Saturday, February 23, 2013

"അതാണു തഖ്'വ"




ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ് (റ), ഉബയ് ഇബിന്‍ ക'അബ്(റ)നോടു ഇപ്പ്രകാരം ചോദിച്ചു, "തഖ്'വ എന്നാല്‍ എന്താണ്?".

ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "ഓ, സത്യവിശ്വാസികളുടെ നേതാവേ, മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ അങ്ങ് സഞ്ചരിച്ചിട്ടുണ്ടോ?"

ഉമര്‍ (റ) പറഞ്ഞു, "സഞ്ചരിച്ചിട്ടുണ്ട്".

ഉബയ് ഇബിന്‍ ക'അബ്(റ) ചോദിച്ചു, "അപ്പോള്‍ അങ്ങ് എന്തു ചെയ്യും?".

ഉമര്‍ (റ) പറഞ്ഞു, "ഞാന്‍ വസ്ത്രം ഉയര്‍ത്തി, വളരെ സൂക്ഷ്മതയോട്കൂടി സഞ്ചരിക്കും".

ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "അതാണു തഖ്'വ".
 
*********
എത്ര ലളിതം മഹത്തരം ഈ ഉപമയും ആഖ്യാനവും..
മനസ്സിലാക്കിയവര്‍ വിജയിച്ചു.... അത്തരക്കാരില്‍ ഉള്പെടാന്‍ നാഥന്‍ നമ്മെ സഹായിക്കട്ടെ...

No comments: