ത ആ ക്യൂബ് ശരിയാക്കിയെടുത്തു.


കുട്ടികൾ കളിക്കുന്ന റുബിക്സ് ക്യൂബ് ആണെങ്കിലും, ഇത് വാങ്ങിയ ശേഷം
ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു.

ശരിയായ വിധത്തിലുള്ള റുബിക്സ് ക്യുബ് ആയപ്പോൾ ഇനി ഇത്
എങ്ങിനെ Solve ചെയ്യാൻ പഠിക്കും എന്നായി അടുത്ത ചിന്ത!
എടുത്തു RubiksCube.com
ആദ്യമൊന്നു പകച്ചു പോയി. എണ്ണിയാലൊടുങ്ങാത്ത അത്രയും
Alogorithms ഉണ്ട് ഇത് ചെയ്യാൻ എന്നൊക്കെ കേട്ടപ്പോൾ
സന്തത സഹചാരിയായ മടി ഓടിയടുത്തു. ഒടുവിൽ ഈ സമസ്യയെ
ഒന്നു പഠിച്ചെടുക്കാൻ തന്നെ തീരുമാനിച്ചു. കുട്ടികൾ പോലും
അനായാസേന കളിക്കുന്ന ഈ കളി പഠിക്കുന്നതിൽ ഒരു ലജ്ജയും
എനിക്ക് തോന്നിയില്ല. മനുഷ്യൻ മരണം വരെയും
പുതിയ അറിവുകൾക്ക് ശിഷ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ !

അങ്ങനെ റുബിക്സ് ക്യൂബ് പഠിക്കാൻ ഒരു സുഹൃത്തിനു ഞാൻ ശിഷ്യപ്പെട്ടു.
7 Steps ഉണ്ട് ഇത് Solve ചെയ്യാൻ. അവനത്‌ അനായാസം
ക്യൂബിനെ തിരിച്ചും മറിച്ചും കറക്കി, ഒരു ജാലവിദ്യക്കാരനെപ്പോലെ
ശരിയാക്കുന്നത് കണ്ടപ്പോൾഅതിശയം തോന്നി, ഒപ്പം കൌതുകവും.  


ആദ്യത്തെ 3-4 സ്റ്റെപ്പുകൾ മനസ്സിലാക്കി എടുക്കും വരെ വലിയ
ആകാംക്ഷയായിരുന്നു. പക്ഷേ ഇതിന്റെ സൂത്രം കൂടുതൽ അറിഞ്ഞപ്പോൾ
റുബിക്സ് ക്യൂബിനോടുള്ള ബഹുമാനം കുറയും പോലെ തൊന്നി.
അത് പിന്നെ നമ്മൾ മാനുഷർ അങ്ങനെയാണല്ലോ; ഒരു കാര്യത്തിന്റെ
സാങ്കേതിക വശം അറിഞ്ഞാൽ പിന്നെ നമ്മൾ പറയും, "ഇത്രേയുള്ളൂ"....
കയ്യിലുള്ള ഒന്നിനെപ്പറ്റിയും വില കൽപ്പിക്കാത്ത വരാണ് നമ്മൾ.
അത് മറ്റുള്ളവരുടെ കയ്യിൽ കാണുമ്പോൾ മോഹിക്കുകയും ചെയ്യും.

അങ്ങനെ ഒരു വിധത്തിൽ ഈ പസ്സിലിന്റെ 7 സ്റ്റെപ്പുകളും പഠിച്ചെടുത്തു.
കാര്യം നമ്മൾ പറയും പോലെ അത്ര ലളിതമല്ലാട്ടോ. എല്ലാ സ്റ്റെപ്പുകളും
ഓർമ്മിച്ചു വയ്ക്കുവാനും അത് വേണ്ട വിധേന ചെയ്യുവാനും ഒരു
മനസ്സാന്നിദ്ധ്യം  തീർച്ചയായും വേണം. ആദ്യത്തെ ദിവസം പൂർണ്ണമായി
റുബിക്സ് ക്യൂബ് Solve ചെയ്ത രാത്രിയിൽ സന്തോഷത്തിന് അതിരില്ലായിരുന്നു.
ക്യൂബിന്റെ തിരിക്കൽ മറിക്കൽ പ്രക്രിയകൾ ഉറക്കത്തിൽ പല തവണ
മനസ്സിൽ മിന്നിമാഞ്ഞു !

F R T Ri Ti Fi
R T Ri T R TT Ri
Ri F Ri BB R Fi Ri BB RR
LL Ti Bi Fi LL B F Ti LL ......

എല്ലാം മനസ്സിൽ പല തവണ, പെരുക്ക് പട്ടിക പഠിക്കും പോലെ ഉരുവിട്ടു.
പക്ഷേ ഉണർന്നപ്പോൾ പലതും മറന്നു പൊയി...

റുബിക്സ് ക്യൂബും ജീവിതവും :

ശരിക്കും നമ്മുടെ ജീവിതം റുബിക്സ് ക്യുബ്  പോലെയാണ്.
ജീവിതത്തിന്റെ ഭാഗങ്ങളായി കുടുംബവും, ജോലിയും, സുഹൃത്തുക്കളും,
സ്വപ്നങ്ങളും, ഇഷ്ട്ടങ്ങളും, പ്രശ്നങ്ങളും ഒക്കെയാണ് ഓരോ
ചതുരത്തിലെയും നിറങ്ങൾ. ജീവിതമാകുന്ന റുബിക്സ് ക്യുബിനെ നമ്മൾ
തിരിക്കുകയും മറിക്കുകയും ചെയ്യുകയാണ് ഓരോ ദിവസവും.
ചിലർ ക്യുബിന്റെ ചില വശങ്ങൾ മാത്രം ശരിയാക്കാൻ ശ്രമിക്കുന്നു.
അപ്പോൾ മറ്റു വശങ്ങൾ അലങ്കോല മായിട്ടുണ്ടാവും, ഒരിക്കലും
ശരിയാക്കാൻ കഴിയാത്തവണ്ണം. പക്ഷേ അവർ ശരിയായ
വശം മാത്രം മുന്നിൽ പിടിച്ചു ക്യൂബിനെ നോക്കിക്കാണുന്നു.



മറ്റു ചിലരാകട്ടെ എവിടെയോ ആരോ ചിലർ കുറിച്ചിട്ട Algorithm
മനസ്സിൽ വച്ച് ക്യൂബിന്റെ എല്ലാ വശങ്ങളിലെയും നിറങ്ങളെ
ഒത്തിണക്കി ജീവിതം തള്ളി നീക്കുന്നു. അവർക്ക് ഈ
നിറങ്ങളെല്ലാം സന്തുലിതമായി പോകണം എന്നാഗ്രഹിക്കുന്നവരായിരിക്കും.
ഒടുവിൽ എപ്പോഴോ തിരിക്കലുകൾക്കും മറിക്ക ലുകൽക്കുമപ്പുറം
എല്ലാ വശങ്ങളും ശരിയായ നിറം ചാർത്തി വിജയത്തിലെത്തുന്നു.
പക്ഷേ അവരെപ്പോലെയാകാൻ ജീവിതത്തിനൊരു Algorithm
ആരും എവിടെയും എഴുതി വച്ചിട്ടില്ല എന്ന് മാത്രം.

 

ഇനി മറ്റൊരു കൂട്ടർ കൂടിയുണ്ട്. ആദ്യമായി റുബിക്സ് ക്യൂബ് കയ്യിൽ കിട്ടിയ
കുട്ടിയെപ്പോലെ, ഏതു നിറമാണ് എവിടേയ്ക്കാണ് നീക്കേണ്ടത് എന്നറിയാതെ
ജീവിതത്തിന്റെ പ്രതീക്ഷകൾ ഇല്ലാതെ ചിന്തിച്ചിരിക്കുന്നവർ.
ഒടുവിലവർ തിരിച്ചറിയുന്നു;
ഒരിക്കലും ഒത്തുചേരാത്ത നിറങ്ങൾ ചാർത്തിയ
56 ചതുരങ്ങൾ പോലെയാണീ ജീവിതവുമെന്ന് ...