“കണ്ടില്ലേ? , ഞാന്‍ ജോലിചെയ്യുന്നത് ,പീന്നിട് സംസാരിക്കാം” ഇങ്ങനെ പറയാറുണ്ടോ, നിങ്ങളുടെ കുട്ടികളോട് ...എങ്കില്‍ തീര്‍ച്ചയായും നിങ്ങളിത് ശ്രദ്ധിക്കണം ...കുട്ടികളുമായി ചിലവാക്കുന്ന സമയം കുറവാണെങ്കിലും ഉള്ള സമയം രണ്ടു കൂട്ടര്ക്കും ഉപകാരപ്രദം ആകും വിധം വേണം വിനിയോഗിക്കേണ്ടത് ...
എന്റെ കുട്ടി എന്നോട് ഒന്നും പറയുന്നില്ല ...അവനു ഞങ്ങളോട് വല്ലാത്ത ദേഷ്യം ആണ് ... ഇങ്ങിനെ പറയുന്ന പലരും നമ്മളുടെ കൂട്ടത്തില്‍ ഉണ്ട് .എന്ത് കൊണ്ടാണ് ഇങ്ങിനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മള് മാതാപിതാക്കള്‍ തന്നെയാണ് , അത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാക്കുന്നത് . കുട്ടികള്‍ സ്കൂ ള്‍ വിട്ടു വരുന്ന നേരം നമ്മുടെ അരികിലേക്ക് ഓടി എത്താറില്ലേ? അന്നേരം പലരും നേരമില്ല ഇപ്പോള്‍ തിരക്കിലാണ് എന്നെല്ലാം പറഞ്ഞു അവരെ മാറ്റി നിര്ത്തും , ഓടിയെത്തുന്ന കുഞ്ഞിന്റെ മനസ്സിലേക്ക് അത് നെഗറ്റീവ് ആയ ഒരു സന്ദേശം ആണ് നല്കുന്നത് . അവര്‍ ക്രമേണ ഒന്നും പറയാന്‍ താല്പര്യമില്ലാത്തവരായി മാറുന്നു .അതുകൊണ്ടുതന്നെ കുട്ടികളുമായി നമ്മള് ചിലവഴിക്കേണ്ട സമയം അളവ് നോക്കി അല്ല മറിച്ച് ഉള്ള സമയം അവര്ക്ക് കൂടി സന്തോഷം കിട്ടത്തക്കവിധത്തി ല്‍ ആയിരിക്കണം ചിലവഴിക്കേണ്ടത് . പലയിടങ്ങളിലും കുട്ടി ഏതു ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് അറിയാത്ത അച്ഛന്മാരുണ്ട് .അവരുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ അതിനൊന്നും നേരമില്ല എന്ന് ചുരുക്കം.അഭിമാനം നഷ്ടപെടുന്ന സംഭവങ്ങള്‍ ഉണ്ടാക്കുമ്പോ ള്‍ മാത്രം ആണ് അവര്ക്ക് ബോധം വെയ്ക്കുന്നത് .

പഴുതാര , കൂറ പിന്നെ കുട്ടികളുടെ ഷൂസും.
എന്റെ ഒരു കൂട്ടുകാരിയുടെ സ്കൂളില്‍ ഉണ്ടായ സംഭവം ആണ് .. അതും വളരെ പ്രശസ്തമായ വിദ്യാലയം .. അവിടെയാണ് കുട്ടിയുടെ ഷൂവില്നിന്നും പഴുതാരയെ കിട്ടിയത് .മക്കളെ നോക്കാന്‍ നേരമില്ല മാതാപിതാക്കള്ക്ക് അതാണല്ലോ ഇങ്ങിനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ആകുന്നത് സ്വന്തം കുട്ടി സ്കൂളില്‍ എത്തുന്നുണ്ടോ എന്ന് പോലും ഇവരെ പോലുള്ള മാതാപിതാക്കള്ക്ക് അറിയില്ല ...പലപ്പോഴും നമ്മള് വായിക്കാറുണ്ട് സ്കൂളിലേക്ക് അല്ലെങ്കില്‍ കോളേജി ല്‍ പോയ കുട്ടികളെ പല സ്ഥലങ്ങളിലും വെച്ച് പോലീസ് പിടികൂടി എന്നെല്ലാം , കുട്ടികളി ല്‍ പെരുമാറ്റ വൈകല്യം (behaviourproblems) കാണിക്കുന്നതിന് ഒരു കാരണം ഇത്തരത്തി ല്‍ വീടുകളില്‍ കാണിക്കുന്ന അവഗണനകളായിരിക്കാം. കുഞ്ഞിന്റെ വളര്ച്ചയുടെ ഓരോഘട്ടത്തിലും അവര്ക്ക് വേണ്ട മാനസികവും, ആരോഗ്യപരവുമായ അന്തരീക്ഷം ഉണ്ടാക്കി കൊടുക്കേണ്ടതാണ് ..അവരുടെ ഓരോ മാറ്റവും മുതിര്ന്നവ ര്‍ അറിയണം .

വീടുകളില്‍ ഒറ്റപെടലുക ള്‍ അനുഭവിക്കുന്ന കുട്ടികള്‍ പലവിധത്തിലും പെരുമാറിയെന്നിരിക്കാം . ചിലരില്‍ ഏകാന്തത , പിരിമുറുക്കം എന്നിവയ്ക്ക് കാരണം ആകും ..എങ്കില്‍ മറ്റു ചില കുട്ടികളുടെ കാര്യം നേരെ വീപരീതം ആകാം അവര്‍ ശ്രദ്ധകിട്ടാനായി (attention seeking
behavior) എന്തും ചെയ്തെന്നിരിക്കും എന്നൊരു രീതി ആകും ..മറ്റു കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിക്കും ..മാതാപിതാക്കളോട് ദേഷ്യം തോന്നുന്ന കുട്ടികള്‍ അവരെ എങ്ങിനെയും അപമാനിക്കണം എന്നൊരു ചിന്തയില്‍ എത്തിച്ചേരുന്നു ...അങ്ങിനെ എങ്കിലും അവര്‍ തങ്ങളെ ശ്രദ്ധിക്കുമല്ലോ എന്നൊരു വിചാരമാണ് സത്യത്തില്‍ അവരെ അതുപോലുള്ള പെരുമാറ്റത്തിനു പ്രേരിപ്പിക്കുന്നത്....ഇങ്ങിനെ ഒരുപാട് പ്രശനങ്ങ ള്ക്ക് കാരണം ആകാം ..മയക്കുമരുന്ന് ,മൊബൈല്‍ പ്രണയങ്ങ ള്‍, സെക്സ് റാക്കെറ്റ്സ് എന്നിവയില്‍ എല്ലാം ഇവ ര്‍ എളുപ്പം അകപെടും !
മാതാപിതാക്ക ള്‍ കൂട്ടുകാരാകണം
മക്കളെ അടുത്ത് അറിയാന്‍ അവരെ സ്നേഹിക്കാനും സമയം കണ്ടെത്തു...നിയന്ത്രണങ്ങള്‍ , വിലക്കുകള്‍ എന്നിവ ഏര്പെടുത്തുന്നത് മാത്രമാണ് രക്ഷിതാവിന്റെ കടമയെന്നു വിചാരിക്കരുത് . അതിനു മുന്പ് അവര്‍ ആദ്യം കുട്ടികളെ അറിയാനും അവരുടെ നല്ല സുഹൃത്തുക്ക ള്‍ ആകാനും പഠിക്കണം . സ്വന്തം മക്കളില്‍ വിശ്വാസം വേണം ,ആ വിശ്വാസം അവര്‍ മക്കള്‍ക്ക് ബോദ്ധ്യപെടുകയും വേണം ..ഇത് കുട്ടികളോട് എന്നല്ല , ഏതു ബന്ധത്തിലായാലും അത്യാവശ്യം വേണ്ട ഒരു ഘടകമാണ് “വിശ്വാസം”..കുട്ടികള്‍ തെറ്റ് പറ്റിയത് പറയുന്ന നേരം .അവര്ക്കെതിരെ ആരെങ്കിലും ഭീഷണി മുഴക്കുന്നുണ്ട് എന്നെല്ലാം പറയുന്നു എങ്കി ല്‍ , ആ ഭീഷണിയുടെ കാര്യം തുറന്നു പറയാന്‍ അവര്ക്ക് സാധിച്ചു എന്ന് വേണം നമ്മള് കരുതാ ന്‍ . ഈ അവസരത്തില്‍ ,അവരെ വഴക്ക് പറയുന്നതിനു പകരം അവര്ക്ക് കൂടെ നിന്ന് ധൈര്യം നല്കി ആ ഭീഷണികളി ല്‍ നിന്നും രക്ഷിക്കണം . തെറ്റ് പറ്റിയത് പറയുമ്പോള്‍ അവരെ വഴക്ക് പറഞ്ഞാലൊരു പക്ഷെ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവര്‍ നഷ്ടമായി പോയെന്നുവരാം..അതിനാല്‍ വീടുകളില്‍ എല്ലാ തരം ബന്ധങ്ങളിലും എന്തും തുറന്നു പറയാനുള്ള സാഹചര്യം വേണം .അവരെ തെറ്റിലേക്ക് നയിച്ച സാഹചര്യം നമ്മള് അറിയണം ....എന്തും തുറന്നു പറയാന്‍ പറ്റിയ സാഹചര്യം ആണ് എങ്കി ല്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്ധിക്കും .മക്കളുടെ ആയാലും ഭാര്യാ –ഭര്‍തൃ ബന്ധങ്ങളി ല്‍ ആണെങ്കിലും അവരവരുടെ കൂട്ടുകാരെ പരസപരം അറിഞ്ഞിരിക്കണം . അതിനു നല്ലൊരു ഫ്രണ്ട് ആകണം ആദ്യം .

