Wednesday, July 31, 2013

ആ തണലും മറഞ്ഞു ...



ഇന്ന്  2013  ജൂലൈ മാസം 31, ഹിജ്ര 1434  റമദാനിലെ പുണ്ണ്യപൂരിതമായ ദിനങ്ങളിൽ ഒന്ന്....
ഖിയാമുല്ലൈൽ നമസ്കാരം കഴിഞ്ഞ് .... ചെറുതായി അത്താഴവും കഴിച്ച്  പള്ളിയിൽ ഖുർആൻ ഓതി സുബഹി ബാങ്ക് കാത്തിരിക്കയായിരുന്ന എന്റെ മൊബൈലിലെ ചലനങ്ങൾ  ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല . ബാങ്ക് കൊടുത്തു ദുആ ചെയ്യുമ്പോ, ഫോണ്‍ വെറുതെ ഒന്ന് മറിച്ചു  നോക്കിയ ഞാൻ കാണുന്നത്‌ ....എന്നെ അറിയുന്ന എല്ലാവരും എന്നെ തേടി വിളിച്ച കാളുകൾ... ഞാൻ വീട്ടിലേക്കു വിളിച്ചു കാര്യം അന്വേഷിക്കുമ്പോ ..... അറിയുന്നു.... മമ്മദലിച്ച നമ്മളെ ഒക്കെ വിട്ടു പിരിഞ്ഞെന്നു...... ഇന്നാ ലില്ലാഹി....

മരണം എന്ന മൂന്നക്ഷരം നാമോരുത്തരും അനുഭവിക്കാനിരിക്കുന്ന യാഥാർത്ഥ്യം  ആണ് . എന്നിരുന്നാലും സ്നേഹത്തണലുകൾ നമ്മളിൽ നിന്ന് വിട പറയുമ്പോ ഉണ്ടാകുന്ന മാനസിക വിഷമങ്ങൾ എഴുതാൻ ആവാത്തതാണ്

*********

പതിമൂന്ന് കൊല്ലങ്ങൾക്ക് മുന്നേ , സ്നേഹനിധിയായ ഉമ്മ ഞങ്ങളിൽ നിന്ന് പിരിഞ്ഞു പോയത് ഒരു റമദാൻ അവസാന പത്തിലെ രാത്രി  സമാപിച്ചു പെരുന്നാളിന് ആളുകൾ ഒരുക്കം കൂട്ടുപോഴായിരുന്നു. ഇന്ന് ഉമ്മയുടെ മൂത്ത അനുജൻ , ഞങ്ങളുടെയെല്ലാം മമ്മദലിച്ച എന്ന മമ്മലിച്ച റമദാനിലെ അവസാന പത്തിലെ ഒരു പകൽ  പിറവിയെടുക്കും നേരത്ത്‌ സുബഹി ബാങ്കൊലി മുഴങ്ങും മുന്നേ നമ്മളോട് വിട പറഞ്ഞു....
..
രോഗശയ്യയിൽ ആകുമ്പൊ ... തനിക്കാവുന്നതൊക്കെ മമ്മദലിച്ച ഒരു പുസ്തകത്തിൽ പകർത്തിയിരുന്നു ... ജീവിതത്തിന്റെ ഫ്ളാഷ് ബാക്ക് ആയ ഒരു കണ്ണാടി ആയിരുന്നു ആ എഴുത്തുകൾ .... സ്നേഹ നിധികളായ മക്കൾ നാജുവും നാബുവും ആച്ചുവും ജിജായും  ആ എഴുത്തുകളും വരച്ച ചിത്രങ്ങളും ,  
       പകര്ത്തിയ ഫോട്ടോകളും എടുത്തു വെച്ചിരിക്കാം ... മമ്മദലിച്ചായ്കു ഒരു ബ്ളോഗ് ഉണ്ടായിരുന്നു ...ceeyelali.blogspot.com   എന്ന പേരിൽ ... ഏറ്റം പ്രിയപ്പെട്ട സി എച് പി അബൂബക്കർചാന്റെ മരണത്തെ കുറിച്ച് എഴുതിയ പാട്ടാണ് അതിലെ ഒരേ ഒരു പോസ്റ്റ് ... തുടർന്ന് ബ്ലോഗിലേക്കുള്ള വകകൾ എഴുതി വെച്ചിരുന്നെങ്കിലും പോസ്റ്റാനായില്ല.
..
തിരികെ ജീവിതത്തിലേക്ക് എന്ന ഒരു പ്രതീക്ഷ മമ്മദലിച്ച വെച്ചിരുന്നില്ല എന്ന് ഞാൻ കരുതുന്നു. നാഥന്റെ സന്നിധിയിലേക്ക് എന്റെ യാത്രക്ക് സമയമായി എന്ന് മമ്മദലിച്ച മനസിൽ കണ്ടിരുന്നു. ആര്ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ , വേദനകൾ കൂടുതൽ സഹിക്കാൻ അവസരമേകാതെ പോകണം എന്നായിരുന്നു മമ്മദലിച്ച വിചാരിച്ചത്. .താഹിറ അമ്മായിക്ക് കൊടുത്ത മൌന സന്ദേശങ്ങളും അതായിരുന്നു .. അവസാനം ..നാഥന്റെ വിളിക്കുത്തരം നൽകി മമ്മദലിച്ച പോയി.

*****
കോരിച്ചൊരിയുന്ന മഴ , മമ്മദലിച്ചാനെ അവസാന നോക്ക് കാണാൻ ആഗ്രഹിക്കുന്നവര്ക്ക് തടസ്സം നിൽക്കണ്ട എന്ന് കരുതി മാറി നിന്നു .. സങ്കടം കടിച്ചിറക്കി ചെറിയ ചാറ്റൽ മഴ പോലെ ഇടക്കിടെ കണ്ണീർ ഒഴുക്കി പെയ്തു.
*******
നോമ്പുകാരായ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും പ്രാർഥനകൾ ക്കിടയിൽ ചെമ്മനാട്ടെ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഉപ്പാപായുടെയും ഉമ്മയുടെയും ഖബറുകൾക്ക് അടുത്തായി മമ്മദലിച്ച ബർസഖീ ജീവിതത്തിലേക്ക് ..... അല്ലാഹുമ്മ ഇഹ്ഫിർലഹു ...വർഹംഹു ......
***
അകലെ പ്രവാസ ലോകത്തു നിന്ന് ഞങ്ങൾ , മമ്മലിച്ചായുടെ മരുമക്കൾ മമ്മലിച്ചായ്ക്കായ് കണ്ണീരോടെ ദുആ ചെയ്യുക ആയിരുന്നു ..... അല്ലാഹുമ്മ ഇഹ്ഫിർലഹു വർഹംഹു .....
.*****
നാഥാ .... ഈ പുണ്ണ്യ നാളുകൾ ഒന്നിൽ ഞങ്ങളിൽ നിന്നു പിരിഞ്ഞ മമ്മലിച്ചാക്കു നീ സ്വർഗ്ഗം നല്കി അനുഗ്രഹിക്കണമേ ...... സജ്ജനങ്ങളിൽ ഉള്പെടുത്തെണമേ ....അല്ലാഹുവേ... മമ്മയില്ച്ചാന്റെ വേറ്പാടില്‍ ദുഖമനുഭവിക്കുന്ന മക്കള്ക്കും കുടുംബത്തിനും നീ ക്ഷമ നല്കേണമേ...
അദ്ദേഹത്തിന്റെ ഖബറിടം നീ വിശാലമാക്കിക്കൊടുക്കേണമേ നാഥാ..
ആമീൻ യാ റബ്ബ്

5 comments:

Unknown said...

മരണം എന്ന മൂന്നക്ഷരം നാമോരുത്തരും അനുഭവിക്കാനിരിക്കുന്ന യാഥാർത്ഥ്യം ആണ്
ഉള്‍കൊള്ളാന്‍ പ്രയ്സമാഗുമെങ്ങിലും വിട...

നിസാര്‍ സീയെല്‍ said...

Mayathe mammalchante mukhavum snehavum chiriyum manassilund

നിസാര്‍ സീയെല്‍ said...

Allahuve njangaleyum mammelchaneyum nhangalil ninnu verpirinja priyappettavareyum ninte vishalamaya swarggappoonthoppil orumich kootane rabbe

നിസാര്‍ സീയെല്‍ said...

Mayathe mammalchante mukhavum snehavum chiriyum manassilund

mujeeb said...

മുജീബ്, നന്നായെഴുതി. ഇന്നാണിത് വായിച്ചത്. ഞാനും ഉണ്ടായിരുന്നു അന്നേരം നാട്ടിൽ. സുബഹികഴിഞ്ഞ് ഉപ്പയാണ് വിവരം പറഞ്ഞ് വിളിച്ചത്. ഞങ്ങൾ ഒന്നിച്ച് പോയി.

അതിന് ഒരാഴ്ച്ച മുംമ്പ് മമ്മദലിച്ചാനെ കാണാൻ പോയിരുന്നു. മുൻപ് ഏറെക്കാലം അദ്ദേഹം ജോലി ചെയ്ത കുവൈത്തിലെ വിശേഷങ്ങൾ പറഞ്ഞപ്പോൾ, അദ്ദേഹം താൽപര്യത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

നൂതനമായതിനോടുള്ള താല്പര്യവും, നിലപാടുകളിലുള്ള ഉറപ്പും അദ്ദേഹത്തെ വേറിട്ട്‌ നിർത്തുന്നു.

കരുണാവാരിധിയായ നാഥൻ അവന്റെ മഹനീയ സ്വർഗ്ഗത്തിൽ അദ്ദേഹത്തിന് ഇടം നൽകുമാറാകട്ടെ...