Saturday, February 23, 2013

ഇതും തമാശ



ദുബായ് നഗരത്തിന്റെ ഹൃദയ സ്ഥാനമായ നൈഫില്‍ മലബാരികള്‍ക്ക്, പ്രത്യേകിച്ച് കാസറഗോട്ടാര്‍ക്ക്  ഒത്തു കൂടാന്‍  ഒരു ലാവണം ഉണ്ടായിരുന്നത് നൈഫ് പോലീസ് സ്റ്റേഷനു അടുത്തുണ്ടായിരുന്ന സര്‍വാണി പള്ളി ആയിരുന്നു പ്രസ്തുത പള്ളി അഞ്ചു കൊല്ലം മുമ്പ് പുതുക്കി പണിയാനായി പൊളിച്ചു മാറ്റിയതാണ്, പ്രസ്തുത സ്ഥലത്ത് മനോഹരമായ ഒരു പള്ളി പണിതു വരുന്നുണ്ട്. കൊല്ലം അഞ്ചു കഴിഞ്ഞിട്ടും പള്ളി പണി തീര്‍ന്നില്ല. അഞ്ചു റമദാനും    അഞ്ചു ബലി പെരുന്നാളുകളും കഴിഞ്ഞിട്ടും പണി തീരാത്ത പള്ളിയെ പറ്റി മധുര  മനോഹര സ്വപ്‌നങ്ങള്‍ നെയ്തു വേവലാതിപ്പെടുകയാണ് കാസ്രോട്ടാര്‍...

അവര്‍ക്കിടയില്‍ നടന്ന സംഭാഷണത്തില്‍ നിന്ന്...

അബു: ഇതെന്തേപ്പാ സര്‍വാണി പള്ളീന്റെ പണി ബേയൊന്നും കയ്യാത്തേ....
സുലൈമാന്‍: പള്ളീന്റെ പണിയെല്ലം ബാറാബര്‍ തീര്‍ന്നിനായിന്നു... പച്ചേങ്കില് തേപ്പിന്റെ പണിക്കാരെ കിട്ടാന് ബുദ്ധിമുട്ടായീന്നു  കേക്ക്ന്നു.. അന്നിറ്റാനുക്കും പണി ബേയൊന്നും കയ്യാത്തേ...

...
തമാശ ആയി കാണാം... എന്നാലും അതില്‍ ചെറിയ കാര്യം ഇല്ലാതില്ല....
പള്ളി പണി ഈ റമദാന്  മുമ്പേ തീര്‍ന്നു ഉദ്ഘാടനം നടക്കപ്പെടട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം...

No comments: