....
പണിമുടക്ക് ദിനത്തില്‍ അബ്ദുള്‍ സത്താറിന്റെ 'ആക്ടിവിസം'

പണിമുടക്ക് ദിനത്തില്‍ യാത്രാദുരിതത്തിന് തന്നാല്‍ കഴിയുന്ന പരിഹാരവുമായിറങ്ങിയതാണ് ഈ നാല്‍പ്പത്തിയാറുകാരന്‍. രാവിലെ 6.30 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സൗജന്യ സ്‌കൂട്ടര്‍ സര്‍വീസ് നടത്തുകയായിരുന്നു അബ്ദുള്‍ സത്താര്‍. 'കേറിയവരില്‍ ചിലര്‍ ചോദിച്ചു, എത്ര രൂപ തരണംന്ന്, അപ്പോ ഞാന്‍ പറഞ്ഞ് ആ പണിക്കല്ല സുബഹി കഴിഞ്ഞ് ഇറങ്ങീതെന്ന്'. തന്റെ സ്‌കൂട്ടറിന് പിന്നില്‍ കയറിയവരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് പകരം ഒരു ചിരിമാത്രം വാങ്ങി ഒരു ചിരി തിരിച്ചും കൊടുത്ത് സത്താര്‍ വീണ്ടും റെയില്‍വേ സ്റ്റേഷനിലെത്തി- 'എന്നെക്കൊണ്ട് ഇത്രല്ലേ ചെയ്യാന്‍ കയ്യൂ'.
ഈ പണിമുടക്ക് ദിനത്തില്‍ മാത്രമല്ല ഇതിന് മുമ്പും സൗജന്യ സ്‌കൂട്ടര്‍ സര്‍വീസ് നടത്തിയിരുന്നു സത്താറെന്ന കെട്ടിടനിര്‍മാണത്തൊഴിലാളി. കാലിന് സുഖമില്ലാത്ത ഒരാളെ റെയില്‍വേ സ്റ്റേഷനില്‍നിന്ന്ആറ് കിലോമീറ്റര്‍ ദൂരെയുള്ള വിദ്യാനഗറിലെത്തിക്കാനായതാണ് സത്താറിന് ഏറെ സന്തോഷം നല്‍കിയത്.
പണിമുടക്ക് ദിനത്തില്‍ മാത്രമല്ല അല്ലാത്തപ്പോഴും സത്താര്‍ ഒറ്റയ്ക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കാറില്ല. ആരെയെങ്കിലും പിന്നില്‍ വിളിച്ചുകയറ്റും. അവര്‍ക്ക് പോകേണ്ട സ്ഥലത്ത് കൊണ്ടാക്കുകയും ചെയ്യും. സ്‌കൂട്ടര്‍ സര്‍വീസിന് 'ബ്ലോക്ക്' ഉണ്ടായത് സത്താര്‍ ചായകുടിക്കാനായി നിര്‍ത്തിയ സമയത്ത് മാത്രം.
ചൊവ്വാഴ്ച ഫുള്‍ടാങ്ക് പെട്രോളടിച്ചിരുന്നത് ബുധനാഴ്ച 11 മണിയായപ്പോഴേക്കും തീര്‍ന്നു. കാനില്‍ കരുതിയിരുന്ന പെട്രോള്‍ ടാങ്കില്‍ നിറച്ച് വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്ക്.
.
.
വായിച്ചു കഴിഞ്ഞപ്പോ, ഇമ്മാതിരി സേവനം ചെയ്യുന്നവര്‍ക്ക് മുന്നില്‍ ബിഗ് സല്യൂട്ട് ചെയ്യണം എന്ന് തോന്നി...
വിവരം അറിയാത്തവരിലെക്ക് എത്തിക്കാനും...
No comments:
Post a Comment