ഇസ്ലാം മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍
നാലാമത്തേതാണ് റമസാന്‍ വ്രതാനുഷ്ഠാനം. അതിപ്രധാനമായ ഒരു ആരാധനാ കര്‍മ്മമാണത്. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും കരസ്ഥമാക്കുന്നതിനുവേണ്ടി പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ശരീരേഛകളും തടഞ്ഞു നിര്‍ത്തുക, അല്ലാഹുവിനെ അനുസരിക്കുന്നതിന് വേണ്ടി നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും നിഗ്രഹിക്കുക - ഇതിനാണ് വ്രതാനുഷ്ഠാനം എന്നു പറയുന്നത്. |
ഹിജ്റ രണ്ടാം കൊല്ലം ശഅബാന്‍ മാസത്തിലാണ് റമസാന്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സന്ദേശം ഇറങ്ങിയത്. വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെടുന്ന ഒരേയൊരു സമുദായമല്ല മുഹമ്മദ് നബി(സ)യുടെ സമുദായം. അവര്‍ക്ക് മുമ്പുള്ള സമുദായങ്ങളിലും വ്രതാനുഷ്ഠാനം നിര്ബന്ധമാക്കപ്പെട്ടിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു, "സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടി. നിങ്ങളില്‍ നിന്നു ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ നിന്ന് പ്രസ്തുത എണ്ണം നോറ്റുവീട്ടേണ്ടതാണ്. ( 2:183 )". ചന്ദ്രവര്‍ഷത്തില്‍ 12 മാസങ്ങളുണ്ടല്ലോ. ഇതില്‍ എന്തുകൊണ്ടാണ് റമസാന്‍ മാസത്തെ വ്രതാനുഷ്ഠാനത്തിനുവേണ്ടി തെരഞ്ഞെടുത്തത്? ഈ ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു. "മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശനമായും വ്യക്തമായ സന്മാര്ഗ്ഗിക നിര്‍ദ്ദേശങ്ങളോടെയും സത്യത്തെയും അസത്യത്തെയും തമ്മില്‍ വേര്‍തിരിക്കുന്നതായും ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമാകുന്നു റമസാന്‍ മാസം. ആ മാസത്തില്‍ ഹാജറുള്ളവര്‍ വ്രതാനുഷ്ഠിച്ചു കൊള്ളട്ടെ ( 2:185 )". |
മനുഷ്യ സമൂഹത്തിന് അല്ലാഹു നല്കിയ ഏറ്റവും വലിയ അനുഗ്രഹമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആനാണ് നമുക്ക് വെളിച്ചവും ജീവിതത്തില്‍ ദിശാബോധവും നല്‍കിയത്. ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമസാന്‍ മാസം. അതുകൊണ്ടാണ് വ്രതാനുഷ്ഠാനത്തിന് പ്രസ്തുത മാസം തന്നെ തെരഞ്ഞെടുത്തിട്ടുള്ളത്. |
മറ്റു ആരാധനാ കര്‍മ്മങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആരാധനാ കര്‍മ്മമാണ് വ്രതാനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെയും അന്നപാനീയങ്ങളും ദേഹേഛകളും തടഞ്ഞു നിര്‍ത്തുകയെന്നത് ശ്രമകരമായ ഒരു പ്രവൃത്തിയാണ്. നല്ല ക്ഷമയും സഹന ശക്തിയും ഉണ്ടെങ്കിലേ അത് സാധിക്കുകയുള്ളൂ. അരികത്ത് ഭക്ഷണ പാനീയങ്ങളുണ്ട്. നല്ല വിശപ്പും ദാഹവും അനുഭവപ്പെടുന്നുമുണ്ട്. എന്നിട്ടും ഭക്ഷണ പനീയങ്ങള്‍ നാം ഉപയോഗിക്കുന്നില്ല. ലൈംഗികേഛ ഉണ്ടായിട്ടും സ്വന്തം ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് കൂടെ ഉണ്ടായിട്ടും നാം ആ ഇഛ പൂര്‍ത്തിയാക്കാന്‍ മുതിരുന്നില്ല. ഇത് ഒരു ത്യാഗം തന്നെയാണ്. എന്തിനാണ് നാം ഈ ത്യാഗം ചെയ്യുന്നത് ? സര്‍വ്വശക്തനായ അല്ലാഹുവിന്റെ പ്രീതിക്കും പൊരുത്തത്തിനും വേണ്ടി തന്നെ. മറ്റാളുകളെ കാണിക്കാന്‍ വേണ്ടി ആരും നോമ്പ് നോല്ക്കുകയില്ല. എന്തു കൊണ്ടെന്നാല്‍ അല്ലാഹുവും അവന്റെ ദാസനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണ് നോമ്പ്. ഒരാള്‍ നോമ്പ് നോറ്റിട്ടുണ്ട് എന്ന് അല്ലഹുവിന് മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ടാണ് നബി(സ) പറഞ്ഞത്, അല്ലാഹു ഇങ്ങനെ പറയുകയുണ്ടായി : "നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം കൊടുക്കുക" |
എല്ലാ ആരാധനകളും അല്ലാഹുവിന് തന്നെയാണ്. എല്ലാ ആരാധനകള്‍ക്കും പ്രതിഫലം കൊടുക്കുന്നതും അല്ലാഹു തന്നെ. പക്ഷെ നോമ്പിന് സവിശേഷമായ സ്ഥാനവും പ്രതിഫലവും ഉണ്ടെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. |
വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി ആരെങ്കിലും റമസാന്‍ മാസം നോമ്പെടുത്താല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) അരുള്‍ ചെയ്തിരിക്കുന്നു. |
വിശുദ്ധ റമസാന്‍ പല അനുഗ്രഹങ്ങളാലും സമ്പന്നമാണ്. ഖുര്‍ആന്‍, തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നീ പരിശുദ്ധ ഗ്രന്ഥങ്ങളുടെ അവതരണം, ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റ്, പിശാചുകള്‍ക്ക് ബന്ധനം, നരക മോചനം, മഹത്തായ പ്രതിഫല വാഗ്ദാനം തുടങ്ങിയവ അതില്‍ ചിലതാണ്. റമസാനിലെ ആദ്യത്തെ പത്ത് റഹ്മത്തിനെയും മധ്യ പത്ത് പാപമോചനത്തേയും അവസാന പത്ത് നരക മുക്തിയേയും കുറിക്കുന്നതാണ്. മറ്റു മാസങ്ങളില്‍ ഇല്ലാത്ത പല ആരാധനാകര്‍മ്മങ്ങളും പ്രാര്‍ഥനാ വചനങ്ങളും ഈ പുണ്യമാസത്തിന്റെ പ്രത്യേകതയാണ്. നന്മകള് വാരിക്കൂട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് റമസാന്‍ മുഴുക്കെ സുവര്‍ണ്ണാവസരമാകുന്നു. ഈ മാസത്തിന്റെ പവിത്രതയെ അറിഞ്ഞ് ആദരിക്കാന്‍ ഓരോ മുസ്ലിമും കടപ്പെട്ടവനാണ്. റമസാനിനോടുള്ള അനാദരവ് വിശ്വാസത്തിന്റെ ബലഹീനതയിലേക്കും ജീവിത ലക്ഷ്യത്തിന്റെ മാര്‍ഗഭ്രംശത്തിലേക്കും വിരല്‍ ചൂണ്ടുന്നു. |
ദൈവിക അനുഗ്രഹത്തിന്റെ വിശുദ്ധമാസമാണ് റമസാന്‍. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും അടിമകള്‍ സദ്കര്‍മ്മങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്ന ഈ പുണ്യമാസത്തില്‍ പാപവിമുക്തിയും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമേകുകയും ചെയ്യുന്നു. റമസാനിന്റെ വിശുദ്ധ ദിനരാത്രികളില്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരഗ വാതായനങ്ങള്‍ ബന്ധിക്കപ്പെടുകയും ചെയ്യും. വിശുദ്ധ റമസാന്റെ പവിത്രതയും പരിശുദ്ധിയും സംരക്ഷിക്കാന്‍ നാം മുസ്ലിംകള് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പുണ്യദിനങ്ങളില്‍ പാപ മോക്ഷത്തിന് വേണ്ടിയുള്ള ആരാധനകളില്‍ നാം വ്യാപൃതരാവണം. വിശുദ്ധ റമസാന്റെ മതകീയ പാഠങ്ങളും പ്രത്യേക അനുഷ്ഠാനങ്ങളും മത ജ്ഞാനികളോട് ചോദിച്ച് മനസ്സിലാക്കണം. ക്ഷമ, കാരുണ്യം, സദ്സ്വഭാവം തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ നോമ്പുകാരന് കൈവരിക്കണം. വ്രതാനുഷ്ഠാനത്തിലും അനുബന്ധ കര്‍മ്മങ്ങളിലും ദൈവീക സാമീപ്യം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രവാചകന് (സ ) പറയുന്നു: " കാപട്യ മുക്തവും ദൈവീക പ്രതിഫലം ഉദ്ദേശിച്ചുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ " ( നസാഇ ). വ്രത കാലത്തെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. ഭക്ഷണ വിഭവങ്ങളില്‍ സമൂഹത്തില്‍ കണ്ടു വരുന്ന ധാരാളിത്ത പ്രവണത അവസാനിപ്പിക്കാന്‍ ഒരോ മുസ്ലിമും ബദ്ധശ്രദ്ധരാവണം. ഖുര്‍ആന്‍ സൂക്തം 7-31 )o വചനത്തില്‍ പറയുന്നു: "നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. ദുര്‍വ്യായം അരുത്. ദുര്‍വ്യായം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല". അവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും അവശ്യ പൂര്‍ത്തീകരണത്തില്‍ ബോധവാന്മാരാവാനും നാം തയ്യാറാവണം. ദൈവിക അനുഗ്രഹത്തിന്റെ ഈ വസന്ത കാലത്ത് സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ നാം നമ്മുടെ ശരീരങ്ങള്‍ പാകപ്പെടുത്തണം. നരക മോചനവും സ്വര്‍ഗ പ്രവേശവും വിധിക്കപ്പെടുന്ന സംഘങ്ങളില്‍ ഉള്‍പ്പെടാന്‍ നാം ആരാധനകളില്‍ പങ്ക് കൊള്ളണം. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍. |
നോമ്പിന്റെ സമയം |
ഇസ്ലാമിലെ എല്ലാ കര്‍മാനുഷ്ഠാനങ്ങള്‍ക്കും നിര്‍ണയിക്കപ്പെട്ട സമയമുണ്ട്. നോമ്പിന്റെ കാര്യവും അങ്ങിനെ തന്നെ. ശഅബാന്‍ 29 പൂര്‍ത്തിയായി മാസപ്പിറവി കാണുകയോ അല്ലെങ്കില്‍ ശഅബാന്‍ 30 പൂര്‍ത്തിയാവുകയോ ചെയ്താല്‍ നോമ്പ് നിര്‍ബന്ധമാവുന്നതാണ്. |
നോമ്പ് നിര്‍ബന്ധമായവര്‍ |
പ്രായപൂര്‍ത്തിയും ബുദ്ധിയും ശാരീരിക ശേഷിയുമുള്ള എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാര്ക്കും നോമ്പ് നിര്‍ബന്ധമാണ്. ബുദ്ധിയില്ലാത്ത ഭ്രാന്തന്മാര്ക്കും പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടികള്‍ക്കും നോമ്പ് നിര്‍ബന്ധമില്ല. എന്നാല്‍ കുട്ടികളെ നോമ്പ് നോല്ക്കാന് പരിശീലിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ ഇസ്ലാം ചിലര്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. രോഗികള്‍, യാത്രക്കാര്‍, ഹൈള് ( ആര്‍ത്തവം ), നിഫാസ് ( പ്രസവം ) ഇവയുള്ള സ്ത്രീകള്‍ - ഇവരൊന്നും നോമ്പ് നോക്കേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് നഷ്ടപ്പെട്ട അത്രയും എണ്ണം നോമ്പ് പിന്നീടവര്‍ നോറ്റ് വീട്ടേണ്ടതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക : "നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ നിന്ന് (നഷ്ടപ്പെട്ട അത്രയും) എണ്ണം പൂര്‍ത്തിയാക്കേണ്ടതാണ്. അല്ലാഹു നിങ്ങള്‍ക്ക് സൗകര്യത്തെയാണുദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കണം എന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല" ( 2:184 ) |
നോമ്പിന്റെ ഫര്ളുകള് |
1. നിയ്യത്ത് : നിയ്യത്താണ് ഇസ്ലാമിക കര്‍മ്മങ്ങളുടെ അടിസ്ഥാനം. " അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് റമളാന്‍ മാസത്തിലെ നാളത്തെ നോമ്പ് നോറ്റ് വീട്ടുവാന് ഞാന്‍ കരുതി " എന്ന് നിയ്യത്ത് ചെയ്യുക. വേറെ ഒരു അഭിപ്രായത്തില്‍ റമസാന്റെ മുഴുവന്‍ നോമ്പിനും കൂടി ഒരു നിയ്യത്ത് ചെയ്താല്‍ മതി എന്നുമുണ്ട്. നിയ്യത്ത് ഉണ്ടാവേണ്ടാത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നാണ്, നാവില്‍ നിന്നല്ല. എന്നാല്‍ മനസ്സില്‍ നിന്നുണ്ടാകുന്ന നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കുക കൂടി ചെയ്താല്‍ വളരെ നന്നായിത്തീര്‍ന്നു. മനസ്സില്‍ നിയ്യത്തില്ലാതെ നാവ് കൊണ്ട് പറഞ്ഞതുകൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല. |
2. നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് വിട്ടുനില്‍ക്കല്‍ |
