ഇപ്പൊ കാസറഗോടിന്റെ വഴിയോരങ്ങളിലും , വീടുകളിലെ അകത്തളങ്ങളിലും നിത്യ കാഴ്ചയായി മാറിയിരിക്കുന്നു..ഒരു ഗ്ലാസ് കഴിച്ചാല്‍ രണ്ടുണ്ട് കാര്യം.... വിഷപ്പുമടങ്ങും ...ദാഹവും മാറും.... ജ്യൂസായും ലഘു ഭക്ഷണമായും ഇതിനെ മാറ്റാം.


ആവശ്യമായ സാധനങ്ങള്‍
അവില്‍ (കുത്തരി പോലെ ഉരുണ്ട അവില്‍ ആവു വേണ്ടത് ) - 4 tbs
പഴം - 1 (മൈസൂര്‍ പഴം. പാളയന്‍ കോടന്‍ പഴമെന്നും പറയുന്നു.)
പഞ്ചസാര - 2 tbs
നെയ്യ് - കാല്‍ tbs
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
പാല്‍ 1 കപ്പ്

(ഇത് സ്പെഷ്യല്‍ അവില്‍ മില്‍ക്ക് ആണേ)
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അവില്‍ വറുക്കുക . 4 - 5 min ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതി . എടുത്തു വച്ചിരിക്കുന്ന പാല്‍ തിളപിച്ചു തണുപിക്കുക.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതാണ് എങ്കില്‍ പഷ്ട്ട് ....
വലിയ ഗ്ലാസ് എടുത്ത് അതില്‍ തൊലി കളഞ്ഞ പഴം ഇട്ടു നന്നായി ഉടക്കുക, തുടര്‍ന്ന് പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക, അതിലേക്കു പാല്‍ പകുതി കണ്ട് ഒഴിക്കുക അതിനു മീതെ അവില്‍ വിതറുക, തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം... അവില്‍ മില്‍ക്ക് റെഡി... കഴിക്കുമ്പോള്‍ വലിയ സ്പൂണ്‍ കൊണ്ട് അടി മുതല്‍ മുടി വരെ ഇളക്കി വേണം കഴിക്കാന്‍...
എന്ത് പറയുന്നു.... ഉഗ്രന്‍ അല്ലെ...
തികച്ചും പോഷക സമ്പന്നമായ പലഹാരമാണ് ഇത്.... കുട്ടികള്‍ക്ക് നല്‍കി നോക്കൂ .... മുതിന്നവര്‍ക്കും... ഒരിക്കല്‍ രുചി അറിഞ്ഞവര്‍ വീണ്ടും വീണ്ടും കഴിക്കും...
No comments:
Post a Comment