Thursday, April 18, 2013

നീ തന്നെ ജീവിതം സന്ധ്യേ

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ (2)

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘന ശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ
പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ
ചെരുവിൽ കിടന്നുവോ നമ്മൾ
പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ
ചെരുവിൽ കിടന്നുവോ നമ്മൾ

പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ
വരുമെന്നു ചൊല്ലി നീ ഘടികാരസൂചി തൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ അവർ നിന്നെ ലാളിച്ചു പലതും
പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ
പറയൂ മനോഹരീ സന്ധ്യേ


അറിയുന്നു ഞാനിന്നു നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നു എങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ ഒരു സൗഹൃദത്തിന്റെ മൃതി മുദ്ര നീയതിൽ കാണും
നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങൾ ഇതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ മഞ്ഞിൽ ഉറയാത്ത മലകാറ്റിൽ
ഉലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടുകൈപ്പു വായിലെന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെ എരിയുന്നു പുകയുന്നു
മറയൂ‍  നിശാഗന്ധീ സന്ധ്യേ
മറയൂ‍  നിശാഗന്ധീ സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേ
നീ തന്ന  ജീവിതം  നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
നീ തന്ന  ജീവിതം  നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ

അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ.....

***************
 About Poet:
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം.മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. സ്ഥിരം സമ്പ്രദായങ്ങളിൽനിന്നു കവിതയെ വഴിമാറ്റി നടത്തിയായിരുന്നു അദ്ദേഹത്തിന്റെ അക്ഷര സഞ്ചാരം.പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
സന്ധ്യയെ പ്രണയവുമായി കൂട്ടിച്ചേര്‍ത് കവി നമുക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ഈ കവിതയില്‍.

വിരുദ്ധാഹാരങ്ങള്‍

 ചിട്ടയോടുകൂടിയ ആഹാരരീതിയും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്ന മുഖ്യഘടകങ്ങളായി ആയുര്‍വേദം ഉദ്‌ഘോഷിക്കുന്നു. ആഹാരം എന്നത് പ്രപഞ്ചത്തിലെ ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം ജീവവായുവിനോളംതന്നെ പ്രാധാന്യമുള്ള ഒന്നാണ്. ശാസ്ത്രീയവും ചിട്ടയോടുകൂടിയതുമായ ആഹാരരീതിയെ ശരീരത്തെ താങ്ങിനിര്‍ത്തുന്ന ഘടകങ്ങളിലൊന്നായി (ത്രയോപസ്തംഭങ്ങള്‍) ആയുര്‍വേദ ഗ്രന്ഥങ്ങളെല്ലാംതന്നെ വളരെ പ്രാധാന്യത്തോടുകൂടി പ്രതിപാദിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ മതിയാവുന്നതാവണം ആഹാരം. എന്തു കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ കാര്യങ്ങള്‍ ആഹാരത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് കാരണമറിയില്ലെന്നു തോന്നുന്ന മിക്കവാറും രോഗങ്ങള്‍ക്ക് പശ്ചാത്തലമായിരിക്കുന്നത് ശീലിക്കപ്പെടുന്ന വിരുദ്ധാഹാരവിഹാരങ്ങളാണെന്നു കാണാം. ശാരീരികവും ബുദ്ധിപരവും മാനസികവുമായ പല വൈകല്യങ്ങളുടെയും മൂലകാരണമായി ഇതു മാറുന്നു. ത്വക്‌രോഗങ്ങള്‍, വിവിധ അലര്‍ജികള്‍, ബലക്ഷയം, ഓര്‍മക്കുറവ്, സന്താനദോഷം... തുടങ്ങിയ അവസ്ഥകള്‍ക്ക്, വിരുദ്ധമായ ആഹാരവിഹാരങ്ങള്‍ കാരണമാകുന്നു.

എന്താണ് വിരുദ്ധം?

വിരുദ്ധം എന്ന വാക്കിന്റെ അര്‍ഥംതന്നെ 'ചേരാത്തത്' എന്നാണ്. ആഹാരവിഹാരങ്ങളില്‍ ഈ ചേര്‍ച്ചയില്ലായ്മ പ്രധാനമായും സംഭവിക്കാവുന്നത് സംയോഗത്താലും സംസ്‌കാരത്താലും (ആഹാരം തയ്യാറാക്കുന്ന രീതി) ആണ്. ഏതെങ്കിലും ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍തന്നെ നിലനിന്ന് സ്വാഭാവികപ്രര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നുവെങ്കില്‍ അത് വിരുദ്ധം എന്നു പറയാം.
വിരുദ്ധാഹാരവിഹാരങ്ങള്‍ വിഷംപോലെയോ കൈവിഷംപോലെയോ അനേകവിധത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. അത് ഓജസ്സിനെ ക്ഷയിപ്പിച്ച് രോഗശമനത്തിനും രോഗ പ്രതിരോധത്തിനും ഹാനികരമായിത്തീരുന്നു. ആധുനികലോകത്തില്‍ പല രോഗങ്ങളുടെയും കാരണമായി ഈ വിരുദ്ധതയെ കണക്കാക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള വിരുദ്ധാന്നവിഹാരത്തിന്റെ ദോഷഫലങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുതന്നെ പ്രകടമാകും. മറ്റു ചില സന്ദര്‍ഭങ്ങളില്‍ ദോഷങ്ങള്‍ ശരീരത്തില്‍ ദീര്‍ഘകാലം നിലനിന്ന് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഇത് ഭാവിതലമുറയുടെ ആരോഗ്യത്തിനുപോലും ഭീഷണിയായേക്കാം. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുപോലും കാരണമായിത്തീരുന്ന വിരുദ്ധാഹാരവിഹാരങ്ങളെ യുക്തിപൂര്‍വം ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്തേണ്ടതാണ്.

ചില പ്രധാന വിരുദ്ധാഹാരവിഹാരങ്ങള്‍

*പാലിനോടൊപ്പം പഴങ്ങള്‍, ചക്കപ്പഴം, മുതിര, ഉഴുന്ന്, അമരയ്ക്ക, തേന്‍, ഉപ്പ്, മത്സ്യം, മാംസം, തൈര്, ചെറി, നാരങ്ങ, മത്തങ്ങ, മുള്ളങ്കി, യീസ്റ്റ് ചേര്‍ത്ത ബ്രെഡ് തുടങ്ങിയവ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
* തൈരിനോടൊപ്പം വാഴപ്പഴം മത്സ്യമാംസങ്ങള്‍, മുട്ട, മാങ്ങ, പാല്‍ക്കട്ടി, ചൂടുപാനീയങ്ങള്‍, പാല്‍, ഉരുളക്കിഴങ്ങ് എന്നിവ വിരുദ്ധമാണ്.
* ഒരേ അളവില്‍ ചേര്‍ത്ത തേനും നെയ്യും വിരുദ്ധമാകുന്നു.
* ജലജീവികളുടെ മാംസത്തോടൊപ്പം തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്, മുള്ളങ്കി, മുളപ്പിച്ച ധാന്യങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
* അയിനിച്ചക്കയോടുകൂടി തേന്‍, ശര്‍ക്കര, തൈര്, നെയ്യ്, ഉഴുന്ന്
* വാഴപ്പഴത്തോടുകൂടി തൈര്, മോര്, മത്സ്യം, മാംസം, മത്തങ്ങ, പുലിപ്പുള്ള പഴങ്ങള്‍, യീസ്റ്റ് ചേര്‍ത്ത ബ്രെഡ്, ചെറി.
* ഇലക്കറികളോടൊപ്പം വെണ്ണ.
* മത്തങ്ങയോടുകൂടി പാല്‍, പാല്‍ക്കട്ടി, മുട്ട, ധാന്യങ്ങള്‍
* തുല്യഅളവില്‍ തേനും വെള്ളവും
* മുട്ടയോടൊപ്പം പഴങ്ങള്‍, മത്തങ്ങ, പയറുവര്‍ഗങ്ങള്‍, പാല്‍ക്കട്ടി, മത്സ്യമാംസാദികള്‍, പാല്‍, തൈര്.
* പയറുവര്‍ഗങ്ങളോടൊത്ത് പഴങ്ങള്‍, പാല്‍ക്കട്ടി, പാല്‍, മുട്ട, മീന്‍, മാംസം, തൈര്
* ചൂടുപാനീയത്തോടൊപ്പം മാങ്ങ, പാല്‍ക്കട്ടി, മദ്യം, തൈര്, തേന്‍.
* ചെറുനാരങ്ങയോടൊപ്പം കുമ്പളങ്ങ, പാല്‍, തക്കാളി, തൈര്.
* ഉരുളക്കിഴങ്ങിനോടൊപ്പം മത്തങ്ങ, കുമ്പളങ്ങ, പാലുത്പന്നങ്ങള്‍
* മുള്ളങ്കിയോടൊപ്പം വാഴപ്പഴം, പാല്‍, ഉണക്കമുന്തിരി
*മരച്ചീനിയോടൊപ്പം പഴങ്ങള്‍, വാഴപ്പഴം, മാങ്ങ, ഉണക്കമുന്തിരി, പയര്‍, ശര്‍ക്കര.
* മാങ്ങയോടൊപ്പം തൈര്, പാല്‍ക്കട്ടി, കുമ്പളങ്ങ, ഈന്തപ്പഴം, വാഴപ്പഴം, ഉണക്കമുന്തിരി.
* പായസത്തിനു മീതെ മോരുവെള്ളം കുടിക്കുന്നത് വിരുദ്ധമാണ്.
* കടുകെണ്ണയില്‍ വറുത്ത മത്സ്യം, പന്നിമാംസം, പ്രാവിന്‍ മാംസം.
* ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ്.
* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്.
* തൈര് ചൂടാക്കി ഉപയോഗിക്കുന്നത്.
* തേന്‍ കഴിച്ചതിനു മീതെ ചൂടുവെള്ളം കുടിക്കുന്നത്.
* തൈര് കഴിച്ചതിനുശേഷം ചൂടുവെള്ളം കുടിക്കുന്നത്.
* നെയ്യ് കഴിച്ചതിനുശേഷം തണുത്ത വെള്ളം കുടിക്കുന്നത്.
* ശരീരം ചുട്ടുപഴുത്തിരിക്കുമ്പോള്‍ പെട്ടെന്ന് തണുത്ത അന്തരീക്ഷത്തിലേക്ക് മാറുന്നത്. ഇതുതന്നെ തിരിച്ചും.
* ശരീരം വല്ലാതെ ചൂടായിരിക്കുമ്പോള്‍ പാല്‍ കുടിക്കുന്നത്.
* ശരീരംകൊണ്ട് ആയാസപ്പെട്ടിരിക്കുമ്പോള്‍ പെട്ടെന്നു ഭക്ഷണം കഴിക്കുന്നത്.
* സംസാരിച്ചു ക്ഷീണിച്ചതിനുശേഷം പെട്ടെന്നു ഭക്ഷണം കഴിക്കുന്നത്.
* രാത്രിയില്‍ മലര്‍പ്പൊടി, തൈര് എന്നിവ ഉപയോഗിക്കുന്നത്
* മലര്‍പ്പൊടി കഴിച്ചതിനു മുമ്പും പിമ്പും വെള്ളം കുടിക്കുന്നത് വിരുദ്ധമാകുന്നു.

