.
ഈ ലോകത്തേക്ക് വന്ന വ്യത്യസ്തരായ കൂട്ടുകാരിൽ പെട്ടവരായിരുന്നു മിഥുൻ മേരി റാഫിയും ,ഡോക്ടർ ഷാനവാസ് പി സി യും.
യുവത്വത്തിന്റെ പ്രസരിപ്പുള്ള സേവന കർമ്മികൾ ആയ ചെറുപ്പക്കാർ.
സോഷ്യൽ മീഡിയകളിൽ നന്മ നിറഞ്ഞ കൂട്ടുകാരായിരുന്നു ഇവർ, ഇവരുടെ കൂട്ടുകെട്ടുകളും അങ്ങിനെ തന്നെ.
സമൂഹത്തിലെ അനീതികള്ക്കെതിരെ പട പൊരുതിയിരുന്നവർ, സമൂഹത്തിലെ വേദനിക്കുന്നവർക്കൊപ്പം ചിലവഴിചിരുന്നവർ ,
അവരുടെ ആത്മാക്കൾ പരമകാരുണികന്റെ വിളിക്കുത്തരമേകി ഈ നശ്വരലോകത്തോട് വിടപറഞ്ഞു...
നാലഞ്ചുനാളുകൾക്ക് മുന്നേ ബൈക്ക് അപകടത്തിൽ മിഥുൻ പോയപ്പോ,
ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്നുള്ള മടക്ക യാത്രക്കിടയിൽ, കാറിലെ ബാക്ക് സീറ്റ് യാത്രക്കാരനായ ഷാനവാസിന് സൈലന്റ് അറ്റാക്ക് ഉണ്ടാവുകയായിരുന്നു.
മിഥുൻ എഫ് ബി യിൽ എഴുതിയ വരികൾ
ചെയ്തു കൂട്ടിയ നന്മകൾ ഒരുപാടുണ്ട് ഇരുവർക്കും ,ആ പ്രായത്തിൽ ചെയ്തു തീർക്കാവുന്നതിന്റെ പതിൻമടങ്ങ്.

ഡോക്ടർ ആയാൽ മരുന്ന് മാഫിയകൾക്കനുസരിച്ച് പ്രവർത്തിക്കണം എന്ന അലിഖിത നിയമം ലംഘിച്ച് പാവങ്ങൾക്കും , ആദിവാസികൾക്കും വേണ്ടി ജീവിതം സ്വയം സമർപിച്ച ഷാനവാസ് ഡോക്ടർ മരുന്ന് മാഫിയകളുടെ കുഴലൂത്തുകാരായ പത്ര മുതലാളിമാർക്കും മാഫിയകൾക്കും ഒരു പേടി സ്വപ്നമായിരുന്നു. ഡോക്ടറെ ദ്രോഹിക്കാൻ അധികാരത്തിന്റെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചിരുന്നു അവർ, മാനസികമായും ശാരീരികമായും തകർത്ത് ഈ ലോകത്ത് നിന്നു തന്നെ ഇല്ലായ്മ ചെയ്യാൻ അവർ ശ്രമിച്ചിരുന്നു.
ശരീരത്തിൽ ജീവനുണ്ടാവുവോളം അനീതിക്കെതിരെ പട പൊരുതാൻ ഉറച്ച ഡോക്ടറുടെ ചേതനയറ്റ ശരീരമാണ് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്രയിൽ സുഹൃത്തുക്കൾക്ക് കാണേണ്ടി വന്നത് . നിശബ്ദ മരണം വരിച്ച് അനന്തതയിലേക്ക് ആ ആത്മാവ് പറന്നകന്നു.ചെയ്ത കർമ്മങ്ങൾ പരലോകത്ത് ഇരുവർക്കും തുണയാകും.
.
എന്റെ മനസ്സ് പതറുന്നു .... സുഹൃത്ത് ബന്ധങ്ങളിൽ നിന്ന് മൂന്നു പേരാണ് കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ ഈ ലോകത്തോട് വിട പറഞ്ഞത്
ശിവദാസ് എം ജി,മിഥുൻ, ഷാനവാസ് ......
.
ഇനി ആരൊക്കെ .... എനിക്കറിയില്ല .... ദൈവ വിളിക്കുത്തരം യേകി യത്രക്കായ് റെഡി ആയവർ ...
നാഥാ ....
ഹിദായത്തിൽ ആയിക്കൊണ്ടുള്ള ഒരു മരണം ...
ആർക്കും ബാധ്യതയില്ലാത്ത ഒരു മരണം ...
സജ്ജനങ്ങൾക്കൊപ്പം എത്തിച്ചേരാനുള്ള ഒരു മരണം
അതാകണേ ഞങ്ങൾക്ക് ,കുടുംബങ്ങൾക്ക് നീ വിധിക്കെണ്ടത് .... ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കണമേ ...
No comments:
Post a Comment