Showing posts with label Family. Show all posts
Showing posts with label Family. Show all posts

Thursday, September 15, 2016

കുടുംബബന്ധം ചേര്‍ക്കാന്‍ 13 വഴികള്‍



ഒരിക്കല്‍ 
Image result for family relationship
ഉച്ചസമയത്ത് ടാക്‌സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ പ്രായം ചെന്ന മദീനക്കാരനായ അതിന്റെ ഡ്രൈവറോട് ഏസി പ്രവര്‍ത്തിപ്പിക്കാന്‍ ഞാനാവശ്യപ്പെട്ടു. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: 
ഓ, നിങ്ങള്‍ ഏസിയുടെ തലമുറയാണല്ലേ. നല്ല ചൂടാണല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കുട്ടിക്കാലത്തെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി: ചൂടുള്ള അന്തരീക്ഷം ഞങ്ങള്‍ ശീലിച്ചിട്ടുള്ളതാണ്. മരങ്ങളുടെ തണലായിരുന്നു ഞങ്ങള്‍ക്ക് അഭയം. ചെറുപ്പത്തില്‍ സൂര്യന്റെ ചൂടേറ്റ് ശരീരം വിയര്‍ത്തു കുളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയായിരുന്നാലും കാല്‍നടയായിട്ടോ ഒട്ടകപ്പുറത്തേറിയോ ദൂരങ്ങള്‍ താണ്ടി ബന്ധുക്കളെ സന്ദര്‍ശിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങള്‍. സംസാരം ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു: എന്നാല്‍ ഇന്ന് ആളുകള്‍ ഫോണുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കുടുംബബന്ധങ്ങള്‍ അവര്‍ക്കിടയില്‍ മുറിഞ്ഞിരിക്കുന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:
 എന്റെ ഈ ആരോഗ്യവും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ അനുഭവിക്കുന്ന വിഭവങ്ങളും കുടുംബബന്ധം ചേര്‍ത്തതിന്റെ ഫലമാണെന്ന് നിങ്ങള്‍ക്കറിയുമോ?
 ''വല്ലവനും ജീവിത വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ'' എന്നാണല്ലോ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ഫോണുകളുടെ അതിപ്രസരത്തില്‍ നമ്മുടെ മക്കള്‍ക്ക് കൈമോശം വന്നിരിക്കുന്ന ഒരു ഗുണമാണിത്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ടെലിഫോണ്‍ സംഭാഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ക്കിടയിലുള്ള നേരിട്ടുള്ള സന്ദര്‍ശനം കുറഞ്ഞിരിക്കുന്നു.

എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ കുടുംബബന്ധത്തെയും വിശുദ്ധ റമദാന്‍ മാസത്തില്‍ അതിനുള്ള സവിശേഷ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. മൂല്യങ്ങളെ മുറുകെ പിടിക്കുന്നതില്‍ പഴയ തലമുറക്കും പുതിയ തലമുറക്കുമിടയിലുള്ള അദ്ദേഹത്തിന്റെ താരതമ്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. വളരെ പ്രസക്തിയുള്ള വിഷയമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് കുടുംബ ബന്ധം ചേര്‍ക്കാനുള്ള വഴികളെ കുറിച്ച് ഞാന്‍ ആലോചിച്ചപ്പോള്‍ എന്റെ ചിന്തയില്‍ വന്ന 13 കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 

  1. അവരെ സന്ദര്‍ശിക്കുക,
  2. സുഖവിവരങ്ങള്‍ അന്വേഷിക്കുക, 
  3. അവരുമായി ബന്ധപ്പെടുക, 
  4. അവര്‍ പ്രയാസമനുഭവിക്കുന്നുവെങ്കില്‍ സഹായിക്കുക, 
  5. അവരിലെ പ്രായമായവരെ ആദരിക്കുകയും 
  6. കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യുക,
  7. അവരുടെ സാമൂഹികസ്ഥാനം വകവെച്ചു കൊടുക്കുക, 
  8. അവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുക, 
  9. അവര്‍ക്കിടയിലെ രോഗികളെ സന്ദര്‍ശിക്കുക, 
  10. ആരെങ്കിലും മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക, 
  11. അവരുടെ ക്ഷണങ്ങള്‍ സ്വീകരിക്കുക, 
  12. ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമിക്കുക,
  13. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക 
എന്നിവയാണവ.

ഐശ്ചികമായ ദാനധര്‍മങ്ങളേക്കാളും നമസ്‌കാരങ്ങളേക്കാളും ദിക്‌റുകളേക്കാളുമെല്ലാം പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് കുടുംബബന്ധം ചേര്‍ക്കല്‍. 
കാരണം നിര്‍ബന്ധ ബാധ്യതയാണത്. 
മാത്രമല്ല, 
അതില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുള്ളത്. അത്തരക്കാര്‍ക്ക് സ്വര്‍ഗം നഷ്ടമാകുമെന്നതിനൊപ്പം ഐഹികമായ ശിക്ഷകളും അവരനുഭവിക്കേണ്ടി വരുമെന്നാണ് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

നബി(സ) പറഞ്ഞു: ''കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.

'' മറ്റൊരു ഹദീസ് ഇങ്ങനെയാണ്: 
''അക്രമത്തെക്കാളും കുടുംബബന്ധം മുറിക്കുന്നതിനേക്കാളും പരലോകത്തെ ശിക്ഷക്കൊപ്പം ഇഹലോകത്തും വേഗത്തിലുള്ള ശിക്ഷക്ക് അര്‍ഹരാക്കുന്ന മറ്റൊരു തിന്മയുമില്ല.'' 

കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ അഞ്ച് തരക്കാരാണ്: 

a. ന്നോട് മോശമായി പെരുമാറുന്നവരോടും കുടുംബബന്ധം ചേര്‍ക്കുന്നവന്‍. ഏറ്റവും ശ്രേഷ്ഠമായതാണിത്.
 b. ബന്ധം മുറിച്ചവരോട് ബന്ധം ചേര്‍ക്കുന്നവര്‍. ഒന്നാമത്തെ വിഭാഗത്തെ പോലെ ഉയര്‍ന്ന സ്ഥാനമാണിത്. 
c. തന്നോട് ബന്ധം ചേര്‍ക്കുന്നവനോട് ബന്ധം ചേര്‍ക്കുകയും മുറിച്ചവരോട് ബന്ധം മുറിക്കുകയും ചെയ്യുന്നവര്‍. 
d.  തന്നോട് ബന്ധം ചേര്‍ക്കുന്നവരോട് ബന്ധം മുറിക്കുന്നവര്‍.
e.  തനിക്ക് നന്മ ചെയ്യുന്നവരോടുള്ള ബന്ധം മുറിക്കുകയും അവരെ ദ്രോഹിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നവര്‍. കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശക്കാരാണ് അവര്‍.

പ്രവാചകന്‍ തിരുമേനി കുടുംബബന്ധം ചേര്‍ക്കുകയും ബന്ധുക്കളെ വിളിച്ചു ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു. നബി അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ഗുണകാംക്ഷ കാണിക്കുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിതൃവ്യ പുത്രനായ ഇബ്‌നു അബ്ബാസിന് ദീനില്‍ അവഗാഹമുണ്ടാവാന്‍ പ്രാര്‍ഥിച്ചതും, അമ്മാവനായിരുന്ന സഅ്ദിനെയും പിതൃവ്യപുത്രനായ സുബൈറിനെയും പ്രശംസിച്ചതും പ്രവാചക ജീവിതത്തില്‍ നമുക്ക് കാണാം. ബന്ധുക്കളാരെങ്കിലും രോഗിയായാല്‍ അവരുടെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ഥിക്കലും പ്രവാചകചര്യയായിരുന്നു. 
ആദ്യമായി വഹ്‌യ് ലഭിച്ച് പരിഭ്രാന്തിയോടെ വീട്ടിലെത്തിയ തിരുമേനിയെ ആശ്വസിപ്പിച്ചു കൊണ്ട് പ്രിയ പത്‌നി ഖദീജ(റ) പറഞ്ഞത് 
''അങ്ങ് പ്രയാസപ്പെടേണ്ട.. നിങ്ങള്‍ കുടുംബബന്ധം ചേര്‍ക്കുന്നവനാണ്'' എന്നായിരുന്നു.

ആ ഡ്രൈവര്‍ പറഞ്ഞത് എത്ര വലിയ സത്യമാണ്. ഫോണിലൂടെയുള്ള ബന്ധപ്പെടലുകള്‍ വര്‍ധിച്ചപ്പോള്‍ ബന്ധം ചേര്‍ക്കല്‍ ചുരുങ്ങിയിരിക്കുന്നു. സവിശേഷ സന്ദര്‍ഭങ്ങളിലും ആഘോഷങ്ങളിലും കുടുംബങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് സാമൂഹിക സഹകരണം ശക്തിപ്പെടുത്തുകയും കുടുംബത്തിലെ അംഗങ്ങളെ കുറിച്ച് ചെറിയ കുട്ടികള്‍ക്ക് ധാരണയുണ്ടാക്കുന്നതിന് സഹായകമാവുകയും ചെയ്യും.

By Jasim Muthawwa വിവ: നസീഫ്‌

അയല്‍പക്കത്തെ ആദരിക്കുക



     ഒട്ടനേകം ആരാധനാമുറകള്‍ അതിന്റെ രൂപത്തിലും ശൈലിയിലും 
കൊണ്ടുനടക്കുന്നവരാണ് മുസ്‌ലിം സമുദായം. ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ ദൈനം ദിന ജീവിതരീതികള്‍ എങ്ങനെയാ യിരിക്കണമെന്ന് പഠിപ്പിക്കപ്പെട്ട സമുദായം. അതു പോലെ മനുഷ്യബന്ധങ്ങളെക്കുറിച്ചും അതിന്റെ പവിത്രതയെക്കുറിച്ചും അത് പാലിച്ചുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒട്ടുവളരെ സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നുമാത്രമല്ല, ആരാധനയെക്കാള്‍ കൂടുതല്‍ ബന്ധങ്ങളെയും കടപ്പാടുകളെയും കുറിച്ച് പറയാനാണ് അതില്‍ കൂടുതല്‍ ഭാഗങ്ങളും ഉപയോഗിച്ചതും. അതില്‍ ഏറ്റവും വിലമതിക്കുന്നതും കാത്തുസൂക്ഷിക്കേണ്ടതുമായ ബന്ധമാണ് നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍.

അയല്‍പക്ക ബന്ധം സ്‌നേഹോഷ്മളണമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാനം പ്രവാചകന്റെ ഒരൊറ്റം വചനം മാത്രം നോക്കിയാല്‍ നമുക്ക് മനസ്സിലാകും. .അയല്‍പക്കക്കാരോട് സൗമ്യമായി പറണമെന്നുജിബ്രീല്‍ അ)ഉദേശിച്ചുകൊണ്ടേയിരുന്നപ്പോള്‍ അനന്തരാവകാശം പോലും കൊടുക്കേണ്ടിവരുമോയെന്ന് ഞാന്‍ ഭയപ്പെട്ടു എന്ന് പ്രവാചകന്‍ സ പറഞ്ഞതായി നമുക്ക് ഹദീസുകളില്‍ കാണാം,.അയല്‍പക്ക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവിക പാഠങ്ങളുമായി ഭൂമിയിലേക്കിറങ്ങിയ ജിബ്രീര്‍ (അ) പ്രവാചകനെ നിരന്തരം ഉപേദിശിച്ചിരുന്നുവെന്നര്‍ഥം.

ആരാണ് അയല്‍വാസി എന്നുചോദിച്ചാല്‍ ഒരുപാട് ഉത്തരങ്ങള്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ലഭിക്കുക ഒട്ടും പ്രയാസമില്ല. തൊട്ടട്ടടുത്ത് താമസിക്കുന്നവന്‍ മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനും റൂം മേറ്റ്‌സും എല്ലാം തന്റെ അയല്‍വാസിയാണ്. അവരോടൊക്കെ നമുക്ക് ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്തം ചേര്‍ത്തുവെച്ചത് ഇസ്‌ലാമുമായിട്ടാണ്. ഇസ്‌ലാമികാധ്യാപനങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവനാണ് മുസ്‌ലിം. നോമ്പും നിസ്‌കാരവും ദാനങ്ങളും മുറപോലെ ചെയ്യുന്ന ഒരു സ്ത്രീയെക്കുറിച്ച് പരാതിയുമായി ഒരു അയല്‍വാസി വന്നപ്പോള്‍ പ്രവാചകന്‍ ആ സ്ത്രീ നരകത്തിലാണെന്നാണ് പറഞ്ഞത്(ബുഖാരി) അതേപോലെ തന്നെ ഒരു സ്ത്രീ അവര്‍ ഫര്‍ളല്ലാതെ മറ്റൊാരു കാര്യവും ചെയ്യാറില്ല. പക്ഷേ അയല്‍വാസികള്‍ അവരെക്കുറിച്ച് നല്ലതുമാത്രം പറയുന്നു. അവരെക്കുറിച്ച് പ്രവാചകന്‍ പഞ്ഞത് അവര്‍ സ്വര്‍ഗത്തിലാണെന്നാണ് വെറും നിസ്‌കാരവും നോമ്പും പള്ളിയിലെ ഭജനമിരിപ്പുകൊണ്ടും മാത്രം സാധ്യമാവുന്നതല്ല ദീന്‍ എന്നത് എന്നര്‍ഥം.
വിശ്വാസികളുടെ മാതാവായ ആയിശ (റ) ഒരിക്കല്‍ പ്രവാചകനോട് ചോദിച്ചു എനിക്ക് രണ്ട് അയല്‍വാസികളുണ്ട് അവര്‍ക്ക് ആര്‍ക്കാണ് എന്റെ കൈയ്യിലെ സമ്മാനം കൊടുക്കേണ്ടത് എന്ന് ആദ്യം നിന്റെ വാതിലിന് അടുത്തുള്ളവര്‍ക്ക്. എന്നായിരുന്നു പ്രവാചകന്‍ മറുപടി പറഞ്ഞത്. അയല്‍പക്കക്കാരന് ഉപദ്രവമുണ്ടാകുന്ന യാതൊന്നും ഒരു മുസ്‌ലിംമില്‍ നിന്നും ഉണ്ടാവരുതെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അയല്‍വീടിന്റെ കാഴ്ചയെ മറക്കുന്ന വിധത്തില്‍ തന്റെ വീടിന്‍രെ മതിലോ മരണങ്ങളോ ഉയര്‍ത്തരുതെന്നു പോലും പ്രവാചകന്‍ പഠിപ്പിച്ചു. വിശിഷ്ടമായ വല്ലതും ഉണ്ടാക്കിയാല്‍ അതില്‍ അയല്‍വാസിയെ പരിഗണിക്കണമെന്നു മാത്രമല്ല, അയല്‍വാസിക്കു കൊടുക്കാന്‍ മാത്രം ഇല്ലെങ്കില്‍ ആ വിഭവവും കൈയില്‍ പിടിച്ച് കുട്ടികളെപ്പോളും അയല്‍ വീടുകളിലേക്ക് അയക്കരുതെന്നാണ് പ്രവാചക പാഠം.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത അയല്‍വാസിയോട് എങ്ങയെല്ലാമായിരിക്കണം പെരുമാറേണ്ടത് എന്നല്ലാതെ ആയല്‍വാസി ഏത് മതസ്ഥനായിരിക്കണം ജാതിക്കാരനായിരിക്കണം നാട്ടുകാരനായിരിക്കണം എന്നൊന്നും പ്രവാചകന്‍ പറഞ്ഞിട്ടില്ല. നിങ്ങളെല്ലാവരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിട്ടിട്ടുള്ളത് എന്ന് പഠിപ്പിക്കപ്പെട്ട മുസ്‌ലിമിന് ഒരിക്കലും ജാതി മത വംശാ നിറവ്യത്യാസത്തിന്റെ പേരില്‍ മനുഷ്യനെ തരംതിരിക്കാന്‍ കഴിയില്ല. അവനൊരിക്കലും ജാതിയുടെയും മതത്തിന്റെയും പേരില്‍ അയല്‍പക്കബന്ധത്തിനു വേലികെട്ടുന്നവനായിരിക്കില്ല. പ്രവാചകന്‍ (സ) വഫാത്താകുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ കൈവശമായിരുന്നു എന്നത് ചരിത്രമാണ്,. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് തിരുവചനം. ഏക ദൈവത്വം പ്രഘോഷണം ചെ.യ്യാനായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ വിശപ്പിനും ദാരിദ്രത്തിനും നിസ്സഹായതക്കും മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ കെട്ടിയില്ല. മനുഷ്യത്വം എന്ന വലിയൊരു സന്ദേശത്തിനാണ് ഊന്നല്‍ നല്‍കിയത്.