ചികിത്സ

വിരുദ്ധാഹാരങ്ങള്‍ കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അതിന്റെ കാഠിന്യമനുസരിച്ചുള്ള ചികിത്സയാണ് വേണ്ടത്.
ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശോധനചികിത്സകളായ പഞ്ചകര്‍മങ്ങള്‍ ഇതിന് ഫലപ്രദമായ പരിഹാരമായി കണ്ടുവരുന്നു.
കാലങ്ങളായി ശീലിച്ചുവരുന്ന വിരുദ്ധങ്ങളെ പടിപടിയായി ഉപേക്ഷിക്കുകയും അതോടൊപ്പം യുക്തിസഹമായ ഔഷധസേവയും ശോധനചികിത്സകളും ആരോഗ്യകരമായ ഒരു പുതുജീവിതത്തിലേക്ക് വഴി തുറക്കും.


By:ഡോ.ജിനേഷ്.കെ.എസ്.  

Wednesday, April 17, 2013

പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്ക്...


'പല പല നാളുകള്‍ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകള്‍ നീക്കി
അരളിച്ചെടിയുടെ ഇലതന്നടിയില്‍
അരുമക്കിങ്ങിണിപോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരു നാള്‍ സൂര്യനുദിച്ചുവരുമ്പോള്‍
വിടരും ചിറകുകള്‍ വീശി
പുറത്തുവന്നു അഴകുതുടിക്കും
പൂമ്പാറ്റത്തളിരായി.
വിടര്‍ന്നു വിലസും പനിനീര്‍പ്പൂവില്‍
പറന്നുപറ്റിയിരുന്നു.
പൂവില്‍തുളളും പൂവതുപോലെ
പൂന്തേനുണ്ടു കഴിഞ്ഞു...' എന്ന് പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്കുള്ള പരിണാമം കവി പണ്ടേക്ക് പണ്ടേ പാടിവെച്ചിട്ടുണ്ട്. ചിത്രശലഭമായുള്ള ചിറകുവിടര്‍ത്തല്‍ ബിവിന്‍ ലാല്‍ എന്ന വായനക്കാരന്‍ ചിത്രങ്ങളാക്കിയപ്പോള്‍ ...


















 
From MATHRUBHUMI ZOOMIN

നബിദിനം ആഘോഷിക്കാത്തതെന്തുകൊണ്ട്?

മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്. പ്രവാചകന്റെ ആദര്‍ശങ്ങളും അധ്യാപനങ്ങളും അവഗണിക്കപ്പെടുകയും പ്രവാചകന്‍ കേവലം ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു എന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ഹൃദയാന്തരങ്ങളില്‍ നിന്ന് വിനയാന്വിതമായി വരേണ്ട പ്രാര്‍ഥനപോലും (സ്വലാത്ത് പ്രവാചകന് വേണ്ടി വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയാണ്)മുദ്രാവാക്യമായി പരിണമിച്ച ഇക്കാലത്ത് കുറേപേര്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നത്് അഭിനന്ദനാര്‍ഹമാണ്. നബിദിനമാഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.

4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.

5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.

6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.

7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.

8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.

10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!

12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.

13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്.

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്.

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!

17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!

18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക!

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!

20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക! മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!!

ക്ഷണികമീ ലോകം


ജീവിതമിവിടം നശ്വരമല്ലെ, പരലോകത്തത് ശാശ്വതമല്ലെ
ശാശ്വതമായൊരു ലോകത്തേക്ക് യാത്രയിലല്ലെ, നമ്മള്‍
മരണത്തിന്‍ വിളിയാളം കേട്ടാല്‍ പോകേണ്ടവരല്ലേ

(ജീവിതമിവിടം)

കൂട്ടു കുടുംബവും ബന്ധക്കാരും പണവും പദവിയും പറുദീസകളും
ഈ ലോകത്തെ അലങ്കാരങ്ങള്‍ മാത്രമതല്ലേ, നമ്മള്‍
ഒറ്റക്കൊറ്റക്കായൊരു ലോകം പുല്‍കേണ്ടവരല്ലേ

(ജീവിതമിവിടം)

ഓടിയൊളിക്കാന്‍ പഴുതുകളില്ല, മാറിക്കളയാനാവുകയില്ല
സമയമടുത്താല്‍ ഞൊടിയിട പോലും വൈകിപ്പിക്കില്ല , മരണം
നിഴലായി നമ്മുടെ കൂടെ നടക്കുന്നെന്ന് മറക്കണ്ട

(ജീവിതമിവിടം)
വായകളെല്ലാം മുദ്രയടിക്കും കൈകള്‍ കാര്യം സംസാരിക്കും
കാലുകളതിന് സാക്ഷ്യം നില്‍ക്കും മഹ്‌ശറയില്ലേ, അന്ന്
സ്വര്‍ഗവും നരകവും പ്രതിഫലമായി നല്‍കുകയില്ലേ

(ജീവിതമിവിടം)
നന്മകള്‍ ചെയ്‌ത് വിഭവമൊരുക്ക് തിന്മകളോട് അകലം നില്‍ക്ക്
കഷ്‌ടപ്പാടുകള്‍ സഹനം കൊണ്ട് പ്രതിഫലമാക്ക്, എല്ലാം
ദൈവത്തില്‍ ഭരമേല്‍പിച്ചൊരു സല്‍ ജീവിതമാക്ക്

(ജീവിതമിവിടം)
 
Copy From: http://mujeebrahmanchengara.blogspot.ae

മയ്യിത്ത് സംസ്കരണ രീതി


രോഗിയെ സന്ദർശിക്കൽ സുന്നത്താണ്‌.
 സന്ദർശിക്കപ്പെടുന്ന രോഗി സുഖപ്പെടുമെന്നു കണ്ടാൽ അവരുടെ രോഗശമനത്തിനായി പ്രാർഥിക്കുകയും പിരിഞ്ഞു പോരുകയും ചെയ്യണം. ആ രോഗത്തിൽ നിന്നും രക്ഷപ്പെടില്ലെന്നു തോന്നിയാൽ തൗബ ചെയ്യാൻ പ്രേരിപ്പിക്കണം. മരണം ആസന്നമായ വ്യക്തിയുടെ ചെവിയിൽ “ ലാ ഇലാഹ ഇല്ലല്ലാ” എന്നു ചൊല്ലിക്കൊടുക്കണം. അങ്ങിനെ ചൊല്ലുവാൻ നിർബന്ധിക്കരുത്. ഒരു പ്രാവശ്യം അവർ ചൊല്ലിയാൽ പിന്നീട് മറ്റു വല്ലതും സംസാരിച്ചാൽ മാത്രം ചൊല്ലിക്കൊടുത്താൽ മതി. ചൊല്ലിക്കൊടുക്കേണ്ടതു അനന്തരാവകാശികൾ അല്ലാത്തവർ ആയിരിക്കണം.

ഒരാൾ മരിച്ചു കഴിഞ്ഞാൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങ:
മയ്യിത്തിന്റെ രണ്ടു കണ്ണുകളും തിരുമ്മി അടക്കുക. താടിയെ തലയോട് ചേർത്ത് കെട്ടുക. 
ഘനമുള്ള എന്തെങ്കിലും വസ്തു വയറിന്മേൽ വെക്കുക. മരണപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന വസ്ത്രം അഴിച്ചു മാറ്റുക. കനം കുറഞ്ഞ ഒരു വസ്ത്രം കൊണ്ടു ശരീരം മുഴുവൻ മറയ്ക്കുക. കട്ടിലിന്മേലോ, ഉയരമുള്ള മറ്റു വസ്തുവിന്മേലോ കിടത്തുക.
 കിടത്തുമ്പോൾ രണ്ടു രീതി സ്വീകരിക്കാവുന്നതാണു.
1- മുഖം ഖിബ്‌ലയുടെ നേരെ ആകുന്ന വിധം വലതു ഭാഗത്തേക്കു ചെരിച്ചു കിടത്തുക
2- മുഖവും രണ്ടു പാദങ്ങളും ഖിബ്‌ലയുടെ നേരെയാവുന്ന വിധം മലർത്തിക്കിടത്തുക. ( തല കിഴക്കോട്ടും കാലുകൾ പടിഞ്ഞാറോട്ടുമാകുന്ന വിധം) ഇങ്ങനെ കിടത്തുമ്പോൾ തല അല്പം ഉയർത്തി വെക്കേണ്ടതാണു.

മരണപ്പെട്ട വ്യക്തിയുടെ കടം വീട്ടുന്നതിൽ വേഗത കാണിക്കുക. അപ്പോൾ തന്നെ കൊടുത്തു വീട്ടുകയോ, അല്ലെങ്കിൽ കടത്തെ ഏറ്റെടുക്കുകയോ ചെയ്യാവുന്നതാണു. മയ്യിത്തിന്റെ വസ്വിയ്യത്തുകൾ നിറവേറ്റുക.

മയ്യിത്ത് കുളിപ്പിക്കുന്ന രീതി
മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി പ്രത്യേകം സ്ഥലം തയ്യാറാക്കണം. സാധാരണവീടുകളിലുള്ള മുറികളിൽ ഏതെങ്കിലുമൊന്നു അതിനു വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇല്ലെങ്കിൽ പ്രത്യേക സ്ഥലം ഒരുക്കണം. അഞ്ച് ഭാഗത്തിലൂടെയും മറയുള്ള ഒരു സ്ഥലം തയ്യാറാക്കണം. അതിനുള്ളിൽ ബെഞ്ചോളം ഉയരമുള്ള, മയ്യിത്ത് അങ്ങോട്ടുമിങ്ങോട്ടും ചരിച്ചു കിടത്താൻ സൗകര്യപ്പെടുന്ന വീതിയുമുള്ള ഒരു പടി അതിൽ ഇടുകയും തലഭാഗം ഒരുചാൺ ഉയർത്തി വെക്കുകയും വേണം. കുളിപ്പിക്കുന്ന വെള്ളം പുറത്തേക്കു പരന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥലം തയ്യാറായിക്കഴിഞ്ഞാൽ മയ്യിത്തിനെ എടുത്തു കൊണ്ടു പോകുമ്പോൾ “ ബിസ്മില്ലാഹി അലാ മില്ലത്തി റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവ സല്ലം” എന്നു ചൊല്ലണം. പടിയുടെ മേൽ മയ്യിത്തിനെ മലർത്തിക്കിടത്തുകയും മുഴുവൻ മൂടുന്ന വിധം ഒരു തുണി കൊണ്ടു മറയ്ക്കുകയും ചെയ്യണം.

കുളിപ്പിക്കുവാൻ ഒരാളും അദ്ധേഹത്തെ സഹായിക്കാൻ മറ്റൊരാളും രക്ഷാകർത്തവുമുണ്ടെങ്കിൽ അദ്ധേഹവും മാത്രമേ ആ സ്ഥലത്ത് പാടുള്ളൂ. കുളിപ്പിക്കുന്ന ആൾ പടിയുടെ ഇടതു ഭാഗത്തു നില്ക്കണം. അതിനു ശേഷം മയ്യിത്തിനെ എഴുന്നേല്പിച്ചു തന്റെ വലതു കാൽ പടിയുടെ മേൽ ചവുട്ടി ആ കാലിലേക്ക് മയ്യിത്തിനെ ചാരി ഇരുത്തണം. വലതു കൈ കൊണ്ടു പിരടിയും തലയും പിടിക്കുകയും ഇടതു കൈ കൊണ്ടു മൂന്ന് പ്രാവശ്യം മയ്യിത്തിന്റെ വയർ അമർത്തി തടവുകയും ചെയ്യണം. പ്രസ്തുത സമയം കയ്യിൽ തുണി ചുറ്റുകയൊ, ഉറ ധരിക്കുകയോ ചെയ്യണം. അതിനു ശേഷം സഹായി വെള്ളം ഒഴിച്ചു കൊടുക്കുകയും കുളിപ്പിക്കുന്നവൻ മയ്യിത്തിന്റെ മലദ്വാരവും, മുൻ ദ്വാരവും നല്ല പോലെ കഴുകണം. ( അതിലേക്കു നോക്കാൻ പാടില്ല) പിന്നിട് ഇടതു കൈയുടെ ചൂണ്ടു വിരലിൽ തുണിക്കഷ്ണം ചുറ്റി വെള്ളത്തിൽ നനച്ച് അതു കൊണ്ടു മയ്യിത്തിന്റെ പല്ലുകൾ തേച്ച് വൃത്തിയാക്കണം. അതിനു ശേഷം മറ്റൊരു തുണിക്കഷ്ണമെടുത്ത് ചെറുവിരലിൽ ചുറ്റി മൂക്കിന്റെ രണ്ടു ദ്വാരങ്ങളും വൃത്തിയാക്കണം.

പിന്നീട് ഒരു വുളൂ ചെയ്തു കൊടുക്കണം. അതിനു ശേഷം തല, കഴുത്ത്, ചെവി ഇവയെല്ലാം നന്നായി കഴുകണം. അഴുക്കുകൾ ശരിക്കു നീങ്ങിക്കിട്ടുവാൻ വേണ്ടി സോപ്പോ മറ്റോ ഉപയോഗിക്കാവുന്നതാണു. മുടികൾ കട്ടി കൂടിയതാണെങ്കിൽ പല്ലുകൾ അകന്ന ചീർപ്പു കൊണ്ടു അവ വിടർത്തി കഴുകേണ്ടതാണു. പ്രസ്തുത സമയം മുടികൾ പറിഞ്ഞു വരുന്നുണ്ടെങ്കിൽ അവ കഴുകി ഒരു സ്ഥ്ലത്തു സൂക്ഷിച്ച് വെക്കേണ്ടതും കഫൻ ചെയ്യുമ്പോൾ ആ പുടയിൽ ഇടുകയും വേണം. തല കഴുകിയ ശേഷം മയ്യിത്തിനെ ഇടതു ഭാഗത്തേക്കു ചരിച്ചു കിടത്തി പുറത്തിന്റെയും ഉൾഭാഗത്തിന്റെയും പകുതി വീതം വലത്തെ തോൾ മുതൽ വലതു കാലിന്റെ പദം വരെ നന്നയി കഴുകണം അതിനു ശേഷം വലഭാഗത്തേക്കു ചെരിച്ചു കിടത്തി മേൽ പരഞ്ഞ വിധം നെഞ്ചിന്റെയും വയറിന്റെയും പകുതി ഭാഗം ഉൾപ്പെടെ ഇടത്തെ തോൾ മുതൽ ഇടതു കാലിന്റെ പാദം വരെ കഴുകണം. അഴുക്കുകൾ നീങ്ങിക്കിട്ടുന്നതിനു വേണ്ടി സോപ്പ്, താളി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാവുന്നതും ഉരച്ചു കഴുകാൻ പറ്റുന്നതു കൊണ്ടു ഉരച്ചു കഴുകുകയും ചെയ്യേണ്ടതാണു. അതിനു ശേഷം മയ്യിത്തിനെ മലർത്തിക്കിടത്തി ശുദ്ധമായ വെള്ളം ഒഴുക്കുക. ഇത്രയും ആയാൽ ഒരു കുളി ആകുന്നതാണു. അതിനു ശേശ്ഷം ആദ്യം മുതൽ ചെയ്ത മുഴുവൻ കാര്യങ്ങൾ രണ്ടു പ്രാവശ്യം കൂടി ചെയ്യണം. ഇതാണു പരിപൂർണ്ണമായ കുളിയുടെ സ്വ്വഭാവം.

ഏറ്റവും ഒടുവിൽ അല്പം കർപ്പൂരം കലർത്തിയ വെള്ളത്തെ മയ്യിത്തിന്റെ എല്ലാ ഭാഗത്തും എത്തുന്ന വിധം ഒഴുക്കേണ്ടതും ഒരു വുളൂഅ് ചെയ്തു കൊടുക്കേണ്ടതുമാണു. ഇതെല്ലാം ചെയ്ത ശേഷം അല്പം പോലും ഈർപ്പമില്ലാത്ത വിധം നല്ലതുപോലെ മയ്യിത്തിനെ തുടച്ചു വൃത്തിയാക്കണം. കുളിപ്പിക്കുന്ന സ്ഥലത്ത് കുളിപ്പിക്കാൻ തുടങ്ങുന്നതു മുതൽ സുഗന്ധം പുകച്ചു കൊണ്ടിരിക്കണം. കുളിപ്പിക്കുന്ന ആൾ വിശ്വസ്ഥനാകണം. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു പുരുഷന്മാരും, സ്ത്രീകളുടെ മയ്യിത്ത് കിളിപ്പിക്കേണ്ടതു സ്ത്രീകളുമാണു. പുരുഷന്റെ മയ്യിത്ത് കുളിപ്പിക്കാൻ അന്യസ്ത്രീകളും, സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാൻ അന്യ പുരുഷന്മാരും ആകുന്ന അവസ്ഥയിൽ കുളിപ്പിക്കേണ്ടതില്ല. പകരം തയമ്മും ചെയ്താൽ മതി. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു അവനുമായി ഏറ്റവും അടുത്ത രക്തബന്ധമുള്ളവരും, സ്ത്രീക്ക് അവളുമായി ഏറ്റവും അടുത്ത രക്ത ബന്ധമുള്ള സ്ത്രീകളുമാണു.

മയ്യിത്ത് കഫൻ ചെയ്യൽ
മയ്യിത്തു കഫൻ ചെയ്യൽ നിർബന്ധമാണ്‌. നിർബന്ധത്തിന്റെ ഏറ്റവും ചുരുങ്ങിയ രീതി ശരീരം മുഴുവനും മറയുന്ന ഒരു തുണികൊണ്ടു പൊതിയലാണു. ഹജ്ജിനു ഇഹ്‌റാം കെട്ടിയ വ്യക്തിയാണു മരണപ്പെട്ടതെങ്കിൽ പുരുഷനാണെങ്കിൽ തലയും, സ്ത്രീകളാണെങ്കിൽ മുഖവും മറയ്ക്കുവാൻ പാടുള്ളതല്ല.

പുരുഷന്റെ മയ്യിത്തു കഫൻ ചെയ്യുന്ന രീതി:
മയ്യിത്തിനെ മുഴുവൻ മറയത്തക്ക വിധമുള്ള മൂന്ന് തുണികൊണ്ടു പൊതിയലാണു. (ഒരോ തുണിയും 2 1/2 മീറ്റർ വീതം നീളം ഉണ്ടായിരിക്കണം). തലപ്പാവും, കുപ്പായവും ധരിപ്പിക്കുന്നതു കൊണ്ടു വിരോധമില്ല. എങ്കിലും 3 തുണികൾ മാത്രമായിരിക്കലാണു നല്ലത്. ആദ്യമായി പായയോ മറ്റോ വിരിച്ച ശേഷം 3 തുണികളിൽ ഒർണ്ണം എടുത്തു അതിന്റെ എല്ലാ ഭാഗത്തും സാമ്പ്രാണി പുകച്ച് ആ പുക എത്തിക്കുക. അതിനു ശേഷം നേരത്തേ വിരിച്ചിട്ടുള്ള പായയിൽ വിരിക്കുകയും സുഗന്ധം പുരട്ടുകയും ചെയ്യുക. മൈലാഞ്ചി ഇലകൾ വിതറുന്ന രീതിയും സ്വീകരിക്കവുന്നതാണ്‌. പിന്നീട് മറ്റു രണ്ടു തുണികളും മേൽ പരഞ്ഞ പോലെ സമ്പ്രാണി പുകയിൽ കാണിച്ച ശേഷം വിരിക്കുക. അതിനു ശേഷം കുളിപ്പിച്ച സ്ഥലത്തു നിന്നും ഒരു തുണി ഇട്ടുകൊണ്ടു മയ്യിത്തിനെ കൊണ്ടു വന്നു പ്രസ്തുത കഫൻ പുടകളുടെ മുകളിൽ മലർത്തിക്കിടത്തുക.

മയ്യിത്തിന്റെ ദ്വാരങ്ങളിലും, സുജൂദിന്റെ അവയവങ്ങളിലും, കൈകാൽ വിരലുകൾക്കിടയിലും സുഗന്ധം പുരട്ടിയ പഞ്ഞിക്കഷ്ണങ്ങൾ വെക്കേണ്ടതാണു. പിന്നീട് മയ്യിത്തിന്റെ ഇടഭാഗത്ത് നിന്നും ഏറ്റവും മേലെ വിരിച്ചിട്ടുള്ള തുണി വലതു ഭാഗത്തേക്കു പൊതിയുകയും, വലഭാഗത്തു നിന്നും ഇടതു ഭാഗത്തേക്കു പൊതിയുകയും ചെയ്യേണ്ടതാണ്‌. തുണിയുടെ രണ്ട് അഗ്രങ്ങൾ കാലിന്റെയും, തലയുടെയും ഭാഗത്ത് ഭദ്രമായി കറക്കി എടുക്കേണ്ടതാണ്‌. പിന്നീട് മറ്റ് രണ്ട് തുണികളും മേൽ പറഞ്ഞതു പോലെത്തന്നെ പൊതിയുക. ഒന്നാമത്തെ തുണികൊണ്ടു പൊതിയുന്നതോടൊപ്പം മയ്യിത്തിന്റെ മുകളിൽ വിരിച്ചിട്ടുള്ള തുണിയെ പതുക്കെ വലിച്ചെടുക്കുക.മൂന്നമത്തെ തുണിയും പൊതിഞ്ഞു കഴിഞ്ഞാൽ രണ്ടഗ്രങ്ങളും മദ്ധ്യഭാഗവും തുണിക്കഷ്ണം കൊണ്ടു തന്നെ കെട്ടണം.


കുപ്പായവും, തലപ്പാവും ഉണ്ടെങ്കിൽ ആദ്യത്തെ തുണികൊണ്ടു പൊതിയുന്നതിനു മുൻപ് തെന്നെ കുപ്പയം ധരിപ്പിക്കേണ്ടതാണു. ഒരാൾ ജീവിത കാലത്തു ധരിച്ചിരുന്നതു പോലുള്ള കുപ്പായമാണു ധരിപ്പിക്കേണ്ടതു. കഫൻ ചെയ്യുന്ന സമയത്ത് മയ്യിത്തിന്റെ രണ്ടു കൈകളും രണ്ടു പാർശ്വങ്ങളിലേക്ക് ചേർത്ത് നീട്ടി വെക്കുകയോ, നമസ്കാരത്തിൽ കെട്ടി വെക്കുന്നത് പോലെ ചെയ്യാവുന്നതാണ്‌.

മയ്യിത്ത് സ്ത്രീ ആകുമ്പോൾ അതിന്റെ കഫൻ പുടയുടെ ഏറ്റവും ശ്രേഷ്ഠമായ രീതി ഉടുക്കുവാനുള്ള ഒരു തുണിയും, കുപ്പായം, മക്കന, മുഴുവൻ മറയുന്ന വിധത്തിലുള്ള രണ്ട് വസ്ത്രങ്ങളുമാണു. അവയെല്ലാം സുഗന്ധം പുകയിച്ചിരിക്കണം. അവരുടെ മയ്യിത്ത് കുളിപ്പിച്ച് കഴിഞ്ഞാൽ മുൻദ്വാരത്തിലും പിൻദ്വാരത്തിലും പഞ്ഞി വെച്ച് ആർത്തവക്കാരി കെട്ടുന്നതു പോലെ കെട്ടുക. അതിനു ശേഷം തുണി ഉടുപ്പിക്കുകയും കുപ്പായം (നമസ്കാരക്കുപ്പായം പോലുള്ള) ധരിപ്പിക്കുകയും ചെയ്യുക. ധരിപ്പിക്കുന്നതിനു മുമ്പ് രണ്ട് മാറുകളും ഉല്കൊള്ളുന്ന അത്രയും വീതിയിൽ തുണിക്കഷ്ണമുപയോഗിച്ച് പിന്നിലേക്കു കെട്ടണം. പുരുഷന്മാരാകുമ്പോൾ ആ കെട്ട് തുടകൾക്കു മുകളിലായിട്ടാണു കെട്ടേണ്ടത്.

ഭൂമി കുലുങ്ങിയാൽ

ദുബൈ: 448 ആകാശഗോപുരങ്ങള്‍. 909 അംബരചുംബികള്‍. കോണ്‍ക്രീറ്റ് ഭീമന്മാരുടെ നഗരമായ ദുബൈയെ പേടിപ്പെടുത്തി ഏപ്രിലില്‍ രണ്ട് ഭൂമികുലുക്കങ്ങള്‍. ഏപ്രില്‍ 9നും 16നും. ഭൂകമ്പങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന തുടര്‍ചലനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. യുഎഇയിലെ പ്രമുഖ നഗരങ്ങള്‍ ഭ്രംശനമേഖലയിലാണ് എന്ന തിരിച്ചറിവ് വീണ്ടും ഭൂമികുലുക്കമുണ്ടാകുമെന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്. ഭൂകമ്പങ്ങള്‍ മുന്‍ കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ ഇതുവരെ മനുഷ്യന്‍ സ്വായത്തമാക്കിയിട്ടില്ല. സംഭവിക്കുന്ന ദുരന്തത്തിന്റെ തീവ്രത മാത്രമാണ് സാങ്കേതിക വിദ്യയിലൂടെ അറിയാന്‍ കഴിയുക.

ഇനിയുമൊരു ഭൂമുകുലുക്കമുണ്ടായാല്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ഭൂമി കുലുങ്ങുമ്പോള്‍ മുറിക്കുള്ളിലെ മേശയ്ക്കടിയിലോ ബലമുള്ള ഫര്‍ണീച്ചറുകള്‍ക്കടിയിലോ രക്ഷതേടുക. മുറിക്കുള്ളില്‍ മേശയോ മറ്റ് ഫര്‍ണീച്ചറുകളോ ഇല്ലെങ്കില്‍ മുറിയുടെ മൂലയിലേയ്ക്ക് ചേര്‍ന്ന് നില്‍ക്കുക. അതേസമയം മൂലയല്ലാത്ത ഭാഗങ്ങളില്‍ ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്നത് അപകടമുണ്ടാക്കും. മുറിയുടെ മൂലകള്‍ ശക്തമായ ഭൂകമ്പങ്ങളിലും പെട്ടെന്ന് തകര്‍ന്ന് വീഴില്ല.

* ഗ്ലാസുകള്‍, ജനാലകള്‍, പുറത്തേയ്ക്കുള്ള വാതിലുകള്‍, തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ എന്നിവയ്ക്ക് സമീപത്തുനിന്നും മാറിനില്‍ക്കുക.

* നിങ്ങള്‍ അടുക്കളയില്‍ പാകം ചെയ്യുകയാണെങ്കില്‍ ഉടനെ സ്റ്റൗ ഓഫാക്കുക. ഗ്യാസ് സിലിണ്ടറും ലോക്ക് ചെയ്യുക.

* കിടക്കയില്‍ കിടക്കുന്ന സമയമാണെങ്കില്‍ തലയണകള്‍ കൊണ്ട് തലമൂടുക. കട്ടിലിനടിയിലേയ്ക്ക് സുരക്ഷിതമായി നീങ്ങി അഭയം തേടുക.

earth-quake
Earth quake: File photo

* ഭൂമികുലുക്കമുണ്ടായാല്‍ ഉടനെ പുറത്തേയ്ക്ക് ഓടാതിരിക്കുക. ഈ സമയങ്ങളിലാണ് കൂടുതല്‍ പേര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നത്. ഭൂമികുലുങ്ങി അവസാനിക്കുന്നതുവരെ മുറിക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് തങ്ങുക.

* കെട്ടിടങ്ങളില്‍ നിന്നും താഴേക്കിറങ്ങാന്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം ഭൂമികുലുക്കങ്ങള്‍ക്ക് പിന്നാലെ ശക്തമായ തുടര്‍ചലനങ്ങള്‍ സാധാരണമാണ്. ലിഫ്റ്റിലെ യാത്ര അപകടം വിളിച്ചുവരുത്തും.

ഭൂമികുലുങ്ങുമ്പോള്‍ നിങ്ങള്‍ പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* തുറസായ സ്ഥലത്തേയ്ക്ക് നീങ്ങുക.

* കെട്ടിടങ്ങള്‍, ഇലക്ട്രിക് ലൈനുകള്‍, തെരുവ് വിളക്കുകള്‍, മരങ്ങള്‍ എന്നിവയ്ക്കരികില്‍ നിന്നും മാറി നില്‍ക്കുക. കെട്ടിടങ്ങള്‍ തകര്‍ന്നുവീണും ഗ്ലാസുകള്‍ തറച്ചും മറ്റ് വസ്തുക്കള്‍ ദേഹത്തുവീണുമാണ് ആളപായങ്ങള്‍ ഉണ്ടാകുന്നത്.

* തുറസായ സ്ഥലത്തെത്തിയാല്‍ ഭൂമികുലുക്കം നിലയ്ക്കുന്നതുവരെ അവിടെ തന്നെ തങ്ങുക.

വാഹനത്തിനുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വാഹനങ്ങള്‍ റോഡ് സൈഡിലേയ്ക്ക് ഒതുക്കി നിര്‍ത്തുക. കെട്ടിടങ്ങള്‍, മരങ്ങള്‍, ഓവര്‍ പാസുകള്‍, ഇലക്ട്രിക് ലൈനുകള്‍, തെരുവ് വിളക്കുകള്‍ എന്നിവയ്ക്ക് അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വാഹനങ്ങള്‍ നിര്‍ത്തി അതില്‍ തന്നെ ഇരിക്കുക.

* ഭൂമികുലുക്കം മാറിയാലും ജാഗ്രതയോടെ വാഹനമോടിക്കുക. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് ഭൂമികുലുക്കത്തില്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടാകും. പാലങ്ങള്‍ പരമാവധി ഒഴിവാക്കുക.

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യും?

* തീപ്പെട്ടിയോ ലൈറ്ററോ കത്തിക്കാതിരിക്കുക.

* മുകളിലുള്ള അവശിഷ്ടങ്ങള്‍ മാറ്റി പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മുകളിലുള്ള അവശിഷ്ടങ്ങള്‍ നിങ്ങളുടെ ദേഹത്തേയ്ക്ക് പതിച്ച് അപകടമുണ്ടാകാം. തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടുക. പൊടിപടലങ്ങള്‍ ശ്വാസകോശങ്ങളില്‍ പ്രവേശിക്കാതിരിക്കാനാണിത്.

* എന്തെങ്കിലും കൊണ്ട് സമീപത്തെ വസ്തുക്കളില്‍ തട്ടി ശബ്ദമുണ്ടാക്കുക. നിലവിളിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പൊടിപടലങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കും. ആളുകളുടെ ശബ്ദം കേട്ടാല്‍ മാത്രം ഒച്ചയുണ്ടാക്കി ശ്രദ്ധക്ഷണിക്കുക.

ഭൂമികുലുക്കത്തിന് ശേഷം ശ്രദ്ധിക്കേണ്ടത്

* പരിക്കുകള്‍ ശ്രദ്ധിക്കുക. പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം നല്‍കുക.

* നാശനഷ്ടങ്ങള്‍ വിലയിരുത്തുക. നിങ്ങളുടെ കെട്ടിടത്തിന് സാരമായ തകരാറുസംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടനെ കെട്ടിടത്തില്‍ പ്രവേശിക്കാതിരിക്കുക. സേഫ്റ്റി ഓഫീസറുടെ ഉറപ്പ് ലഭിച്ചശേഷം മാത്രം കെട്ടിടത്തില്‍ കടക്കുക. വിള്ളല്‍ വീണ ഭിത്തികള്‍ ചെറുചലനങ്ങളില്‍ തകര്‍ന്നുവീണ് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.

* ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനെ മറ്റുള്ളവരെ വിവരമറിയിച്ച് പുറത്തുകടത്തുക. ഗ്യാസ് ചോര്‍ച്ചയെക്കുറിച്ച് അഗ്‌നിശമന സേനാ വിഭാഗത്തേയോ ഗ്യാസ് കമ്പനിയേയോ അറിയിക്കുക. ഇലക്ട്രിക് വസ്തുക്കള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ചെറിയ ഒരു തീപ്പൊരി പോലും ദുരന്തം വിളിച്ചുവരുത്തുമെന്ന് ഓര്‍ക്കുക.

* വൈദ്യുതി ഇല്ലെങ്കില്‍ ഉടനെ എല്ലാ ഉപകരങ്ങളുടേയും വയറുകള്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നും വിഛേദിക്കുക. വൈദ്യുതി പുനസ്ഥാപിക്കുമ്പോള്‍ ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുകളുണ്ടാകാം. പ്രധാന ഫ്യൂസ് ബോക്‌സ് ഓഫാക്കി ഇലക്ട്രീഷ്യന്റെ സാമീപ്യത്തില്‍ മാത്രം വൈദ്യുതി പുനസ്ഥാപിക്കുക.

Coursey: Kvartha.COM