സമയം ആര്ക്കു വേണ്ടിയും കാത്തു നില്ക്കില്ല
ഈ വാചകം എല്ലാവരും കേട്ടതാണ് ,എല്ലാവര്ക്കും അറിയുകയും ചെയ്യാം , എന്നാല്‍ പ്രാവര്‍ത്തികം ആക്കുന്നത് ചുരുക്കം .. നമുക്ക് വേണ്ടപെട്ടവര്‍ക്ക് വേണ്ടി സമയം നമ്മ ള്‍ തന്നെ കണ്ടെത്തണം അമ്മക്ക് വേണ്ടിയും , ഭാര്യക്ക് വേണ്ടിയും ,മക്കള്‍ക്ക് വേണ്ടിയും തിരിച്ചു അച്ഛനും ,ഭര്ത്താവിനു വേണ്ടിയും എല്ലാം ..ഇല്ലെങ്കില്‍ അവരെല്ലാം പതിയെ ശ്രദ്ധ കിട്ടുന്ന സ്ഥലത്തേക്ക് പോകും പലപ്പോഴും അവിടെല്ലാം ചതികുഴികള്‍ ഉണ്ടാകാം .അത് പിന്നിട് ഭീഷണികളും ഒടുവില്‍ കണ്ണുനീരിലും അവസാനം ആത്മഹത്യാ തന്നെ ചെയാനും കാരണം ആകാം .അതുകൊണ്ടുതന്നെ കുടുംബം എന്നും ഒന്നായി നില്ക്കാ ന്‍ പഠിക്കണം പലമാനസിക പ്രശ്നങ്ങള്ക്കും കാരണം അവരെ ആരും സ്നേഹിക്കുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നുള്ള പരാതികള്‍ ആണ് .ഇത് ഡിപ്രഷന്‍, സ്ട്രെസ്,ടെന്‍ഷന്‍ തുടങ്ങി പല മാനസികമായ അസുഖങ്ങളി ല്‍ എത്തിക്കും ... അപ്പോ ള്‍ എന്തിനു വെറുതേ നമ്മ ള്‍ അസുഖം വിളിച്ചു വരുത്തണം? കുറച്ചു സമയം കുടുംബത്തിനു ഒപ്പം ചിലവഴിക്കാ ന്‍ നേരം ഉണ്ടെങ്കി ല്‍ പല പ്രശനങ്ങളും ഒഴിവാക്കാന്‍ സാധിക്കും എങ്കി ല്‍ നല്ലൊരു നാളേക്ക് വേണ്ടി നമ്മുക്ക് എല്ലാവര്ക്കും സമയം മാറ്റി വെയ്ക്കാം.നല്ലൊരു മാനസികമായ ആരോഗ്യം ഉള്ള ഒരു വ്യക്തിക്ക് ശാരീരികമായ അസുഖങ്ങളൊന്നും വരാതെ ഇരിക്കാന്‍ ഒരുപരിധിവരെ സാധിക്കും, കൂടാതെ മാനസികാരോഗ്യം ഉള്ളവര്ക്ക് എന്ത് മാരകമായ അസുഖം വന്നാലും നേരിടാനും സാധിക്കും .എന്നാല്‍ പിന്നെ നല്ലൊരു മാനസികമായ ആരോഗ്യം ഉള്ള ഒരു സമൂഹത്തിനു വേണ്ടി നമുക്ക് സമയം വിനിയോഗിക്കാം അല്ലെ..

തയാറാക്കിയത്
സ്മിത സതീഷ്
സ്മിത സതീഷ്
No comments:
Post a Comment