ഇവിടെ പട്ടിണിക്കാരന്‍ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ അല്ല പ്രവാചകന്‍ പറഞ്ഞത്. മനുഷ്യനായ അയല്‍വാസിയെന്നു മാത്രമാണ് ഇവിടെ ഉദ്ദേശം. ഈ പാഠങ്ങള്‍ നമ്മുടെ മുന്നിലുള്ളപ്പോള്‍ ഏതു രൂപത്തിലാണ് നാം അയല്‍വാസികളോട് പെരുമാറുന്ന്ത്. ഒരുപക്ഷേ നാം അയല്‍പക്കക്കാരോട് ആരോടും വഴക്കിനും വക്കാണത്തിനും പോകുന്നുണ്ടാകില്ല. ആരുമായും ദേഷ്യവും വെറുപ്പും ഉണ്ടാകില്ല. പക്ഷേ ഈ അയല്‍വാസികളെ ഇസ്‌ലാം പറഞ്ഞതുപോലെ ആദരിക്കാന്‍ നമുക്കായിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പ്രത്യേകിച്ചും അമുസ്‌ലിം സഹോദരങ്ങളുടെ കാര്യത്തില്‍.

ഇന്നും നമ്മുടെ വലിയ ചര്‍ച്ച ഓണസദ്യ കഴിക്കാന്‍ പാടുണ്ടോ ഇല്ലേ എന്നാണ്. ഈ ഓണം ആഘോഷിക്കുന്ന അമുസ്‌ലിം നമ്മുടെ ആരാണ്. നമ്മുടെ അയല്‍വാസിയായ സഹോദരനും സഹോദരിമാരും അവരുടെ മക്കളുമാണവര്‍. നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍ അയല്‍വീടുകളില്‍ കൊടുക്കണമെന്ന് പ്രവാചകന്‍ നമ്മോട് പറഞ്ഞിട്ടുണ്ട്. അതില്‍ അമുസ്‌ലിമും പെടും. അപ്പോള്‍ തിരിച്ചിങ്ങോട്ട് കൊടുത്തയക്കുന്ന സ്‌നേഹോപഹാരം നാം എന്തിന്റെ പേരിലാണ് നിരസിക്കേണ്ട്ത്. പരസ്പരം ഭക്ഷണം കൈമാറി സൗഹൃദങ്ങല്‍ പങ്കുവെക്കുക എന്ന പ്രവാചകന്റെ വലിയ പാഠത്തിനു വിരുദ്ധമല്ലേ അത്. ഭക്ഷണത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് ഏതാനും കറിക്കൂട്ടുകളുടെ രുചി മാത്രമല്ല, അതില്‍ ചേര്‍ത്തുവെച്ച സ്‌നേഹത്തിന്റെ ഇഴയടുപ്പം കൂടിയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനസ്സുകള്‍ തല്‍പ്പര കക്ഷികള്‍ അകറ്റിക്കൊണ്ടേയിരിക്കുമ്പോള്‍ അതില്‍ ചിലപ്പോള്‍ മുസ്‌ലിംകളും അകപ്പെട്ടുപോകുന്നുണ്ടെന്നാണ് ഓണസദ്യയെക്കുറിച്ച ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നുന്നത്.
ഇടക്കിടെയുള്ള അയല്‍പക്ക സന്ദര്‍ശനങ്ങളും പലഹാര കൈമാറ്റങ്ങളും കുശലാന്വേഷണങ്ങളും മതജാതിചിന്തക്കപ്പുറം നിന്ന് കൈമാറ്റം ചെയ്യാന്‍ നാം ശീലിക്കേണ്ടതുണ്ട്. ഇടവെളകളിലെ നമ്മുടെ കാഴ്ചകള്‍ അയല്‍പക്കക്കാരന്റെ സുഖാന്വേഷണങ്ങളെ തേടിചെല്ലണം. പക്ഷേ ആ സംസാരങ്ങളോ കൂടിക്കാഴ്ചകളോ ഒരിക്കലും പരസ്പരം മതവൈര്യം വരുത്തുന്ന തരത്തിലാവാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അപരന്റെ മതചിഹ്നങ്ങളെയോ വിശ്വാസത്തെയോ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ നമ്മുടെ അയല്‍പക്ക സൗഹൃദ ചര്‍ച്ചകളില്‍ ഇടം പിടിച്ചുകൂടാ. പല വര്‍ഗീയ കലാപങ്ങളും ചില പാഠങ്ങല്‍ നമുക്ക് തന്നിട്ടുണ്ട്. അതിലൊന്നാണ് അയല്‍പക്കത്തെ നാം അറിയാതെ പോയത്എന്ന്. കഠാരയുമായി കടന്നുവരുന്ന അക്രമിക്ക് ഞങ്ങള്‍ പലപപോഴും വെറും വെറുക്കപ്പെടേണ്ട അന്യനായ മുസ്‌ലിം മാത്രമായിരുന്നു. അവനൊരിക്കലും അയല്‍വാസിയുടെ കാഴ്ചയെ മറച്ചുകൊണ്ട് മതിലുകളോ മരങ്ങലോ വെച്ചുപിടിപ്പിക്കാന്‍ പാടില്ലെന്നു പ്രഖ്യാപിച്ച പ്രവാചകന്റെ അനുയായി അല്ലായിരുന്നു. നിത്യേന പള്ളിയിലും മതപഠന കഌസ്സുകളിലും പോയിക്കൊണ്ടേയിരുന്ന നമുക്ക് അയല്‍ക്കാരന്റെ വീടുവരെ ഒന്നുപോയി കാണാനോ സൗഹൃദം പുതുക്കാനോ നേരമില്ലാതെയായിപ്പോകുമ്പോള്‍ ഇസ്‌ലാമിന്റെ മൂല്യങ്ങളാണ് നമ്മില്‍ നിന്നും അയല്‍വാസി അറിയാതെ പോകുന്നത്. വിശേഷിച്ചും. അമുസ്‌ലിമായ അയല്‍വാസി സഹോദരന്‍.

ഒരു ജൂതന്‍ തന്റെ വീട് വില്‍ക്കാന്‍ വെച്ചു. അതിന്ന് വസ്തുവിന്റെ വിലയെക്കാള്‍ ഉയര്‍ന്ന വിലയായിരുന്നു ജൂതന്‍ ആവശ്യപ്പെട്ടത്. എന്താണിത്രയും വലിയ തുകയെന്നു ചോദിച്ചു പരിതപിച്ചവരോട് അദ്ദേഹം പറഞ്ഞത്. താങ്ങള്‍ക്ക് എന്റെ വീട് മാത്രമല്ല, നന്മകള്‍ മാത്രം ഉള്ള എന്റെ അയല്‍വാസിയുടെ സഹവാസവും കൂടിയാണ് ഇതു വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ മാന്യതക്കുള്ള വിലയാണ് ഞാനിട്ടത് എന്നായിരുന്നു ജൂതന്റെ മറുപടി. ഇബ്‌നു മുബാറക് എന്ന ഇസ്‌ലാമിക പണ്ഡതനായിരുന്നു ആ ജൂതന്റെ അയല്‍വാസി. ഇങ്ങനെ ആഘോഷവേളകളിലും അല്ലാത്തപ്പോഴും പരസപരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നല്ല അയല്‍പക്ക ബന്ധങ്ങള്‍ മതജാതി ചിന്തക്കപ്പുറം ഉണ്ടാക്കിടെയുക്കാന്‍ നമുക്കാവണം. മാനവലോകത്തിന്റെ ഐക്യസന്ദേശം വിളംബരം ചെയ്യുന്ന ഹജ്ജും ഓണവും ഒന്നിച്ചു വന്ന ഈ ദിനത്തില്‍ ആ സന്ദേശം പകരാന്‍ നമുക്കാവട്ടെ

By: Fousiya Shams, Islamonlive.in

Saturday, August 27, 2016

സ്ത്രീകളുടെ കുറവുകളെ ബുദ്ധിപരമായി സമീപിക്കാം



ഭാര്യമാര്‍ പല പ്രകൃതക്കാരുണ്ടാവും. ചടുലമായി കാര്യങ്ങള്‍ ചെയ്ത് എല്ലാറ്റിലും ഇടപെടുന്നവരായിരിക്കും ചിലര്‍. ഒഴിവു സമയത്തെ കുറിച്ച് ആവലാതിപ്പെടുന്നവരാണ് മറ്റു ചിലര്‍. അമിതവാശിയാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ വാതോരാതെയുള്ള സംസാരമാണ് മറ്റു ചിലരുടെ പ്രശ്‌നം. ദമ്പതികള്‍ക്കിരുവര്‍ക്കും പ്രയാസമില്ലാതെ എങ്ങനെ അവയെ സമീപിക്കാം?

ഈ വിഷയവുമായി ബന്ധപ്പെട്ട നാല് സംഭവ കഥകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്. 
ചടുലമായി ജോലികളെല്ലാം ചെയ്യുകയും അല്‍പം മാത്രം വിശ്രമിക്കുകയും ചെയ്യുന്ന ഭാര്യയുടേതാണ് ഒന്നാമത്തേത്. വീട്ടുജോലികളും തന്റെ ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളും വിജയകരമായി ചെയ്തു തീര്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ ഭര്‍ത്താവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഒന്നുകില്‍ ഫോണ്‍ ചെയ്‌തോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെയോ അത് ചെയ്യുന്നു. അതേ സമയം അവളുടെ ഭര്‍ത്താവ് സംസാരത്തിലും ചലനങ്ങളിലുമെല്ലാം തണുപ്പന്‍ പ്രകൃതക്കാരനും വീട്ടില്‍ വെറുതെയിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. കുട്ടികളോടും വീട്ടുകാരോടും കൂട്ടുകാരികളോടുമുള്ള അവളുടെ വേഗത്തിലുള്ള ഇടപെടലും നിരന്തരം അവരുമായും തന്നോടും സമ്പര്‍ക്കം പുലര്‍ത്തുന്നതും വീടിനെയും കുട്ടികളെയും നശിപ്പിച്ചു കളയുമോ എന്ന തോന്നലിലേക്ക് അതയാളെ എത്തിക്കുകയാണ്. അങ്ങനെ അവളുടെ ഇടപഴകലിന്റെ ശൈലി മാറ്റാന്‍ അയാള്‍ തീരുമാനിച്ചു. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളും ഹോബികളും എന്താണെന്ന് അയാള്‍ പഠിച്ചു. വസ്ത്രങ്ങള്‍ അവള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് അയാള്‍ കണ്ടെത്തി. തനിക്ക് മേലുള്ള സമ്മര്‍ദം കുറക്കുന്നതിന് ഒരു കച്ചവട സ്ഥാപനം തുടങ്ങാള്‍ അയാള്‍ അവളെ പ്രേരിപ്പിച്ചു. അവളുടെ ശ്രദ്ധ തന്നില്‍ നിന്നും കച്ചവട കാര്യങ്ങളില്‍ വ്യാപൃതമാക്കുന്നതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.

പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളുടേതാണ് രണ്ടാമത്തെ അനുഭവം.
 അയാളും ഭാര്യയും വിദേശത്താണ്. അവര്‍ക്ക് മക്കളില്ല. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഒഴിവു സമയത്തെ കുറിച്ച് ഏറെ പരാതിപ്പെടുന്നവളാണ് അവള്‍. ഭര്‍ത്താവ് തന്റെ പഠനവുമായി ബന്ധപ്പെട്ട തിരിക്കിലാണ് എപ്പോഴും. അയാള്‍ തുടര്‍പഠനം നടത്താനോ മറ്റേതെങ്കിലും കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനോ അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് പഠിക്കുന്നതിനോടൊന്നും താല്‍പര്യമില്ല. പഠനത്തെക്കാളും വായനയേക്കാളും അവള്‍ക്കിഷ്ടം കായികമായ പ്രവര്‍ത്തനങ്ങളോടാണ്. എന്നാല്‍ അയാള്‍ അത് ബുദ്ധിപരമായി പരിഹരിച്ചു. തന്നോടൊപ്പം പഠിക്കുന്ന ആ പ്രദേശത്തെ പ്രവാസി കുടുംബങ്ങളെ ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അത്. തന്റെ ഭാര്യക്കും മറ്റ് പ്രവാസി ഭാര്യമാര്‍ക്കും ഇടയില്‍ നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ ശ്രമിച്ചു. അവര്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ചില കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങി. അതിലൂടെ നിത്യവും കേട്ടിരുന്ന ആവലാതിക്ക് പകരം കൂട്ടുകാരികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അവള്‍ പറഞ്ഞു.

വളരെ രസകരമാണ് മൂന്നാമത്തെ കഥ. 
ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു, അയാളുടെ ഭാര്യ നല്ല സ്‌നേഹവതിയാണ്. എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ നിരന്തരം അതിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന അവളുടെ സ്വഭാവത്തെ ചികിത്സിച്ചത് കൂടുതല്‍ പ്രജനനം നടത്തിയാണ്. ഇതുകേട്ട് ചിരിച്ചു കൊണ്ട് അതെങ്ങനെയാണെന്ന് ഞാന്‍ അന്വേഷിച്ചു. അയാള്‍ പറഞ്ഞു: കൂടുതല്‍ പ്രജനനം നടത്തി എന്റെ വീട്ടിലെ രണ്ട് പ്രശ്‌നങ്ങളാണ് ഞാന്‍ പരിഹരിച്ചത്. ഒന്ന്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ അതാവശ്യപ്പെട്ട് അതിന് നിര്‍ബന്ധിച്ച് കൊണ്ടേയിരിക്കുന്ന ഭാര്യയുടെ സ്വഭാവം. രണ്ട്, കുട്ടികളോടുള്ള എന്റെ സ്‌നേഹം. കുട്ടികളുടെ പരിചരണം, പഠനം, ചികിത്സ തുടങ്ങിയ തിരക്കുകളില്‍ ഭാര്യ വ്യാപൃതയായപ്പോള്‍ അയാള്‍ക്ക് മേലുള്ള സമ്മര്‍ദം കുറഞ്ഞു.

സ്ത്രീകളുടെ പ്രധാന പത്ത് ന്യൂനതകളെ കുറിച്ച് പറയുന്ന ഒരു പഠനം ഞാന്‍ വായിച്ചതോര്‍ക്കുന്നു. അതില്‍ ഒന്നാമതായി പറയുന്നത് അമിതവാശിയാണ്. സ്‌ത്രൈണ ഭാവത്തെ പരിഗണിക്കാതിരിക്കല്‍, ധൂര്‍ത്ത്, വീടിനെ അവഗണിക്കല്‍, അധികാര മോഹം, അമിത സംസാരം, മാതാവില്‍ നിന്ന് സ്വതന്ത്രയാവാതിരിക്കല്‍, അലങ്കാരങ്ങളിലെ അമിതത്വം, സംശയവും അസൂയയും, വെറും വര്‍ത്തമാനം പറയല്‍ തുടങ്ങിയവയാണവ. ഗവേഷക സംഘം ആളുകളെ കണ്ട് ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ മറുപടികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനമാണിത് പറയുന്നത്.