നോമ്പുകാരന്റെ ശരീരത്തിനകത്തേക്ക് ഭക്ഷണമോ പാനീയമോ മറ്റെന്തെങ്കിലുമോ കടക്കുക, സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, അറിഞ്ഞുകൊണ്ട് ശുക്ലസ്ഖലനം സംഭവിക്കുക - ഇവയെല്ലാം നോമ്പ് മുറിയുന്ന കാര്യങ്ങളാണ്. ഉറക്കത്തില്‍ അറിയാതെ സ്ഖലനമുണ്ടായാല്‍ നോംമ്പ് മുറിയുകയില്ല. രാത്രി കാലങ്ങളില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ ലൈംഗിക വേഴ്ച നടത്തുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതുകൊണ്ട് നോംമ്പ് മുറിയുകയില്ല. |
നോമ്പിന്റെ സുന്നത്തുകള്‍ |
അത്താഴം കഴിക്കുക (അത് ഒരു മുറുക്ക് വെള്ളമായാലും മതി). അത്താഴം പിന്തിപ്പിക്കുക. അത്താഴത്തിന്റെയും സുബ്ഹിന്റെയും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയം എന്നതാണ് നബിചര്യ ). അത്താഴ ശേഷം താഴെ പറയുന്നത് ചൊല്ലുക |
![]() |
വലിയ അശുദ്ധിയുണ്ടെങ്കില്‍ ഫജ്റിന് മുമ്പ് കുളിക്കുക. |
പകലില്‍ സുറുമയും സുഗന്ധവും വര്‍ജിക്കുക. |
അവയവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. |
ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, സ്വദഖ, മറ്റ് പുണ്യ കര്‍മങ്ങളും വര്‍ധിപ്പിക്കുക. |
നോമ്പ് തുറക്കേണ്ട സമയമായാല്‍ ഉടനെ നോമ്പ് തുറക്കുക, നോമ്പ് തുറക്കുന്നത് വൈകിക്കാതിരിക്കുക. കാരക്ക കൊണ്ടോ കാരക്ക കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ടോ ആണ് നോമ്പ് തുറക്കേണ്ടത്. |
നോമ്പ് തുറന്ന ഉടന്‍ |
![]() |
"അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ നോമ്പ് നോറ്റു, നീ നല്കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്തു.". എന്ന് ചൊല്ലല്‍ സുന്നത്താണ് |
വെള്ളം കൊണ്ട് നോമ്പ് തുറന്നാല്‍ |
![]() |
"ദാഹം ശമിച്ചു, നാഡി ഞരമ്പുകള്‍ നനഞ്ഞു, അല്ലഹു ഉദ്ദേശിച്ചെങ്കില്‍ പ്രതിഫലം ഉറക്കുകയും ചെയ്തു.", എന്ന് കൂടി ചൊല്ലല്‍ സുന്നത്ത് ഉണ്ട് |
നോമ്പിന്റെ കറാഹത്തുകള്‍ |
അകാരണമായി ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുക, വായിലിട്ട് വല്ലതും ചവക്കുക, ആവശ്യമില്ലാതെ ഭക്ഷണം രുചിച്ച് നോക്കുക, വികാരോത്തേജനമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, കൊപ്ലിക്കുകയോ, മൂക്കില്‍ കയറ്റിച്ചീറ്റുമ്പോഴോ അമിതമായി വെള്ളമുപയോഗിക്കുക - ഇതെല്ലാം കറാഹത്തുകളാണ്. |
ചില പ്രാര്‍ത്ഥനകള്‍ |
1. റമസാന്‍ മുഴുവനും പ്രാര്‍ത്ഥിക്കേണ്ടത് |
![]() |
"അല്ലാഹു അല്ലാതെ ഇലാഹില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവനോട് ഞാന്‍ പാപമോചനം തേടുന്നു. അവനൊട് സ്വര്‍ഗം ചോദിക്കുകയും നരഗത്തില്‍ നിന്ന് കാവല്‍ തേടുകയും ചെയ്യുന്നു." |
2. ഒന്നാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത് |
![]() |
"ഏറ്റവും കൂടുതല്‍ അനുഗ്രഹം ചൊരിയുന്ന അല്ലാഹുവേ, നീ എനിക്ക് അനുഗ്രഹം ചൊരിയണമേ." |
3. രണ്ടാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത് |
![]() |
"ലോക രക്ഷിതാവായ അല്ലാഹുവേ, എന്റെ ദോഷങ്ങള്‍ പൊറുക്കേണമേ." |
4. മൂന്നാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത് |
![]() |
"ലോക രക്ഷിതാവായ അല്ലാഹുവേ, നീ എന്നെ നരഗത്തില്‍ നിന്ന് മോചിപ്പിക്കുകയും സ്വര്‍ഗത്തില്‍ കടത്തുകയും ചെയ്യേണമേ." |
![]() |
"അല്ലാഹുവേ, നീ മാപ്പ് ചെയ്യുന്നവനാണ്. മാപ്പ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നവനും, അതുകൊണ്ട് നീ എനിക്ക് മാപ്പ് ചെയ്യേണമേ." |
നോമ്പിനെ കുറിചുള്ള ചില ഹദീസുകള്‍ |
നബി (സ) പറഞ്ഞു: ആരെങ്കിലും വിശ്വാസ ദാര്‍ഢ്യത്തോടേയും പ്രതിഫലേച്ഛയോടെയും റമദാനില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്ലിം) |
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന് അവന്റെ നോമ്പ് ദിവസമായാല്‍ അവന് അനാവശ്യം പ്രവര്‍ത്തിക്കരുത്, അട്ടഹസിക്കരുത്, അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പ് അനുഷ്ഠിച്ച മനുഷ്യനാണ് എന്നു പറയട്ടെ. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി) |
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന് തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി) |
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: റമസാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി) |
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: റമസാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരഗത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. (ബുഖാരി) |
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും എഴുന്നേറ്റ് നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമസാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കുന്നതുമായിരിക്കണം. (ബുഖാരി) |
വരികള്‍ക്കിടയിലൂടെ കണ്ടതും കേട്ടതും ഒപ്പം തോന്നുന്ന നേരങ്ങളില്‍ തോന്നപ്പെട്ടതുമായ വരികള്‍ പകര്ത്തപ്പെടുന്നതിനായ് ഉണ്ടാക്കിയ ബ്ലോഗ്... അക്ഷരം പഠിപ്പിക്കാന്‍ സാഹസം കാണിച്ച .... വായനാശീലവും എഴുതാനുള്ള ശീലവും വളര്‍ത്താന്‍ പിന്തുണ നല്കിയ ഇരുപത്തിരണ്ട് കൊല്ലം മുമ്പൊരു റമദാൻ അവസാനിച്ച് പെരുന്നാൾ പിറ നടന്ന രാവിൽ ഞങ്ങളില്‍ നിന്ന് വിട പറഞ്ഞ സ്നേഹനിധിയായ ഉമ്മയുടെ സ്മരണകള്‍ക്ക് മുന്നില്‍ .....
Monday, July 8, 2013
നോമ്പ്(വ്രതാനുഷ്ഠാനം)
കറന്റ് എപ്പൊ വരും?

ഈ ലേഖനം നീണ്ടതാണ്, ക്ഷമിയ്ക്കുക.
ഒരു ദിവസം ഇലക്ട്രിസിറ്റി ബോര്‍ഡുമായും ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍ അതോറിറ്റിയുമായും ഞാന്‍ സമാനമായ കാരണത്തിന്നായി വഴക്കടിച്ചു.
എനിയ്ക്ക് ഓഹരിക്കമ്പോളവുമായി ബന്ധമുണ്ട്. ഓഹരിക്കമ്പോളത്തില്‍ വ്യാപാരം നടക്കുന്നത് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ, രാവിലെ ഒന്പതുമുതല് മൂന്നര വരെയാണ്. ഈ ആറര മണിക്കൂര്‍ സമയം മുഴുവനും എന്റെ കമ്പ്യൂട്ടര്‍ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഒരു ട്രേഡിങ്ങ് ടെര്‍മിനലായി മാറുന്നു. ഈ ആറര മണിക്കൂറിന്നിടയില്‍ കറന്റു പോകുന്നത് എനിയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് അതെന്നെ ശുണ്ഠി പിടിപ്പിയ്ക്കാറുണ്ട്.
അടയ്ക്കാമരം, തെങ്ങ്, പരുത്തി, ആഞ്ഞിലി, പിന്നെ മാവ്, പ്ലാവ്, കടപ്ലാവ്, ഇങ്ങനെ വിവിധ മരങ്ങളുടെ ഇടയിലൂടെ വലിച്ചിരിയ്ക്കുന്ന ഇലക്ട്രിക് കമ്പികളാണ് ഞങ്ങളുടെ നാട്ടിലെ മിയ്ക്ക വീടുകളിലും വൈദ്യുതി എത്തിയ്ക്കുന്നത്. കാറ്റൊന്നു വീശിയാല്‍ ഇവയില്‍ നിന്നുള്ള ഓലയോ കൊമ്പോ ഇലക്ട്രിക്ക് കമ്പികളില്‍ വീഴുന്നതു സാധാരണയാണ്. മഴക്കാലമാണെങ്കില്‍ ഈ മരങ്ങള്‍ തന്നെ മറിഞ്ഞു വീണ് കമ്പികള്‍ പൊട്ടുന്നതും പോസ്റ്റ് ഒടിയുന്നതും അസാധാരണമല്ല. ‘മഴയൊന്നു പെയ്താല്‍ കെഎസ്ഈബിയ്ക്കു ജലദോഷം പിടിയ്ക്കും’ എന്നു തമാശരൂപേണയെങ്കിലും പറയേണ്ടി വരാറുണ്ട്.
ഇതിനൊക്കെപ്പുറമേ, ദേശീയപാത നമ്പര്‍ പതിനേഴിന്റെ പറവൂര്‍ മുതല്‍ ഞങ്ങളുടെ മൂത്തകുന്നം വരെയുള്ള ഭാഗം ദേശീയപാത എന്ന പദവിയ്ക്ക് തീരെ അര്‍ഹതയില്ലാത്ത വിധം ഇടുങ്ങിയതാണ്. റോഡരികില്‍ ഉടനീളമുള്ള ഇലക്ട്രിക് പോസ്റ്റുകളില്‍ നിന്ന് ഇഞ്ചുകള്‍ മാത്രം അകന്നാണ് വലിയ കണ്ടെയിനറുകളും ട്രെയിലറുകളും പരക്കം പായുന്ന ബസ്സുകളും പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് ‘വണ്ടി പോസ്റ്റിലിടിച്ചു’ വൈദ്യുതിവിതരണം നിലയ്ക്കുന്നത് ഞങ്ങളുടെ നാട്ടില്‍ പതിവാണ്.
വാസ്തവത്തില്‍ മൂത്തകുന്നം ഇലക്ട്രിക്കല്‍ സെക്ഷനിലുള്ളവരുടെ ജോലി ദുഷ്കരമാണ്. എന്നിരുന്നാലും, അവരത് വളരെ, വളരെ ഭംഗിയായി നിര്‍വ്വഹിയ്ക്കുന്നുണ്ടു താനും. അതിന്നൊരുദാഹരണം പറയാം. വടക്കേക്കര സബ്സ്റ്റേഷനില്‍ നിന്നാണ് ഞങ്ങള്‍ക്ക് വൈദ്യുതി ലഭിയ്ക്കുന്നത്. ചിലപ്പോള്‍ സബ്സ്റ്റേഷന് അവരുടേതായ ചില പണികള്‍ക്കായി വൈദ്യുതി ഓഫു ചെയ്യുന്നു. ഉടന്‍ മൂത്തകുന്നം സെക്ഷന്‍ കൊടുങ്ങല്ലൂരില്‍ നിന്നും ചേന്ദമംഗലത്തു നിന്നും മറ്റുമായി വൈദ്യുതി വരുത്തിത്തന്ന് ഞങ്ങളുടെ കാര്യങ്ങള്‍ക്കു മുടക്കം വരാതെ നോക്കുന്നു. സമീപത്തുള്ള പല ഇലക്ട്രിക്കല്‍ സെക്ഷനുകളെപ്പറ്റിയും ഇടയ്ക്കിടെ പത്രത്തില്‍ വരാറുള്ള പരാതികള്‍ മൂത്തകുന്നം സെക്ഷനെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല.
ഇതൊക്കെയാണെങ്കിലും, ഒരു ദിവസം മൂത്തകുന്നം ഇലക്ട്രിക്കല്‍ സെക്ഷനുമായി എനിയ്ക്കു കലഹിയ്ക്കേണ്ടി വന്നു.
ഒരു തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയായതേയുള്ളു, കറന്റു പോയി. കൃത്യം ഒന്‍പതു മണിയ്ക്കു തന്നെ പോയതുകൊണ്ട് കെവി ലൈനില്‍ പണിയുള്ളതുകൊണ്ട് ലൈന്‍ ഓഫു ചെയ്തതാണോ എന്നു സംശയമായി. അത്തരം പണികളുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള മുന്നറിയിപ്പ് പത്രത്തിലുണ്ടാകാറുണ്ട്. അന്നത് പത്രത്തിലുണ്ടായിരുന്നില്ല. ഞാനുടന്‍ വിളിച്ചു ചോദിച്ചു. ഒരിടത്തൊരു പണി നടക്കുന്നുണ്ട്, അതുകൊണ്ട് ഓഫു ചെയ്തതാണ് എന്ന മറുപടി കിട്ടി. ‘കറന്റെപ്പോ വരും?’ ഞാന്‍ ചോദിച്ചു. ‘ആ പണി തീര്‍ന്നു കഴിയുമ്പോ വരും’ എന്നായിരുന്നു, മറുപടി. ‘കറന്റിപ്പൊത്തന്നെ തരണംന്നല്ല ഞാന്‍ പറയുന്നത്. കറന്റെപ്പോ തരും എന്നു മാത്രമാണ് ഞാന്‍ ചോദിയ്ക്കുന്നത്. പണി എത്ര മണിയ്ക്കു തീരും?’ എന്നായി ഞാന്‍. ‘പണി എപ്പൊഴാ തീരുകാന്ന് എങ്ങനെയാ പറയുകാ, ചേട്ടാ’ എന്ന മറുപടി എന്നെ ചൊടിപ്പിച്ചു.
‘ഇപ്പൊ നടക്കുന്ന പണി ഈ സെക്ഷനില്‍ ഇതാദ്യമായൊന്നുമല്ലല്ലോ നടക്കുന്നത്. ഇതുപോലുള്ള പണികള്‍ ഇതിനു മുന്‍പ് ഒരുപാടു തവണ നടന്നിട്ടുള്ളതുമായിരിയ്ക്കും. ഇത്തരം പണികള്‍ക്ക് ഏകദേശം എത്ര സമയം വേണ്ടി വരും എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാന്‍ കഴിയേണ്ടതല്ലേ?’
‘അങ്ങനത്തെ വെളിച്ചോന്നും ഇവിടില്ല. പണി തീര്‍ന്നാല്‍ ലൈന്‍ ചാര്‍ജ്ജു ചെയ്യും.’
‘കറന്റെപ്പൊ വരുംന്ന് അറിയാന്‍ ഒരുപഭോക്താവിന്ന് അവകാശമില്ലെന്നാണോ പറയുന്നത്?’ എന്നു ഞാന്‍ തര്‍ക്കിച്ചു.
