അഭിരുചി അനുസരിച്ച് കോഴ്സ് കണ്ടെത്താന്‍ ഒരു എളുപ്പവഴി...

കൗമാരക്കാര്‍ സ്വന്തമായൊരു തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവരാകില്ല. രക്ഷിതാക്കളുടെ അഭിപ്രായമാണ് അവര്‍ക്ക് വലുത്. 'നീ എഞ്ചിനിയറിങ് പഠിക്ക്' എന്ന് കണക്കില്‍ തീരെ മോശമായ കുട്ടിയോട് അച്ഛന് പറഞ്ഞാല്‍ 'കൂടെ പഠിച്ചവരൊക്കെ എഞ്ചിനിയറിങ്ങിന് പോകുന്നുണ്ട്. എന്നാല്‍ പിന്നെ ഞാനും' എന്നു മാത്രമേ കുട്ടി ചിന്തിക്കൂ. അഡ്മിഷന് കിട്ടിക്കഴിഞ്ഞ് കോളേജിലെത്തുമ്പോഴാണ് പഠനഭാരം കുട്ടിക്ക് ബോധ്യപ്പെടുക. അതോടെ മാനസികമായ പ്രശ്നങ്ങളിലേക്ക് എടുത്തെറിയപ്പെടും.
ഇഷ്ടമില്ലാത്ത കോഴ്സിന് ചേര്‍ന്ന് എങ്ങനെയെങ്കിലും തട്ടിമുട്ടി പാസായാലും പ്രശ്നം തീരുന്നില്ല. ഇഷ്ടമില്ലാതെ പഠിച്ച കോഴ്സിന് കിട്ടുന്ന ജോലി കുട്ടിയെ സംബന്ധിച്ച് ഇഷ്ടമില്ലാത്തതായിരിക്കും. ജോലിയില്‍ ശോഭിക്കാന്‍ കഴിയാതെ വരുമ്പോള്‍ തങ്ങളെ രക്ഷിതാക്കള്‍ വഴിതെറ്റിച്ചുവെന്ന പരാതിയാകും.
എളുപ്പം വരുമാനമുണ്ടാക്കാവുന്ന കോഴ്സുകളാണ് പലപ്പോഴും മക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുക. എഞ്ചിനിയറിങ്, മെഡിസിന്, ശാസ്ത്രം, ബിസിനസ് പോലുള്ളവ. എന്നാല്‍ മനസ്സിന് സന്തോഷം നല്കുന്ന കോഴ്സും തൊഴിലും തിരഞ്ഞെടുക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുക.
കുട്ടികള്‍ക്ക് കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
അഭിരുചി പരീക്ഷയിലൂടെ മക്കളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇതിലൂടെ കുട്ടിയുടെ കരിയര്‍ ലക്ഷ്യങ്ങളും സ്വപ്നങ്ങളും താരതമ്യം ചെയ്യാം.
മക്കള്‍ സ്വയം നിര്‍ദേശിക്കുന്ന കോഴ്സുകള്‍ നല്ലതല്ലെന്ന് തോന്നുന്നെങ്കില്‍ പോലും അതിനെക്കുറിച്ച് അന്വേഷിക്കാനും തൊഴില്‍ സാധ്യത പരിശോധിക്കാനും ശ്രമിക്കണം.
മക്കളെ ഒരു കോഴ്സിന് ചേര്‍ക്കും മുമ്പ്, ആ കോഴ്സിനെക്കുറിച്ച് അറിവുള്ള വിദഗ്ധനുമായി ആശയവിനിമയത്തിന് കുട്ടിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുക.
കുട്ടികളുടെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുക. ഇതിലൂടെ അവര്‍ ചെയ്യാനിഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ മനസ്സിലാക്കാം.
മാര്ക്ക്ലിസ്റ്റ് പരിശോധിച്ച് കുട്ടിക്ക് ഇഷ്ടമുള്ളതും മികച്ച മാര്‍ക്ക് വാങ്ങുന്നതുമായ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.
നിലവിലുള്ളതും പുതുതായി ഉയര്‍ന്നു വരുന്നതുമായ തൊഴില്‍ മേഖലകളെക്കുറിച്ച് മക്കളുമായി ചര്‍ച്ച ചെയ്യുക. ഇതിനായി കിട്ടാവുന്നിടത്തുനിന്നെല്ലാം വിവരം ശേഖരിക്കുക.
തിരഞ്ഞെടുക്കുന്ന കോഴ്സ് വഴി കിട്ടാവുന്ന തൊഴില്‍ സാധ്യത, വരുമാന സാധ്യത തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിയുക.
കുട്ടികള്‍ക്ക് അഭിരുചി പരീക്ഷ
എല്ലാ അഭിരുചി പരീക്ഷകളിലും കുട്ടിയുടെ വ്യക്തിത്വമാണ് അളക്കുന്നത്. പ്രശസ്ത സൈക്കോളജിസ്റ്റ് യുങിന്റെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിരുചി പരീക്ഷ മുഖ്യമായും നാല് ചോദ്യങ്ങളിലൂടെ കുട്ടിയുടെ വ്യക്തിത്വം അളക്കുന്ന രീതിയാണ്.
ഓരോ ചോദ്യത്തിനും രണ്ടു ഭാഗങ്ങളിലായി നിരവധി അഭിപ്രായങ്ങള്‍ കൊടുത്തിരിക്കുന്നു. അതില്‍ നിങ്ങളോട് അടുത്ത് നില്ക്കുന്ന അഭിപ്രായത്തിന് നേരെയുള്ള കളത്തില്‍ ടിക് മാര്‍ക്ക് ഇടുക. നിങ്ങളുമായി ബന്ധമില്ലാത്തവയ്ക്ക് നേരെ മാര്ക്കിടേണ്ടതില്ല. രണ്ടുഭാഗങ്ങളിലെയും അഭിപ്രായങ്ങള്‍ക്ക് മുഴുവനായി മാര്‍ക്കിട്ടു കഴിഞ്ഞാല്‍ ഓരോ ഭാഗത്തെയും മാര്‍ക്കുകള്‍ കൂട്ടുക. ഏതു ഭാഗത്താണ് മാര്‍ക്ക് കൂടുതല്‍ വരുന്നത് ആ ഓപ്ഷന് ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷര കോഡ് ഒരു പേപ്പറിലേക്ക് മാറ്റിയെഴുതുക.
ഈ രീതിയില്‍ നാല് ചോദ്യങ്ങളിലെയും മുഴുവന്‍ അഭിപ്രായങ്ങളും പരിശോധിച്ച് യോജിച്ച കോഡുകള്‍ കണ്ടുപിടിക്കുക. അവസാനം നാല് കോഡുകള്‍ ഒരുമിച്ച് ചേര്‍ത്ത ഒരു വാക്ക് കിട്ടും (ഉദാ. ESTJ) അവസാന കോളത്തില്‍ ചേര്‍ത്ത പട്ടികയില്‍ നിന്ന് ഇക്കൂട്ടര്‍ക്ക് യോജിച്ച കോഴ്സ് കണ്ടെത്താം.
ശ്രദ്ധിക്കേണ്ട കാര്യം ഉത്തമ വിശ്വാസത്തോടെ ആരുടെയും സഹായമില്ലാതെ മനസ്സിരുത്തി മാര്‍ക്കിട്ടാല്‍ മാത്രമേ യോജിച്ച കോഴ്സ് ഏതാണെന്ന് കണ്ടെത്താനാകൂ. (ചില ചോദ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ പ്രയാസം തോന്നുന്ന പക്ഷം മുതിര്‍ന്നവരുടെ സഹായം തേടുന്നതില്‍ തെറ്റില്ല. പക്ഷേ, ഉത്തരം പൂര്‍ണമായും നിങ്ങളുടെതന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കുക). കൂടുതല്‍ തവണ പരിശോധിക്കുന്നതും ഫലത്തിന്റെ കൃത്യതയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് ചെയ്യാനിരിക്കും മുമ്പ് തെറ്റുവരുത്തില്ല എന്ന് മനസ്സില്‍ ഉറപ്പിക്കുക.
ക എവിടെയാണ്,ഏതു വിധത്തിലാണ് നിങ്ങളുടെ പ്രസരിപ്പ് വിനിയോഗിക്കപ്പെടുന്നത്?