പുരുഷന്‍മാരുടെ പത്ത് പ്രധാന ന്യൂനതകളെ കുറിച്ച് ഏതെങ്കിലും സംഘം പഠനം നടത്തിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്. ഒരു ന്യൂനതയും ഇല്ലാത്ത ഒരു മനുഷ്യനും ഇല്ലെന്നുള്ളത് പ്രധാന വസ്തുതയാണ്. എന്നാല്‍ മറ്റുള്ളവരുടെ ന്യൂനതകളോടും കുറവുകളോടും ബുദ്ധിപരമായി സമീപിക്കാനുള്ള കഴിവാണ് നാം നേടിയെടുക്കേണ്ടത്. അത് ഭാര്യയാവാം, കൂട്ടുകാരനാവാം സഹോദരനാവാം. നാലാമത്തെ ഒരു സംഭവം കൂടി ഞാന്‍ വിവരിക്കാം. ഭാര്യയുടെ അമിതമായ സംസാരത്തിന് ചികിത്സ നല്‍കാന്‍ അവളെ അധ്യാപന രംഗത്തേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ച ഒരാളെ എനിക്കറിയാം. അവളുടെ സംസാരത്തിന്റെ ആധിക്യം കാരണം എനിക്ക് തലപെരുക്കുമായിരുന്നു. അവളുടെ മാനേജ്‌മെന്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്‌കൂളില്‍ പഠിപ്പിപ്പിക്കുന്ന ജോലിക്ക് പോകാന്‍ ഞാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അധ്യാപന ജോലി ചെയ്യാന്‍ തുടങ്ങിയ അവള്‍ വളരെ ശാന്തമായിട്ടായിരുന്നു പിന്നീട് വീട്ടില്‍ പെരുമാറിയിരുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ പിന്നീട് അവള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. കാരണം മനസ്സിലാകാത്ത കുട്ടികള്‍ക്ക് വേണ്ടി ആയിരം തവണ ക്ലാസുകള്‍ ആവര്‍ത്തിക്കാന്‍ തയ്യാറായിരുന്ന അവളുടെ സംസാരത്തോടുള്ള താല്‍പര്യം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ പൂര്‍ത്തീകരിച്ചു.

By: Jasim Muthawwa വിവ: നസീഫ്‌

Monday, April 20, 2015

മക്കള്‍ നിങ്ങളെ വെറുക്കാതിരിക്കാന്‍

                           തങ്ങളുടെ ഉള്ളില്‍ മക്കളോട് വലിയ സ്‌നേഹമുള്ളവരാണ് നല്ല മാതാപിതാക്കള്‍. മക്കള്‍ വളര്‍ന്ന് വലുതായി ജീവിതത്തെ മനസ്സിലാക്കുകയും സമര്‍പണം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ആ സ്‌നേഹം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മിക്ക ആളുകളും അവഗണിക്കുന്ന ഒരു മറുവശവുമുണ്ട്. തങ്ങളറിയാതെ മക്കളാല്‍ വെറുക്കപ്പെടലാണത്. സ്വന്തം മക്കള്‍ തന്നെ വെറുക്കുകയെന്നത് വലിയ ദുരന്തമാണത്. അതിന് വഴിവെക്കുന്ന ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്.


മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പിശുക്ക് കാണിക്കലാണ് അതില്‍ ഒന്നാമത്തേത്. സ്വന്തത്തിന് വേണ്ടി ചെലവഴിക്കാന്‍ ഒരു മടിയും കാണിക്കാതെ മക്കള്‍ക്ക് വിലക്കുന്ന കാര്യങ്ങള്‍ പോലും സ്വയം ആസ്വദിക്കുന്ന പിതാവ് അവരില്‍ തന്നോടുള്ള വെറുപ്പാണ് ഉണ്ടാക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി ചെലവഴിക്കല്‍ ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നബി തിരുമേനി(സ) പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ചെലവഴിച്ച ദീനാര്‍, അടിമയെ മോചിപ്പിക്കാന്‍ നീ ചെലവഴിച്ച ദീനാര്‍, അഗതിക്ക് നീ ദാനമായി നല്‍കിയ ദീനാര്‍, നിന്റെ കുടുംബത്തിന്‍ വേണ്ടി ചെലവഴിച്ച ദീനാര്‍ അവയില്‍ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിനാണ് ഏറ്റവുമധികം പ്രതിഫലമുള്ളത്.'

യാതൊരു സൗമ്യതയുമില്ലാതെ പരുഷമായി മക്കളോട് പെരുമാറലാണ് മറ്റൊരു കാരണം. സ്‌നേഹവും അനുകമ്പയുമൊന്നും പ്രകടിപ്പിക്കാതെ പരുക്കന്‍ രീതിയിലാണ് അവരെ വളര്‍ത്തേണ്ടതെന്നത് തെറ്റിധാരണയാണ്. എനിക്ക് പത്ത് മക്കളുണ്ട് അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞ വ്യക്തിയോട് നബി(സ) പറഞ്ഞത് 'കരുണ കാണിക്കാത്തവരോട് കരുണ കാണിക്കപ്പെടുകയില്ല' എന്നാണ്. ഇബ്‌നു ബത്വാല്‍ പറയുന്നു: ചെറിയ കുട്ടികളോട് കാരുണ്യം കാണിക്കലും അവരെ കെട്ടിപ്പിടിക്കലും ചുംബിക്കലും അനുകമ്പ കാണിക്കലും അല്ലാഹു ഇഷ്ടപ്പെടുന്ന പ്രതിഫലാര്‍ഹമായ കര്‍മങ്ങളില്‍ പെട്ടതാണ്.

അടിയും പീഡനവുമാണ് മൂന്നാമത്തെ കാരണം. പരുഷതയേക്കാള്‍ ഗൗരവപ്പെട്ട കാര്യമാണിത്. അമിതമായ രീതിയിലുള്ള അടിയും മര്‍ദനവും പ്രതിഫലിക്കുക കോപവും വിദ്വേഷവുമായിട്ടാണ്. പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവുമൊന്നും കുട്ടികള്‍ മനസ്സിലാക്കി കൊള്ളണമെന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അടിക്കുന്ന പിതാവിനെ വെറുക്കുന്നു എന്നതായിരിക്കും അവന്റെ ന്യായം. ക്രൂരമായ മര്‍ദനങ്ങളാണെങ്കില്‍ കാലങ്ങള്‍ തന്നെ പിന്നിട്ടാലും പലര്‍ക്കും അത് മറക്കാന്‍ സാധിക്കാറില്ല.

ഉപ്പ ഉമ്മയെ മര്‍ദിക്കുന്നത് മക്കളുടെ വെറുപ്പിന് കാരണമാകുന്ന നാലാമത്തെ കാര്യമാണ്. മക്കള്‍ ഉമ്മയെ സ്‌നേഹിക്കുകയെന്നത് പ്രകൃത്യാലുള്ള കാര്യമാണ്. അവരുടെ വാത്സല്യവും സ്വഭാവത്തിലെ നൈര്‍മല്യവുമെല്ലാം ആണതിന് കാരണം. അതുകൊണ്ട് തന്നെ അവരോട് പിതാവ് പരുഷമായി പെരുമാറുന്നത് മക്കളുടെ ഉള്ളില്‍ പിതാവിനോട് വെറുപ്പും അകല്‍ച്ചയുമാണ് ഉണ്ടാക്കുക. പ്രത്യേകിച്ചും മാതാവിനെതിരെയുള്ള ദ്രോഹം തടയാനുള്ള കഴിവ് അവര്‍ക്കില്ലാത്ത അവസ്ഥയിലത് കൂടുതലായിരിക്കും.

പിതാവിന്റെ വഴിവിട്ട ജീവിതമാണ് മറ്റൊരു കാരണം. പിതാവിനെ ഒരു മാതൃകായി കണ്ടാണ് മക്കള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാനാണ് എപ്പോഴും അവര്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ പേരില്‍ അഭിമാനം കൊള്ളാനും അവരിലേക്ക് ചേര്‍ത്ത് പറയാനും അവര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ച സംഭവിക്കുമ്പോള്‍ അവരുടെ മനസ്സിലുള്ള ചിത്രമാണ് തകര്‍ന്നു പോകുന്നത്. അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധം ചെലുത്തുന്നത് അവരുടെ ഉള്ളില്‍ പിതാവിനോടുള്ള വെറുപ്പായി മാറാറുണ്ട്. പലപ്പോഴു വീടുവിട്ട് പോകാന്‍ വരെ അവരെയത് പ്രേരിപ്പിക്കുന്നു. ദീനുമായി ബന്ധപ്പെട്ട നിര്‍ബന്ധ ശാസനകളുടെ കാര്യത്തിലല്ല ഇത് എന്നതും പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്.

പരിഹാസവും കളിയാക്കലുമാണ് മറ്റൊരു കാരണം. എല്ലാം ശേഖരിച്ചു വെക്കുന്ന ഒരു പാത്രം പോലെയാണ് ചെറിയ കുട്ടികള്‍. പിന്നീട് വലുതാകുമ്പോഴാണ് അതിലുള്ളത് മറ്റുള്ളവര്‍ക്ക് മേല്‍ അവര്‍ ചൊരിയുക. കുട്ടിയായിരിക്കുമ്പോഴുള്ള ചുറ്റുപാടില്‍ നിന്നും അതിലെ അനുഭവങ്ങളില്‍ നിന്നുമാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. പിതാവ് മക്കളുടെ ശേഷികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതും ചീത്തപേരുകള്‍ വിളിക്കുന്നതും അവരുടെ കഴിവുകളെ തളര്‍ത്തുകയാണ് ചെയ്യുക. നിരന്തരം അതാവര്‍ത്തിക്കപ്പെടുമ്പോള്‍ പകയും വെറുപ്പുമായിട്ടത് മാറുകയും മക്കളുടെ വ്യക്തിത്വത്തെ ദോഷകരമായ തരത്തിലത് ബാധിക്കുകയും ചെയ്യുന്നു.

മക്കളുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഗണന നല്‍കാതെ അവഗണിക്കലാണ് മറ്റൊന്ന്. പിതാവ് മക്കളെയും അവരുടെ ജീവിതത്തെയും ശ്രദ്ധിക്കാതെ പോകുമ്പോള്‍ അനാഥരെ പോലെ അവരെ വിട്ട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അതവരുടെ മനസ്സിനെ വേദനിപ്പിക്കുകയും വെറുപ്പായി പ്രതിഫലിക്കുകയും പിതാവിനോടുള്ള സ്‌നേഹത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും.

പിതാവിന്റെ ദീനിനിഷ്ഠയും മക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. വിശ്വാസിയായ മകന്‍ തന്റെ പിതാവിനെ ദീനിനിഷ്ഠപുലര്‍ത്തുന്ന സല്‍കര്‍മിയായി കാണാനാണ് താല്‍പര്യപ്പെടുക. അപ്പോഴാണ് അവര്‍ക്ക് നന്മ ചെയ്യണമെന്ന ചിന്ത അവനിലുണ്ടാവുക. എന്നാല്‍ പിതാവ് പരസ്യമായി തെറ്റുകള്‍ ചെയ്യുന്ന ഒരു തെമ്മാടിയാകുമ്പോള്‍ അവരുടെ ഉള്ളിലെ സ്‌നേഹം വെറുപ്പായി മാറുന്നു.

മക്കള്‍ക്കിടയില്‍ സമത്വം കാണിക്കുക എന്നതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി കാണിക്കുക.' മക്കള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ നീതി കാണിക്കുക എന്നത് മാത്രമല്ല ഇതിന്റെ ഉദ്ദേശ്യം. വീട്ടിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഈ നീതി. പിതാവ് അനീതി കാണിക്കുന്നുണ്ടെന്ന് ഒരു മകന് അല്ലെങ്കില്‍ മകള്‍ക്ക് അനുഭവപ്പെട്ടാല്‍ അവരുടെ മനസ്സില്‍ പകയും വിദ്വേഷവും ജനിപ്പിക്കുന്നതിനത് കാരണമാകും. അനീതി ഹൃദയങ്ങളില്‍ നിന്നും സ്‌നേഹത്തെ തുടച്ചു നീക്കുന്നുവെന്ന് നാം ഓര്‍ക്കുക.

By: Khalid Rousa

Monday, April 6, 2015

ഭാര്യയുടെ ഹൃദയത്തിലെ പുരുഷന്‍മാര്‍



വീട്ടിലെ ഭര്‍ത്താവ് ഭാര്യയുടെ ഹൃദയത്തിലെ ഭര്‍ത്താവാകുമ്പോഴാണ്, ഭര്‍ത്താവിന് സംതൃപ്തിക്ക് വകയുണ്ടാകുന്നത്. അങ്ങനെയല്ല കാര്യത്തിന്റെ കിടപ്പ് എങ്കില്‍ ഭാര്യയോട് വെറുപ്പു വെക്കുകയല്ല വേണ്ടത്. അവളുടെ മനസ്സില്‍ ഇടം നേടാന്‍ താന്‍ എന്തു ചെയ്തു എന്ന് പരിശോധിക്കുകയാണ് ഭര്‍ത്താവ് ചെയ്യേണ്ടത്. എന്തു ചെയ്തു എന്നതിനോടൊപ്പം എന്തെല്ലാം ചെയ്തില്ല, എന്തെല്ലാം ചെയ്യേണ്ടിയിരുന്നു എന്നു കൂടി അയാള്‍ ചിന്തിക്കണം. അപ്പോഴേ ആത്മപരിശോധന ശരിയാവുകയുള്ളൂ.

ആ പരിശോധനയില്‍ വിലപ്പെട്ട റിസള്‍ട്ടുകള്‍ ലഭിക്കും. നമുക്ക് അതെണ്ണി നോക്കാം.
1. അവളോട് ചെയ്തതെല്ലാം ചെയ്യേണ്ടിയിരുന്നതായിരുന്നോ?
2. ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുകയോ പറയുകയോ ചെയ്തുവോ?
3. അവള്‍ക്ക് ചെയ്തു കൊടുക്കേണ്ടതില്‍ എന്തെല്ലാം അവശേഷിക്കുന്നുണ്ട്?
4. അവളുടെ ഏതെങ്കിലും പ്രവൃത്തിക്ക് താന്‍ തെറ്റായ വ്യാഖ്യാനം നല്‍കിയോ?
5. അവള്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്തെല്ലാം ആയിരിക്കാം?

മനുഷ്യന്റെ ഏറ്റവും വലിയ ഗുണം അവന്‍ തന്നോട് കളവു പറയുകയില്ല എന്നാണല്ലോ. മദ്യപാനിയായ ഒരാള്‍ താന്‍ മദ്യപിക്കാറില്ല എന്നു വിചാരിക്കില്ലല്ലോ. കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാത്തവന്‍ ഞാനത് തിരിച്ചു തന്നു എന്ന് വാങ്ങിയവനോട് പറയുമെങ്കിലും സ്വന്തത്തോട് പറയുക താനത് കൊടുത്തിട്ടില്ല എന്നല്ലേ? ഇതുപോലെ ഭാര്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ മനസ്സില്‍ ശരിയുത്തരങ്ങളാണുണ്ടാവുക. അവളോട് പറഞ്ഞത് പറയാന്‍ പാടുള്ളതായിരുന്നോ എന്നതിന് 'പാടുള്ളതായിരുന്നില്ല' എന്ന ശരിയുത്തരം ലഭിച്ചാല്‍ ഉടനെ പരിഹാരം ചെയ്യണം. അത് രണ്ട് തരത്തിലാവാം.