‘അതാ മലയാളത്തില്‍പ്പറഞ്ഞത്, പണിതീര്‍ന്നാല്‍ ചാര്‍ജ്ജു ചെയ്യുംന്ന്.’
‘ഏ ഈയുടെ നമ്പറൊന്നു തരിന്.’
‘ഏ ഈയെ വിളിച്ചിട്ടെന്താ കാര്യം. ഞാമ്പറഞ്ഞതു തന്നെ ഏ ഈയും പറയും.’
ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ മൊബൈല്‍ നമ്പര്‍ കിട്ടി. അദ്ദേഹവും ഇതൊക്കെത്തന്നെയാണു പറഞ്ഞു തുടങ്ങിയത്. ‘സാറു ചെയ്യുന്ന പണിയെപ്പറ്റി സാറിനു തന്നെ നിശ്ചയമില്ലെന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഉഷാറായി.
പണിയുടെ വിശദാംശങ്ങള്‍ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായി അദ്ദേഹമെനിയ്ക്കു തന്നു. റോഡരികിലെ ഒരു പോസ്റ്റ് ‘ഡാമേജ്ഡ്’ ആയി നില്‍ക്കുകയാണ്. തല്ക്കാലം അതിനെ ‘ഒരു തരത്തിലൊക്കെയൊന്ന്’ കെട്ടി നിര്‍ത്തിയിരിയ്ക്കുകയാണ്. അതൊന്നു മാറ്റാന്‍ പ്ലാനുണ്ട്. പോസ്റ്റ് രണ്ടു ദിവസം മുന്‍പ് അവിടെ കൊണ്ടുവന്നിട്ടിട്ടുണ്ട്. ഗതാഗതം തടയണം. കമ്പികള്‍ അഴിച്ചു മാറ്റണം. പഴയ പോസ്റ്റ് ഒടിഞ്ഞു വീഴാതെ പറിച്ചു മാറ്റണം. പുതിയ പോസ്റ്റിടാന്‍ പാകത്തിന്, അല്പം കൂടി അരികിലേയ്ക്കു മാറ്റി കുഴി കുഴിയ്ക്കണം. പോസ്റ്റ് ബലത്തില്‍ നാട്ടണം. കമ്പികള്‍ കെട്ടണം. പണിസ്ഥലം വൃത്തിയാക്കണം. ലൈന്‍ ചാര്‍ജ്ജു ചെയ്യണം. ഗതാഗതം അനുവദിയ്ക്കണം. ഇതൊക്കെയാണു ചെയ്യാനുള്ളത്.
ഒരു കൂട്ടായ ശ്രമമായതുകൊണ്ട് പുറത്തുനിന്നുള്ള ലേബര്‍ കൂടി വേണം. പുറത്തുനിന്നുള്ള ലേബര്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്, അവര്‍ സ്ഥലത്തു വന്നു കിട്ടണം. അതില്‍ അല്പമൊരനിശ്ചിതത്വമുണ്ട്. ആ അനിശ്ചിതത്വം നീങ്ങാന്‍, അതായത് രണ്ടിലൊന്നറിയാന്‍, ഒരു ഫോണ്‍ കാള്‍ മതി. ആരെയാണു വിളിയ്ക്കേണ്ടതെന്നു വച്ചാല്‍ ആ ആളുടെ നമ്പര്‍ തരൂ, ഞാന്‍ വിളിയ്ക്കാമെന്നു പറഞ്ഞപ്പോള്‍, അതു വേണ്ട, ഞാന്‍ തന്നെ വിളിച്ചോളാം എന്ന് ഏ ഈ പറഞ്ഞു. തുടര്‍ന്ന്, മുന്‍പു വിവരിച്ച പണിയുടെ ഓരോ ഭാഗത്തിനും എത്ര സമയം വീതം വേണം എന്ന് എന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ കണക്കാക്കിയെടുത്തു. അങ്ങേയറ്റം രണ്ടര മണിക്കൂറാണ് ആ പണിയ്ക്കായി ആവശ്യം വരിക. ഒരരമണിക്കൂറു കൂടി കൂട്ടിക്കോളിന്‍, എന്ന എന്റെ അഭിപ്രായം സ്വീകരിച്ച് ആകെ മൂന്നു മണിക്കൂര്‍ ആവശ്യമുണ്ട് എന്നു തീരുമാനമായി. പണി തുടങ്ങിക്കഴിഞ്ഞ നിലയ്ക്ക്, ഇനി രണ്ടു മണിക്കൂര്‍ കൂടി മതിയാകണം എന്നു കണക്കുകൂട്ടി. ഇപ്പോള്‍ സമയം ഒന്‍പതര. പതിനൊന്നരയ്ക്ക് ലൈന്‍ ചാര്‍ജ്ജു ചെയ്യാന്‍ സാധിയ്ക്കും, സാധിയ്ക്കണം എന്നു ഞങ്ങള്‍ അനുമാനിച്ചു.
‘കറന്റ് എപ്പോള്‍ വരും’ എന്നു വിളിച്ചു ചോദിയ്ക്കുന്ന ഉപഭോക്താക്കളോട് ‘പതിനൊന്നരയ്ക്കു വരും’ എന്നറിയിയ്ക്കാന്‍ ഓഫീസിലെ ഫോണെടുക്കുന്നയാളെ ഇപ്പോള്‍ത്തന്നെ ചുമതലപ്പെടുത്താമെന്ന് ഏ ഈ ഉറപ്പു നല്കി. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് ഞാന്‍ സെക്ഷന്‍ ഓഫീസിലേയ്ക്കു വിളിച്ചു ചോദിച്ചപ്പോള്‍ ‘പണി തീര്‍ന്നാല്‍ ഉടന്‍ ചാര്‍ജ്ജു ചെയ്യും’ എന്ന പതിവു മറുപടിയ്ക്കു പകരം, ‘പതിനൊന്നരയ്ക്കു ചാര്‍ജ്ജു ചെയ്യും’ എന്ന മറുപടി കിട്ടി! എനിയ്ക്കു തൃപ്തിയായി.
ആകാംക്ഷയോടെ, ഒരുപക്ഷേ ഉത്കണ്ഠയോടെ വിളിച്ചുചോദിയ്ക്കുന്ന ഉപഭോക്താക്കളോട് കറന്റു വരാന്‍ സാദ്ധ്യതയുള്ള ഏകദേശസമയം പറഞ്ഞു കൊടുക്കാനുള്ള സ്ഥിരസംവിധാനമുണ്ടാക്കണം എന്ന എന്റെ അഭിപ്രായവും ഏ ഈ സ്വീകരിച്ചിരുന്നു. അതു മിയ്ക്കവാറുമൊക്കെ നടപ്പാകുകയും ചെയ്തു. മരംവീണെന്ന റിപ്പോര്‍ട്ടു കിട്ടി, അതു സ്പോട്ടില്‍ച്ചെന്നു കാണുന്നതു വരെയുള്ള അനിശ്ചിതത്വം മാത്രമേ ഇപ്പോഴുണ്ടാകാറുള്ളു. നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ഉടനെ എത്ര മണിയ്ക്കു വൈദ്യുതിവിതരണം പുനരാരംഭിയ്ക്കാന്‍ സാധിയ്ക്കുമെന്ന വിവരം ഇപ്പോള്‍ റെഡി. ചെറുപ്രശ്നങ്ങള്‍ മാത്രമാണെങ്കില്‍ അവര്‍ പറയും, ‘ദാ, ഇപ്പൊത്തന്നെ വരും. ഒരു പത്തു മിനിറ്റ്. ഏറിയാലൊരു പതിനഞ്ചു മിനിറ്റ്.’ മതി, ഒരുപഭോക്താവിന്ന് അത്രയും കേട്ടാല്‍ മതി.
പറവൂരിനപ്പുറത്ത് മന്നത്തുള്ള സബ്സ്റ്റേഷനാണ് 110 കെവി ലൈന്‍ നിയന്ത്രിയ്ക്കുന്നത്. ഇടയ്ക്ക് മന്നംകാര്‍ ലൈന്‍ ഓഫു ചെയ്യും. ഉടന്‍ മൂത്തകുന്നം സെക്ഷന്കാര് കറന്റ് എപ്പൊഴാ വരികയെന്ന് മന്നത്തേയ്ക്കു വിളിച്ചു ചോദിച്ച് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്കുള്ള മറുപടി മുന്‍കൂട്ടി അറിഞ്ഞു വയ്ക്കും.
മഴക്കാലത്ത് മഴവെള്ളവും വേനല്‍ക്കാലമൊഴികെയുള്ള മാസങ്ങളില്‍ കിണര്‍വെള്ളവും കുടിയ്ക്കാനുപയോഗിയ്ക്കുന്നു. മറ്റു വീട്ടാവശ്യങ്ങള്‍ക്കായി കുളവുമുണ്ട്. വേനല്‍മാസങ്ങളില്‍ അല്പമകലെയുള്ള ചെറുറോഡിന്റെയരികിലെ പൊതുടാപ്പില്‍ നിന്നാണ് കുടിവെള്ളമെടുക്കാറ്. ഒരു ദിവസം വൈകുന്നേരം വെള്ളമെടുക്കാന്‍ കുടവുമായി ചെന്നപ്പോള്‍ ടാപ്പില്‍ വെള്ളമില്ല. പതിവായി ചെല്ലാറുള്ള സമയത്തു തന്നെയാണു ചെന്നത്. മുന്‍ ദിവസങ്ങളില്‍ ആ സമയത്ത് വെള്ളം വരാറുണ്ടായിരുന്നു.
ഒഴിഞ്ഞ കുടങ്ങളുമായി മടങ്ങിവരേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് ഉടന്‍ വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിലേയ്ക്കു വിളിച്ചു.
ഒരിടത്ത് പണി നടക്കുന്നുണ്ട്, ആ പണി തീര്‍ന്ന ശേഷം മാത്രമേ ജലവിതരണം പുനരാരംഭിയ്ക്കുകയുള്ളുവെന്നു മറുപടി കിട്ടി. എത്ര മണിയോടെ വെള്ളം വരും എന്നു ചോദിച്ചപ്പോള്‍ ‘അതറിയില്ല’ എന്നായിരുന്നു നേരിയ നിസ്സംഗതയോടെയുള്ള ഉത്തരം.
‘നിങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി തീര്‍ക്കാന്‍ എത്ര സമയം വേണമെന്നു കണക്കാക്കി നോക്കിക്കൂടേ?’ എന്നു ഞാന്‍ ചോദിച്ചു. ‘അതു പറയാന്‍ പറ്റില്ല, പണി തീര്‍ന്നു കഴിഞ്ഞയുടനെ വെള്ളം തുറന്നു വിടും’ എന്നായി മറുപടി. ‘ഇന്നോ നാളെയോ മറ്റെന്നാളോ, ഇതിലേതു ദിവസമാണ് ജലവിതരണം പുനരാരംഭിയ്ക്കുകയെന്നു പറഞ്ഞു തന്നേ പറ്റൂ,’ ഞാന്‍ പറഞ്ഞു. ‘ഇപ്പൊത്തന്നെ തരണം എന്നല്ല പറയുന്നത്. എപ്പൊത്തരും എന്നു പറയണം എന്നേ ഞാന്‍ പറയുന്നുള്ളു, അതു പറയാനുള്ള ബാദ്ധ്യത നിങ്ങള്‍ക്കും, അതറിയാനുള്ള അവകാശം എനിയ്ക്കുമുണ്ട്’ എന്നും ഞാന്‍ പറഞ്ഞു.
അത്ര നിര്‍ബന്ധമാണെങ്കില്‍ അസിസ്റ്റന്റ് എഞ്ചിനീയറോടു ചോദിയ്ക്ക് എന്ന നിര്‍ദ്ദേശം കിട്ടി. അദ്ദേഹത്തിനു ഫോണ്‍ കൊടുക്കാന്‍ ഞാനാവശ്യപ്പെട്ടു. പകരം ഏ ഈയുടെ ഫോണ്‍ നമ്പര്‍ കിട്ടി. ഫോണ്‍ വിളിച്ചപ്പോള്‍ ഏ ഈ പറഞ്ഞു, ‘ഞാന്‍ ഇവിടെ പണിസ്ഥലത്തെ കുഴിയില്‍ ഇറങ്ങിയിരുന്നുകൊണ്ടാണു സംസാരിയ്ക്കുന്നത്.’ പണിയില്‍ അദ്ദേഹം നേരിട്ടു വ്യാപൃതനാണ് എന്നര്‍ത്ഥം. ഞാനതിനു നന്ദി പറഞ്ഞു.
എപ്പോള്‍ വെള്ളം വരും എന്നറിയാന്‍ വേണ്ടിയാണു ഞാന്‍ വിളിച്ചത് എന്നു ഞാനദ്ദേഹത്തെ അറിയിച്ചു. ‘പണി തകൃതിയായി നടക്കുന്നുണ്ട്, പണി തീര്‍ന്നാലുടന്‍ വെള്ളം വിട്ടേയ്ക്കാം’ എന്നദ്ദേഹം ഉറപ്പു നല്കി. എങ്കിലും, അതെപ്പോഴത്തേയ്ക്കാകും എന്നറിഞ്ഞാല്‍ കൊള്ളാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു വിളിയ്ക്കാമെന്നു പറഞ്ഞു. വിളി വന്നില്ല. അക്ഷമ കാരണം പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു. ആറര മണി, അങ്ങേയറ്റം ഏഴു മണി, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഓഫീസ് ഫോണില്‍ വീണ്ടും വിളിച്ചു. അതെടുത്ത ആളെ ഏ ഈ പറഞ്ഞ കാര്യം ഞാനറിയിച്ചു. ഇതുപോലെ ഒരേകദേശസമയം എപ്പോഴും അറിഞ്ഞു വയ്ക്കണം എന്ന എന്റെ അഭിപ്രായം ഫോണെടുത്ത വ്യക്തിയും ശരിവച്ചു.
പിന്നീടു പലപ്പോഴും വാട്ടര്‍ അതോറിറ്റിയില്‍ വിളിച്ചു ചോദിയ്ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ജലവിതരണം പുനരാരംഭിയ്ക്കുന്ന ഏകദേശസമയം അറിയാന്‍ മിയ്ക്കപ്പോഴും കഴിഞ്ഞിട്ടുണ്ട്.
വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണം അല്പസമയത്തേയ്ക്കു പോലും തടസ്സപ്പെടാതിരിയ്ക്കുകയാണു അഭികാമ്യം. പക്ഷേ നമ്മുടെ നാട്ടില്‍ അതിപ്പോഴും ആഗ്രഹിയ്ക്കാറായിട്ടില്ല.
പഴയ തലമുറയില്‍പ്പെട്ട സ്വകാര്യബാങ്കിലെ അല്പം ‘പവറുള്ള’ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഈ ഞാനും കെഎസ്ഇബിയുടേയും വാട്ടര്‍ അതോറിറ്റിയുടേയും നുകത്തില്‍ത്തന്നെ കെട്ടേണ്ടുന്ന തരം വ്യക്തിയായിരുന്നു. ‘സാറേ, ലോണെപ്പൊക്കിട്ടും’ എന്ന അപേക്ഷകരുടെ ചോദ്യം തന്നെ അക്കാലത്ത് അരോചകമായിത്തോന്നിയിരുന്നു. ‘അതൊക്കെയാകുമ്പൊത്തരും’ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള പ്രഖ്യാപനമായിരുന്നു പതിവ്. എന്നാല്‍ പില്‍ക്കാലത്തൊരു ബീപിഓയില്‍ ചെലവഴിച്ച ഏതാനും വര്‍ഷക്കാലം കാര്യങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി. ഉപഭോക്താക്കളുടെ ഇംഗിതം അറിയാനുള്ള ആകാംക്ഷയുണര്‍ന്നു.
എപ്പോള്‍, എപ്പോള്‍, എപ്പോള്‍ എന്ന ചോദ്യം മാത്രമായിരുന്നു, ബീപീഓയില്‍. സമയത്തിന് ഇത്രത്തോളം വിലകല്പ്പിച്ചിരുന്ന മറ്റൊരു സേവനരംഗം അന്നുണ്ടായിരുന്നോ എന്നു സംശയമാണ്. എത്രമണിയ്ക്കു റെഡിയാകും അതായത് പണി തീരും അല്ലെങ്കില്‍ തീര്‍ക്കും എന്നായിരുന്നു അവിടുത്തെ ചോദ്യം മുഴുവനും. നാം തന്നെ പറഞ്ഞുകഴിഞ്ഞിരിയ്ക്കുന്ന സമയത്തിന് പിന്നീടൊരു നീക്കുപോക്കു പാടില്ല താനും. പറഞ്ഞ വാക്കു മാറ്റിപ്പറയുന്നതിലും അഭികാമ്യം മരിയ്ക്കുകയായിരിയ്ക്കണം എന്ന അര്‍ത്ഥം കൂടി കാണാവുന്ന ‘ഡെഡ്ലൈനുകള്’ മാത്രമായിരുന്നു ബീപിഓയില്‍.
ഇത്തരം പ്രതിബദ്ധതയ്ക്ക് അവരവരുടെ ജോലികളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അനിവാര്യമാണ്. ചെറിയൊരുദാഹരണം ഓര്‍മ്മയില്‍ നിന്നു പറയാം. പറവൂര്‍ ബൈക്കു നന്നാക്കിയിരുന്ന അതിസമര്‍ത്ഥനായ ഒരു മെക്കാനിക്കുണ്ടായിരുന്നു. ഒരു ബുള്ളറ്റ് ഏതെങ്കിലും വിധേന നന്നാക്കിയെടുക്കാവുന്നതാണെങ്കില്‍ അതയാള്‍ നന്നാക്കിയിരിയ്ക്കും, സംശയം വേണ്ട. ചെറിയൊരു കുഴപ്പം മാത്രം: നാലോ അഞ്ചോ തവണ അതിന്നായി നാം അയാളുടെ അടുത്തു ചെന്നു മടങ്ങിപ്പോരേണ്ടി വരും. ‘നാളെ വരട്ടേ’ എന്നു ചോദിച്ചാല്‍ ‘വന്നോളൂ’ എന്നു ഭവ്യതയോടെ പറയും. പല നാളെകള്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ബൈക്കു നന്നാക്കിക്കിട്ടുകയുള്ളു.
എന്നാല്‍ തൃശ്ശൂരുണ്ടായിരുന്ന ഒരു മെക്കാനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. ‘നാളെ ഉച്ചയ്ക്കൂണു കഴിഞ്ഞ് സാറ് ഒന്നിറങ്ങിന്‍. ബൈക്കു റെഡിയായിരിയ്ക്കും.’ പറഞ്ഞ സമയത്ത് ചെല്ലുമ്പോള്‍ ബൈക്ക് മിന്നിത്തിളങ്ങിക്കൊണ്ടു നമ്മെ കാത്തിരിപ്പുണ്ടാകും.
‘സര്‍ക്കാരു കാര്യം മുറ പോലെ നടക്കും’ എന്നായിരുന്നു സര്‍ക്കാര്‍ സേവനത്തെപ്പറ്റി പൊതുവിലുണ്ടായിരുന്ന അഭിപ്രായം. സര്‍ക്കാരാപ്പീസുകളില്‍ ഓരോരോ കാര്യങ്ങള്‍ എപ്പോള്‍ ചെയ്തുകിട്ടും എന്നതേപ്പറ്റിയുള്ള അനിശ്ചിതത്വം ഒരുകാലത്തു നിലനിന്നിരുന്നു. കാര്യനിര്‍വ്വഹണത്തിന്നൊരു നിശ്ചിതത്വം വേണം എന്നൊരു ചിന്ത വന്നതോടെയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോ സേവനവും നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ നല്കിയിരിയ്ക്കണം എന്ന നിഷ്കര്‍ഷ നിലവില്‍ വന്നത്. വില്ലേജാപ്പീസില് നിന്നു നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം എത്ര ദിവസത്തിനകം നല്കിയിരിയ്ക്കണം എന്ന് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത്ര പോലും ദിവസം മൂത്തകുന്നം വില്ലേജാപ്പീസ് എടുക്കാറില്ലെന്നതാണ് എന്റെ അനുഭവം.
കൊടുക്കുന്ന അപേക്ഷകളെല്ലാം ഒരു റജിസ്റ്ററില്‍ രേഖപ്പെടുത്തുകയും അവയോരോന്നും ഏതു ദിവസത്തേയ്ക്കു തയ്യാറാകുമെന്ന തീയതി അതില്‍ത്തന്നെ രേഖപ്പെടുത്തുകയും ചെയ്യുന്ന പതിവ് പറവൂര്‍ താലൂക്കാപ്പീസില്‍ നിലവിലുണ്ട്. അതനുസരിച്ച് വീണ്ടും സന്ദര്ശിയ്ക്കാനുള്ള നിര്‍ദ്ദേശം അപേക്ഷകന്നു ലഭിയ്ക്കുന്നു. താലൂക്കാപ്പീസില്‍ പോകേണ്ടി വന്നപ്പോഴൊക്കെ ഈ സമ്പ്രദായം നേരിട്ടു കാണാനും അതിന്റെ ഗുണം അനുഭവിയ്ക്കാനും ഇട വന്നിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസിലും അങ്ങനെ തന്നെയായിരുന്നെന്നും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഏറ്റെടുത്തിരിയ്ക്കുന്ന ഓരോ ചുമതലയും ഏതു ദിവസം, എത്ര മണിയ്ക്കകം ചെയ്തു തീര്‍ത്തിരിയ്ക്കും എന്ന ഉറപ്പു നല്‍കുകയും, അതനുസരിച്ചതു ചെയ്തു തീര്‍ക്കുകയും ചെയ്യുന്നൊരു വ്യക്തിയുടെ മൂല്യം ക്രമേണ ഉയര്‍ന്നു വരും. ‘നോക്കട്ടെ’, ‘ശ്രമിയ്ക്കാം’ എന്നെല്ലാമുള്ള വാക്കുകള്‍ക്കു വിലയില്ല. നോക്കട്ടെ, ശ്രമിയ്ക്കാം എന്ന വാക്കുകളേക്കാള്‍ കൂടുതല്‍ മൂല്യം സാദ്ധ്യമല്ല എന്ന ഉറപ്പിച്ചു പറയലിലുണ്ട്. ‘പറ്റില്ലെങ്കിലതു തെളിച്ചു പറയ്’ എന്നു ചില ഇടപാടുകാര്‍ ആവശ്യപ്പെടും. എന്നാല്‍ ‘പറ്റില്ല’ എന്നു പറയുന്നതു പതിവാക്കിയാലോ, ആ സേവനദാതാവിന്റെ വില ഇടിഞ്ഞതു തന്നെ.
നാമേറ്റിരിയ്ക്കുന്നൊരു ജോലി അതിന്റെ ഏറ്റവും നല്ല രൂപത്തില്‍ ചെയ്യണമെങ്കില്‍ ആ ജോലിയെപ്പറ്റി നാം ആഴത്തില്‍ അറിഞ്ഞിരിയ്ക്കണം. അറിഞ്ഞുകൂടാത്തൊരു ജോലി ചെയ്യാന്‍ നാം മടിയ്ക്കുന്നു. നാം ചെയ്യേണ്ട ജോലിയാണത്, ചെയ്തേ തീരൂവെങ്കില്‍, അതേപ്പറ്റി എത്രത്തോളം പഠനം നടത്തുന്നുവോ അത്രത്തോളം നല്ലത്. ഒറ്റനോട്ടത്തില്‍ ഭാരിച്ചത് എന്നു തോന്നുന്ന ജോലിയാണെങ്കില്‍പ്പോലും അതിനെ പല ചെറുജോലികളായിത്തിരിച്ചാല്‍ അവയോരോന്നും എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും. അവയെല്ലാം ചെയ്തു കഴിയുമ്പോള്‍ ഭാരിച്ചതെന്ന് ആദ്യം തോന്നിപ്പിച്ചിരുന്ന ജോലി വാസ്തവത്തില്‍ അത്ര ഭാരിച്ചതായിരുന്നില്ലെന്നു മനസ്സിലാകും.
കുറച്ചുകാലം മുന്‍പ് ആകെയുള്ളൊരു വീടിനു നേരേ ചാഞ്ഞു വന്നൊരു മാവ് ഖേദത്തോടെയാണെങ്കിലും വെട്ടേണ്ടി വന്നു. വലിയൊരു മാവ്. നാലു പാടും ശിഖരങ്ങളുള്ള മാവ്. ചില ശിഖരങ്ങള്‍ വീടിനു മുകളിലും സമീപത്തുമായി പടര്‍ന്നിരിയ്ക്കുന്നു. അതു വെട്ടുമ്പോള്‍ ശിഖരങ്ങളില്‍ ചിലതെങ്കിലും വീടിന്മേല് വീഴുമോയെന്ന ശങ്കയുണ്ടായിരുന്നു.
ശിവദാസനാണു മാവു വെട്ടിയത്. ആദ്യം തന്നെ വീടിനു മുകളിലേയ്ക്കു നീണ്ടു നിന്നിരുന്ന ശിഖരങ്ങളിലെ ചെറുചില്ലകള്‍ ഓരോന്നോരോന്നായി വെട്ടിമാറ്റിയശേഷം ഓരോ ശിഖരവും വെട്ടി, കയറുകെട്ടി മെല്ലെ, വീടിനെ സ്പര്‍ശിയ്ക്കപോലും ചെയ്യാതെ താഴെയിറക്കി. മറ്റു ദിശകളിലേയ്ക്കു പടര്‍ന്നിരുന്ന ശിഖരങ്ങളും ഓരോന്നായി വെട്ടി മാറ്റി. ഒടുവില്‍ അവശേഷിച്ച, കുത്തനെ ഉയര്‍ന്നു നിന്ന മരം പല ഭാഗങ്ങളായി മുറിച്ചിട്ടു. ദുഷ്കരമെന്നും ആപത്തു നിറഞ്ഞതുമെന്നു ഞാന്‍ ഭയപ്പെട്ടിരുന്നൊരു ജോലി അങ്ങനെ സുരക്ഷിതമായി, ശാന്തമായി, സമയബന്ധിതമായി നിര്‍വ്വഹിയ്ക്കപ്പെട്ടു.
സമയബന്ധിതമായി എന്നെടുത്തുപറയാന്‍ കാരണമുണ്ട്. പണിയ്ക്കിടയില്‍ ശിവദാസന്‍ മൊബൈലില്‍ പല കാളുകള്‍ വന്നിരുന്നു. സമാനമായ പണികള്‍ക്കായി അന്നു തന്നെ ഇത്രമണിയ്ക്കെത്തിക്കോളാമെന്ന് ശിവദാസന്‍ ഉറപ്പുകൊടുക്കുന്നതു ഞാന്‍ കേട്ടിരുന്നു. മറ്റവരോടു പറഞ്ഞ സമയത്തിനു മുന്‍പു തന്നെ ഇവിടുത്തെ പണി തീര്‍ത്ത് ശിവദാസന്‍ ഇറങ്ങിയിരുന്നു. ഏറ്റ പണികളെല്ലാം ഏറ്റ സമയങ്ങളില്‍ത്തന്നെ ശിവദാസന്‍ അന്നു ചെയ്തുതീര്‍ത്തിരിയ്ക്കണം. ഇന്നാട്ടിലെ മരംവെട്ടു രംഗത്ത് വിലപിടിപ്പുള്ളയാളാണ് ശിവദാസന്‍. മരം വെട്ടാനുണ്ടെങ്കില്‍ ‘നമ്മുടെ ശിവദാസനെ വിളിച്ചാല്‍ മതിയല്ലോ’ എന്നാണു പൊതുവില്‍ പറഞ്ഞു കേള്‍ക്കുക.
നമ്മില്‍പ്പലരും – ഞാനുള്‍പ്പെടെ – പല ജോലികളും നിര്വ്വഹിയ്ക്കാന് തയ്യാറാണ്. എന്നാല്‍ സമയബന്ധിതമായി ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ മുന്നോട്ടു വരുന്നവര്‍ താരതമ്യേന കുറവായിരിയ്ക്കും. ജോലി തുടങ്ങുക പോലും ചെയ്യും മുന്‍പേ അത് എന്നത്തേയ്ക്കു ചെയ്തു തീര്‍ത്തു തരും എന്ന ചുമതല പ്രതിബദ്ധതയോടെ ചുമലിലേറ്റാന്‍ തയ്യാറാകുന്നവര്‍ തീര്‍ത്തും വിരളമായിരിയ്ക്കും. സമയബന്ധിതമായ കാര്യനിര്‍വഹണശേഷിയുള്ളവര്‍ എന്ന് ഇക്കൂട്ടരെ നമുക്കു വിശേഷിപ്പിയ്ക്കാം. ഇന്ത്യയിലെ മെട്രോമാന് എന്നറിയപ്പെടുന്ന പത്മവിഭൂഷണ്‍ ഡോക്ടര്‍ ഇ ശ്രീധരന് തന്നെ ഉത്തമോദാഹരണം.
ഡോക്ടര്‍ ശ്രീധരനും നാമും തമ്മില്‍ ശാരീരികമായോ മാനസികമായോ എന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ലെന്നതാണു വാസ്തവം. അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതകളും അനുഭവസമ്പത്തും മാറ്റിനിര്‍ത്തി നോക്കിയാല്‍ അദ്ദേഹവും നാമും തമ്മില്‍ വ്യത്യാസമൊന്നുമുണ്ടാവില്ല. പക്ഷേ നാം ചെയ്യാത്ത ചില കാര്യങ്ങളും അദ്ദേഹം ചെയ്യുന്നുണ്ടാകണം. ചുമതലകള്‍ ഏറ്റെടുക്കുംമുന്‍പേ തന്നെ അദ്ദേഹം അവയെപ്പറ്റി ആഴത്തില്‍ പഠിയ്ക്കുന്നുണ്ടാവണം, അഥവാ പഠിച്ചു കഴിഞ്ഞിട്ടുണ്ടാവണം. സ്കൂളില്‍ പഠിച്ച ഒരു പദ്യം നാം ചൊല്ലുന്നയത്ര ലാഘവത്തില്‍ അദ്ദേഹം താനേറ്റെടുത്തിരിയ്ക്കുന്ന ബൃഹത്താ!യ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെപ്പറ്റി പറയാന്‍, അഥവാ പദ്യം ചൊല്ലുന്നത്ര അനായാസേന ‘ചൊല്ലാന്‍’, അദ്ദേഹത്തിന്നാകുന്നുണ്ടാകണം. തന്റെ ജോലികളിലെ സങ്കീര്‍ണ്ണതകളേയും സന്ദിഗ്ദ്ധതകളേയും കുറിച്ചു പോലും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടാകും. ഈ അറിവുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഏതെല്ലാം കാലയളവിനുള്ളില്‍ എത്രത്തോളം ജോലികള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയെടുക്കുന്നു. പ്രതിസന്ധികളെ നേരിടുക മാത്രമായിരിയ്ക്കില്ല അദ്ദേഹം ചെയ്യുന്നത്; പ്രതിസന്ധികളെ അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുമുണ്ടാകണം. പ്രതിസന്ധികളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പ്രതിസന്ധികള്‍ ഉടലെടുക്കാതെ നോക്കലാണ്. പ്രിവെന്‍ഷന്‍ ഈസ് ബെറ്റര്‍ ദാന്‍ ക്യുവര്‍.
പണം നഷ്ടപ്പെട്ടാല്‍ വീണ്ടുമുണ്ടാക്കാം, പോയതിലേറെയുമുണ്ടാക്കാം. എന്നാല്‍ സമയം നഷ്ടപ്പെട്ടാലോ? നഷ്ടപ്പെട്ടുപോയ സമയം തിരികെപ്പിടിയ്ക്കുക അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെയായിരിയ്ക്കണം സമയമാണ് ലോകത്ത് ഏറ്റവും വിലപ്പെട്ടത് – ടൈം ഈസ് പ്രെഷ്യസ് – എന്ന ചൊല്ലുതന്നെ ഉണ്ടായിരിയ്ക്കുന്നത്. സ്വാതന്ത്ര്യലബ്ധി സമയത്ത് ഭാരതീയരുടെ ശരാശരി ആയുസ്സ് ഏകദേശം നാല്‍പ്പതു വര്‍ഷത്തില്‍ താഴെയായിരുന്നുവത്രെ. ഇന്നത് അറുപത്താറിന്നടുത്ത് എത്തിയിരിയ്ക്കുന്നു. ഏകദേശം ഇരട്ടി. നൂറു ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നു സന്തോഷിയ്ക്കാമെങ്കിലും, ഭൂമി 450 കോടി കൊല്ലങ്ങളായി നിലനില്ക്കുന്നുവെന്നു ചിന്തിയ്ക്കുമ്പോള്‍ അറുപത്താറുവര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്ന ഈ ശരാശരി മനുഷ്യായുസ്സ് എത്രയേറെ ഹ്രസ്വം എന്നും ചിന്തിയ്ക്കേണ്ടി വരുന്നു. ഭൂമിയെ ഒരു വ്യക്തിയായി സങ്കല്‍പ്പിയ്ക്കുകയാണെങ്കില്‍ ആ വ്യക്തിയൊന്നു കണ്ണു ചിമ്മാനെടുക്കുന്ന സമയത്തോളം പോലും ഒരു മനുഷ്യായുസ്സു നീണ്ടുനില്‍ക്കുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം.
ഇത്ര ഹ്രസ്വമായ മനുഷ്യായുസ്സിന്നിടയില്‍ ‘ശ്രമിയ്ക്കാം’, ‘നോക്കാം’, ‘പാര്‍ക്കലാം’ എന്നൊക്കെപ്പറഞ്ഞ് ചുമതലകളില്‍ നിന്നൊഴിയുകയും, ഏറ്റെടുത്ത ചുമതലകള്‍ നിര്‍വ്വഹിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നത് വാസ്തവത്തില്‍ നാം നമ്മെത്തന്നെ ജനക്കൂട്ടത്തിന്നടിയിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനു സമമാണ്. പ്രാധാന്യമുള്ളതെന്നു തോന്നുന്ന ചുമതലകള്‍ ശങ്ക കൂടാതെ ഏറ്റെടുക്കുകയും ഏറ്റെടുത്തവ സമയബന്ധിതമായി നിര്‍വ്വഹിയ്ക്കുകയും അതൊരു പതിവാക്കുകയും ചെയ്താല്‍ അതിലൂടെ ജനക്കൂട്ടത്തിനു മുകളിലുയരാനുള്ള വഴിയാണ് മുന്നില്‍ മലര്‍ക്കെത്തുറന്നു കിട്ടുന്നത്. അതിന്നൊരുമ്പെടാത്തതിനാലാണ് ഞാനും നിങ്ങളും ഇങ്ങനെയൊക്കെത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്നത്! നമ്മുടെ ഭാവി നമ്മുടെ തന്നെ കൈകളിലാണ്.
ഇരുപത്തിനാലു മണിക്കൂറുണ്ട് ഒരു ദിവസത്തില്‍. അതില്‍ പന്ത്രണ്ടു മണിക്കൂറെടുക്കുക. ആ പന്ത്രണ്ടു മണിക്കൂറില്‍ ഓരോന്നിലും പ്രധാനപ്പെട്ട ഓരോ കാര്യം – ജോലി, ചുമതല വീതമെങ്കിലും ചെയ്യുന്നുവെന്നു കരുതുക. ഉപജീവനത്തിനു വേണ്ടവയുള്‍പ്പെടെ. ഒരു കാര്യം കൂടി. നാളത്തെ പന്ത്രണ്ടു മണിക്കൂറില്‍ ചെയ്യാനുള്ള കാര്യങ്ങള്‍, അവയുടെ പ്രാധാന്യമനുസരിച്ചുള്ള ക്രമത്തില്‍ ഇന്നു തന്നെ തീരുമാനിച്ചുറപ്പിച്ചു വയ്ക്കുകയും, എന്തുവന്നാലും അവ നിശ്ചയിച്ച സമയങ്ങളില്‍ത്തന്നെ ചെയ്തു തീര്‍ക്കുകയും ചെയ്യുന്നുവെന്നും വയ്ക്കുക. ഇതിന്ന് 24 മണിക്കൂര്‍ ആസൂത്രണം – പ്ലാനിംഗ് എന്നു പറയാം.
24 മണിക്കൂര്‍ പ്ലാനിംഗ് പതിവായിക്കഴിയുമ്പോള്‍, അതായത് 24 മണിക്കൂര്‍ പ്ലാനിംഗ് കൈപ്പിടിയിലൊതുങ്ങിക്കഴിയുമ്പോള്‍, ക്രമേണ 48 മണിക്കൂര്‍ പ്ലാനിംഗിലേയ്ക്കു കടക്കുക. നാളത്തെ പന്ത്രണ്ടു മണിക്കൂറില്‍ മാത്രമല്ല, മറ്റെന്നാളത്തെ പന്ത്രണ്ടു മണിക്കൂറില്‍പ്പോലും ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ഇന്നു തന്നെ തീരുമാനിച്ചുറപ്പിയ്ക്കുന്ന രീതി സ്വായത്തമാക്കുക. ക്രമേണ, സാവധാനത്തില്‍, അടുത്ത ഒരു മാസത്തെ ഓരോ ദിവസത്തിലുമുള്ള പന്ത്രണ്ടു മണിക്കൂറില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ഇന്ന്, ഇപ്പോള്‍ തീരുമാനിച്ചുറപ്പിയ്ക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പുരോഗമിപ്പിയ്ക്കുക. ഇക്കാര്യങ്ങളിലെടുത്ത മുഴുവന്‍ തീരുമാനങ്ങളും കര്‍ക്കശമായി നടപ്പാക്കുക. ഇടയ്ക്കിടെ ലിസ്റ്റു പുനഃപരിശോധിയ്ക്കുകയും ആവശ്യാനുസരണം പരിഷ്കരിയ്ക്കുകയും വേണം.
പ്രധാനമായ പന്ത്രണ്ടു കാര്യങ്ങള്‍ നാം ദിവസേന ചെയ്യുന്നെങ്കില്‍ ഒരു വര്‍ഷം നാലായിരത്തിലേറെ കാര്യങ്ങള്‍ നാം ചെയ്തു തീര്‍ത്തിരിയ്ക്കും. പ്രധാനമായ നാലായിരം കാര്യങ്ങള്‍ ഒരു വര്‍ഷം കൊണ്ടു ചെയ്തു തീര്‍ക്കുന്ന ഒരാള്‍ക്കുണ്ടായേയ്ക്കാവുന്ന ഉയര്‍ച്ച അസൂയാവഹമായിരിയ്ക്കും, സംശയം വേണ്ട.
ഇതില്‍ ഒരു കാര്യം ശ്രദ്ധിയ്ക്കാനുള്ളത്, ഈ ആസൂത്രണങ്ങള്‍ നടത്തുന്നത് യാഥാര്‍ത്ഥ്യബോധത്തോടെയായിരിയ്ക്കണം. യുട്ടോപ്യന്‍ സ്വപ്നങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചിട്ടു കാര്യമില്ല. ചെയ്യാന്‍ സാധിയ്ക്കുന്ന കാര്യങ്ങള്‍ മാത്രം ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തുക. തികച്ചും അസാദ്ധ്യമായ കാര്യങ്ങള്‍ക്കായി സമയം കളയാതിരിയ്ക്കുക. എന്നാല്‍ സാദ്ധ്യം, അസാദ്ധ്യം ഈ നിര്‍ണ്ണയങ്ങള്‍ പലപ്പോഴും സ്വന്തം ഉത്സാഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചെയ്യാന്‍ ഉത്സാഹക്കുറവു തോന്നുന്ന കാര്യങ്ങള്‍ അസാദ്ധ്യമെന്ന പട്ടികയില്‍ കടന്നു കൂടുന്നു. ഇത്തരം ജോലികളെപ്പറ്റി കൂടുതല്‍ പഠനം നടത്തുന്നതിലൂടെ അവ കൂടുതല്‍ എളുപ്പമുള്ളതായിത്തീരും. നന്നായി പഠിച്ചിട്ടുള്ളവ നമുക്കെളുപ്പമുള്ളവയാണ്, അവ നാം എളുപ്പം ചെയ്തു തീര്‍ക്കുകയും ചെയ്യും. നാമെഴുതിയ നിരവധി പരീക്ഷകളില്‍ നമ്മുടെ പൊതുസമീപനവും അതു തന്നെയായിരുന്നു. ആ സമീപനം ജീവിതകാലം മുഴുവനും പ്രസക്തവുമായിരിയ്ക്കും. പറഞ്ഞുവന്നത് ഇതാണ്: അസാദ്ധ്യമെന്നു കരുതുന്ന പലതും യഥാര്‍ത്ഥത്തില്‍ അസാദ്ധ്യമായിക്കൊള്ളണമെന്നില്ല.
‘തീരെ സമയമില്ല!’ – ഇതു നാം ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണ്. നാമും അതിടയ്ക്കിടെ പ്രയോഗിയ്ക്കാറുള്ളതാണ്. വെറും അരമണിക്കൂര്‍ കൊണ്ടു ചെയ്തു തീര്‍ക്കാവുന്നൊരു കാര്യമായിരിയ്ക്കാം. അതു ചെയ്യാനുള്ള അനിഷ്ടമാണ് തീരെ സമയമില്ലെന്ന ഒഴികഴിവായി അവതരിയ്ക്കുന്നത്. തീരെ സമയമില്ല എന്ന ഒഴികഴിവു പ്രയോഗിയ്ക്കുമ്പോഴൊക്കെ ടൈം മാനേജ്മെന്റിനെപ്പറ്റിയുള്ളൊരു ക്ലാസ്സില്‍ ഒരു ട്രെയിനര്‍ പറഞ്ഞ ഒരുദാഹരണമാണ് ഓര്‍ത്തുപോകാറ്.
ഒരാള്‍ക്ക് ഒരു വിഷയം പഠിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് ഉദ്യോഗക്കയറ്റം ലഭിയ്ക്കാന്‍ സഹായകമാകും. പക്ഷേ അതു പഠിച്ചെടുക്കാന്‍ ദൈനംദിനത്തിരക്കുകള്‍ക്കിടയില്‍ അയാള്‍ക്ക് തീരെ സമയം കിട്ടുന്നില്ല, ഇതായിരുന്നു അയാളുടെ പരാതി. ട്രെയിനര്‍ ചോദിച്ചു, എത്ര നാള് വേണം ആ വിഷയം പഠിച്ചെടുക്കാന്‍? ഒരുപാടു നാള് വേണമെന്നായിരുന്നു, മറുപടി. ഒരുപാടു നാള് എന്നൊരു കാലയളവില്ല. മിയ്ക്ക കറിക്യുലത്തിലും ഓരോ വിഷയം പഠിയ്ക്കാന്‍ ഇത്ര മണിക്കൂര്‍ എന്നാണു നിഷ്കര്‍ഷ. ഒരു വിഷയം പഠിയ്ക്കാന്‍ ആകെ നൂറു മണിക്കൂര്‍ വേണമെങ്കില്‍, മറ്റൊന്നിന് അന്‍പതു മണിക്കൂര്‍ മതിയാകും. അങ്ങനെ എത്ര മണിക്കൂര്‍ വേണ്ടി വരും, ട്രെയിനര്‍ ചോദിച്ചു. അന്‍പതു മണിക്കൂര്‍ മതിയോ? ‘വിദ്യാര്‍ത്ഥി’യ്ക്കു അതു മതിയാകുമോയെന്ന സംശയം. 75 മണിക്കൂറായാലോ? പോട്ടെ, 100 മണിക്കൂറായാലോ? അതു മതിയാകും, വിദ്യാര്‍ത്ഥി ആത്മവിശ്വാസത്തോടെ പറഞ്ഞു.
