- വിശുദ്ധമാസത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുക. ആ മാസത്തില്‍ ലഭിക്കാന്‍ പോകുന്ന ദൈവികമായ പ്രതിഫലത്തെക്കുറിച്ചും പുണ്യങ്ങളെക്കുറിച്ചും കുട്ടികളുടെ മനസില്‍ മികച്ച ധാരണയുണ്ടാക്കാന്‍ അതുവഴി സാധിക്കും. അവരുടെ ചിന്തയിലും കര്‍മ്മങ്ങളിലും താല്‍പര്യമുണര്‍ത്തുന്ന വിധത്തില്‍ ആ മാസത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചു കൊടുക്കുക.
- റമദാനുമായി ബന്ധപ്പെട്ട കഥകളും റമാദാനില്‍ നടന്ന സംഭവങ്ങളും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക.
- ചെറുപ്പത്തില്‍ തങ്ങള്‍ക്കുണ്ടായ നല്ല നോമ്പനുഭവങ്ങളും ഓര്‍മ്മകളും മക്കളുമായി പങ്കുവെക്കുക.
പ്രോത്സാഹനവും പങ്കാളിത്തവും
- റമദാനുമായി ബന്ധപ്പെട്ട് നടത്തുന്ന മുന്നൊരുക്കങ്ങളില്‍ മക്കളെയും പങ്കാളികളാക്കുക. വീട് വൃത്തിയാക്കി അലങ്കരിക്കുമ്പോഴും വീട്ടു സാധനങ്ങള്‍ വാങ്ങുമ്പോഴുമൊക്കെ. അത്തരം പങ്കാളിത്തം മക്കളില്‍ റമദാനോട് ഇഷ്ടമുണ്ടാക്കും. റമാദാന് ബാക്കിയുള്ള ദിനങ്ങള്‍ അടയാളപ്പെടുത്തിയ ചാര്‍ട്ട് നിര്‍മ്മിച്ച് , എത്ര ദിവസം ബാക്കിയുണ്ടെന്ന് നിരന്തരം അവരോട് ആരായുക.
മുന്നൊരുക്കങ്ങള്‍
- റമാദാനു മുമ്പ് ഏതെങ്കിലും ഒരു ദിവസം കുടുംബത്തിലെ കുട്ടികളെ മുഴുവന്‍ കുട്ടികളെയും ഒരുമിച്ചു കൂട്ടി ഒരു കുടുംബ പരിപാടി സംഘടിപ്പിക്കുക.
- കൊച്ചു കൊച്ചു സമ്മാനങ്ങള്‍ വാങ്ങുകയും നോമ്പിന്റെ മുമ്പ് ആ സമ്മനങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യിക്കുക.
- റമദാനിലുടനീളം ഗൃഹയോഗങ്ങള്‍ സംഘടിപ്പിക്കുക. ഖുര്‍ആന്‍ പാരായണവും സംസ്‌കരണ പ്രവര്‍ത്തനങ്ങളും നടത്തുകയും കുട്ടികള്‍ക്കാവും വിധം അവരെ പങ്കെടുപ്പിക്കുകയും ചെയ്യുക.
- നോമ്പുകാരന്റെ പ്രാര്‍ത്ഥന പടച്ചവന്‍ പെട്ടെന്നു കേള്‍ക്കുമെന്ന് കുട്ടികളെ ധരിപ്പിക്കുക. നോമ്പിന്റെ അവസാനത്തില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. ഈമാനികമായ ആവേശം എന്നും കുട്ടികളില്‍ നിറക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തക. കാരണം അതു വഴി മാതാപിതാക്കളെ അനുസരിക്കാനും അനുധാവനം ചെയ്യാനും റമാദനെ സ്വീകരിക്കാനും കുട്ടികളില്‍ താല്‍പര്യമുണ്ടാകും.
വിവ : ഇസ്മാഈല്‍ അഫ്ഫാഫ്

No comments:
Post a Comment