ഒന്ന്, അവള്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം കണ്ടെത്തി അത് ചെയ്തു കൊടുക്കുക. അത് ഒരുമിച്ചുള്ള ഒരു ഷോപിംഗാവാം, അവളെ കൂടെ കൊണ്ടു പോകുന്നില്ലെങ്കില്‍ അവള്‍ക്കിഷ്ടപ്പെട്ട ആഭരണമോ വീട്ടുപകരണമോ വാങ്ങിക്കൊടുക്കുക എന്നതാവാം. അല്ലെങ്കില്‍ സമാനമായ വല്ലതും ചെയ്യാം. ഇതിന്റെ ഫലം വസ്ത്രത്തിലെ അഴുക്കുപുരണ്ട ഭാഗത്ത് സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചതിനു തുല്യമാവും. രണ്ട്, പറഞ്ഞു പോയതില്‍ ഖേദം പ്രകടിപ്പിക്കുക എന്നതും നല്ല മാര്‍ഗമാണ്.

ഇപ്പറഞ്ഞ രണ്ടും ചെയ്യുന്നില്ലെങ്കില്‍ പഴയത് ആവര്‍ത്തിക്കാതിരിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുക. അങ്ങനെയാകുമ്പോള്‍ പറഞ്ഞ കുത്തുവാക്ക് ഒറ്റപ്പെട്ട സംഭവമായി കരുതി അവള്‍ ക്ഷമിക്കും. അതാണ് സ്ത്രീ മനസ്സ്.

തന്നെ കുറിച്ച് ഭാര്യക്കുള്ള പ്രതീക്ഷകളെ പറ്റി ഒരനുമാനം രൂപപ്പെടുത്താന്‍ ഭര്‍ത്താവിനു സാധിക്കണം. തന്നോട് നന്നായി പെരുമാറിയതു കൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നു എന്ന് ഭര്‍ത്താവ് കരുതരുത്. വിദ്യാര്‍ഥികളായ മക്കളുടെ പഠനകാര്യത്തില്‍ ഭര്‍ത്താവ് ഇന്നതെല്ലാം ചെയ്യണം എന്ന് അവള്‍ക്ക് ഒരു കാഴ്ച്ചപാടുണ്ടാവാം. ഭര്‍ത്താവ് ഓഫീസ് വിട്ടോ പണി കഴിഞ്ഞോ വന്നാല്‍ നേരെ പോകും അങ്ങാടിയിലേക്ക്. ചങ്ങാതിമാരോട് സൊറപറയാന്‍. വീട്ടില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുണ്ടെങ്കില്‍ അര മണിക്കൂറെങ്കിലും അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കണം എന്നാവും വിദ്യാസമ്പന്നനായ ഭര്‍ത്താവില്‍ നിന്ന് അവള്‍ പ്രതീക്ഷിക്കുക. താഴെ ക്ലാസുകളിലാകുമ്പോള്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ അവര്‍ പൊതുപരീക്ഷകളില്‍ നല്ല മാര്‍ക്കോടെ ജയിക്കുകയുള്ളൂ എന്ന് അവള്‍ ചിന്തിക്കുന്നുണ്ട്. ആ ചിന്ത കുട്ടികളുടെ പിതാവിനില്ല എന്നു വരുമ്പോള്‍ അവള്‍ക്ക് അദ്ദേഹത്തോട് വെറുപ്പ് തോന്നും. അവള്‍ വിചാരിക്കുന്നത് ശരിയായ രീതിയിലാണെന്നും കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് കിട്ടേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും പുരുഷന്‍മാര്‍ ചിന്തിക്കണം.

പതിമൂന്ന് വര്‍ഷം മുമ്പ് ഒരു യുവാവ് ഭാര്യയെ തലാഖ് ചെയ്യുകയാണെന്ന് പറഞ്ഞ് ഈയുള്ളവനെ സമീപിച്ചു. അയാള്‍ കരയുന്നുണ്ടായിരുന്നു. കരച്ചിന്റെ കാരണമന്വേഷിച്ചപ്പോള്‍ രണ്ടു കുട്ടികളുണ്ടെന്നും അവള്‍ തന്നോടും മക്കളോടുമൊത്ത് സ്‌നേഹത്തില്‍ കഴിയലാണ് തന്റെ ആഗ്രഹമെന്നും പക്ഷേ എത്ര ഉപദേശിച്ചിട്ടും അവള്‍ക്ക് സ്‌നേഹമുണ്ടാകാത്തതിനാല്‍ ഒഴിവാക്കുകയല്ലാതെ നിര്‍വാഹമില്ലെന്നുമായിരുന്നു മറുപടി. ഏതാനും ചോദ്യങ്ങള്‍ അയാളോട് ചോദിച്ചപ്പോള്‍ കുറ്റം ഭര്‍തൃപക്ഷത്താണെന്ന് മനസ്സിലായി. ഭാര്യയെ മനസ്സിലാക്കാതെ, അവളോട് ഉള്ളു തുറക്കാതെ ഉമ്മക്ക് മാത്രം പരിഗണന നല്‍കി എന്നതായിരുന്നു പ്രശ്‌നം. അത്തരം കാര്യങ്ങള്‍ മധ്യസ്ഥനോടോ കൗണ്‍സിലറോടോ അത്തരക്കാര്‍ തുറന്നു പറയില്ല. തുറന്നു ചോദിക്കാതെ തന്നെ മറ്റു മാര്‍ഗങ്ങളിലൂടെ ഇടയാളന്ന് നിഗമനത്തിലെത്താന്‍ കഴിയും.

അവളെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാതെ പതിനഞ്ചു ദിവസത്തേക്കുള്ള ചില ചിട്ടകള്‍ ചെറുപ്പക്കാരന് പറഞ്ഞു കൊടുത്തു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ കുറിച്ചുള്ള ആക്ഷേപങ്ങളെന്ത് എന്നത് മനസ്സിലാക്കി പുരുഷന്‍മാരെ ചോദ്യം ചെയ്യുമ്പോള്‍ കുറ്റം ആരുടെ പക്ഷത്താണെന്ന് ഊഹിക്കാന്‍ കഴിയും. ഊഹം ശരിയാണോ എന്ന് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശിച്ച പെരുമാറ്റ ചികിത്സയുടെ ഫലം നോക്കി മനസ്സിലാക്കാം. ഊഹം ശരിയായിരുന്നു. മൂന്ന് മാസത്തിനു ശേഷം ആ ചെറുപ്പക്കാരന്‍ പാരിതോഷികവുമായി വീട്ടില്‍ വന്ന് പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.'

ഈ കുറിപ്പില്‍ പറഞ്ഞ അഞ്ചു ചോദ്യങ്ങള്‍ ഭാര്യയും ഭര്‍ത്താവും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുക. അതിന് ഇതില്‍ പറഞ്ഞ വിധത്തിലോ സമാന രീതിയിലോ പരിഹാരം കാണുക. പ്രശ്‌നങ്ങള്‍ക്ക് ഒരു കൗണ്‍സിലറുടെ സഹായമില്ലാതെ തന്നെ വലിയൊരളവോളം പരിഹാരമുണ്ടാകും.
By: EKM Pannur

Friday, March 20, 2015

ഭാര്യയുടെ മാര്‍ക്ക്

ഭാര്യ 
എല്ലാം തികഞ്ഞവളായിരിക്കണം എന്നായിരിക്കും എല്ലാ ഭര്‍ത്താക്കന്‍മാരും ആഗ്രഹിക്കുക. ആഗ്രഹിക്കുന്നതിനും അതു സഫലമാകാന്‍ പ്രാര്‍ഥിക്കുന്നതിനും കുഴപ്പമില്ല. എന്നാല്‍ അങ്ങനെയാവണമെന്ന് ശഠിച്ച് കുഴപ്പമുണ്ടാക്കരുത്. അവളെ പീഡിപ്പിക്കരുത്. ഉള്ള ശാന്തി നഷ്ടപ്പെടലാവും അതിന്റെ ഫലം.


mark 100





*******

'ലക്ഷം മാനുഷരുള്ള സദസ്സില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ' 

എന്ന കവിവാക്യം സത്യമാണ്.

ഭാര്യയെ കുറിച്ച് ഭര്‍ത്താവ് സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതു പോലെ അവള്‍ അദ്ദേഹത്തെ കുറിച്ചും സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാവും. അത് കുറ്റമറ്റ ഭാര്യയെ സങ്കല്‍പിക്കുന്ന പുരുഷന്‍ ഓര്‍ക്കണം. തനിക്ക് അവളുടെ സങ്കല്‍പം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ അഥവാ താന്‍ എല്ലാം തികഞ്ഞവനാണോ എന്ന ആത്മപരിശോധ നടത്തണം.

1. ആത്മപരിശോധ തിരുത്തലിന്റെ മാതാവാണ്.
2. തിരുത്തല്‍ ശരിയുടെ മാതാവാണ്.
3. ശരി മന:സമാധാനാത്തിന്റെ മാതാവാണ്.

ദമ്പതിമാര്‍ ഈ മൂന്ന് സത്യങ്ങള്‍ ഗ്രഹിച്ച് മുന്നോട്ട് നീങ്ങിയാല്‍ എന്റെ ഭര്‍ത്താവ് എത്ര നല്ലവന്‍, ഞാനെത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിക്കും. അങ്ങനെ അവള്‍ തിരുത്തലിലൂടെ, ശരിയിലൂടെ, സമാധാനത്തിലെത്തും. ഇതു തന്നെയാണ് മേല്‍പറഞ്ഞ വിധം ചെയ്താല്‍ ഭര്‍ത്താവിന്നും സംഭവിക്കുക.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നവരും എഴുതിയാല്‍ തന്നെ ഓരോന്നിനും പൂര്‍ണ മാര്‍ക്ക് ലഭിക്കുന്നവരും വിദ്യാര്‍ഥികളായിരിക്കില്ല. നൂറു ശതമാനം വിജമുണ്ടാക്കുന്ന സ്ഥാപനങ്ങളിലെ ഓരോ വിദ്യാര്‍ഥിക്കും നൂറു ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കില്ല. സ്ഥാപനത്തില്‍ ഡിസ്റ്റിംഗഷന്‍ നേടിയവര്‍ക്ക് പോലും തൊണ്ണൂറോ അതില്‍ താഴെയോ മാര്‍ക്കേ ലഭിച്ചിട്ടുണ്ടാവുകയുള്ളൂ. 
 പുരുഷന്‍മാരെ, അതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യ നല്‍കിയ മാര്‍ക്ക് അമ്പതോ അറുപതോ ആയിരിക്കും. പക്ഷെ നൂറു തികയാത്തതിന്റെ പേരിലോ തൊണ്ണൂറോ എണ്‍പതോ ആയതിന്റെ പേരിലോ അവള്‍ നിങ്ങളെ സ്‌നേഹിക്കാതിരിക്കില്ല. മുപ്പത്തിയഞ്ചിന്റെയും നാല്‍പതിന്റെയും ഇടയിലായാലും അവള്‍ നിങ്ങളെ സ്‌നേഹിക്കും. അതാണ് ഭാര്യമാരുടെ മനസ്സുകളുടെ ശരാശരി അവസ്ഥ.

എന്നാല്‍ പുരുഷന്‍മാരുടേത് വ്യത്യസ്തമാണ്. 
അവന്‍ മുപ്പത്തിയഞ്ച് മാക്കുകാരനാണെങ്കിലും ഭാര്യ എഴുപത് മാര്‍ക്കുകാരിയാകണമെന്നാണ് ആഗ്രഹിക്കുക. മാത്രമല്ല, ഭാര്യ തന്റെ സങ്കല്‍പത്തിനനുസരിച്ച് ഉയര്‍ന്നില്ല എന്ന ചിന്തയില്‍ നിന്ന് വിവാഹമോചന ചിന്ത ഉടലെടുത്തെന്നു വരും. വിവാഹ മോചനം ചെയ്ത് മറ്റൊരുവളെ സ്വീകരിച്ചാല്‍ പ്രശ്‌നം തീരും, പൂര്‍ണ സംതൃപ്തി ലഭിക്കും എന്നതിന്ന് എന്തുറപ്പാണുള്ളത്?

ചില ചോദ്യങ്ങള്‍ക്ക് ഫുള്‍ മാര്‍ക്കും മറ്റു ചിലതിന് മുക്കാലും അരയും വേറെ ചിലതിന് കാല്‍ഭാഗവുമായി മൊത്തം നാല്‍പത് മാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് നോക്കുക. എങ്കില്‍ ഭാര്യ ജയം നേടി എന്ന് പറയാം.

ചിലര്‍ക്കാഗ്രഹം ഭാര്യ പാട്ടുകാരിയായിരിക്കണം, നല്ല സ്വരത്തില്‍ സംസാരിക്കുന്നവളാകണം, നല്ല വായനക്കാരിയാവണം എന്നെല്ലാമായിരിക്കും. ഇതിലെല്ലാം അഞ്ചുശതമാനക്കാരിയായ അവള്‍ ഭര്‍തൃസ്‌നേഹം, ശിശുപരിപാലനം, ഗൃഹഭരണം തന്റേടം എന്നിവയില്‍ അമ്പതിനു മുകളില്‍ മാര്‍ക്ക് അര്‍ഹിക്കുന്നവളും ഭക്തിയില്‍ അറുപത് ശതമാനക്കാരിയുമാണെങ്കില്‍ അഞ്ചു ശതമാനത്തിലൊതുങ്ങിയ വിഷയങ്ങള്‍ മറന്നു കളയുക. ഇതുപോലെ അവളും തന്റെ ഓരോ വിഷയത്തിലും മാര്‍ക്കിടാന്‍ സാമര്‍ഥ്യമുള്ളവളാണെന്ന് നിങ്ങള്‍ പുരുഷന്‍മാര്‍ ഓര്‍ക്കുക.

മതപരമായ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും കുറഞ്ഞ, ഇംഗ്ലീഷില്‍ അഡ്രസോ നെയിം ബോര്‍ഡുകളോ വായിക്കാനറിയാത്ത ഒരു പെണ്‍കുട്ടി ബിരുദധാരിയായ പുരുഷന്റെ ഭാര്യയായി കഴിയുന്നത് ഈ ലേഖകന്നറിയാം. കുറച്ചേ പഠിച്ചിട്ടുള്ളൂ എങ്കിലും അവള്‍ ആരാധനാ കര്‍മങ്ങള്‍ വളരെയധികം ശ്രദ്ധിക്കും. വീട്ടിലെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിന്നനുസരിച്ചുള്ള സേവനം ചെയ്യും. വിട്ടുവീഴ്ച്ചക്കും പെരുമാറ്റത്തിനും ഉന്നത മാതൃകയുള്ളവള്‍. സ്‌നേഹത്തില്‍ പൊതിഞ്ഞ ആജ്ഞാശക്തിയുള്ള അവളുടെ സാന്നിധ്യം എല്ലാവര്‍ക്കും വേണം. ഭര്‍തൃഗൃഹത്തിലെ മൂത്ത മരുമകളായ അവള്‍ എല്ലാവരുടെയും ആദരവും സ്‌നേഹവും സമ്പാദിച്ച് സുഖമായി കഴിയുന്നു.

നാം ജീവിതം പഠിക്കുക. നമ്മെ പഠിച്ച ശേഷമേ അന്യരെ പഠിക്കുകയും അവര്‍ക്ക് മാര്‍ക്കിടാന്‍ ശ്രമിക്കുകയും ചെയ്യാവൂ. തന്നെ പഠിക്കാതെ അന്യരെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കാണ് ജീവിതത്തില്‍ വിജയം നേടാന്‍ പ്രയാസമുണ്ടാവുക

By: EKM Pannur

Tuesday, March 10, 2015

ആലിംഗനത്തിന്റെ ഫലങ്ങളറിഞ്ഞ് ആശ്ലേഷിക്കാം




'നിങ്ങളുടെ കുട്ടിയെ ആശ്ലേഷിക്കാത്ത ഒരു ദിവസം കടന്നു പോയാല്‍ നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെയും ആയുസ്സിലെ ഒരു ദിനമായി അതിനെ കണക്കാക്കേണ്ടതില്ല.'


ഒരുപക്ഷെ ചിലരിലെങ്കിലും ഈ വാചകം ആശ്ചര്യം ജനിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ആലിംഗനം കുട്ടിയിലുണ്ടാക്കുന്ന മാനസികവും ആരോഗ്യപരവുമായ ഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ ആലിംഗനം ചെയ്യാന്‍ അതിയായ താല്‍പര്യം കാണിക്കും. ആലിംഗനം അവരെ സംബന്ധിച്ചടത്തോളം നിര്‍ബന്ധചര്യയായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയെ ദിവസത്തില്‍ ഒരു തവണയെങ്കിലും ആശ്ലേഷിച്ച് ചേര്‍ത്ത് പിടിക്കാന്‍ ശ്രദ്ധിക്കണം. ആലിംഗനവും ആശ്ലേഷണവും ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ചാണ് ഈ ലേഖനം.


1) ആലിംഗനം ചെയ്യുന്നയാളുടെ അടുക്കല്‍ താന്‍ സ്വീകാര്യനാണെന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കുന്നു. അതിന്റെ ഏറ്റവും വലിയ മാനസിക ഫലമാണത്. സന്തുലിത വ്യക്തിത്വത്തിന് ഉടമയാകാന്‍ കുട്ടിയെ അത് സഹായിക്കുന്നു. മാതാപിതാക്കള്‍ക്ക് സ്വീകാര്യനായി സ്‌നേഹത്തിന്റെ അന്തരീക്ഷത്തില്‍ അവന്‍ വളരുന്നു. താന്‍ അംഗീകരിക്കപ്പെടാത്തവനും വെറുക്കപ്പെട്ടവനുമാണെന്ന് ധരിക്കുന്ന കുട്ടി മിക്കപ്പോഴും പ്രശ്‌നക്കാരനും കുഴപ്പക്കാരനുമായിരിക്കും.



2) കുട്ടിയില്‍ ഓക്‌സിജന്റെ അളവ് ആലിംഗനത്തിലൂടെ വര്‍ധിക്കുന്നു. അവനിലെ കോപത്തെ അത് ചികിത്സിക്കുകയും കൂടുതല്‍ ആത്മനിയന്ത്രണമുള്ളവനാക്കി മാറ്റുകയും ചെയ്യുന്നു. അപ്രകാരം ആലിംഗനത്തിലൂടെ സന്തോഷമുണ്ടാക്കുന്ന സ്റ്റെറോറ്റനിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നു.



3) ആലിംഗനം കുട്ടികളില്‍ പ്രതിരോധ ശേഷി ഉയര്‍ത്തുകയും നാഡീവ്യവസ്ഥയുടെ സന്തുലിതത്വത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്നു. രോഗങ്ങളെയും പ്രയാസങ്ങളെയും നേരിടുന്നതിന് കൂടുതല്‍ മാനസിക കരുത്തത് നല്‍കുന്നു.



4) ആലിംഗനം വികാരങ്ങളിലെ ഉദാരത കുട്ടികളെ പഠിപ്പിക്കുന്നു. നിങ്ങള്‍ കുട്ടിയെ ആലിംഗനം ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെയും ആലിംഗനം ചെയ്യും. സ്വീകരിക്കുന്നത് പോലെ നല്‍കാനുമാണത് അതിലൂടെ അവനെ പഠിപ്പിക്കുന്നത്. അപ്രകാരം സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും അവര്‍ പഠിക്കുന്നുണ്ട്.



5) ആലിംഗനം ചെയ്യുന്ന രണ്ട് പേര്‍ക്കിടയിലെ തടസ്സങ്ങളെ ഇല്ലാതാക്കി അവര്‍ക്കിടയിലെ ദൂരം അത് കുറക്കുന്നു. മനസ്സില്‍ വല്ല മുഷിപ്പും ഉണ്ടെങ്കില്‍ ആലിംഗനം അത് നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും ശുദ്ധവും തെളിഞ്ഞതുമായ ബന്ധം മടക്കി കൊണ്ടുവരികയും ചെയ്യുന്നു. കൗമാര പ്രായത്തിലും നമ്മുടെ മക്കള്‍ക്ക് നമ്മുടെ ആലിംഗനം വളരെ ആവശ്യമാണ്. ഈ പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ആലിംഗനം ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു.



6) അസ്വസ്ഥതകളെയും സമ്മര്‍ദങ്ങളെയും ആലിംഗനം ഇല്ലാതാക്കുന്നു. വലിയവരിലും കുട്ടികളിലുമുള്ള എത്രയെത്ര വിയോജിപ്പുകളാണ് ആലിംഗനത്തിലൂടെ ചികിത്സിക്കപ്പെട്ടിട്ടുള്ളത്. കാരണം മാലിന്യങ്ങളെയത് ഉരുക്കിയില്ലാതാക്കുകയും തടസ്സങ്ങളെ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.



7) ആലിംഗനത്തിലൂടെ സുരക്ഷിതബോധവും ആശ്വാസവും വര്‍ധിക്കുന്നു. ആത്മവിശ്വാസം വളര്‍ത്തുന്നതിന് കുട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ള ഒന്നാണത്. മുന്നോട്ടുള്ള ഗമനത്തിനും നേട്ടങ്ങള്‍ക്കുമുള്ള ഇന്ധനമായിട്ടാണത് വര്‍ത്തിക്കുന്നത്.



8) ആലിംഗനത്തിലൂടെ പ്രതിഫലത്തിന് അര്‍ഹനാവുന്നു. കാരണം പ്രവാചകന്‍(സ)യുടെ ചര്യയാണ് അതിലൂടെ പിന്തുടരുന്നത്.


ഒരിക്കല്‍ പ്രവാചകന്‍(സ) ഫാതിമ(റ)ന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ കടന്നു വന്ന ഹസന്‍(റ)നെ അദ്ദേഹം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: 'അല്ലാഹുവേ ഞാന്‍ ഇവനെ ഇഷ്ടപ്പെടുന്നു, നിന്റെ ഇഷ്ടവും അവനുണ്ടാവണം. അവനെ സ്‌നേഹിക്കുന്നവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു.' ഒരിക്കല്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഹുസൈന്‍(റ)നെ നബി തിരുമേനി(സ) കണ്ടു. പിടിക്കാനെന്ന ഭാവത്തില്‍ നബി(സ) കൈനീട്ടിയപ്പോള്‍ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി. അങ്ങനെ കയ്യില്‍ കിട്ടുന്നത് വരെ അവനെ അദ്ദേഹം ചിരിപ്പിച്ചു. കിട്ടിയപ്പോള്‍ ഒരു കൈ അവന്റെ താടയിലും മറുകൈ തലയിലും പിടിച്ചവനെ ചുംബിച്ചു. ഇത്തരത്തിലുള്ള പ്രവാചകന്‍ ചുംബിച്ചതിന്റെയും ആലിംഗനം ചെയ്തതിന്റെയും നിരവധി റിപോര്‍ട്ടുകള്‍ നമുക്ക് കാണാം.

അതിന് വേറെയും ചില ഉദാഹരണങ്ങള്‍ കാണാം. സൈദ് ബിന്‍ ഹാരിഥ(റ) യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ നബി(സ) അദ്ദേഹം ആലിംഗനം ചെയ്തു. അപ്രകാരം അബീസിനിയയില്‍ നിന്ന് മടങ്ങിയെത്തിയ ജഅ്ഫര്‍ ബിന്‍ അബൂതാലിബിനെയും നബി(സ) കെട്ടിപ്പിടിച്ചു. നബി(സ) തന്റെ ഭാര്യമരെയും കുട്ടികളെയും സഹാബികളെയും ആലിംഗനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നതിനായിരിക്കാം ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ 'ആലിംഗനത്തിന്റെ അധ്യായം' എന്ന അധ്യായം തലക്കെട്ട് തന്നെ നല്‍കിയത്.

അറബി ഭാഷയില്‍ ആലിംഗനത്തെ കുറിക്കാനുപയോഗിക്കുന്ന പദമായ 'ഹള്വാനത്' () മാതാവിന്റെ ഒക്കത്തെ (എളി) കുറിക്കുന്ന 'ഹള്വ്ന്‍'ല്‍ നിന്നും രൂപപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ആലിംഗനം ചെയ്യുമ്പോള്‍ രണ്ട് ശരീരങ്ങള്‍ മാത്രമല്ല കൂടിചേരുന്നത്. സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ആലിംഗനം ചെയ്യുന്നയാളില്‍ നിന്നുള്ള വികാരവിചാരങ്ങളും ശരീരം കൂടിചേരുന്നതോടൊപ്പം പങ്കുവെക്കപ്പെടുന്നു. ഒരര്‍ത്ഥത്തിലുള്ള വൈകാരികമായ ചാര്‍ജ്ജിംഗ് ആണതെന്ന് പറയാം. ആലിംഗനത്തിന്റെ രീതിയും ചേര്‍ത്തു പിടിക്കലിന്റെ ശക്തിയും ആലിംഗനം ചെയ്യപ്പെടുന്നയാളിലേക്ക് ഒരു സന്ദേശം കൈമാറുന്നുണ്ട്. അതിന് സ്വീകരിക്കുന്ന രീതിയില്‍ നിന്നും അതോടൊപ്പം ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നുമാണത് മനസ്സിലാക്കപ്പെടുന്നത്.

വളരെ പ്രസിദ്ധമായ ഒരു വാചകം കൂടി പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ജീവിക്കാന്‍ നാലും, മനസ്സിനെ പരിചരിക്കാന്‍ എട്ടും, വളരാനും വികസിക്കാനും പന്ത്രണ്ടും ആലിംഗനങ്ങള്‍ ഒരു മനുഷ്യന് ഓരോ ദിവസവും ആവശ്യമാണ്.

By: JASIM MUTHAWAA
മൊഴിമാറ്റം: നസീഫ്‌

അവള്‍ കാത്തിരിക്കുകയാണ്

life_couple3
തന്നെ അവള്‍ വീട്ടില്‍ കാത്തിരിക്കുകയാണ് എന്ന് പുരുഷനും, അദ്ദേഹം തന്റെയടുത്തെത്താന്‍ തിടുക്കം കൂട്ടുകയാണെന്ന് സ്ത്രീക്കും തോന്നുക എന്നതാണ് ദാമ്പത്യത്തിന്റെ വിജയങ്ങളിലൊന്ന്. അദ്ദേഹം എന്നു പറയുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍, വലിയ ബിസിനസ്സുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ഭര്‍ത്താക്കന്‍മാരില്‍ പരിമിതപ്പെടുത്തരുത്. ഭാര്യ പാകം ചെയ്തു കൊടുത്ത പലഹാരങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരനായിരിക്കാം ആ അദ്ദേഹം. കാലിക്കൊട്ടയും കവറില്‍ ഒരു ദിവസത്തേക്കുള്ള പച്ചക്കറിയും അവള്‍ക്കു പരിചിതമായ വിയര്‍പ്പുമണവും മനസ്സില്‍ സ്‌നേഹത്തിന്റെ തെളിനീരുമായി വരുന്ന അദ്ദേഹത്തെ അവള്‍ കാത്തിരിക്കുകയാണ്. മുകളില്‍ പറഞ്ഞ ഉന്നതന്‍മാരുമുണ്ടാകും ആ പട്ടികയില്‍. ആരായാലും സ്‌നേഹപൂര്‍വമുള്ള ഒരു സംഗമമായിരിക്കണം അത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരുന്നതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.' (30:21)

ആണും പെണ്ണുമുണ്ടായതു കൊണ്ട് മാത്രമായില്ല, പരസ്പരാകര്‍ഷണം വേണം. അതില്ലെങ്കില്‍ ജീവിതത്തിന്റെ മധുരമാവും അപ്പോള്‍ നഷ്ടപ്പെടുക. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും കാണണമെന്ന് നബി(സ) പറഞ്ഞത്. സ്‌നേഹവും കാരുണ്യവും അല്ലാഹു ഹൃദയങ്ങളില്‍ ഇട്ടുതരുന്നതാണ്. അവന്റെ ദൃഷ്ടാന്തമാണത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യന് അതില്‍ ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കരുത്. സ്‌നേഹം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. ചിലപ്പോള്‍ ഒരു മൗനം വരെ സ്‌നേഹമുണ്ടാക്കും. കറിയില്‍ മുളക് കൂടിപ്പോയെന്നും ഭര്‍ത്താവിന് എരിവ് ഇഷ്ടമില്ലെന്നും അറിയാവുന്ന ഭാര്യ അബദ്ധത്തില്‍ മുളക് കൂടിപ്പോയ കറിവെച്ചു കൊടുക്കുന്നു. അത് കഴിച്ച് അതിനെ കുറിച്ച് അദ്ദേഹമൊന്നും മിണ്ടാതിരുന്നാല്‍ അത് ക്ഷമയുടെ അടയാളമായി ഭാര്യ മനസ്സിലാക്കും. ആ നേരത്തെ ക്ഷമ തന്നോടുള്ള സ്‌നേഹമായി അവള്‍ കണക്കാക്കുകയും ചെയ്യും. ദേഷ്യം പിടിക്കേണ്ടിടത്ത് മൗനം പാലിച്ചത് അവളില്‍ സ്‌നേഹം വര്‍ധിപ്പിക്കും. കോപമുണ്ടാകാന്‍ ന്യായമായ കാരണം തന്നിലുണ്ടായപ്പോള്‍ അദ്ദേഹം കോപിക്കുകയും പിന്നെ അധിക സമയം കഴിയുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്താല്‍ ഭാര്യക്ക് നേരത്തെ കണ്ട കോപം ഒരു സ്‌നേഹപ്രകടനമായേ തോന്നുകയുള്ളൂ.

സ്ത്രീക്ക് ക്ഷീണമുണ്ടാകുന്ന സമയം, കുഞ്ഞിന്റെ അസുഖം കാരണം ഉറക്കമൊഴിക്കേണ്ടി വന്നത്, വിചാരിക്കാതെ വന്ന പ്രധാന അതിഥികള്‍ കാരണം അധികജോലിയും വിശ്രമക്കുറവുമുണ്ടായത് എന്നിവ ഭര്‍ത്താവ് കണക്കിലെടുക്കണം. അവളില്‍ നിന്ന് തനിക്കു കിട്ടിയിരുന്ന പതിവ് സേവനം കുറഞ്ഞാല്‍ ഭര്‍ത്താവ് നീരസം പ്രകടിപ്പിക്കരുത്. ഉദാഹരണം, ഓരോ ദിവസവും ഇന്ന ജോഡി വസ്ത്രം എന്ന് തിട്ടപ്പെടുത്തി ഇസ്തിരിയിട്ടു വെക്കുന്നവളായിരിക്കാം ഭാര്യ. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒരു ദിവസം അതിന് കഴിയാതിരുന്നാല്‍ ഭര്‍ത്താവ് മുഖം കറുപ്പിക്കരുത്.

എന്നും സന്ധ്യയോടെ വീട്ടിലെത്തുന്ന ഭര്‍ത്താവ് നാല് ദിവസം വൈകി വന്നാല്‍ സ്വരം മാറുന്ന സ്ത്രീ അദ്ദേഹത്തെ മനസ്സിലാക്കിയവളല്ല. സ്‌നേഹപൂര്‍വം കാര്യമന്വേഷിക്കണം. 'എന്താണിപ്പോള്‍ ഇങ്ങനെ വൈകുന്നു?' ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പ്രതികരിക്കാവൂ.

സമ്പത്തും സൗകര്യങ്ങളും വീടിന് വിശാലതയും അധികം വേണമെന്നില്ല, സുഖജീവിതത്തിന്. മനസ്സുകള്‍ക്ക് വിശാലതയുണ്ടായാല്‍ മതി. മനോവിശാലത അരാള്‍ക്ക് മാത്രം പോരാ. ഇരുവര്‍ക്കും വേണം. മനസ്സ് വിശാലമാക്കുന്നതിലും നമുക്ക് പങ്കുണ്ട്. അല്ലാഹുവേ എന്റെ മനസ്സിനെ നീ വിശാലമാക്കേണമേ എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം മനസ്സ് വിശാലമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. എന്റെ നാവിന് ഒരു കുരുക്കുണ്ട്, അതിനാല്‍ സഹോദരന്‍ ഹാറൂനെ നീ സഹായി ആക്കിത്തരണേ എന്ന് അദ്ദേഹം അല്ലാഹുവോട് ആവശ്യപ്പെട്ടത് മനോവിശാലത ഉള്ളത് കൊണ്ടാണ്. തന്റെ കഴിവുകേട് അംഗീകരിക്കുകയും സഹോദരന്റെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നത് മനോവിശാലത തന്നെ.

ദാമ്പത്യ ജീവിതത്തില്‍ ഈ സ്വഭാവം രണ്ടു പേര്‍ക്കുമുണ്ടായാല്‍ ജീവിതം പ്രയാസ രഹിതമാകും. സാമ്പത്തിക ബുദ്ധിമുട്ടിലും സമാധാനം നിലനില്‍ക്കും. സുഖത്തില്‍ സമാധാനമുണ്ടാകുന്നത് കഴിവല്ല. പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കുമിടയിലും മനസ്സിനെ ശാന്തമാക്കലാണ് കഴിവ്. ദൈവവിശ്വാസം കൊണ്ട് അത് സാധിക്കും.

by: PKMPannur

Thursday, March 5, 2015

ആദ്യത്തെ കണ്‍മണി ആരായിരിക്കണം

newborn3333
ദാമ്പത്യവല്ലരിയില്‍ ഒരു കണ്‍മണി വിരിയണം. ആണായാലും പെണ്ണായാലും ശരി, ആദ്യത്തെ കണ്‍മണി ആണായിരിക്കണം, ആദ്യത്തെ കണ്‍മണി പെണ്ണായിരിക്കണം. ദമ്പതിമാരുടെ ആഗ്രഹങ്ങളാണിത്. ഇതില്‍ ഏതാണ് ശരിയായ ആഗ്രഹം?

ഒരാള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നതെങ്കില്‍ കൂട്ടുകാര്‍ പറയും - ഭാഗ്യവാന്‍, പാര്‍ട്ടി കനത്ത രീതിയില്‍ നല്‍കണം എന്ന്. മാതാപിതാക്കള്‍ അങ്ങനെ ചെയ്യുകയും ചെയ്യും. എല്ലാവരുമല്ല. ഈ ആഗ്രഹങ്ങളില്‍ ഏറ്റവും നല്ലത് ദൈവമേ നീ ഞങ്ങള്‍ക്ക് ഒരു നല്ല സന്താനത്തെ നല്‍കണേ എന്നതാണ്. ജനിക്കുന്നത് ആണായാലും പെണ്ണായാലും പറയേണ്ടത് - അല്‍ഹംദു ലില്ലാഹ് (അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും) എന്നാണ്.

ഭാര്യ ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ ഈയുള്ളവന്‍ അത് ആണായിരിക്കണേ എന്ന് പ്രാര്‍ഥിച്ചു പോയി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ പ്രാര്‍ഥനയില്‍ അബദ്ധമുറങ്ങുന്നു എന്ന തോന്നലുണ്ടായി. ഉടനെ തിരുത്തി. അല്ലാഹുവേ ആണാവണം എന്നില്ല, ആകുന്നതില്‍ വിരോധവുമില്ല, ലിംഗമേതായാലും സല്‍സ്വഭാവമുള്ള സന്താനമായിരിക്കണമേ. പിറന്നത് പെണ്‍കുഞ്ഞ്. അടുത്തതും അങ്ങനെ തന്നെ. മനസ്സിന് ഒരു പ്രയാസവും തോന്നിയില്ല. നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണിപ്പോള്‍. അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നതില്‍ ഒരാള്‍ മരിച്ചു പോയി.

നാലാണും ഒരു പെണ്ണുമായിരുന്നെങ്കില്‍ നാലു പേരില്‍ നിന്നും വരുമാനം ലഭിക്കുമായിരുന്നു എന്ന് എന്നെപോലുള്ള രക്ഷിതാക്കള്‍ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. നാല് ആണ്‍കുട്ടികളും മദ്യപാനികളായാല്‍ എന്തുചെയ്യും? ആവുകയില്ലെന്നതിന് എന്തുറപ്പ്?

ആദ്യത്തേത് ആണാകണമെന്ന വിചാരം അവരില്‍ നിന്ന് സാമ്പത്തിക നേട്ടം കിട്ടുമെന്ന ഉറപ്പു കൊണ്ടാണ്. ഭാവി നമ്മുടെ കൈകളിലല്ല. പെണ്‍കുട്ടികളെ തുടരെത്തുടരെ ലഭിക്കുമ്പോള്‍ അസ്വസ്ഥരാകേണ്ടതുമില്ല. സാമ്പത്തിക ശേഷിയില്ലാത്ത മൂന്നും നാലും അഞ്ചും പെണ്‍കുട്ടികളുള്ള, ഒരാണ്‍കുട്ടിയുമില്ലാത്ത രക്ഷിതാക്കളില്‍ എല്ലാ മക്കളെയും കെട്ടിച്ചയച്ച് സംതൃപ്തിയോടെ കഴിയുന്നവരുണ്ട്. മരുമക്കള്‍ മക്കളെ പോലെ പെരുമാറി ഭാര്യാപിതാവിനെയും മാതാവിനെയും ആണ്‍കുട്ടിയില്ലാത്തതിന്റെ വിഷമം അനുഭവപ്പെടാന്‍ അവസരം കൊടുക്കാത്തതിന്റെ ഉദാഹരണങ്ങളും സമൂഹത്തില്‍ കാണാം.

കൂടുതുല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയും അവര്‍ സമ്പന്നരാവുകയും ചെയ്തിട്ടും മാതാപിതാക്കള്‍ക്ക് മനശാന്തി ലഭിക്കാത്ത അനുഭവവും ഉണ്ട്. അതിനാല്‍ ആദ്യത്തെ കുഞ്ഞ് ആണാകണം എന്ന് ആഗ്രഹിക്കുന്നവരും പ്രാര്‍ഥിക്കുന്നവരും അതില്‍ മറിച്ചൊരു പ്രാര്‍ഥനയുണ്ടെന്ന് ഓര്‍ക്കണം. ആദ്യത്തെ കുഞ്ഞ് പെണ്ണാകരുതേ എന്ന്. ഇത് അപകടകരമായ ഒരാഗ്രഹമല്ലേ? അതെ, ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ ജനിച്ച ശേഷം ഒരാണ്‍കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ ന്യായമുണ്ട്. ചിലര്‍ക്ക് അല്ലാഹു ആണ്‍കുട്ടികളെ മാത്രം നല്‍കുന്നു, ചിലര്‍ക്ക് പെണ്‍കുട്ടികളെ മാത്രവും. മറ്റു ചിലര്‍ക്ക് ആണിനെയും പെണ്ണിനെയും ഇടകലര്‍ത്തിയും നല്‍കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതൊക്കെ അല്ലാഹുവിന്റെ തീരുമാനമാണ്. നമ്മുടെ കടമ ലഭിച്ച കുട്ടികളുടെ പേരില്‍ അല്ലാഹുവിന് നന്ദിയര്‍പ്പിക്കുകയും അവരെ നല്ലവരായി വളര്‍ത്തുകയും ചെയ്യുക എന്നതാണ്.

തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അവരുടെ മാതാവിനോട് ചിലര്‍ക്ക് ഒരു അവഗണന തോന്നാറുണ്ട്. വളരെ മോശപ്പെട്ട ഒരു ചിന്തയാണത്. 'അവള് പ്രസവിക്കുന്നതെല്ലാം പെണ്ണാ' എന്ന അഭിപ്രായം പാസ്സാക്കും ചിലര്‍. അത് നൊന്തുപെറ്റ ആ മാതാവിന്റെ കരളില്‍ കുത്തലാണ്. ഞാന്‍ പെണ്‍കുട്ടികളെ മാത്രമേ പ്രസവിക്കുകയുള്ളൂ എന്ന് അവള്‍ വാശി പിടിച്ചതു കൊണ്ടല്ലല്ലോ ഇങ്ങനെ സംഭവിച്ചത്. വാശി പിടിച്ചാലോ തീരുമാനിച്ചാലെ നടക്കുന്ന കാര്യമല്ല താനും അത്. എല്ലാം പെണ്‍കുട്ടികളായതിന്റെ പേരില്‍ വല്ല മനപ്രയാസവുമുണ്ടെങ്കില്‍ അവരെ ഈ നബിവചനം കൊണ്ട് സന്തോഷിപ്പിക്കുക. മൂന്ന് പെണ്‍മക്കളെ ലഭിക്കുകയും അവരെ വളര്‍ത്തി സംസ്‌കാര സമ്പന്നരാക്കുകയും ചെയ്തവന്ന് സ്വര്‍ഗമുണ്ടെന്ന്. എന്താണ് പെണ്‍കുട്ടികളെ വളര്‍ത്തുന്ന പിതാവിന് ഈ പദവി ലഭിക്കാന്‍ കാരണം? അത് വലിയ ത്യാഗമാണ്. എട്ടിലെ ഒമ്പതിലോ പഠിക്കുന്ന പെണ്‍കുട്ടി വൈകുന്നേരം പത്തു മിനുട്ട് വൈകിയാല്‍ മാതാപിതാക്കള്‍ക്ക് അസ്വസ്ഥതയായി. ആണ്‍കുട്ടി രണ്ടു മണിക്കൂര്‍ വൈകിയാലും അസ്വസ്ഥതയുണ്ടാവില്ല. അവന്‍ എങ്ങനെയെങ്കിലും എത്തിക്കൊള്ളും എന്ന് സമാധാനിക്കും.

പെണ്‍കുട്ടികള്‍ അധികമുള്ള രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അവധിക്കാലത്ത് വലിയ സന്തോഷമായിരിക്കും. അവരെല്ലാവരും മക്കളുമായി വരും. മക്കളും പേരക്കുട്ടികളുമായി വീട് നിറയും. ആണ്‍കുട്ടികള്‍ ഓരോരുത്തരായി വീടുവെച്ച് പോകും. അവര്‍ക്ക് ഈ രീതിയില്‍ വരാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാലും സഹോദരിമാര്‍ വന്നെന്നറിഞ്ഞാല്‍ അവരും കുടുംബ സമ്മേതമെത്തും. തറവാട്ടിലെ വിഭവങ്ങളാര്‍ക്കും പ്രശ്‌നമേയല്ല. കൂടിയിരുന്ന് സ്‌നേഹം കൂട്ടും. അത് ജീവിതത്തിന്റെ മധുരമാണ്. മക്കളുടെ പ്രാര്‍ഥനയാണ് മാതാപിതാക്കളുടെ മരണാനന്തര സമ്പത്ത്. ആണ്‍കുട്ടികളിലൂടെയും പെണ്‍കുട്ടികളിലൂടെയും അത് ലഭിക്കും
by: PKM Pannoor

Friday, February 13, 2015

ഭര്‍ത്താക്കന്‍മാരുടെ ശ്രദ്ധക്ക്

love
തൂത്തുവാരിയോ, ഭക്ഷണം പാകം ചെയ്‌തോ, വസ്ത്രങ്ങള്‍ അലക്കിയോ ഇങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരാണ് സ്ത്രീകള്‍. ഭര്‍ത്താക്കന്മാരുടെ നിത്യേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വെറും പരിചാരികയോ, അനുസരണയുള്ള ഒരു കളിപ്പാവയോ ആയി അവളെ മാറ്റിയിരിക്കുന്നു. പക്ഷേ, അവള്‍ അങ്ങനെയാവേണ്ടവളല്ല.

തിരക്കുപിടിച്ച ജോലിഭാരങ്ങള്‍ക്കിടയില്‍ പല ഭര്‍ത്താക്കന്മാരും വൈവാഹിക ജീവിതമൂല്യവും ഭാര്യമാരോടുള്ള കടപ്പാടും മറന്നുപോകുന്നു. അതിന്റെ ഫലമായി, അവര്‍ തന്നെ തന്റെ ഇണയും മക്കളുമടങ്ങുന്ന കുടുംബമെന്ന അടിത്തറ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ചപ്പാട് കുടുംബഭദ്രതയെ അല്ലലുകളുടേയും അലട്ടലുകളുടേയും പടുകുഴിയിലേക്ക് തള്ളിവിടുന്നു. തന്റെ ഭാര്യ എന്താണെന്നും കുടുംബമെന്നാലെന്താണെന്നും ഇതുവരെ തിരിച്ചറിയാത്ത ഭര്‍ത്താക്കന്മാര്‍ മതശിക്ഷണങ്ങള്‍ ലഭിച്ച കുടുംബങ്ങളില്‍ പോലും കണ്ടുവരുന്നു.

അല്ലാഹുവിന്റെ ആജ്ഞാനുസരണങ്ങള്‍ അതേപടി പാലിക്കുകയും മറുവശത്ത് ഭാര്യമാരോടുള്ള പെരുമാറ്റ മര്യാദയില്‍ മറവി ബാധിക്കുകയും ചെയ്ത പല മുസ്‌ലിം ഭര്‍ത്താക്കന്മാരുടേയും അവസ്ഥ ഏറെ ദുഃഖകരമാണ്. പുറമെ കരുണയുള്ളവരും ക്ഷമാശീലനും ചിരിതൂകുന്നവനുമൊക്കെ ആണെങ്കിലും തിരിച്ച് വീട്ടിലെത്തിയാല്‍ തന്റെ ഭാര്യക്കുനേരെ ക്ഷോഭിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നവരുമാണവര്‍. തന്റെ ഞെരുക്കങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ ഭാര്യയുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാന്‍ പല ഭര്‍ത്തക്കന്മാര്‍ക്കും സാധിക്കുന്നില്ല.

അവള്‍ക്കൊരിത്തിരി വിശ്രമം വേണമെന്ന കാര്യം അവന്‍ പാടെ മറക്കുന്നു. വീടിന് പുറത്തുള്ള തന്റെ ജോലി കുടുംബത്തിന്റെ ഉപജീവനത്തിന് അത്യാവശ്യമാണെന്നിരിക്കെ തന്നെ തന്റെ ഭാര്യയുടെ വീട്ടിലെ ജോലികള്‍ ഒരിക്കലും നിസ്സാരമാക്കാവതല്ല. ആരോഗ്യകരമായ കുടുംബത്തിന് ഏറെ അനിവാര്യമാണത്. ഒരു നല്ല കുടുംബം ഉണ്ടാകുന്നത് അവളുടെ പരിശ്രമം കൊണ്ടുകൂടിയാണ്. ഭാര്യ ഒന്നവളെ സഹായത്തിന് വിളിച്ചാല്‍ അത് തനിക്ക് നാണക്കേടാണെന്ന് കരുതുന്നവരാണ് പല ഭര്‍ത്താക്കന്മാരും. അല്ലാഹുവിന്റെ പ്രിയദൂതന്‍ മുഹമ്മദ് നബി(സ) തന്റെ ഭാര്യമാരെ സഹായിച്ചിരുന്നെന്ന് അവര്‍ക്കറിയില്ലേ? സ്വന്തമായി നല്ല ഭക്ഷണം പാകം ചെയ്യുകയും മറ്റു സ്ത്രീകള്‍ക്ക് അത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാറുള്ള മഹാനായ ഉമര്‍ ബിന്‍ ഖത്താബിനെ അവര്‍ക്കറിയില്ലേ? ഒരു ഭര്‍ത്താവും അവന് എത്ര ജോലിത്തിരക്കുണ്ടായാലും മാനവരാശിക്ക് ഇസ്‌ലാമിന്റെ പ്രകാശമെത്തിക്കേണ്ട പ്രവാചകനോളം തിരക്കുള്ളവനാകില്ലല്ലോ? മഹാനായ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനോളം തിരക്കുള്ളവനാകില്ലല്ലോ..?

ചില ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് ഒരു സ്‌നേഹവാക്കുപോലും കേള്‍ക്കാറില്ലെന്നത് ഏറെ അത്ഭുതകരമാണ്. തനിക്കേറ്റവും പ്രിയപ്പെട്ടതാരാണെന്ന് ചോദ്യത്തിന് പ്രിയപത്‌നി ആയിശയെന്നു പറയാന്‍ പ്രവാചകന്‍(സ്വ)ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഭാര്യയെ സ്‌നേഹിക്കുകയും അവള്‍ക്ക് തന്നില്‍ നിന്നുള്ള അവകാശം വകവെച്ചു കൊടുക്കുക്കാനും പ്രവാചകന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.

തിരക്കുകള്‍ കാരണം തങ്ങളുടെ ഭാര്യമാരോട് ഒരു നല്ല വാക്ക് മിണ്ടുവാന്‍ പോലും മറന്നു പോകുന്നവരുണ്ട്. അവര്‍ ചിലപ്പോള്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലാകാം. പ്രബോധനപ്രവര്‍ത്തനം ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാനാവത്ത ബാധ്യയാണെങ്കിലും തന്റെ ഭാര്യമാരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കാന്‍ ആര്‍ക്കും അനുവാദമില്ല.

'നിങ്ങളിലേറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണെ'ന്ന പ്രവാചകവചനം ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറാനും അവരെ സ്‌നേഹിക്കാനും കല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ റസൂല്‍ ഭാര്യമാരോടൊത്ത് സമയം ചിലവഴിക്കുകയും അവരോട് സംസാരിക്കുകയും അവരോടൊത്ത് കളിചിരിയിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഹുദൈബിയ സന്ധി വേളയില്‍ പ്രിയപത്‌നി ഉമ്മുസലമ(റ)വിന്റെ, തലമുണ്ഡനം ചെയ്യാനും ബലിയറുക്കുവാനുമുള്ള നിര്‍ദ്ദേശം റസൂല്‍ വളരെ ഗൗരവത്തോടെ സ്വീകരിച്ചിരുന്നു. അതാണ് ആ സന്ധിയുടെ വിജയത്തിന് സഹായിച്ചതും.

കുഞ്ഞുങ്ങളെ വളര്‍ത്താനുള്ളവരായിട്ടാണ് പലപ്പോഴും മാതാക്കള്‍ നിര്‍വ്വചിക്കപ്പെടാറ്. എന്നാല്‍ കുഞ്ഞുങ്ങളെ വളര്‍ത്തല്‍ ഒരിക്കലും മാതാവിന്റെ മാത്രം ജോലിയല്ല. ഒരു കുടുംബത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പിതാവിനും വലിയ പങ്കുണ്ട്. ഒരു കുഞ്ഞിന് പിതാവിന്റെ സാമീപ്യം അത്യാവശ്യമാണ്. അവരുടെ ഗൃഹപാഠങ്ങളെ കുറിച്ചും ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചും മതപരമായ അറിവിന്റെ ആഴവും പിതാവ് കൃത്യമായി അറിയേണ്ടതുണ്ട്. അവരോട് അതിനെക്കുറിച്ച് ചോദിക്കുന്ന, തങ്ങളുടെ അരികില്‍ എന്നും ഒരു താങ്ങായി വര്‍ത്തിക്കുന്ന പിതാവിനെയാണ് അവര്‍ ആഗ്രഹിക്കുന്നത്.

പ്രിയ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ ഇണയാണ്, മറുപകുതിയാണ്, നിങ്ങളുടെ ജീവിതസഖിയുമാണ്. അവള്‍ നിങ്ങളുടെ ഇഹലോകത്തിലെ 'ഹസന'യും (നന്മ) ജീവിതത്തിലെ അനുഗ്രഹവുമാണ്. പക്ഷേ, അവള്‍ക്കതാകാനുള്ള അവസരം നിങ്ങള്‍ നല്‍കിയാല്‍ മാത്രം. നിങ്ങളുടെ ചുണ്ടുകളില്‍ പുഞ്ചിരിയുടെ പൂചെണ്ടുകള്‍ വിരിയിക്കാനും കണ്ണുകളിലെ കണ്ണുനീര്‍ വറ്റിക്കുവാനും കഴിവുള്ളവളാകുന്നു അവള്‍. കുടുംബത്തില്‍ ഈമാനിന്റെ വെള്ളരിപ്രാവും സന്തോഷത്തിന്റെ തിരമാലകളും പ്രചോദനത്തിന്റെ ആര്‍ത്തിരമ്പലുകളും കൊണ്ടുവരാന്‍ കെല്‍പ്പുള്ളവളാകുന്നു അവള്‍. കുടുംബത്തിന്റെ വിജയത്തിനും ആനന്ദത്തിനും വേണ്ടി ഏതു ത്യാഗവും സഹായിക്കാന്‍ തയ്യാറുള്ളവരാണവര്‍.

നിങ്ങള്‍ വിചാരിക്കുന്നതു പോലെ വിവാഹം ഒരിക്കലും ഭാരത്തിന്റെ കൂമ്പാരമോ ദുഃഖത്തിന്റെ കടിഞ്ഞാണോ സമ്മാനിക്കുന്ന ഒന്നല്ല. ബന്ധത്തിന്റെ അടിത്തറ ദൃഢവും അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തവുമാണെങ്കില്‍ ഏതു വെല്ലുവിളിയെയും നിശ്ശേഷം തട്ടിമാറ്റാനാകും. എല്ലാ ഭര്‍ത്താക്കന്മാരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ഭാര്യയുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വിഭാഗം ഭര്‍ത്താക്കന്മാരോടാണിത്. സന്തോഷവും ദൃഢവുമായ ഒരു മുസ്‌ലിം കുടുംബം ഇണകള്‍ക്കിടയിലെ നല്ല ഉറച്ച പങ്കാളിത്തം വഴിയേ ഉണ്ടാകൂ എന്ന ഖുര്‍ആനികാധ്യാപനം ഏറെ പ്രസക്തമാണ്. (30:21)
By: Zaher Kasiamah
വിവ: ഹിറ പുത്തലത്ത്

Thursday, January 29, 2015

അവള്‍ കാത്തിരിക്കുകയാണ്

life_couple3                      തന്നെ അവള്‍ വീട്ടില്‍ കാത്തിരിക്കുകയാണ് എന്ന് പുരുഷനും, അദ്ദേഹം തന്റെയടുത്തെത്താന്‍ തിടുക്കം കൂട്ടുകയാണെന്ന് സ്ത്രീക്കും തോന്നുക എന്നതാണ് ദാമ്പത്യത്തിന്റെ വിജയങ്ങളിലൊന്ന്. 
അദ്ദേഹം എന്നു പറയുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍, വലിയ ബിസിനസ്സുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ഭര്‍ത്താക്കന്‍മാരില്‍ പരിമിതപ്പെടുത്തരുത്. ഭാര്യ പാകം ചെയ്തു കൊടുത്ത പലഹാരങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരനായിരിക്കാം ആ അദ്ദേഹം. കാലിക്കൊട്ടയും കവറില്‍ ഒരു ദിവസത്തേക്കുള്ള പച്ചക്കറിയും അവള്‍ക്കു പരിചിതമായ വിയര്‍പ്പുമണവും മനസ്സില്‍ സ്‌നേഹത്തിന്റെ തെളിനീരുമായി വരുന്ന അദ്ദേഹത്തെ അവള്‍ കാത്തിരിക്കുകയാണ്. മുകളില്‍ പറഞ്ഞ ഉന്നതന്‍മാരുമുണ്ടാകും ആ പട്ടികയില്‍. ആരായാലും സ്‌നേഹപൂര്‍വമുള്ള ഒരു സംഗമമായിരിക്കണം അത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരുന്നതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.' (30:21)

ആണും പെണ്ണുമുണ്ടായതു കൊണ്ട് മാത്രമായില്ല, പരസ്പരാകര്‍ഷണം വേണം. അതില്ലെങ്കില്‍ ജീവിതത്തിന്റെ മധുരമാവും അപ്പോള്‍ നഷ്ടപ്പെടുക. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും കാണണമെന്ന് നബി(സ) പറഞ്ഞത്. സ്‌നേഹവും കാരുണ്യവും അല്ലാഹു ഹൃദയങ്ങളില്‍ ഇട്ടുതരുന്നതാണ്. അവന്റെ ദൃഷ്ടാന്തമാണത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യന് അതില്‍ ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കരുത്. സ്‌നേഹം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. ചിലപ്പോള്‍ ഒരു മൗനം വരെ സ്‌നേഹമുണ്ടാക്കും. കറിയില്‍ മുളക് കൂടിപ്പോയെന്നും ഭര്‍ത്താവിന് എരിവ് ഇഷ്ടമില്ലെന്നും അറിയാവുന്ന ഭാര്യ അബദ്ധത്തില്‍ മുളക് കൂടിപ്പോയ കറിവെച്ചു കൊടുക്കുന്നു. അത് കഴിച്ച് അതിനെ കുറിച്ച് അദ്ദേഹമൊന്നും മിണ്ടാതിരുന്നാല്‍ അത് ക്ഷമയുടെ അടയാളമായി ഭാര്യ മനസ്സിലാക്കും. ആ നേരത്തെ ക്ഷമ തന്നോടുള്ള സ്‌നേഹമായി അവള്‍ കണക്കാക്കുകയും ചെയ്യും. ദേഷ്യം പിടിക്കേണ്ടിടത്ത് മൗനം പാലിച്ചത് അവളില്‍ സ്‌നേഹം വര്‍ധിപ്പിക്കും. കോപമുണ്ടാകാന്‍ ന്യായമായ കാരണം തന്നിലുണ്ടായപ്പോള്‍ അദ്ദേഹം കോപിക്കുകയും പിന്നെ അധിക സമയം കഴിയുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്താല്‍ ഭാര്യക്ക് നേരത്തെ കണ്ട കോപം ഒരു സ്‌നേഹപ്രകടനമായേ തോന്നുകയുള്ളൂ.

സ്ത്രീക്ക് ക്ഷീണമുണ്ടാകുന്ന സമയം, കുഞ്ഞിന്റെ അസുഖം കാരണം ഉറക്കമൊഴിക്കേണ്ടി വന്നത്, വിചാരിക്കാതെ വന്ന പ്രധാന അതിഥികള്‍ കാരണം അധികജോലിയും വിശ്രമക്കുറവുമുണ്ടായത് എന്നിവ ഭര്‍ത്താവ് കണക്കിലെടുക്കണം. അവളില്‍ നിന്ന് തനിക്കു കിട്ടിയിരുന്ന പതിവ് സേവനം കുറഞ്ഞാല്‍ ഭര്‍ത്താവ് നീരസം പ്രകടിപ്പിക്കരുത്. ഉദാഹരണം, ഓരോ ദിവസവും ഇന്ന ജോഡി വസ്ത്രം എന്ന് തിട്ടപ്പെടുത്തി ഇസ്തിരിയിട്ടു വെക്കുന്നവളായിരിക്കാം ഭാര്യ. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒരു ദിവസം അതിന് കഴിയാതിരുന്നാല്‍ ഭര്‍ത്താവ് മുഖം കറുപ്പിക്കരുത്.

എന്നും സന്ധ്യയോടെ വീട്ടിലെത്തുന്ന ഭര്‍ത്താവ് നാല് ദിവസം വൈകി വന്നാല്‍ സ്വരം മാറുന്ന സ്ത്രീ അദ്ദേഹത്തെ മനസ്സിലാക്കിയവളല്ല. സ്‌നേഹപൂര്‍വം കാര്യമന്വേഷിക്കണം. 'എന്താണിപ്പോള്‍ ഇങ്ങനെ വൈകുന്നു?' ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പ്രതികരിക്കാവൂ.

സമ്പത്തും സൗകര്യങ്ങളും വീടിന് വിശാലതയും അധികം വേണമെന്നില്ല, സുഖജീവിതത്തിന്. മനസ്സുകള്‍ക്ക് വിശാലതയുണ്ടായാല്‍ മതി. മനോവിശാലത അരാള്‍ക്ക് മാത്രം പോരാ. ഇരുവര്‍ക്കും വേണം. മനസ്സ് വിശാലമാക്കുന്നതിലും നമുക്ക് പങ്കുണ്ട്. അല്ലാഹുവേ എന്റെ മനസ്സിനെ നീ വിശാലമാക്കേണമേ എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം മനസ്സ് വിശാലമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. എന്റെ നാവിന് ഒരു കുരുക്കുണ്ട്, അതിനാല്‍ സഹോദരന്‍ ഹാറൂനെ നീ സഹായി ആക്കിത്തരണേ എന്ന് അദ്ദേഹം അല്ലാഹുവോട് ആവശ്യപ്പെട്ടത് മനോവിശാലത ഉള്ളത് കൊണ്ടാണ്. തന്റെ കഴിവുകേട് അംഗീകരിക്കുകയും സഹോദരന്റെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നത് മനോവിശാലത തന്നെ.

ദാമ്പത്യ ജീവിതത്തില്‍ ഈ സ്വഭാവം രണ്ടു പേര്‍ക്കുമുണ്ടായാല്‍ ജീവിതം പ്രയാസ രഹിതമാകും. സാമ്പത്തിക ബുദ്ധിമുട്ടിലും സമാധാനം നിലനില്‍ക്കും. സുഖത്തില്‍ സമാധാനമുണ്ടാകുന്നത് കഴിവല്ല. പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കുമിടയിലും മനസ്സിനെ ശാന്തമാക്കലാണ് കഴിവ്. ദൈവവിശ്വാസം കൊണ്ട് അത് സാധിക്കും.

By: EKM Pannoor

Friday, January 23, 2015

അനുഭവങ്ങളുടെ ഓര്‍മച്ചെപ്പാണ് ഓരോ വീടും

'നിയ്യ് പേടിക്കേണ്ട. രണ്ട് ആണ്‍കുട്ട്യേളല്ലേ... നരിക്കും കുറുക്കനും കൊടുക്കാതെ ഓലെ വലുതാക്കിയാല്‍, പിന്നെ അന്നെ ഓല് നോക്കിക്കോളും.' ഉമ്മയുടെ ഉപ്പ തന്റെ വീടിനടുത്ത് കുടില്‍ കെട്ടി ഞങ്ങളെ അങ്ങോട്ട് താമസിപ്പിച്ചപ്പോള്‍ ഉമ്മയോട് പറഞ്ഞ വാചകമാണിത്. 
എനിക്ക് മൂന്നും ജ്യേഷ്ഠന് അഞ്ചുമായിരുന്നു അന്ന് പ്രായം. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരും ഓല കൊണ്ടുള്ള വാതിലുമായിരുന്നെങ്കിലും ആ 'പുതിയ വീട്' ഞങ്ങളുടെ സ്വര്‍ഗമായിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഉമ്മയുടെ വീട്ടില്‍നിന്ന് ഒരു റൂമും അതിനോട് ചേര്‍ന്ന് തന്നെ അടുക്കളയുമുള്ള ആ കൊച്ചുകുടിലിലേക്കുള്ള മാറ്റം സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ഞങ്ങള്‍ കണ്ടത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഉമ്മയോടൊപ്പം, കുട്ടികളായ ഞങ്ങളോട് അരുതുകള്‍ കല്‍പ്പിക്കാന്‍ ആണുങ്ങളില്ലാത്ത വീടകം. പുറത്തിറങ്ങിയാല്‍ മുമ്പില്‍ തറവാട് വീടും ഉമ്മയുടെ ഉമ്മയും ഉപ്പയും ആങ്ങളമാരുമുണ്ടെങ്കിലും അകത്ത് ഞങ്ങള്‍ മാത്രമായിരുന്നു. പതിയെ പതിയെ ആ ചെറിയ കുടിലിനകത്ത് ഞങ്ങളൊരു വലിയ സ്‌നേഹ സാമ്രാജ്യം തന്നെ പണിതു. മഴക്കാലത്ത് മേല്‍പ്പുരയിലെ പുല്ലുകളുടെ വിടവിലൂടെ അകത്തേക്ക് നൂണ്ടിറങ്ങുന്ന മഴനൂലുകളെയും, പുല്‍മെത്തയുടെ സുഖത്തില്‍ അവിടെ താവളമാക്കിയ വിഷമില്ലാത്ത പാമ്പുകളെയും, ഈ വീട്ടിനകത്ത് 'ഞങ്ങള്‍ക്കും സ്ഥലം ബാക്കിയുണ്ടല്ലോ' എന്ന് അവകാശപ്പെട്ടെത്തിയ പൂച്ചയെയും കുഞ്ഞുങ്ങളെയുമെല്ലാം വീട്ടംഗങ്ങളായി കരുതി സ്‌നേഹിക്കാന്‍ ഞങ്ങള്‍ പഠിച്ചു.
നരിക്കും കുറുക്കനും കൊടുക്കാതെ ഞങ്ങളെ വളര്‍ത്താന്‍ ഉമ്മ, ഉപ്പയുടെ റോള്‍ കൂടി ഏറ്റെടുത്തു. ആ ഇരട്ട റോള്‍ വഹിക്കാന്‍ ഉമ്മ പ്രയാസപ്പെടുന്നത് കണ്ടിട്ടാവണം അമ്മാവന്മാര്‍, അവരെല്ലാം പഠിച്ചിറങ്ങിയ യതീംഖാനയിലേക്ക് കൂടുതല്‍ മികച്ച സംരക്ഷണാര്‍ഥം ഞങ്ങളെ പറിച്ചുനട്ടു. ഉമ്മയില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള ആദ്യത്തെ നാടുകടത്തലായിരുന്നു അത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയില്‍ നിന്ന് എല്ലാ ആധുനിക സൗകര്യവുമുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കുള്ള ആ കൂടുമാറ്റം ഭൗതികാര്‍ഥത്തില്‍ സ്വപ്ന സമാനമായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബിരിയാണിയുള്ള യതീംഖാനയിലെ സുഭിക്ഷമായ ആ നാളുകളിലും ഞങ്ങളേറെ കൊതിച്ചത് മാസത്തിലൊരിക്കല്‍ ഉമ്മയോടൊപ്പം ആ കുടിലില്‍ അന്തിയുറങ്ങാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായിരുന്നു. ഉമ്മയോടൊപ്പമുള്ള കഞ്ഞികുടി തന്നെയായിരുന്നു യതീംഖാനയിലെ ബിരിയാണിയേക്കാള്‍ ഞങ്ങളാസ്വദിച്ചത്. അകത്തും പുറത്തും തീക്കനല്‍ പുകഞ്ഞ് ആ കോണ്‍ക്രീറ്റ് സംരക്ഷണ കേന്ദ്രത്തില്‍ എങ്ങനെയോ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. 'എല്ലാ സൗകര്യവുമുള്ളിടത്ത് പഠിപ്പിക്കാന്‍ ചേര്‍ത്തിട്ട് തിരിച്ചുവന്നിരിക്കുന്നു' എന്ന ശകാരമായിരുന്നു ചുറ്റും. അവര്‍ക്കറിയില്ലല്ലോ ഉമ്മ കൂടെയില്ലാത്ത കെട്ടിടം, അതിലെത്ര സൗകര്യങ്ങളുണ്ടായാലും അതൊരു വീടാകില്ലെന്ന്. ഉമ്മയുണ്ടായിരിക്കെ കുട്ടിക്കാലത്ത് ആ സാന്നിധ്യമനുഭവിക്കാനാവാതെ പിന്നെയെന്ത് സംരക്ഷണവും സ്‌നേഹ പരിചരണവുമാണ്? കുഞ്ഞുങ്ങളെ ഉമ്മമാരില്‍ നിന്ന് പറിച്ച് കൊണ്ട് പോയി യതീംഖാനകളിലെ കൃത്രിമ സംരക്ഷണ പാളികള്‍ക്ക് കീഴെ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന, സമുദായത്തിലെ രക്ഷാകര്‍ത്താക്കള്‍ക്ക് ഇന്നുമറിയാതെ പോകുന്ന മാതൃപാഠങ്ങളാണിത്.
വീട്ടിനകത്തെ ഓരോ അംഗത്തിനും പകരക്കാരില്ല. ഉപ്പയില്ലാത്ത വീടിന്റെ കുറവ് മറ്റൊരാളെ കൊണ്ട് നികത്താനാവില്ല. ഉമ്മയില്ലാത്ത വീടിന് എത്ര നിലകളുണ്ടായിട്ടെന്ത്?
ഒരു കുഞ്ഞിക്കാലിന്റെ സ്പര്‍ശം അനുഭവിക്കാന്‍ കഴിയാത്ത വീട് ആ കുറവ് വിളിച്ചറിയിക്കും. ഉപ്പ മുതല്‍ കുഞ്ഞുവരെ ഒരുമിച്ചുണ്ടുറങ്ങുമ്പോഴാണ് ഒരു കെട്ടിടം വീടായി മാറുന്നത്. ഇത്തരമൊരു വീട്ടില്‍നിന്ന് എത്ര തന്നെ മനോഹരമായ തീരങ്ങളിലേക്ക് മാറി താമസിച്ചാലും അധിക ദിവസം അവിടെ തങ്ങാന്‍ നമുക്കാവില്ല. വീടൊരു അച്ചുതണ്ടായി നമ്മുടെ യാത്രകള്‍ നിയന്ത്രിക്കും. എത്രദൂരം താണ്ടിയാലും തിരിച്ച് വീട്ടിലേക്കെത്തണമല്ലോ എന്ന ഉള്‍വിളി അകത്ത് നിന്നുയരും. വിമാനവും കപ്പലുമേറിയാലും ആ അച്ചുതണ്ടിന്റെ ആകര്‍ഷണ വലയം ഭേദിക്കാന്‍ നമുക്കാവില്ല. ഞാനെത്ര അകലെയാണെന്നത് വീട്ടില്‍നിന്ന് എത്ര ദൂരത്താണ് ഞാനുള്ളതെന്നതിനെ അടിസ്ഥാനപ്പെടുത്തിയാവുന്നത് അതുകൊണ്ടാണ്.
ഹൈസ്‌കൂള്‍ പ്രായമെത്തിയപ്പോള്‍ ഓടിട്ട പുതിയ വീട് പണിയാന്‍ സ്‌നേഹത്തിന്റെ ആ മണ്‍കൂര പൊളിച്ചു. ഉമ്മ അപ്പോള്‍ കരയുന്നുണ്ടായിരുന്നു. ആ കുടില്‍ കെട്ടിപ്പൊക്കാന്‍ ഉമ്മക്കൊപ്പമുണ്ടായിരുന്ന ഞങ്ങളുടെ വല്യുപ്പ അപ്പോഴേക്കും മരിച്ചിരുന്നു. വല്യുപ്പയുടെ ഓര്‍മയിലും, ആ മണ്‍വീട് നല്‍കിയ സംരക്ഷണവുമോര്‍ത്തിട്ടാണ് ഉമ്മ കരഞ്ഞത്. പുതിയ വീട് വെക്കാനാണെങ്കിലും അത്രയെളുപ്പം പൊളിച്ചു കളയാവുന്നതല്ല ഒരു കുടിലുമെന്ന് മനസ്സിലായത് അന്നാണ്. ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ ഓര്‍മപ്പുസ്തകമാണ് ഓരോ വീടും. അത് പൊളിക്കുമ്പോള്‍ ആ ഓര്‍മകള്‍ക്ക് കൂടിയാണ് പരിക്കേല്‍ക്കുന്നത്. അതിനകത്ത് ജീവിച്ച കാലത്തോളമുള്ള സുഖദുഃഖ ഭാവങ്ങളുടെ നിശ്ശബ്ദ ചിത്രങ്ങള്‍ ആ വീടിന്റെ ചുമരില്‍ പതിഞ്ഞുകിടപ്പുണ്ട്. മറ്റൊരു വീടൊരുക്കുമ്പോള്‍ ജീവിതം കൊണ്ട് ആ ചിത്രം വരച്ചവര്‍ പെട്ടെന്ന് അതെല്ലാം മായ്ച്ചുകളയുന്നതെങ്ങനെ സഹിക്കും! വല്യുപ്പ മരിച്ചശേഷം ഉമ്മയുടെ തറവാട്ടില്‍നിന്ന് ഓരോരുത്തരായി കൂടുതല്‍ സൗകര്യമുള്ള പുതിയ വീടുകളിലേക്ക് പോയപ്പോഴും വല്യുമ്മ ആ വീട്ടില്‍ തന്നെ തുടരാനിഷ്ടപ്പെട്ടത് ഓര്‍മകള്‍ തന്നോട് ചേര്‍ത്തുപിടിക്കാനായിരുന്നു. പ്രിയപ്പെട്ടവന്റെ മരണത്തിനും, കുട്ടികളും പേരമക്കളുമായി ഒരുപാട് ജന്മങ്ങള്‍ക്കും സാക്ഷിയായ ആ തറവാട് വീട്ടില്‍ നിന്നകന്ന് ഒന്നിലധികം ദിവസം മറ്റൊരിടത്ത് തങ്ങാന്‍ വല്യുമ്മയുടെ മനസ്സനുവദിച്ചില്ല. ഒടുവില്‍ ചെറിയ മകന്‍ അധികം അകലെയല്ലാതെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരിടത്ത് പുതിയ വീട് വെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ വല്യുമ്മ അവനോടൊപ്പം അങ്ങോട്ട് താമസം മാറ്റി. പക്ഷേ, അപ്പോഴും തറവാട് വീട് പൊളിക്കരുതെന്ന്  നിബന്ധനയുണ്ടായിരുന്നു വല്യുമ്മാക്ക്. 'ഞാന്‍ ജീവിക്കുന്ന കാലത്തോളം അതവിടെ കിടക്കട്ടെ. മരിച്ചാല്‍ പിറ്റേ ദിവസം നിങ്ങള്‍ മക്കള്‍ക്കിഷ്ടമുള്ളത് ചെയ്‌തോളീ...' എന്തിനീ പിടിവാശിയെന്ന് ചോദിക്കാം. ഒരായുഷ്‌കാലത്തെ തന്റെ ജീവിതത്തിലെ വസന്തത്തിനും ശിശിരത്തിനും കൂട്ടായ വീടാണത്. അവരുടെ എത്ര സ്വപ്നങ്ങള്‍, സന്തോഷങ്ങള്‍, അതിനകത്ത് ചിറകടിച്ചിട്ടുണ്ടാകും! അവര്‍ കടിച്ചമര്‍ത്തിയ വേദനകള്‍, പ്രയാസങ്ങള്‍ ആ ചുമരുകള്‍ വരച്ചുവെച്ചിട്ടുണ്ടാകും! ആ വീട് കാണുമ്പോള്‍ അതെല്ലാമാവും അവര്‍ക്കോര്‍മ വരുന്നത്. അതില്ലാതാകുമ്പോള്‍ ആ ഓര്‍മകളും നഷ്ടപ്പെടുമോയെന്ന് അവര്‍ ഭയന്നാല്‍, ആ ഉത്കണ്ഠകളെ തള്ളിക്കളയാന്‍ ആര്‍ക്ക് സാധിക്കും. ഓര്‍മകളുടെ വേരറ്റാല്‍ മനുഷ്യജീവിതം പിന്നെയെന്തിന് കൊള്ളാം. അനേകം ജീവിതങ്ങളുടെ ഓര്‍മച്ചെപ്പായ ഒരു വീടും വെറും മണ്ണും ചുമരുമല്ല. പലപ്പോഴും അതിനകത്ത് പാകം ചെയ്തതും വിളമ്പിയിരുന്നതുമെല്ലാം ജീവിതങ്ങള്‍ തന്നെയാവും.

അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് വീട്ടില്‍ സൗകര്യം വര്‍ധിക്കുന്നില്ലെന്നും പുതിയൊരു വീടൊരുക്കാന്‍ സമയമായെന്നും കൂടെയുള്ളവള്‍ പറയുമ്പോഴെല്ലാം കുടഞ്ഞുതെറിപ്പിക്കാനാവാത്ത ബാല്യകൗമാരങ്ങള്‍ ഒളിഞ്ഞ് കിടക്കുന്ന വീടോര്‍മകള്‍ മനസ്സിലേക്ക് വരും. അത് പങ്കുവെച്ചിട്ടും അവളുടെ മനസ്സിലെ ആധികളെ തണുപ്പിക്കാന്‍ എനിക്കായിരുന്നില്ല. പക്ഷേ, ഈയിടെയുണ്ടായ രണ്ട് വീടനുഭവങ്ങള്‍ അവളെയും ഈ വീടകത്തോട് അനുരാഗമുള്ളവളാക്കിയിരിക്കുന്നു. പ്രസവം എന്നത് ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ മാത്രം നടക്കേണ്ട 'രോഗമായ' ഈ 2014-ല്‍ ഞങ്ങളുടെ കുഞ്ഞിന് ഈ വീടിനകത്താണവള്‍ ജന്മം കൊടുത്തത്. അവളുടെ പേറ്റുനോവിന്റെ കിതപ്പും വിയര്‍പ്പും ഒപ്പിയെടുത്തത് ഈ വീടകമാണ്. ആ കുഞ്ഞ് പിറന്ന് ഇരുപത്തേഴാം നാളില്‍ അവനുറങ്ങിക്കിടക്കെ അവന്റെ മുകളിലെ മേല്‍ക്കൂര പൊളിഞ്ഞുവീണു. അകത്ത് കുഞ്ഞും പുറത്ത് ഞങ്ങള്‍ ഉമ്മയും ഉപ്പയും വല്യുമ്മയും. കരച്ചിലും ബഹളത്തിനുമിടയില്‍ റൂമിനകത്ത് കയറിയപ്പോള്‍ ആ കാഴ്ച കണ്ട് തരിച്ചുനിന്നു... ചുറ്റും പൊട്ടിയ ഓടുകളും മരക്കഷ്ണങ്ങളും. മണ്ണും പൊടിയും പുരണ്ട് കുഞ്ഞ് ഒരു പോറലുമില്ലാതെ വീടിന് മുകളിലെ തുറന്ന ആകാശം നോക്കി കിടക്കുന്നു! അല്ലാഹുവിനെ സ്തുതിച്ച് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മയെ ഏല്‍പിച്ചു. ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയവരെല്ലാം, കുഞ്ഞിനെ രക്ഷിച്ച ദൈവത്തെ വാഴ്ത്തി. അപ്പോള്‍ ഞാന്‍, പൊളിഞ്ഞു വീണ ആ വീടിന് മുകളിലേക്ക് നോക്കി. കുഞ്ഞ് കിടന്നിരുന്നതിന്റെ നേരെ മുകളില്‍ തൂങ്ങിയാടുന്ന മരക്കഷ്ണങ്ങളും ഓടുകളും, 'ഞങ്ങളും വീഴേണ്ടവയായിരുന്നു. പക്ഷേ, നിന്റെ കുഞ്ഞ് താഴെ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ഇവിടെ തന്നെ നിന്നതാണെ'ന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെയടുത്ത് അവന്റെ ഉമ്മയില്ലെന്നറിഞ്ഞപ്പോള്‍ വീട് തന്നെ സ്വയം ഒരു 'ഉമ്മ'യാവുകയായിരുന്നു. അവളെക്കാള്‍ എന്നെ പരിചയമുള്ള ആ വീടിന് എന്റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാതിരിക്കാനാവും? ഈ വീടിനെ സ്‌നേഹിക്കാന്‍ ഇതിനേക്കാള്‍ മറ്റെന്ത് ഓര്‍മകള്‍ വേണം! നാളെ ഞങ്ങള്‍ മറ്റൊരു വീട് പണിതുയര്‍ത്തിയേക്കാം. അപ്പോഴും വീട്ടിനകത്തെ ഉമ്മയോര്‍മകള്‍ പോലെ ഈ വീടോര്‍മകളെയും ഞങ്ങള്‍ താലോലിച്ച് കൊണ്ടേയിരിക്കും.

By: Basheer Trupanichi