ദിവസേന ഒരു പതിനഞ്ചു മിനിറ്റ് ഈ പഠനത്തിന്നായി മാറ്റി വയ്ക്കാനാവില്ലേ? പതിനഞ്ചു മിനിറ്റോ, പിന്നെന്താ! എങ്കില്‍ ദിവസേന പതിനഞ്ചു മിനിറ്റ് ഇതിന്നായി മാറ്റി വയ്ക്കുക. ആകെ നാനൂറു ദിവസം. ഒരു വര്‍ഷവും 35 ദിവസവും. ദിവസേന പതിനഞ്ചു മിനിറ്റു വീതം ചെലവഴിച്ചാല്‍ 400 ദിവസം കൊണ്ട് 100 മണിക്കൂര്‍ ചെലവഴിയ്ക്കാം. എത്ര ഗഹനമായ വിഷയത്തിലും ആധികാരികമായ അറിവു നേടാന്‍ 100 മണിക്കൂര്‍ പഠനം മതിയാകും. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ദിവസേന പതിനഞ്ചു മിനിറ്റു വീതം ഈ പഠനത്തിന്നായി നീക്കിവച്ചിരുന്നെങ്കില്‍ നിങ്ങള്‍ ആ വിഷയത്തിലൊരു ‘അതോറിറ്റി’ തന്നെയായിത്തീര്‍ന്നേനേയെന്ന് ട്രെയിനര്‍ ഉറപ്പിച്ചു പറഞ്ഞു. ‘തീരെ സമയമില്ല’ എന്ന ഒഴികഴിവില്‍ കഴമ്പുണ്ടാകാറില്ല എന്ന് അദ്ദേഹം ഒരൊറ്റ ഉദാഹരണത്തിലൂടെ തെളിയിച്ചു.
ഇത്തരം ഒന്നല്ല, പല പതിനഞ്ചു മിനിറ്റുകള്‍ നാം ദിവസേന പാഴാക്കിക്കളയുന്നുണ്ടാവണം. നമ്മുടെ ഒരു പതിനഞ്ചു മിനിറ്റ് ദിവസേന പാഴായിപ്പോകുമ്പോള്‍ നാനൂറു ദിവസം കൊണ്ട് നമ്മുടെ നൂറു മണിക്കൂറാണു പാഴായിപ്പോകുന്നത്. ദിവസേന ഒരു മണിക്കൂര്‍ വീതം നാം പാഴാക്കിക്കളയുമ്പോള്‍ നാനൂറു ദിവസംകൊണ്ടു നാം 400 മണിക്കൂറാണു പാഴാക്കിക്കളയുന്നത്. അത്യന്താപേക്ഷിതമായ ഉപജീവനത്തിനും ഊണിനും ഉറക്കത്തിനും ചെലവഴിയ്ക്കുന്ന മണിക്കൂറുകള്‍ മാറ്റിനിര്‍ത്തിക്കൊണ്ടു നോക്കിയാലും, ‘തീരെ സമയമില്ല’ എന്നു പറയുന്നതിന്നിടെ നമ്മില്‍ പലരും – ഞാനുള്‍പ്പെടെ വര്‍ഷം തോറും അല്ലെങ്കില്‍ നാനൂറു ദിവസത്തിന്നിടെ നൂറും ഇരുന്നൂറും മുന്നൂറും മണിക്കൂറുകള്‍ പാഴാക്കിക്കളയുന്നുണ്ടാകണം. ഇതിലൊരു ഭാഗമെങ്കിലും ഫലപ്രദമായി നാമുപയോഗിച്ചിരുന്നെങ്കില്‍, ഉപയോഗിയ്ക്കുന്നെങ്കില്‍, നാം ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്കു പോയേനെ, പൊയ്ക്കൊണ്ടിരുന്നേനെ.
ചെറിയൊരു കാര്യം കൂടി. നമുക്കു ചെയ്യേണ്ടി വരുന്ന ജോലികളെ പൊതുവില്‍ നാലു തരങ്ങളായി തിരിയ്ക്കാം. ഒന്ന്, പ്രധാനപ്പെട്ടതും ഉടന്‍ ചെയ്യേണ്ടതുമായവ. രണ്ട്, പ്രധാനപ്പെട്ടത്, പക്ഷേ ഉടന്‍ ചെയ്യേണ്ടതില്ലാത്തവ. മൂന്ന്, അപ്രധാനം, പക്ഷേ ഉടന്‍ ചെയ്യേണ്ടവ. നാല്, അപ്രധാനവും ഉടന്‍ ചെയ്യേണ്ടാത്തവയുമായവ.
ഇവയില്‍ നാലാമത്തെ ഗ്രൂപ്പില്‍ പെടുന്നവയെ ആദ്യംതന്നെ അവഗണിയ്ക്കുക. കിട്ടുന്ന സമയം മുഴുവനും ഒന്ന്, രണ്ട്, മൂന്ന് എന്നീ ഗ്രൂപ്പുകളില്‍ പെടുന്നവയ്ക്കായി വിനിയോഗിയ്ക്കുക. പ്രധാനപ്പെട്ട ഒരു ജോലി പോലും, അതായത്, ഒന്ന്, രണ്ട് എന്നീ ഗ്രൂപ്പുകളില്‍പ്പെടുന്ന ഒരു ജോലിപോലും അവഗണിയ്ക്കപ്പെട്ടു പോകരുതെന്നതാണ് ഏറ്റവുമധികം ശ്രദ്ധിയ്ക്കേണ്ടത്. കാര്യനിര്‍വ്വഹണത്തിന്നിടയില്‍ ഈ നാലു ലിസ്റ്റുകളും ഇടയ്ക്കിടെ പരിശോധിയ്ക്കുകയും പരിഷ്കരിയ്ക്കുകയും വേണം. നമ്മുടെ മൂല്യം, അതേതു തരത്തിലുള്ളതായാലും, ഇത്തരത്തില്‍, ക്രമേണ, വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും, സംശയമില്ല.
Tuesday, June 4, 2013
അടുക്കളയിലെ പൊടികൈകള്‍
- *പച്ചമുളക് ഫ്രഷായി ഇരിക്കുവാന് അതിന്റെ ഞെട്ടു കളഞ്ഞ് പോളിത്തീന്‍ കവറിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
- *ഉറയൊഴിക്കാന്‍ തൈരില്ലെങ്കില്‍ വിഷമിക്കേണ്ട. ഒരു ടീസ്പൂണ്‍ ഉപ്പ് ചൂടുപാലില് ഇട്ട് ഒരു രാത്രി വച്ചാല്‍ മതി.
- *ജൂസില്‍ പഞ്ചസാരയ്ക്ക് പകരം പഞ്ചസാര പാനി ചേര്‍ക്കുക. പഞ്ചസാര തരിയായി ഗ്ലാസിന്റെ അടിയില്‍ കിടക്കില്ല.
- *ജാം കുപ്പി തുറക്കാന്‍ അല്പം ബുദ്ധിമുട്ടാണ്, അല്ലേ? കുപ്പി തല കീഴായി പിടിച്ച് ഇളം ചൂടു വെള്ളത്തില്‍ അല്പം നേരം മുക്കി പിടിക്കുക. ഇനി തുറന്നു നോക്കുക.
- *ഫ്രിഡ്ജില്‍ പുതിനയില സൂക്ഷിച്ചാല്‍ ദുര്‍ഗന്ധം മാറി കിട്ടും.
- *നല്ല സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്നു പരിപ്പിനോടോപ്പം അല്പം ഉലുവ കൂടി ചേര്‍ത്ത് അരയ്ക്കുക.
- *പൂരി കൂടുതല്‍ സമയം പുതുമ നഷ്ടപ്പെടാതിരിക്കാന്‍ മാവ് കഞ്ഞിവെള്ളം ഒഴിച്ച് കുഴയ്ക്കുക.
- *കാബേജിന്റെ മണം പോകുവാന്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍ മതി.
- പിരിയാന്‍ സാദ്യതയുള്ള തേങ്ങാ അരച്ച കറികള്‍ , തൈര് പാജകങ്ങള്‍ ഇവ തണുത്തത് അടുപ്പിലെ തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് തുടര്‍ച്ചയായി ഇളക്കി ചൂടാകിയാല്‍ പിരിഞ്ഞു പോവില്ല .
- ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുക
- കാരറ്റും പയറും കറി വെക്കുമ്പോള്‍ നാരങ്ങ തൊണ്ടു മുറിച്ചു കറിയില്‍ ഇട്ടാല്‍ സ്വാദ് കൂടും
- മത്തങ്ങയും കാരറ്റും കറി വെക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര കൂടെ ചേര്‍ക്കുക, കറിയുടെ സ്വാദ് ഇരട്ടിക്കും
- പാവക്കയുറെ കൈപ്പ് കളയാന്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പാവക്കയില്‍ പുരട്ടി ഏതാനും മണിക്കൂര്‍ മാറ്റി വെക്കുക, പിന്നീട് പിഴിഞ്ഞെടുത്ത് രണ്ട് മൂന്നു പ്രാവശ്യം കഴുകുക. വിനാഗിരിക്കു പകരം നാരങ്ങാ നീരും ഉപയോഗിക്കാം.
- ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉണങ്ങിയ ഉപ്പ് പൊടി വിതറിയ പാത്രത്തിലിട്ട് വെക്കുക.
- ഉള്ളിയുടെ മണം കളയാന്‍ നാരങ്ങാ തൊണ്ടു കൊണ്ടു തുടച്ചാല്‍ കത്തികളിലും വിരലുകളിലും നിന്ന് ഉള്ളിയുടെ മണം മാറിക്കിട്ടും
- ഗരം മസാല, ജീരകം ഇവയുടെ സ്വാദ് നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക.
- കോഴിയിറച്ചിയില്‍ ഒരു പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും.
- ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്ത് വേവിക്കാതെ വെന്ത ശേഷം ഉപ്പ് ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും .
- കോഴിയിറച്ചി കഷണങ്ങളില്‍ അല്‍പ്പം നാരങ്ങാ നീര് പുരട്ടിയിട്ട് പാകം ചെയ്താല്‍ കോഴിക്ക് നല്ല മയം ഉണ്ടായിരിക്കും.
- ഇറച്ചി മാര്‍ദവം ഇല്ലെന്നു തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുന്‍പ് അല്പ സമയം പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വെക്കുക. പിന്നീട് പാകം ചെയ്താല്‍ ഇറച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.
- സ്ടൂവും മാപ്പാസും ഉണ്ടാക്കുമ്പോള്‍ ഉലുവയിട്ട് കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും .
- വെള്ളത്തിന് പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും
- ഉരുളകിഴങ്ങിന്റെ പുറംതൊലിയില്‍ വെണ്ണ പുരട്ടി ബെയ്ക്ക് ചെയ്താല്‍ തൊലി വിണ്ടു കീറി പൊട്ടാതിരിക്കും ഇങ്ങനെ ചെയ്ത ഉരുളകിഴങ്ങ് വെച്ചുണ്ടാക്കുന്ന കറികള്‍ക്ക് കൂടുതല്‍ രുചിയുന്റാകും.
- കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.
- മസാല പുരട്ടിയ മീനിന്റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകയില്ല.
- ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ പൊടിഞ്ഞു പോകയില്ല.
- ആവിയില്‍ വെന്തവ ശരീരത്തിനു നല്ലതാണു ... പുട്ട്, ഇഡ്ഡലി, കടുമ്പ് തുടങ്ങിയവ്...
- ഇഡ്ഡലിക്ക് നല്ല മയവും രുചിയും കിട്ടാന്‍ അരി അരക്കുമ്പോള്‍ ഒരു പിടി അവല് കൂടി ചേര്‍ത്താല്‍ മതി.
- ഇഡ്ഡലി ഉണ്ടാക്കുന്ന മാവില്‍ കുറച്ചു എണ്ണ(ഒലീവു) ഒഴിച്ചു നന്നായി ഇളക്കിയ ശേഷം ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കില്‍ നല്ല രുചിയുള്ള, സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റും..
ഡെങ്കിപ്പനിയ്ക്ക് പരിഹാരം പപ്പായ ഇല
വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന പപ്പായ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ്. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാകും നല്ലത്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്കുന്നതിനാല് ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്. പപ്പായ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പപ്പായ ഇലയെന്നും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഡെങ്കിപ്പനിയ്ക്ക് പരിഹാരമാണ് പപ്പായ ഇലകള്‍ എന്നാണ് തെളിഞ്ഞിരിക്കുന്നത്.

ഡെങ്കിപ്പനിക്ക് ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി ആയുര്‍വേദ പരീക്ഷണങ്ങളിലാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്നെന്‍രെ അഞ്ച് ഡെങ്കിപ്പനി ബാധിതരില്‍ നടത്തിയ പരീക്ഷണങ്ങളിലും ഇത് ശരിയാണ് എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നു. പപ്പായ ജ്യൂസ് കഴിച്ചതുവഴി ഈ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയും അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു.
കാന്‍സറിന് പരിഹാരമായും പപ്പായ ഇലയുടെ ജ്യുസ് നിര്‍ദേശിക്കുന്നുണ്ട്. ജപ്പാനിലേയും അമേരിക്കയിലേയും ചില ശാസ്ത്രജ്ഞന്മാര് പപ്പായ ഇലയിലെ എന്‍സൈമുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. പപ്പായ ഇലയുടെ ജ്യുസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കണം. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്‍കണം
Sunday, June 2, 2013
പഞ്ചാര !!!!!!!!!!!!!!!!!!!!!!!!!
