Showing posts with label IT. Show all posts
Showing posts with label IT. Show all posts

Thursday, September 19, 2013

സേഫ് സെര്‍ച്ചിംഗിന് 'ഹലാല്‍ ഗൂഗ്ളിംഗ് '

halal googling
അശ്ലീല സൈറ്റുകളിലേക്ക് വഴിതുറക്കാതെ സുരക്ഷിതമായി സെര്‍ച്ചു ചെയ്യുന്നതിനായി പാകിസ്ഥാനിലെ ഐ ടി വിദഗ്ദര്‍ 'ഹലാല്‍ ഗൂഗ്ളിംഗ്' എന്ന പുതിയ മുസ്‌ലിം സെര്‍ച്ച് എഞ്ചിന്‍ ലോഞ്ച് ചെയ്തു. ഇസ്‌ലാമിക നിയമമനുസരിച്ച് തടയപ്പെടേണ്ട വിവരങ്ങള്‍ സ്വയം പ്രതിരോധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പനയെന്നും ഇസ്‌ലാമിക സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ് ഇതെന്നും ബന്ധപ്പെട്ടവര്‍ ബ്ലോഗിലൂടെ പ്രതികരിച്ചു. പ്രമുഖ സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിളും ബിംഗുമാണ് ഹലാല്‍ ഗൂഗ്ളിംഗിന്റെ സോഴ്‌സ്. മുസ്‌ലിം ഉപയോക്താക്കളുടെ ആവശ്യം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കസ്റ്റം ഫില്‍റ്ററിംഗ് സംവിധാനത്തിലൂടെ വെബ്‌സൈറ്റുകളിലെ ഹറാമായതും ഇസ്‌ലാമിന് നിരക്കാത്തതുമായ കാര്യങ്ങളെ തടയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്‍മ. സൈറ്റുകളില്‍ സെര്‍ച്ചു ചെയ്യാന്‍ സാധിക്കാത്ത ഹറാം കീവേര്‍ഡും സെറ്റു ചെയ്തിട്ടുണ്ട്. നാല് വിഭാഗമായിട്ടാണ് ഇതിലെ കണ്ടന്റുകളെ തിരിച്ചിരിക്കുന്നത്. ജനറല്‍ കാറ്റഗറിയാണ് ആദ്യത്തെത്. മുഴുവന്‍ സെര്‍ച്ചിംഗിനും ബാധകമാവുന്ന വിധത്തിലാണിത്. രണ്ടാമത്തെ വിഭാഗം നിരോധിക്കപ്പെട്ട സൈറ്റുകളുടെ കരിമ്പട്ടികയാണ്. മൂന്നാമത്തെത് നിര്‍ണ്ണിത ലിങ്കുകള്‍ മാത്രം തടയുന്ന ലിങ്ക് ഫില്‍റ്ററിംഗ് വിഭാമാണ്. നാലാമത്തെത് ഹറാം കീവേഡുള്‍ ഉള്‍ക്കൊളളുന്ന ലിസ്റ്റാണ്.

കാര്യം ഇതൊക്കെയാണെങ്കിലും ചില ഹറാം കണ്ടന്റുകള്‍ ഇപ്പോഴും റിസള്‍ട്ടായി വരുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അശ്ലീലത പരമാവധി കടന്നുവരാതിരിക്കാന്‍ സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും അബദ്ധം ശ്രദ്ധയില്‍ പെട്ടാല്‍ അത് അറിയിക്കണമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇത്തരത്തിലുള്ള ഹലാല്‍ ഇസ്‌ലാമിക്‌സെര്‍ച്ച് എഞ്ചിനുകളില്‍ ആദ്യത്തേതല്ല ഇത്. 2009 സെപ്റ്റംബറില്‍, നെതര്‍ലാന്റില്‍ താമസിക്കുന്ന 20കാരനയാ ഇറാനി വിദ്യാര്‍ത്ഥി തയാറാക്കിയ 'ഇംഹലാല്‍' എന്ന ഇറാനിയന്‍ സെര്‍ച്ച് എഞ്ചിനാണ് ഈ രംഗത്തെ ആദ്യത്തേത്. ഇത് ഇപ്പോള്‍ അറബിക്, ചൈനീസ്, ടര്‍കിഷ്, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളടക്കം 15ഓളം ലോകഭാഷകളില്‍ ലഭ്യമാണ്.

വിശ്വസാടിസ്ഥാനത്തില്‍ മറ്റു സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്. ജൂത വിശ്വാസ പ്രകാരം രൂപകല്‍പനചെയ്ത, ഗൂഗിളിന്റെ അപരന്‍ ജ്യൂഗിള്‍ അതിനുദാഹരണമാണ്. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സെറ്റുകളില്‍ നിന്നും സുരക്ഷിതത്വം നല്‍കുന്ന വിധത്തിലുള്ള സെര്‍ച്ച് എഞ്ചിനുകളും നിലവിലുണ്ട്.