ബഹിര്‍മുഖര്‍ (Extroverts Often) (കോഡ്: E)
1. എനിക്ക് നല്ല ചുറുചുറുക്ക് തോന്നുന്നു 2. കേട്ടിരിക്കുന്നതിനേക്കാള്‍ നല്ലത് സംസാരിക്കാന്‍ അവസരം കിട്ടുന്നതാണ് 3. നല്ലപോലെ ചിന്തിക്കുന്നതാണ് എനിക്കിഷ്ടം 4. ആദ്യം പ്രവര്‍ത്തിക്കാം, പിന്നെയാകാം ചിന്തയൊക്കെ 5. കൂട്ടുകാരുമായി കൂട്ടുകൂടാന്‍ നല്ല രസമാണ് 6. പലപ്പോഴും ചിന്തകള്‍ ചിതറിപ്പോകുന്നു 7. ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യണം 8. ഏതു കാര്യത്തിനും മുന്‍കൈയെടുക്കാനും സജീവമായി ഇടപെടാനും തയാര്‍ ആകെ മാര്‍ക്ക്:
അന്തര്‍മുഖര്‍ (Introverts Often) (കോഡ്: I)
1. ഞാനൊരു ശാന്തസ്വഭാവക്കാരനാണ് 2. സംസാരിക്കാന്‍ മടി. കേട്ടിരിക്കാന്‍ റെഡി 3. മനസ്സിലുള്ളത് മനസ്സിലിരിക്കട്ടെ 4. ചിന്തിച്ച് അവധാനതയോടെ പ്രവൃത്തിക്കുന്നതാണ് നല്ലത് 5. ഒറ്റയ്ക്കിരിക്കുന്നതിന്റെ സുഖം കൂട്ടുകുടുമ്പോള്‍ കിട്ടില്ല 6. ഏകാഗ്രതയുള്ള മനസ്സാണ് എന്റേത് 7. ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യുന്നതാണ് ബുദ്ധി 8. അവരായി, അവരുടെ പാടായി. ഞാനെന്തിന് ഇടപെടണം ആകെ മാര്‍ക്ക്:
ബഹിര്‍മുഖര്‍ കോളത്തിലാണ് കൂടുതല്‍ മാര്‍ക്കെങ്കില്‍ 'E' എന്നും അന്തര്‍മുഖര്‍ കോളത്തിലാണ് കൂടുതല്‍ മാര്‍ക്കെങ്കില്‍ 'I' എന്നും തിരഞ്ഞെടുക്കാം. ഇരുഭാഗത്തും എന്തെങ്കിലും അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നില്ലെങ്കില്‍ മാര്‍ക്കിടേണ്ട. പക്ഷേ, ഇരുഭാഗത്തും മാര്‍ക്ക് തുല്യമാണെങ്കില്‍ നിങ്ങള്‍ക്ക് അല്പമെങ്കിലും യോജിപ്പു തോന്നുന്ന അഭിപ്രായത്തിന് മാര്‍ക്കിടുക.
II നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഏതു വിധത്തിലുള്ളവയാണ്?
അനുഭവവേദ്യമായവ (Sensor's Often) (കോഡ്: S)
1. കാര്യങ്ങളെ വസ്തുനിഷ്ഠമായും വിശകലനാത്മകമായും പരിശോധിക്കണം 2. നടപ്പാക്കാന്‍ പറ്റാത്ത ചിന്തകളെക്കാള്‍ പ്രായോഗികതയിലൂന്നിയ പ്രക്രിയകളില്‍ താത്പര്യം 3. ഇന്നു കഴിഞ്ഞാല്‍ ഇന്നു കഴിഞ്ഞു , നാളത്തെ കാര്യം നാളെ 4. അനുഭവത്തില്‍ കണ്ടാലേ വിശ്വാസം

സഹജാവബോധത്തില്‍ അധിഷ്ഠിതമായവ (Intuitives Often) (കോഡ്: N)
1. വിശദാംശങ്ങളിലേക്കു കടന്നില്ലെങ്കിലും കാര്യങ്ങളെ മൊത്തത്തില്‍ ഉള്കൊണ്ടാല് മതി 2. സര്‍ഗാത്മകതയിലൂന്നിയ കാല്പനിക ചിന്തകളില്‍ താല്പര്യം 3. ഭാവിയെ അങ്ങനെയങ്ങ് അവഗണിച്ചുകൂടാ 4. സാധ്യതകളെ മുന്‍നിര്‍ത്തിയും വിശ്വാസമാകാം 5. കഴിവുകളുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ പുതിയ പരീക്ഷണങ്ങളുമാകാം ആകെ മാര്‍ക്ക്:
III തീരുമാനങ്ങളെടുക്കുന്ന രീതിയുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു?
വിചാരശീലര്‍ (Thinkers often) (കോഡ്: T)
1. വസ്തുനിഷ്ഠ ചിന്തകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നു 2. കൂട്ടുകാര്‍ കൂടുന്നിടത്ത് നിന്ന് അല്പം വിട്ടുനില്ക്കുന്നതാണിഷ്ടം 3. സത്യസന്ധമായ 'നേരേ വാ, നേരേ പോ' നിലപാട് 4. വ്യക്തിപരമായി കാര്യങ്ങളെ കാണില്ല 5. യഥാര്‍ത്ഥ നേട്ടങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്നു 6. കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ആരുമായും വാദപ്രതിവാദത്തിന് റെഡി ആകെ മാര്‍ക്ക്:
വികാരശീലര് (Feelers often)
(കോഡ്: എ)
1. വസ്തു നിഷ്ഠതയെക്കാള് മൂല്യങ്ങളും വൈകാരികതയും തീരുമാനങ്ങളെ സ്വാധീനിക്കുന്നു 2 കൂട്ടുകാരുമായി എപ്പോഴും സൗഹൃദം വേണം. എപ്പോഴും അവരിലൊരാളാകണം 3. കാര്യം കാണാന്‍ ആവശ്യമെങ്കില്‍ അല്പം വളഞ്ഞ മാര്‍ഗവുമാകാം 4. കൂടുതലും വ്യക്തിപരമായ പെരുമാറ്റം 5. പൊള്ളയായ പുകഴ്ത്തല്‍ കേട്ടാല്‍ പോലും സന്തോഷം തോന്നും 6. വാദപ്രതിവാദങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുന്നു ആകെ മാര്‍ക്ക്:
IV ഏറെ സന്തോഷവും സംതൃപ്തിയും നല്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു?
തീര്പ്പുകല്പിക്കുന്നവര് (Judgers often) (കോഡ്: J)
1.വളരെ എളുപ്പത്തില്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നു 2. ഔപചാരികതയിലൂന്നിയ ഗൗരവ സ്വഭാവം 3. കൃത്യനിഷ്ഠയും സമയനിഷ്ഠയും പ്രധാനം 4. പഠനം ആദ്യം, കളി പിന്നെ 5. ഒരു പാഠഭാഗം പഠിച്ച് പൂര്‍ത്തിയാക്കിയ ശേഷം മാത്രം മറ്റൊരു ഭാഗം പഠിക്കും 6. തീരുമാനിച്ച കാര്യം നേടും 7. സ്കൂളിലും വീട്ടിലും കര്‍ശന നിയന്ത്രണങ്ങള്‍ ഇഷ്ടമാണ് 8. ഏതൊരു പ്രവൃത്തിക്കും അടുക്കും ചിട്ടയും നിര്‍ബന്ധം ആകെ മാര്‍ക്ക്:
ഗ്രഹിക്കുന്നവര്‍ (Perceivers often)
( കോഡ്: P)
1. വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുന്നു 2. ഔപചാരികതകളില്ലാതെ എപ്പോഴും കളിതമാശകളില്‍ ഏര്‍പെടാന്‍ ഇഷ്ടം 3. നീട്ടിവയ്പ് സ്ഥിര സ്വഭാവം, കൃത്യനിഷ്ഠയും സമയനിഷ്ഠയും പാലിക്കാറില്ല 4. കളി ആദ്യം, അതു കഴിഞ്ഞ് പഠനം 5. ഒരുപാഠഭാഗം പൂര്‍ത്തിയാകും മുമ്പേ പുതിയ പാഠഭാഗം പഠിക്കാന്‍ തുടങ്ങും 6. സാധ്യതകള്‍ പരിശോധിച്ച് നേടേണ്ടതാണെങ്കില് മാത്രം നേടും 7. നിയന്ത്രണങ്ങള്‍ ബോറ് ഏര്‍പ്പാടാണ് 8. അടുക്കും ചിട്ടയുമില്ലെങ്കിലും കാര്യങ്ങള്‍ വല്ല വിധേനയും നടന്നുപോയാല്‍ മതി ആകെ മാര്‍ക്ക്:
ഇപ്പോള്‍ ബോക്സില്‍ കാണിച്ചിരിക്കുന്ന 16 കോമ്പിനേഷനുകളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്ക് കിട്ടിക്കാണും
യോജിച്ച കോഴ്സുകള്‍
ISTJ- പബ്ലിക് റിലേഷന്‍ കോഴ്സ്, ജിയോളജി, പാരാമെഡിക്കല്‍ കോഴ്സ്, പബ്ലിക് ഹെല്‍ത്ത് കോഴ്സ്, കൊമേഴ്സ്, പോളി ഡിപ്ലോമ സിവില്‍, ബി.ടെക് സിവില്‍, എം.ബി. എ, ബയോ മെഡിക്കല്‍ , അക്കൗണ്ടന്‍സി.
ISFJ- എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം., ലൈബ്രറി സയന്‍സ്, ഇന്റീരിയര്‍ ഡിസൈനിങ്, കൗണ്‍സലിങ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചിങ്, ഡാന്‍സിങ്ങ്.
INFJ- സ്പെഷല്‍ എജ്യുക്കേഷന്‍, എം. എസ്.ഡബ്ല്യു, സോഷ്യോളജി, ഐ.ടി. മാനേജ്മെന്റ്. ബി.എഡ്, മതവിദ്യാഭ്യാസം, സിനിമാ എഡിറ്റിങ്, ആര്‍ട്ട് ഡയറക്ഷന്‍, സാഹിത്യം, കണക്ക്, വാര്‍ത്താവിനിമയം.
INTJ എല്‍.എല്‍.ബി, ജേര്‍ണലിസം, ബില്‍ഡിങ് ഡിസൈനിങ്, ബയോമെഡിക്കല്‍ ഗവേഷണം, ഐ.ടി., സൈക്കോളജി, കാര്‍ഡിയോളജി, വെബ് ഡിസൈനിങ്, ബി.ആര്‍ക്ക്, ഡി.ടി.പി, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ഏവിയേഷന്‍.
ISTP-- കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, കൊമേഴ്സ്യല്‍ പൈലറ്റ് കോഴ്സ്, I.P.S, സോഫ്റ്റ്വേര്‍ ഡെവലപ്പിങ്, മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഘഘആ, മെഡിക്കല്‍ ടെക്നീഷ്യന് കോഴ്സ്, ഫയര്‍ ആന്‍ഡ് മറൈന്‍ എഞ്ചിനിയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, മെക്കാനിക്കല്‍ എഞ്ചിനിയറിങ്, മെക്കാട്രോണിക്സ് എഞ്ചിനിയറിങ്.
ISFP- ഫിസിക്കല്‍ സയന്‍സ്, ഇന്റീരിയര്‍ ഡിസൈനിങ്, ലാന്‍ഡ്സ്കേപ്പ് ഡിസൈനിങ്, കസ്റ്റമര്‍ കെയര്‍, ഫാഷന്‍ ഡിസൈനിങ്, കുക്കിങ്, നഴ്സിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹെല്‍ത്ത് സയന്‍സ്. എം.ബി.ബി.എസ്, നാനോ ടെക്നോളജി, ആര്കിടെക്ചര്.
INFP സൈക്കോളജി, ഭാഷാവിവര്ത്തനം, എല്‍.എല്‍.ബി ചരിത്രം, സോഷ്യല്‍ സയന്‍സ്, ഫാഷന്‍ ഡിസൈനിങ്, എഡിറ്റിങ്, ആര്‍ട്ട് ഡയറക്ഷന്‍, ഫിസിയോതെറാപ്പി, കെമിക്കല്‍ എഞ്ചിനിയറിങ്, ബയോടെക് എഞ്ചിനിയറിങ്.
INTP- സോഫ്റ്റ്വെയര് ഡിസൈനിങ്, സോഫ്റ്റ്വെയര് ഡെവലപ്പിങ്, സോഫ്റ്റ് വെയര്‍ എഞ്ചിനിയറിങ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഫിലോസഫി, മ്യൂസിക്, വെബ്സൈറ്റ് ഡിസൈനിങ്, ന്യൂറോളജി, ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച്, ഏറോനോട്ടിക്കല്‍ എഞ്ചിനിയറിങ്, എയര്‍ക്രാഫ്റ്റ് മാനേജ്മെന്റ്.
ESTP- മെഡിക്കല്‍ ടെക്നീഷ്യന് കോഴ്സ്, മാര്‍ക്കറ്റിങ്, ബാങ്കിങ്, ഫിസിയോളജി, ഇന്‍ഷൂറന്‍സ്, സിവില്‍ എഞ്ചിനിയറിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ആ.ഋറ, മര്‍ച്ചന്റ് നേവി കോഴ്സുകള്‍, ഫാഷന്‍ ടെക്നോളജി, ഫാഷന്‍ ഡിസൈനിങ്, സ്റ്റോക്ക് ബ്രോക്കിങ്.
ESFP- പ്രൈമറി ടീച്ചര്‍ ട്രെയ്നിങ്ങ് കോഴ്സ്, നഴ്സിങ്, എം.എസ്.ഡബ്ലു. ആ.ഉ.ട, പബ്ലിക് റിലേഷന്‍ കോഴ്സ്, സ്പോര്‍ട്സ് ഫിസിയോതെറാപ്പി, സോഷ്യല്‍ സയന്‍സ്, റേഡിയോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം, എയര്‍ ഹോസ്റ്റസ്, വെറ്റിനറി സയന്‍സ്.
ENFP എം.ബി.എ., കരിയര്‍ കൗണ്‍സലിങ്, മാനേജ്മെന്റ്, ജേണലിസം, ഗ്രാഫിക് ഡിസൈനിങ്, ആര്‍ട് ഡയറക്ഷന്‍, കോപ്പിറൈറ്റിങ്, സൈക്കോളജി, ഹ്യൂമണ്‍ റിസോഴ്സ് സയന്‍സ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിങ്.
ENTP ബാങ്കിങ്, എം.ബി.എ, കോപ്പിറൈറ്റിങ്, ടി.വി. ജേണലിസം, ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ്, അഡ്വര്‍ടൈസിങ്, പബ്ലിക് റിലേഷന്‍ മാര്‍ക്കറ്റിങ്, അഡ്വര്‍ട്ടൈസിങ്, റിയല്‍ എസ്റ്റേറ്റ് മാനേജ്മെന്റ്.
ESTJ- ബിസിനസ്, പബ്ലിക് റിലേഷന്‍, സ്പോര്‍ട്സ്, ഇക്കണോമിക്സ്, ഹെല്‍ത്ത് സയന്‍സ്, ഫാര്‍മസി, ബി.എഡ്, എം.ബി.എ., മര്‍ച്ചന്റ് നേവി, നാഷനല്‍ ഡിഫന്‍സ് അക്കാദമി കോഴ്സ്, ഫിനാഷ്യല്‍ മാനേജ്മെന്റ്.
ESFJ ഫിസിക്കല്‍ എജ്യുക്കേഷന്‍, വെറ്ററിനറി സയന്‍സ്, സ്പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചിങ്, ബാങ്കിങ്, സോഷ്യല്‍ സയന്‍സ്, ഫിസിയോളജി, നഴ്സിങ്, മസാജ് തെറാപ്പി, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഫിറ്റ്നസ് ട്രെയ്നിങ്്.
ENFJ അഡ്വര്‍ടൈസിങ്, മാഗസിന് എഡിറ്റിങ്, ഫിസിയോ തെറാപ്പി, കരിയര്‍ കൗണ്‍സിലിങ്, ഹ്യൂമാനിറ്റീസ്, മാര്‍ക്കറ്റിങ്, സാഹിത്യം, സംഗീതം, ആനിമേഷന്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, മള്‍ട്ടിമീഡിയ, വെബ് ഡിസൈനിങ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍.
ENYJ ഐ.ടി. മാനേജ്മെന്റ്, പ്രൊജക്ട് അനലിസ്റ്റ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിങ്, ബാങ്കിങ് & അക്കൗണ്ടിങ്, ഇക്കണോമിക്സ്, കെമിക്കല്‍ എഞ്ചിനിയറിങ്, എല്‍.എല്‍.ബി.
തയ്യാറാക്കിയത്: പി.കെ.എ. റഷീദ്
2 comments:
"എസ്.എസ്. എല്‍. സി, പ്ലസ്ടു റിസള്‍ട്ടുകള്‍ വരുന്നു. മക്കള്‍ ഇനി ഏത് കോഴ്സിന് ചേരണം, ഏത് സിലബസ് പഠിക്കണം",
കൊള്ളാം മക്കൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ഉപകരിക്കുന്ന ഒരു പോസ്റ്റു. നിരവധി അറിയേണ്ട കാര്യങ്ങൾ
വേണ്ടും വണ്ണം ഇവിടെ നിരത്തി വെക്കുന്നതിൽ എന്റെ പുതിയ മിത്രം വിജയിച്ചിരിക്കുന്നു . വിജ്ഞാന പ്രദമായ
ഇത്തരം പുതിയ അറിവുകൾ അനേകർക്കും ഗുണം ചെയ്യും എന്നതിൽ രണ്ടു പക്ഷം ഇല്ല. എഴുതുക അറിയിക്കുക.
ആശംസകൾ
Post a Comment