![]() |
||
çµdw
ÍfcÎdLÞÜÏJßæa ÈßÏdLÃJßW dÉÕVJßAáK µÞYÉâøßæÜ ×á·V §XØíxßxcâGí ¯Ýø
ÉÄßxÞIÞÏß ÉøßÖàÜÈø¢·Jí ØíÄáÄcVÙÎÞÏ çØÕÈ¢ ÈßVÕÙß‚áÕøáKá. ÉÀß‚á
¼ÏßAáKÕVæAˆÞ¢ Îßµ‚ ç¼ÞÜߨÞÇcÄÏáU ÕßÕßÇ çµÞÝíØáµ{ᑚ dÉçÕÖÈJßÈí ÎâKßȵ¢
³YèÜX ¥çÉf ØÎVMßAâ. (National
Sugar Institute, Kalianpur, Kanpur 208 017: Ph: 0512 2570541; email:
nsikanpur@nic.in; Web site: <http://nsi.gov.in>). ÐÞØáµZ ¼âèÜÏßW Äá¿Bá¢.
çµÞÝíØáµZ
1. Éß¼ß ÁßçƒÞÎÞ §X ×á·V 濵íçÈÞ{¼ß (ANSI ST) : øIø ÕV×¢; ÎÞJíØí, ËߨߵíØí, æµÎߨíd¿ß ¥¿BßÏ Ìß®ØííØß ¥ÅÕÞ Ìßæ¿µí æµÎßAW ®X¼ß, 69 Øàxí
2. Éß¼ß ÁßçƒÞÎ §X ®X¼ßÈàÏùß¹í (ANSI SE): ²Kø ÕV×¢; Ìßæ¿µí æÎAÞÈßAW /§Üµíd¿ßAW / ædÉÞÁµíí×X / §Üµíçd¿ÞÃßµíØí §XØíd¿áæÎça×X ®X¼ß, 28 Øàxí
3. Éß¼ß ÁßçƒÞÎ §X §XÁØíd¿ßÏW æËVæÎça×X ¦XÁí ¦WAçÙÞZ 濵íçÈÞ{¼ß (DIFAT): ²øá ¥AÞÆÎßµÕV׿J çµÞÝíØá¢ ÈÞÜá ÎÞØæJ
æd¿ÏßÈßBá¢. dÉçÕÖÈJßÈá æµÎߨíd¿ß ¥¿BßÏ Ìß®ØííØß ¥ÅÕÞ ÌçÏÞæ¿µíçÈÞ{¼ß Ìßæ¿AßÈá çÖ×¢ ÁߨíxßÜùßÏßW ²øá ÕV׿J ØÞçCÄßµÉøßºÏ¢. ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 28 Øàxí.
4. ØVGßËßAxí §X ×á·V çÌÞÏßÜß¹í (SBCC): ²øá ³ËíêØàØÃᢠ¥Fá ÎÞØæJ æd¿ÏßÈßBᢠ¦Ãí çµÞÝíØí èÆV¸c¢. ®Øí®Øí®WØßÏᢠÕÞµb¢ ÉÞX ×á·V ËÞµíxùßÏßW ²øá ØàØÃßæÜ ÉøßºÏÕᢠ©IÞÏßøßAâ. ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 57 Øàxí.
5. ØVGßËßAxí §X ×á·V ®X¼ßÈàÏùß¹í (SECC): øIí ³ËíêØàØY (¼âèÜ ê ÈÕ¢ÌV) ¦Ãá çµÞÝíØí èÆV¸c¢, æÎAÞÈßAW / §Üµíd¿ßAW / §Üµíçd¿ÞÃßµíØí / §XØíd¿áæÎça×X ®X¼ß çÉÞ{ßæ¿µíÈßAí ÁßçƒÞÎ. ÕÞµb¢ ÉÞX ×á·V ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 15 Øàxí.
6. dÉà ÙÞVæÕØíxí æµÏßX κcâøßxß ØVçÕ ØVGßËßAxí (PHCMS ) : ²Kø ÎÞØæJ çµÞÝíØí; ØÏXØí ¥ÅÕÞ ¦d·ßAZ‚V ƒØí¿âÕᢠ²øá ÕV׿J ×á·V ËÞµíxùß ¥ÅÕÞ ËàWÁí ÉøßºÏÕá¢; ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 18 Øàxí.
7. æËçÜÞ×ßÉí ³Ëí ÈÞ×ÈW ×á·V §XØíxßxcâGí (FNSI), §Äí ·çÕ×â ÕÝßÏÞÃí. ØíçÉÞYØV×ßÉí çÕâ. ÎâKá ÖÞ~µ{áIí. ÖÞ~µ{ᢠdÉçÕÖÈJßÈá çÕI ÎßÈß΢çÏÞ·cÄÏᢠdµÎJßÈí ÄÞæÝ æµÞ¿áAáKá.
®) ×á·V 濵íçÈÞ{¼ß / ×á·V æµÎߨíd¿ß æËçÜÞ : ANSI ×á·V 濵íçÈÞ{¼ß
Ìß) ×á·V ®X¼ßÈàÏùß¹í æËçÜÞ: ANSI ×á·V ®X¼ßÈàÏùß¹í
Øß) æËVæÎça×X 濵íçÈÞ{¼ß æËçÜÞ: DIFATæËçÜÞ×ßMßÈá ËÞµíxùß ØíçÉÞYØV×ßÉí çÕâ.
µáùE ÈßøAßW ËàØí ÈWµßÏÞW ÎÄß. èËÈW ÉøàfæÏÝáÄßÏÕøáæ¿ ¥çÉfÏá¢ Éøß·ÃßAá¢. Ø¢ÕøÃdµÎ¢ ÉÞÜßAá¢. 2013 ¼âèÜ ²KßÈí 35 ÕÏTí µÕßÏøáÄí. ¥çÉfÞËà 1000 øâÉ. ÉGßµÕßÍÞ·AÞV 800 øâÉ. §Äí Director, National Sugar Institute, Kalianpur, Kanpur ®K çÉøßW µÞYÉâøßW ÎÞùÞÕáK dÁÞËíxÞÏß ¥ÏÏíAâ.
¦ÆcæJ ÈÞÜá çµÞÝíØáµZçA ®Xd¿XØí æ¿ØíxáUâ. ÎæxˆÞxßÈᢠ§aVÕcâ È¿Jß ÄßøæE¿áMá È¿Já¢. µâ¿áÄW ÕßÕøBZAá èØxᑚ çdÉÞØíæÉµíxØí çÈÞAáµ.
çµÞÝíØáµZ
1. Éß¼ß ÁßçƒÞÎÞ §X ×á·V 濵íçÈÞ{¼ß (ANSI ST) : øIø ÕV×¢; ÎÞJíØí, ËߨߵíØí, æµÎߨíd¿ß ¥¿BßÏ Ìß®ØííØß ¥ÅÕÞ Ìßæ¿µí æµÎßAW ®X¼ß, 69 Øàxí
2. Éß¼ß ÁßçƒÞÎ §X ®X¼ßÈàÏùß¹í (ANSI SE): ²Kø ÕV×¢; Ìßæ¿µí æÎAÞÈßAW /§Üµíd¿ßAW / ædÉÞÁµíí×X / §Üµíçd¿ÞÃßµíØí §XØíd¿áæÎça×X ®X¼ß, 28 Øàxí
3. Éß¼ß ÁßçƒÞÎ §X §XÁØíd¿ßÏW æËVæÎça×X ¦XÁí ¦WAçÙÞZ 濵íçÈÞ{¼ß (DIFAT): ²øá ¥AÞÆÎßµÕV׿J çµÞÝíØá¢ ÈÞÜá ÎÞØæJ
æd¿ÏßÈßBá¢. dÉçÕÖÈJßÈá æµÎߨíd¿ß ¥¿BßÏ Ìß®ØííØß ¥ÅÕÞ ÌçÏÞæ¿µíçÈÞ{¼ß Ìßæ¿AßÈá çÖ×¢ ÁߨíxßÜùßÏßW ²øá ÕV׿J ØÞçCÄßµÉøßºÏ¢. ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 28 Øàxí.
4. ØVGßËßAxí §X ×á·V çÌÞÏßÜß¹í (SBCC): ²øá ³ËíêØàØÃᢠ¥Fá ÎÞØæJ æd¿ÏßÈßBᢠ¦Ãí çµÞÝíØí èÆV¸c¢. ®Øí®Øí®WØßÏᢠÕÞµb¢ ÉÞX ×á·V ËÞµíxùßÏßW ²øá ØàØÃßæÜ ÉøßºÏÕᢠ©IÞÏßøßAâ. ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 57 Øàxí.
5. ØVGßËßAxí §X ×á·V ®X¼ßÈàÏùß¹í (SECC): øIí ³ËíêØàØY (¼âèÜ ê ÈÕ¢ÌV) ¦Ãá çµÞÝíØí èÆV¸c¢, æÎAÞÈßAW / §Üµíd¿ßAW / §Üµíçd¿ÞÃßµíØí / §XØíd¿áæÎça×X ®X¼ß çÉÞ{ßæ¿µíÈßAí ÁßçƒÞÎ. ÕÞµb¢ ÉÞX ×á·V ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 15 Øàxí.
6. dÉà ÙÞVæÕØíxí æµÏßX κcâøßxß ØVçÕ ØVGßËßAxí (PHCMS ) : ²Kø ÎÞØæJ çµÞÝíØí; ØÏXØí ¥ÅÕÞ ¦d·ßAZ‚V ƒØí¿âÕᢠ²øá ÕV׿J ×á·V ËÞµíxùß ¥ÅÕÞ ËàWÁí ÉøßºÏÕá¢; ËÞµíxùß ÈÞÎÈßVçÆÖ¢ 溇â. 18 Øàxí.
7. æËçÜÞ×ßÉí ³Ëí ÈÞ×ÈW ×á·V §XØíxßxcâGí (FNSI), §Äí ·çÕ×â ÕÝßÏÞÃí. ØíçÉÞYØV×ßÉí çÕâ. ÎâKá ÖÞ~µ{áIí. ÖÞ~µ{ᢠdÉçÕÖÈJßÈá çÕI ÎßÈß΢çÏÞ·cÄÏᢠdµÎJßÈí ÄÞæÝ æµÞ¿áAáKá.
®) ×á·V 濵íçÈÞ{¼ß / ×á·V æµÎߨíd¿ß æËçÜÞ : ANSI ×á·V 濵íçÈÞ{¼ß
Ìß) ×á·V ®X¼ßÈàÏùß¹í æËçÜÞ: ANSI ×á·V ®X¼ßÈàÏùß¹í
Øß) æËVæÎça×X 濵íçÈÞ{¼ß æËçÜÞ: DIFATæËçÜÞ×ßMßÈá ËÞµíxùß ØíçÉÞYØV×ßÉí çÕâ.
µáùE ÈßøAßW ËàØí ÈWµßÏÞW ÎÄß. èËÈW ÉøàfæÏÝáÄßÏÕøáæ¿ ¥çÉfÏá¢ Éøß·ÃßAá¢. Ø¢ÕøÃdµÎ¢ ÉÞÜßAá¢. 2013 ¼âèÜ ²KßÈí 35 ÕÏTí µÕßÏøáÄí. ¥çÉfÞËà 1000 øâÉ. ÉGßµÕßÍÞ·AÞV 800 øâÉ. §Äí Director, National Sugar Institute, Kalianpur, Kanpur ®K çÉøßW µÞYÉâøßW ÎÞùÞÕáK dÁÞËíxÞÏß ¥ÏÏíAâ.
¦ÆcæJ ÈÞÜá çµÞÝíØáµZçA ®Xd¿XØí æ¿ØíxáUâ. ÎæxˆÞxßÈᢠ§aVÕcâ È¿Jß ÄßøæE¿áMá È¿Já¢. µâ¿áÄW ÕßÕøBZAá èØxᑚ çdÉÞØíæÉµíxØí çÈÞAáµ.
Friday, May 31, 2013
ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തൗബ.
എങ്ങനെ പശ്ചാത്തപിക്കണമെന്ന് ഒരു ഗ്രാമീണന് ഖലീഫ അലിയോടു ചോദിച്ചു.
ഉത്തരം ഇങ്ങനെയായിരുന്നു:
`ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തൗബ.
(1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക,
(2) നഷ്ടപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക,
(3) ആര്‍ക്കെങ്കിലും വല്ലതും നല്കാന് ബാധ്യതയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കുക,
(4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക,
(5) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ ലയിപ്പിക്കുക.
(6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്പ് അതിനെ അനുഭവിപ്പിക്കുക.
സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്, തെളിച്ചം വരുത്തലാണ് തൗബയുടെ വഴി.
സര്‍വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്‍ തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത് കൈനീട്ടിയിരിക്കുകയാണ് ദയാലുവായ അല്ലാഹു.
ഹൃദയത്തിന്റെ അടപ്പുകള്‍ തുറന്ന്, എല്ലാം ഏറ്റുപറഞ്ഞ് മടങ്ങാനുള്ള വഴിയാണത്. മധ്യസ്ഥന്മാരില്ലാതെ, മനസ്സുതുറക്കാനുള്ള മഹാസന്നിധിയാണ് അല്ലാഹുവിന്റേത്. പാപിയേയും പരിശുദ്ധനേയും സ്നേഹത്തോടെ ഉള്‍ക്കൊള്ളുന്ന അലിവിന്റെ ആകാശം. ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നില്ല, പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി, എല്ലാം മായ്ക്കപ്പെടും.
ഒന്ന് കണ്ണു നനഞ്ഞാല്‍ മതി,എല്ലാം മാഞ്ഞുപോകും.
എവിടെ വെച്ചും എപ്പോഴും അടുക്കാന്‍ കഴിയുന്ന ആ സ്നേഹനാഥനോടുള്ള നമ്മുടെ ബന്ധം എത്രയുണ്ടെന്ന് നിരന്തരമായി നാം പുനര്വിചാരം നടത്തണം.
സുജൂദില്‍ നിന്ന് ഉയരാനാകാത്തത്രയും പാപങ്ങള്‍ ചെയ്തുകൂട്ടിയിട്ടും എന്തേ എന്റെയും നിങ്ങളുടേയും പ്രാര്‍ഥനയുടെ സമയമിത്രയും കുറഞ്ഞുപോകുന്നത്..?.
ഓരോ ദിവസത്തേയും പ്രാര്‍ഥനാ നേരങ്ങളില്‍ ഒരിക്കലെങ്കിലും മനസ്സൊന്ന് പിടയുന്നുണ്ടോ...
പ്രാര്ഥനമാത്രമല്ല, മനുഷ്യോപകാര പ്രവര്‍ത്തനങ്ങളും കരുണയുള്ള ജീവിതവും പശ്ചാതാപത്തിന്റെ വഴികളാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.
Courtsey:tharbiya.blogspot.com
Monday, May 27, 2013
കാരുണ്യവാനില്‍ നിന്നുള്ള സ്നേഹസമ്മാനമാണ് നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍
എനിക്ക് ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ.
ഒരു പെണ്‍കുഞ്ഞ് ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..
ഇപ്പോഴും മനസ്സ് നിറയെ അവളെയാണ് കൊതിക്കുന്നതും കാത്തിരിക്കുന്നതും. ആണ്‍കുട്ടികള്‍ കളിപ്രായമെത്തുമ്പോഴേക്ക് നമ്മില്‍ നിന്നകലും. ഒന്നു ലാളിക്കാനോ ഉമ്മ വെക്കാനോ അവരെ കിട്ടില്ല. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവരെന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. വിവാഹിതയായാല്‍ പോലും ഉപ്പയുടെ തോളില്‍ തൂങ്ങിയും കൊഞ്ചിപ്പറഞ്ഞും അവളുണ്ടാകും…”
സുഹൃത്തുക്കളിലൊരാള്‍ പങ്കുവെച്ച ഈ സംസാരമാണ് പെണ്‍കുഞ്ഞിനെക്കുറിച്ച് ചിന്തിപ്പിച്ചത്... പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്നേഹമുള്ള ഇത്തയായും പ്രണയം നിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും സ്ത്രീത്വത്തിന്റെ സാന്ത്വനം നുകരുന്നവരാണ് സര്‍വരും. കരുണാവാരിധിയായ അല്ലാഹു അവളിലൊളിപ്പിച്ച ഹൃദയവികാരങ്ങള്‍, സര്‍വ മനസ്സംഘാര്‍ഷങ്ങള്‍ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരി കൊണ്ട് ഒരു വലിയ സാന്ത്വനമാകാന്‍ അവള്‍ക്കു കഴിയും.
സ്ത്രീ എന്ന സാന്ത്വനത്തെ അങ്ങേയറ്റം ഇസ്ലാം ആദരിച്ചിട്ടുണ്ട്... കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ അനന്തരാവകാശം നല്കി ഉയര്‍ത്തിയ മതമാണിത്... പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട് “പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത് ഒരു പളുങ്കാണ്” എന്നുപദേശിച്ച തിരുനബി(സ) സ്ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്...
അര്‍ഹതയും ബാധ്യതയും നല്കി ഇസ്ലാം സ്ത്രീയെ ഉയര്‍ത്തി. ജന്മമല്ല, കര്‍മമാണ് മഹത്വത്തിന്റെ അടിയാധാരമെന്ന് വാഴ്ത്തി. അഭിപ്രായസ്വാതന്ത്ര്യവും അംഗീകാരവും നല്കി. അവരെ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവന്നു. പെണ്‍കുഞ്ഞിനെ ശാപമായി കണ്ട അറേബ്യന്‍ മനസ്സിനെ ഇങ്ങനെ ശാസിച്ചു: “അവരിലൊരാള്‍ക്ക് പെണ്‍കുട്ടി പിറന്ന സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി, അവന്റെ മുഖം കറുത്തിരുളുന്നു. അവര്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു. ഈ ചീത്തവാര്‍ത്ത അറിഞ്ഞതിനു ശേഷം ആരെയും അഭിമുഖീകരിക്കാന്‍ അപമാനം സഹിച്ച് അതിനെ വളര്‍ത്താണോ അതോ അവളെ കുഴിച്ചുമൂടണോ എന്നയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു” (ഖുര്‍ആന്‍ 16:58,59). നിശിതമായ ഭാഷയില്‍ അല്ലാഹു ആ ക്രൂരകൃത്യത്തെ വിലക്കുകയും ചെയ്തു: ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുമെന്ന്” താക്കീത് നല്‍കുകയും ചെയ്തു.(ഖുര്‍ആന്‍ 81:8,9)
സുഖാസ്വാദനങ്ങള്‍ക്ക് അടിപ്പെട്ട പുതിയ കാലവും പെണ്‍കുഞ്ഞിനെ ശല്യമായി കാണുന്നു. തമിഴ്നാട്ടിലെ ഉസിലാംപെട്ടി എന്ന ഗ്രാമം പെണ് ശിശുഹത്യക്ക് കുപ്രസിദ്ധമാണല്ലോ. പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട് `കൊന്നു കളഞ്ഞിട്ട് വാ’ എന്നാണത്രെ ഭര്‍ത്താവിന്റെ നിര്‍ദേശം. ഭ്രൂണഹത്യക്ക് ഇരയായി അമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക്..
മാതാവിനും പിതാവിനും ജീവിതവിജയത്തിലേക്കുള്ള വഴിയായിട്ടാണ് പെണ്‍കുഞ്ഞ് ലഭിക്കുന്നതെന്ന് തിരുനബി(സ)യുടെ വചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. അവളോടുള്ള പെരുമാറ്റവും അവള്‍ക്കുള്ള ശിക്ഷണവും സംരക്ഷണവും ഏറെ ശ്രദ്ധയോടും കരുതലോടെയുമാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. പ്രിയമകള്‍ ഫാതിമ(റ)യോടും കൗമാരം വിട്ടുമാറും മുമ്പ് പ്രവാചകജീവിതത്തിലേക്ക് കടന്നുവന്ന ആഇശ(റ)യോടുമുള്ള തിരുനബിയുടെ ഇടപെടലുകളും അവരോട് കാണിച്ച വാത്സല്യവും എക്കാലത്തെയും മാതാപിതാക്കള്‍ക്ക് മാര്‍ഗദര്‍ശനമാണ്.. മൃദുലമനസ്സുള്ള രണ്ടുപേരോടും ഏറെ സൂക്ഷ്മതയോടും എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടുമാണ് തിരുനബി ഇടപെട്ടത്.. വിജ്ഞാനത്തോടുള്ള ആഇശയുടെ ആഗ്രഹത്തെ നബി(സ) പ്രോത്സാഹിപ്പിച്ചു. 2210 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ആഇശ(റ).

അവിടുന്ന് ഉപദേശിക്കുന്നു: “ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്മക്കള്ക്ക് അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും” (അബൂദാവൂദ്).). “ഒരാള്‍ മൂന്ന് പെണ്മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട് കാരുണ്യം പുലര്‍ത്തുകയും ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗമാണ് ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന് പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.” (മിശ്കാത്ത്)) “പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട് ആ പെണ്‍കുട്ടികളോട് നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന് നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്.“ (ബുഖാരി, മുസ്ലിം)
സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നിഷ്കളങ്ക സാന്നിധ്യമായി,
പനിനീര് മൃദുലതയുള്ള നറുവസന്തമായി ഓരോ കുഞ്ഞുമോളും വീടിന്റെ തെളിച്ചമാകട്ടെ. കുണുങ്ങിയും പിണങ്ങിയും പാട്ടുപാടിയും അവള് ജീവിതത്തെ ചുറുചുറുക്കുള്ളതാക്കട്ടെ.
വെള്ളം തുളുമ്പി നില്ക്കുന്ന ആ കണ്ണുകള്‍ നനയാതിരിക്കട്ടെ.
കാരുണ്യവാനില്‍ നിന്നുള്ള സ്നേഹസമ്മാനമാണ് നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍..
ഉള്ളില്‍ കവിഞ്ഞ സ്നേഹവാത്സല്യങ്ങളില്‍ അവര്‍ക്ക് കൂടൊരുക്കുക.
ഒരു പെണ്‍കുഞ്ഞ് ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..
ഇപ്പോഴും മനസ്സ് നിറയെ അവളെയാണ് കൊതിക്കുന്നതും കാത്തിരിക്കുന്നതും. ആണ്‍കുട്ടികള്‍ കളിപ്രായമെത്തുമ്പോഴേക്ക് നമ്മില്‍ നിന്നകലും. ഒന്നു ലാളിക്കാനോ ഉമ്മ വെക്കാനോ അവരെ കിട്ടില്ല. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവരെന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. വിവാഹിതയായാല്‍ പോലും ഉപ്പയുടെ തോളില്‍ തൂങ്ങിയും കൊഞ്ചിപ്പറഞ്ഞും അവളുണ്ടാകും…”
സുഹൃത്തുക്കളിലൊരാള്‍ പങ്കുവെച്ച ഈ സംസാരമാണ് പെണ്‍കുഞ്ഞിനെക്കുറിച്ച് ചിന്തിപ്പിച്ചത്... പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്നേഹമുള്ള ഇത്തയായും പ്രണയം നിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും സ്ത്രീത്വത്തിന്റെ സാന്ത്വനം നുകരുന്നവരാണ് സര്‍വരും. കരുണാവാരിധിയായ അല്ലാഹു അവളിലൊളിപ്പിച്ച ഹൃദയവികാരങ്ങള്‍, സര്‍വ മനസ്സംഘാര്‍ഷങ്ങള്‍ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരി കൊണ്ട് ഒരു വലിയ സാന്ത്വനമാകാന്‍ അവള്‍ക്കു കഴിയും.
സ്ത്രീ എന്ന സാന്ത്വനത്തെ അങ്ങേയറ്റം ഇസ്ലാം ആദരിച്ചിട്ടുണ്ട്... കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ അനന്തരാവകാശം നല്കി ഉയര്‍ത്തിയ മതമാണിത്... പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട് “പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത് ഒരു പളുങ്കാണ്” എന്നുപദേശിച്ച തിരുനബി(സ) സ്ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്...
അര്‍ഹതയും ബാധ്യതയും നല്കി ഇസ്ലാം സ്ത്രീയെ ഉയര്‍ത്തി. ജന്മമല്ല, കര്‍മമാണ് മഹത്വത്തിന്റെ അടിയാധാരമെന്ന് വാഴ്ത്തി. അഭിപ്രായസ്വാതന്ത്ര്യവും അംഗീകാരവും നല്കി. അവരെ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവന്നു. പെണ്‍കുഞ്ഞിനെ ശാപമായി കണ്ട അറേബ്യന്‍ മനസ്സിനെ ഇങ്ങനെ ശാസിച്ചു: “അവരിലൊരാള്‍ക്ക് പെണ്‍കുട്ടി പിറന്ന സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി, അവന്റെ മുഖം കറുത്തിരുളുന്നു. അവര്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു. ഈ ചീത്തവാര്‍ത്ത അറിഞ്ഞതിനു ശേഷം ആരെയും അഭിമുഖീകരിക്കാന്‍ അപമാനം സഹിച്ച് അതിനെ വളര്‍ത്താണോ അതോ അവളെ കുഴിച്ചുമൂടണോ എന്നയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു” (ഖുര്‍ആന്‍ 16:58,59). നിശിതമായ ഭാഷയില്‍ അല്ലാഹു ആ ക്രൂരകൃത്യത്തെ വിലക്കുകയും ചെയ്തു: ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുമെന്ന്” താക്കീത് നല്‍കുകയും ചെയ്തു.(ഖുര്‍ആന്‍ 81:8,9)
സുഖാസ്വാദനങ്ങള്‍ക്ക് അടിപ്പെട്ട പുതിയ കാലവും പെണ്‍കുഞ്ഞിനെ ശല്യമായി കാണുന്നു. തമിഴ്നാട്ടിലെ ഉസിലാംപെട്ടി എന്ന ഗ്രാമം പെണ് ശിശുഹത്യക്ക് കുപ്രസിദ്ധമാണല്ലോ. പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട് `കൊന്നു കളഞ്ഞിട്ട് വാ’ എന്നാണത്രെ ഭര്‍ത്താവിന്റെ നിര്‍ദേശം. ഭ്രൂണഹത്യക്ക് ഇരയായി അമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക്..
മാതാവിനും പിതാവിനും ജീവിതവിജയത്തിലേക്കുള്ള വഴിയായിട്ടാണ് പെണ്‍കുഞ്ഞ് ലഭിക്കുന്നതെന്ന് തിരുനബി(സ)യുടെ വചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. അവളോടുള്ള പെരുമാറ്റവും അവള്‍ക്കുള്ള ശിക്ഷണവും സംരക്ഷണവും ഏറെ ശ്രദ്ധയോടും കരുതലോടെയുമാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. പ്രിയമകള്‍ ഫാതിമ(റ)യോടും കൗമാരം വിട്ടുമാറും മുമ്പ് പ്രവാചകജീവിതത്തിലേക്ക് കടന്നുവന്ന ആഇശ(റ)യോടുമുള്ള തിരുനബിയുടെ ഇടപെടലുകളും അവരോട് കാണിച്ച വാത്സല്യവും എക്കാലത്തെയും മാതാപിതാക്കള്‍ക്ക് മാര്‍ഗദര്‍ശനമാണ്.. മൃദുലമനസ്സുള്ള രണ്ടുപേരോടും ഏറെ സൂക്ഷ്മതയോടും എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടുമാണ് തിരുനബി ഇടപെട്ടത്.. വിജ്ഞാനത്തോടുള്ള ആഇശയുടെ ആഗ്രഹത്തെ നബി(സ) പ്രോത്സാഹിപ്പിച്ചു. 2210 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ആഇശ(റ).

അവിടുന്ന് ഉപദേശിക്കുന്നു: “ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്മക്കള്ക്ക് അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും” (അബൂദാവൂദ്).). “ഒരാള്‍ മൂന്ന് പെണ്മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട് കാരുണ്യം പുലര്‍ത്തുകയും ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗമാണ് ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന് പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.” (മിശ്കാത്ത്)) “പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട് ആ പെണ്‍കുട്ടികളോട് നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന് നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്.“ (ബുഖാരി, മുസ്ലിം)
സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നിഷ്കളങ്ക സാന്നിധ്യമായി,
പനിനീര് മൃദുലതയുള്ള നറുവസന്തമായി ഓരോ കുഞ്ഞുമോളും വീടിന്റെ തെളിച്ചമാകട്ടെ. കുണുങ്ങിയും പിണങ്ങിയും പാട്ടുപാടിയും അവള് ജീവിതത്തെ ചുറുചുറുക്കുള്ളതാക്കട്ടെ.
വെള്ളം തുളുമ്പി നില്ക്കുന്ന ആ കണ്ണുകള്‍ നനയാതിരിക്കട്ടെ.
കാരുണ്യവാനില്‍ നിന്നുള്ള സ്നേഹസമ്മാനമാണ് നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍..
ഉള്ളില്‍ കവിഞ്ഞ സ്നേഹവാത്സല്യങ്ങളില്‍ അവര്‍ക്ക് കൂടൊരുക്കുക.
Subscribe to:
Posts (Atom)