ഭാവിയിലെ സങ്കേതിക വിദ്യ ഏതാണെന്ന ചോദ്യത്തിനു ഒരു ഉത്തരം മാത്രമേയുളളൂ!
നാനോ ടെക്നോളജി. അതിസൂക്ഷ്മ ങ്ങളായ വസ്‌തു ക്കളുടെ ഗവേഷണം, അവയുടെ
നിര്‍മാണം എന്നിവ യുമായി ബന്ധ പ്പെട്ട ശാസ്‌ത്ര സാങ്കേതിക ശാഖയാണിത്.
സാധ്യത - വൈദ്യശാ സ്‌ത്രം, കാര്‍ഷിക ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്,
ഡിഫന്‍സ്, വ്യവ സായം, എന്‍ജിനീയറിങ്, ടെക്സ്റ്റൈയില്‍സ് എന്നുവേണ്ട
സമസ്‌ത മേഖലകളിലും നാനോ സാങ്കേതിക വിദ്യ അടുത്തു തന്നെ സര്‍വ സാധാരണമാവും.നാനോ ടെക്നോളജിക്കു വിദേശത്ത് ഏറെ പ്രചാരം ലഭിച്ചിട്ടു ണ്ടെങ്കി ലും ഇന്ത്യയില്‍ അടുത്ത കാലത്താണ് ഈ സാങ്കേതിക വിദ്യ വിപുല പ്പെടാന്‍ തുടങ്ങിയത്. നാനോ ടക്നോളജി വിദഗ്ധര്‍ക്കു നാനോ സ്പെഷ്യ ലിസ്റ്റ്, ഗവേഷണവിദഗ്ധര്‍, തുടങ്ങി വിവിധ തസ്‌തികകളില്‍ ഇന്ത്യയ്ക്കകത്തും വിദേശത്തും തൊഴില്‍ ലഭിക്കും.
യോഗ്യത - ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് 50 ശതമാനം പ്ലസ്ടു പാസായിരിക്കണം.
പ്രവേശനം - പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ് ബിടെക് /എംടെക് കോഴ്സിന് പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ് എംടെക് കോഴ്സി ന്റെ കാലയളവ് അഞ്ചര വര്‍ഷമാണ്.
ഉപരിപഠനസാധ്യത - നാനോ ടെക്നോളജിയില്‍ ഉപരിപഠനം നടത്താനാഗ്രഹി ക്കുന്നവര്‍ക്ക് പ്ലസ്ടു കഴിഞ്ഞു മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍, ബയോമെഡിക്കല്‍, കെമിക്കല്‍, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയ ങ്ങളിലൊന്നി ല്‍ ബിടെക് പൂര്‍ത്തിയാക്കി എംടെക് നാനോ ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, കംമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എംഎസ്സി പൂര്‍ത്തിയാക്കിവര്‍ക്കും എംടെക് നാനോ ടെക്നോളജിക്കു ചേരാം.
സ്ഥാപനങ്ങള്‍ - കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലയും നാനോ സയന്‍സ് എംഎസ്സി കോഴ്സുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയും നാനോ സയന്‍സ് കോഴ്സുകള്‍ തുടങ്ങാനുളള തയാറെടുപ്പിലാണ്. നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാനോ ടെക്നോളജിയില്‍ ഇന്റഗ്രേറ്റഡ് ബിടെക്/എംടെക് കോഴ്സുകളുണ്ട്.
വിലാസം
Indian Institute of Science, Bangalore
Indian Institute of Technology, Kanpur, chennai, Gwahatti, Delhi, Mumbai,
National Physical Lab, Pune
National Physical Lab, Delhi,
National Institute of Technology, Kozhikkode,
Amrita centre for Nano Sciences, Kochi-26
www.cusat.ac.in
www.rft.com
www.nanotechmarketplace.com
www.gatech.edu/nanotech
www.nsti.org
www.amity.edu
No comments:
Post a Comment