രാജ്യത്തെ മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍
പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രൂപത്തില്‍
കൈകാര്യചെയ്യപ്പടുന്ന വെബ്‌സൈറ്റാണ്
www.maqsoodview.com.
49 പോളിടെക്‌നിക്കുകളടക്കം 135 മുസ്‌ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ
വിവരണമടങ്ങുന്ന സൈറ്റ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
മെക്കാനിക്കല്‍ എഞ്ചിനീയര്‍ മഖ്‌സൂദ് അഹമദ് അദ്ദീവാലയാണ് രൂപകല്‍പ്പന
ചെയ്തത്. രാജ്യത്തെ പഴഞ്ചന്‍ വിദ്യാഭ്യാസ രീതി മാത്രം
അവലംബിക്കുന്നതിനെക്കുറിച്ചും, ഏവരിലും നിരാശപടര്‍ത്തുന്ന വിധത്തിലുള്ള
രൂപത്തിലുള്ള സാക്ഷരതാ കമ്മി നികത്തുന്നതിനുമായി സമുദായാംഗങ്ങളെ
ഉണര്‍ത്തുകയാണ് സൈറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സൗദിയില്‍ നിന്നും
തിരിച്ചു വന്ന അഹമദ് പറയുന്നു. 'മുസ്‌ലിം സമൂഹം വൈജ്ഞാനികമായി പിറകോട്ടു
പോകാനുള്ള ഏറ്റവും പ്രധാന കാരണം, അനുയോജ്യമായ എഞ്ചിനീയറിംഗ് കോളേജുകളോ
മാനേജ്‌മെന്റ് സ്ഥാപനങ്ങളോ ഇല്ല എന്നതാണ്. ഉന്നത പഠനത്തിന് പോകുന്ന
വിദ്യാര്‍ത്ഥികളെ ഇത് നന്നായി ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇതിന്
പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ നിരന്തരം
ചിന്തിക്കാറുണ്ടായിരുന്നു. ഈയൊരു ആകാംക്ഷയുടെ ഫലമാണ് പുതിയ വെബ്‌സൈറ്റ്.
രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള ചെറിയൊരു ശ്രമത്തിന്റെ ഭാഗം
മാത്രമാണിത്.' അദ്ദേഹം പറഞ്ഞു. വളരെ എളുപ്പത്തില്‍ കോളേജുകളെക്കുറിച്ചും
യൂണിവേഴ്‌സിറ്റികളെക്കുറിച്ചും അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
വേണ്ടിയാണ് സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റ് നിരന്തരം അപ്‌ഡേറ്റ്
ചെയ്യുമെന്നും പുതിയ കോഴ്‌സുകളെക്കുറിച്ചുള്ള വിവരണങ്ങള്‍ എപ്പോഴും
ലഭിക്കുമെന്നും അഹമദ് കൂട്ടിച്ചേര്‍ത്
No comments:
Post a Comment