Monday, May 6, 2013

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. നാമെല്ലാം വിദ്യാഭ്യാസമുള്ളവരും സംസ്കാര സമ്പന്നരും ആയിരിക്കുമ്പോഴും അത്തരം പ്രാഥമിക മര്യാദകള്‍ പാലിക്കുവാന്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവാന്‍ ശ്രമിക്കുക:
1. ടെലിഫോണ്‍ അപ്പുറത്ത് അറ്റന്റ് ചെയ്യപ്പെട്ടാല്‍, ആദ്യം നമ്മള്‍ ഉദ്ദേശിക്കുന്ന ആളോ നമ്പറോ ആണോ എന്നന്വേഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുക.
2. നാം ഉദ്ദേശിച്ച ആളാണെങ്കില്‍ പിന്നെ വൈകാതെ സ്വയം പരിചയപ്പെടുത്തുകയും വിളിച്ച കാര്യം കുറഞ്ഞ വാക്കുകളില്‍ പറയുകയും ചെയ്യുക.
3. പേരു പറയാതെ തമാശ കാണിക്കുകയും പേര്‌ ചോദിക്കാതെ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞ് ഇളിഭ്യരാകുന്നതും ഒഴിവാക്കാന്‍ ഈ രണ്ടു കാര്യങ്ങള്‍ ഉപകരിക്കും.
4. വിളിക്കപ്പെട്ടയാല്‍ ഏത് മാനസികാവസ്ഥയിലും , ഏത് സാഹചര്യത്തിലും ആണെന്നു അറിഞ്ഞ് മാത്രം സംസാരിക്കുക. അതിനുവേണ്ടി താങ്കള്‍ തിരക്കിലാണോ, ഫോണില്‍ സംസാരിക്കാവുന്ന അവസ്ഥയിലാണോ എന്നന്വേഷിക്കുന്നത് ഉചിതമാണ്‌.
5. ടെലിഫോണ്‍ കഴിവതും കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ കൊടുക്കരുത്. അത്യാവശ്യത്തിന്‌ ആരെങ്കിലും വിളിക്കുമ്പോള്‍ ചെറിയ കുട്ടികള്‍ അറ്റന്റ് ചെയ്ത് കൊഞ്ചുകയും കളിക്കുകയും ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് രസമായിരിക്കുമെങ്കിലും വിളിക്കുന്നയാള്‍ക്ക് തികച്ചും വിരസവും വിക്ഷോഭജനകവുമായിരിക്കും.
6. ഡ്രൈവിംഗ് സമയത്ത് ഒരിക്കലും ടെലഫോണ്‍ ഉപയോഗിക്കരുത്. അറ്റന്റ് ചെയ്യുന്നയാള്‍ ഡ്രൈവിംഗില്‍ ആണെങ്കില്‍, കോള്‍ കട്ട് ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കേണ്ടതാണ്‌. ഡ്രൈവിംഗ് സമയത്ത് ടെലഫോണ്‍ ഉപയോഗിക്കന്നതു മൂലം വാഹനാപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത വളരെ കൂടുതലാണ്‌, ദയവുചെയ്ത് ശ്രദ്ധിക്കുക.
7. ഇടിമിന്നല്‍ സമയത്ത് ഫോണ്‍ ചെയ്യാതിരിക്കുക. അപ്പുറത്ത് അറ്റന്റ് ചെയ്യുന്നയാള്‍ അത്തരം അസൗകര്യം എന്തെങ്കിലും പറഞ്ഞാല്‍ പിന്നീട് വിളിക്കാം എന്നു പറഞ്ഞു ഉടന്‍ കട്ട് ചെയ്യുക.
8. മൊബൈല്‍ ഫോണില്‍ പൊതു സ്ഥലത്ത് വെച്ച് സംസാരിക്കുമ്പോള്‍ ഒച്ച ഉയര്‍ത്താതെ, പൊട്ടിച്ചിരിക്കാതെ മറ്റുള്ളവര്‍ കൂടി ഉള്ള സ്ഥലമാണെന്ന ബോധത്തോടെ സംസാരിക്കുക. ചിലര്‍ പൊതുസ്ഥലത്ത് വെച്ച് സൊള്ളുകയും കുടുംബരഹസ്യങ്ങള്‍ പോലും വിളിച്ച് പറയുകയും ചെയ്യുന്നത് മര്യാദകേടായും വിലക്ഷണമായ തമാശയായും നിങ്ങള്‍ക്കു തന്നെ തോന്നിയിട്ടില്ലേ.
9. മൊബൈല്‍ ഫോണില്‍ പൊതു സ്ഥലത്ത് വെച്ച് പാട്ടു കേള്‍ക്കുമ്പോള്‍ നിര്‍ബന്ധമായും ഇയര്‍‌ഫോണ്‍ ഉപയോഗിച്ചിരിക്കണം.

No comments: