വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത പത്ത് മീന്‍രുചികള്‍.
ആന്ധ്ര ഫിഷ് Fry

മീന്‍ രണ്ട് കഷണം
എണ്ണ അര ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി രണ്ട് ടേബിള്‍സ്പൂണ്‍
ഗരം മസാല ഒരു നുള്ള്
കറിവേപ്പില ഒരു തണ്ട്
വിനാഗിരി ആവശ്യത്തിന്
വെളുത്ത എള്ള് ഒരു ടീസ്പൂണ്‍
മീന്‍ കഴുകി വൃത്തിയാക്കി മുകൡ പറഞ്ഞ ചേരുവകള്‍ പുരട്ടി 20 മിനുട്ട് വെയ്ക്കുക. ഇതിനു മുകളില്‍ വെളുത്ത എള്ള് വിതറുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വഴറ്റുക. ഈ എണ്ണയിലേക്ക് നേരത്തെ ചേരുവകള്‍ പുരട്ടിവച്ച മീനിടുക.കുറഞ്ഞ തീയില്‍ 12 മിനിട്ട് വച്ച് രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക.
എണ്ണ അര ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി രണ്ട് ടേബിള്‍സ്പൂണ്‍
ഗരം മസാല ഒരു നുള്ള്
കറിവേപ്പില ഒരു തണ്ട്
വിനാഗിരി ആവശ്യത്തിന്
വെളുത്ത എള്ള് ഒരു ടീസ്പൂണ്‍
മീന്‍ കഴുകി വൃത്തിയാക്കി മുകൡ പറഞ്ഞ ചേരുവകള്‍ പുരട്ടി 20 മിനുട്ട് വെയ്ക്കുക. ഇതിനു മുകളില്‍ വെളുത്ത എള്ള് വിതറുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വഴറ്റുക. ഈ എണ്ണയിലേക്ക് നേരത്തെ ചേരുവകള്‍ പുരട്ടിവച്ച മീനിടുക.കുറഞ്ഞ തീയില്‍ 12 മിനിട്ട് വച്ച് രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക.
ഫിഷ് ടിക്ക

മീന്‍ കഷണങ്ങളാക്കിയത് 250 ഗ്രാം
കട്ട തൈര് നാല് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ 25 മില്ലി
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റെ
പച്ചമുളക്് (അരിഞ്ഞത്) ഒരെണ്ണം
ഉലുവ ഇല ഒരു നുള്ള്
മഞ്ഞള്‍പൊടി ഒരു നുള്ള്
ബ്ലാക്ക് സാള്‍ട്ട് ഒരു നുള്ള്
ജീരകം ഒരു നുള്ള്
ഗരം മസാല ഒരു നുളള്
അയമോദകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
കഴുകി വൃത്തിയാക്കിയ മീനില്‍ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് വയ്ക്കുക. ഇതിലേക്ക് മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവ് ഓവനില്‍ 10 മിനുട്ട് വേവിച്ചെടുക്കാം.
കട്ട തൈര് നാല് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ 25 മില്ലി
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റെ
പച്ചമുളക്് (അരിഞ്ഞത്) ഒരെണ്ണം
ഉലുവ ഇല ഒരു നുള്ള്
മഞ്ഞള്‍പൊടി ഒരു നുള്ള്
ബ്ലാക്ക് സാള്‍ട്ട് ഒരു നുള്ള്
ജീരകം ഒരു നുള്ള്
ഗരം മസാല ഒരു നുളള്
അയമോദകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
കഴുകി വൃത്തിയാക്കിയ മീനില്‍ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് വയ്ക്കുക. ഇതിലേക്ക് മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവ് ഓവനില്‍ 10 മിനുട്ട് വേവിച്ചെടുക്കാം.
മീന്‍ വറുത്തരച്ച കറി
മീന്‍ കഷണങ്ങളാക്കിയത് അര കിലോ
തക്കാളി ഒന്ന്(വലുത്)
സവാള ഒന്ന്
പച്ചമുളക് നാലെണ്ണം
കറിവേപ്പില ഒരു തണ്ട്
കുതിര്‍ത്ത പുളി രണ്ട് ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
ചിരകിയ തേങ്ങ അര ടീസ്പൂണ്‍
മല്ലി അര ടീസ്്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചെറിയ ഉള്ളി മൂന്നെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ചിരകിയ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, കറിവേപ്പില എന്നിവ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നതുവരെ വറുത്തെടുക്കുക. ഇതില്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് ഇളക്കി അരച്ചെടുക്കുക. തക്കാളി, പച്ച മുളക്, എന്നിവ ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പും വെള്ളവും പുളിയും ചേര്‍ക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇട്ട് വേവിച്ചെടുക്കുക.
മീന്‍ വറ്റിച്ചത്

വറ്റ/അയക്കൂറ 500 ഗ്രാം
മുളക്‌പൊടി മൂന്ന് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുടംപുളി അഞ്ച് അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി 15 എണ്ണം
കറിവേപ്പില രണ്ട് തണ്ട്
മുളക് പൊടി, മഞ്ഞള്‍പൊടി, ഉലുവ എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ചെറിയ ഉള്ളി ഒഴിച്ചുള്ള മറ്റെല്ലാ ചേരുവകളും ഇതിനൊപ്പം മീന്‍ചട്ടിയില്‍ ഇടുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കുക. തിളച്ച് വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ ഇട്ട് വേവിക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി വറുത്തെടുത്ത് നേരത്തെ തയ്യാറാക്കിയ മീനില്‍ ചേര്‍ക്കുക. മുകളില്‍ കറിവേപ്പില വിതറി ഉപയോഗിക്കുക.
മീന്‍ മുളകുഷ്യം
മത്തി അര കിലോ
പച്ച കുരുമുളക് 70 ഗ്രാം
പച്ചമുളക് അഞ്ചെണ്ണം
വെളുത്തുള്ളി അരിഞ്ഞത് 25 ഗ്രാം
ഇഞ്ചി അരിഞ്ഞത് 25 ഗ്രാം
കറിവേപ്പില രണ്ട് തണ്ട്
ചെറിയ ഉള്ളി 100 ഗ്രാം
കടുക് അഞ്ച് ഗ്രാം
കുടംപുളി കുറച്ച്
വെളിച്ചെണ്ണ 25 മില്ലി
ഉപ്പ് ആവശ്യത്തിന്
ചെറിയ ഉള്ളി.പച്ച മുളക്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ അരച്ചെടുക്കുക. വൃത്തിയാക്കിയ മത്തിയും അരപ്പും കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റി ഇത് മുളകൂഷ്യത്തിലേക്ക് ചേര്‍ക്കുക.
പട്രാണിമച്ചി

മീന്‍ കഷണങ്ങളാക്കിയത് രണ്ടെണ്ണം
വിനാഗിരി ആവശ്യത്തിന്
വാഴയില രണ്ട് എണ്ണം
ചിരകിയ നാളികേരം 00 ഗ്രാം
മല്ലിയില 50 ഗ്രാം
പച്ചമുളക് ആറെണ്ണം
വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
മല്ലി ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര ഒരു നുള്ള്
കഴുകി വൃത്തിയാക്കിയ മീന്‍ വിനാഗിരിയും ഉപ്പും ചേര്‍ത്ത് 20 മിനുട്ട് വെക്കുക. ചിരകിയ തേങ്ങ,മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ജീരകം, മല്ലി, ചെറുനാരങ്ങാ നീര്, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് മീനില്‍ പുരട്ടുക. വാഴയിലയില്‍ പൊതിഞ്ഞ് 30 മിനുട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക.
ബംഗാളി ഫിഷ് കറി
മീന്‍ കഷണങ്ങളാക്കിയത് അര കിലോ
ഉരുളക്കിഴങ്ങ് ഒന്ന്
സവാള ഒന്ന്
വെളുത്തുള്ളി രണ്ട് അല്ലി
തക്കാളി ഒന്ന് (വലുത്)
ജീരകം ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കടുകെണ്ണ 150 മില്ലി
കഴുകി വൃത്തിയാക്കിയ മീനില്‍ മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടിവെക്കുക. ഉരുളക്കിഴങ്ങ് തോല് കളഞ്ഞെടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി മീന്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ ഉരുളക്കിഴങ്ങും വറുത്തെടുക്കണം. പാത്രത്തില്‍ എണ്ണ ഒഴിച്ച്, അരിഞ്ഞ ഉള്ളി, ഉരുളക്കിഴങ്ങ്, ജീരകം, മഞ്ഞള്‍ പൊടി, പച്ചമുളക് എന്നിവ ഇട്ട് ചൂടാക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളച്ച് വരുമ്പോള്‍ തക്കാളിയും ഉപ്പും ചേര്‍ക്കുക. അഞ്ച് മിനുട്ട് കഴിയുമ്പോള്‍ മീന്‍ കഷ്ണങ്ങളും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് 10 മിനുട്ട് വേവിക്കുക. മല്ലി ഇല വിതറി അലങ്കരിക്കാം.
ഗോവന്‍ ചെമ്മീന്‍ കറി

ചെമ്മീന്‍ 500ഗ്രാം
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
പച്ചമുളക് കീറിയത് ഒന്ന്
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
കുതിര്‍ത്ത പുളി അഞ്ച് ഗ്രാം
കാപ്‌സിക്കം ഒന്ന്
തേങ്ങാപാല്‍ ആവശ്യത്തിന്
ഗ്രൈന്‍ഡിങ്
മല്ലി അര ടേബിള്‍ സ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
കുരുമുളക് ആറെണ്ണം
വെളുത്തുള്ളി ഒരു അല്ലി
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ചിരകിയ നാളികേരം 30 ഗ്രാം
ചെമ്മീന്‍കഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കുക. ഇതില്‍ ചെമ്മീന്‍ ഇട്ട് മൊരിച്ചെടുക്കുക. ചിരകിയ നാളികേരവും മസാലകളും ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും പുളി,കാപ്‌സിക്കം,പച്ചമുളക്,തേങ്ങാ പാല്‍ എന്നിവയും ചേര്‍ത്ത് തിളപ്പിക്കുക.
ഫിഷ് മോളി

അയക്കൂറ അര കിലോ
സവാള(അരിഞ്ഞത്) 50 ഗ്രാം
ഇഞ്ചി(നീളത്തില്‍ അരിഞ്ഞത്) 10 ഗ്രാം
ഉപ്പ് ആവശ്യത്തിന്
നാളികേരം ഒന്ന്
കറിവേപ്പില ഒരു തണ്ട്
വെളുത്തുള്ളി (അരിഞ്ഞത്) ആറെണ്ണം
പച്ചമുളക ് (അരിഞ്ഞത്) 10 ഗ്രാം
ചെറുനാരങ്ങാ നീര് ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം 115 മില്ലി
മഞ്ഞള്‍പൊടി ഒരു നുള്ള്
വെളിച്ചെണ്ണ 15 മില്ലി
തക്കാളി ഒന്ന്
തേങ്ങയുടെ ഒന്നും രണ്ടും പാല്‍ എടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഒരു മിനുട്ട് നേരം വഴറ്റുക. ഇതില്‍ തേങ്ങയുടെ രണ്ടാം പാലും മഞ്ഞള്‍പൊടിയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്‍ ഇട്ട് വീണ്ടും തിളപ്പിക്കുക. മീന്‍ വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്ന് വാങ്ങി ചെറുനാരങ്ങ നീര്, കറിവേപ്പില,വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക. തക്കാളി അരിഞ്ഞത് മുകളില്‍ വിതറി അലങ്കരിക്കാം.
ചെമ്മീന്‍ മാങ്ങാ മുളക് ചാറ്
ചെമ്മീന്‍ 250 ഗ്രാം
പച്ച മാങ്ങ കഷ്ണങ്ങള്‍ ആറെണ്ണം
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍
പച്ചമുളക് ആറ് എണ്ണം
ഉപ്പ് ആവശ്യത്തിന്
ചെമ്മീന്‍ വൃത്തിയാക്കിവെക്കുക. പച്ചമുളക്, അരിഞ്ഞ ചെറിയ ഉള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, പച്ചമാങ്ങ എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ചെമ്മീന്‍ ചേര്‍ക്കുക. വെന്താല്‍ ഇറക്കി വെക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, കറിവേപ്പിലയും അരിഞ്ഞ ഉള്ളിയുമിട്ട് വഴറ്റി കറിയിലേക്ക് പകരുക.
തയ്യാറാക്കിയത്: പ്രബില്‍
സൂ ഷെഫ്, ദ റാവിസ് കടവ് റിസോര്‍ട്ട് ആന്റ് ആയുര്‍വേദ സെന്റര്‍, കോഴിക്കോട്
സൂ ഷെഫ്, ദ റാവിസ് കടവ് റിസോര്‍ട്ട് ആന്റ് ആയുര്‍വേദ സെന്റര്‍, കോഴിക്കോട്
Mathrubhumi Eves
No comments:
Post a Comment